HomeGULFU A Eതൊഴിലുടമയ്ക്ക് പാസ്പോർട്ട് വാങ്ങിവെയ്ക്കാൻ അധികാരമുണ്ടോ? എന്താണ് യുഎഇയിലെ നിയമം? അറിയാം…

തൊഴിലുടമയ്ക്ക് പാസ്പോർട്ട് വാങ്ങിവെയ്ക്കാൻ അധികാരമുണ്ടോ? എന്താണ് യുഎഇയിലെ നിയമം? അറിയാം…

Author

Date

Category

Published: Tuesday, 9 June 2026, at 5:08 pm| Dubai | Edited: Tuesday, 9 June 2026, at 5:09 pm

ദുബൈ: തൊഴിലുടമയ്‌ക്കോ കമ്പനിക്കോ നമ്മുടെ പാസ്പോർട്ട് വാങ്ങിവെയ്ക്കാൻ അധികാരമുണ്ടോ? പലർക്കുമുള്ള സംശയമാണിത്. എന്താണ് ഇക്കാര്യത്തിൽ യുഎഇയിലെ നിയമം (UAE Passport Retention Law)? മനുഷ്യവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MoHRE) നിയമത്തിൽ എന്താണ് ഇതിനെ കുറിച്ച് പ്രതിപാദിക്കുന്നത്? പരിശോധിക്കാം..

ALSO READ

പാസ്പോർട്ടിന്റെ അവകാശി നിങ്ങൾ മാത്രം

UAE Passport Retention Law
UAE Passport Retention Law

തൊഴിൽതേടി യുഎഇയിൽ എത്തുന്നവരിൽ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കമ്പനികൾ പാസ്‌പോർട്ട് വാങ്ങി സൂക്ഷിക്കുന്നത്. വിസ അടിക്കാനും മറ്റ് നടപടിക്രമങ്ങൾക്കുമായി പാസ്‌പോർട്ട് കൈമാറുന്നത് സ്വാഭാവികമാണെന്ന് തോന്നാമെങ്കിലും, അത് സ്ഥിരമായി കൈവശം വെക്കാൻ തൊഴിലുടമയ്ക്ക് യാതൊരു അവകാശവുമില്ല.

യുഎഇയിൽ ജീവനക്കാരന്റെ സമ്മതമില്ലാതെ പാസ്‌പോർട്ടുകൾ കൈവശം വെക്കുകയോ കണ്ടുകെട്ടുകയോ ചെയ്യുന്നത് പൂർണ്ണമായും നിയമവിരുദ്ധമാണ്. യുഎഇയിലെ തൊഴിൽ നിയമങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത പ്രവാസി തൊഴിലാളികളെ ചില കമ്പനികൾ ചൂഷണം ചെയ്യുന്ന പശ്ചാത്തലത്തിൽ, നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയെന്ന് വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

നിയമം കൃത്യമായി അറിയാം

തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട 2021-ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 33 (Federal Decree-Law No. 33 of 2021) ലെ ആർട്ടിക്കിൾ 13 ഇതിനെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ആ നിയമം എന്താണെന്ന് നോക്കാം..

UAE Passport Retention Law
UAE Passport Retention Law
  • രേഖകൾ തടഞ്ഞുവെക്കരുത്: തൊഴിലുടമ തൊഴിലാളിയുടെ ഔദ്യോഗിക രേഖകൾ ഒരു കാരണവശാലും തടഞ്ഞുവെക്കാൻ പാടില്ല.
  • രാജ്യം വിടാൻ നിർബന്ധിക്കരുത്: തൊഴിൽ ബന്ധം അവസാനിച്ചാൽ തൊഴിലാളിയെ രാജ്യം വിടാൻ നിർബന്ധിക്കരുതെന്നും നിയമം അനുശാസിക്കുന്നു.
  • കണ്ടുകെട്ടൽ നിരോധിച്ചിരിക്കുന്നു: തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ കമ്പനികൾ കണ്ടുകെട്ടാൻ പാടില്ല എന്നത് യുഎഇ സർക്കാരിന്റെ കർശനമായ ഔദ്യോഗിക നയമാണ്. യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പല മാർഗ്ഗനിർദ്ദേശങ്ങളിലും ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.

തൊഴിലുടമയ്ക്ക് പാസ്‌പോർട്ട് എപ്പോഴൊക്കെ കൈവശം വെക്കാം?

ചില സമയങ്ങളിൽ തൊഴിലുടമയ്ക്ക് പാസ്പോർട്ട് കൈമാറേണ്ടതുണ്ട്. അത് ഏതൊക്കെ സാഹചര്യങ്ങളിലാണെന്ന് നോക്കാം..

  • പുതിയ വിസ സ്റ്റാമ്പ് ചെയ്യുന്നതിന്
  • വിസ പുതുക്കുന്നതിന്
  • വർക്ക് പെർമിറ്റ് വിതരണം ചെയ്യുന്നതിനും അവ പുതുക്കുന്നതിനും വേണ്ടി

ഈ ആവശ്യങ്ങൾക്കായി ജീവനക്കാരൻ സ്വമേധയാ പാസ്‌പോർട്ട് തൊഴിലുടമയ്ക്ക് കൈമാറാമെങ്കിലും, ആവശ്യം കഴിഞ്ഞാൽ ഉടൻ തന്നെ പാസ്‌പോർട്ട് തിരികെ നൽകേണ്ടതുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങൾ കഴിഞ്ഞും പാസ്‌പോർട്ട് ദീർഘകാലം കൈവശം വെക്കുന്നത് നിയമലംഘനമാണ്.

കമ്പനി പാസ്‌പോർട്ട് തിരികെ നൽകിയില്ലെങ്കിൽ എന്തുചെയ്യണം?

അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങൾ കഴിഞ്ഞിട്ടും തൊഴിലുടമ പാസ്‌പോർട്ട് തിരികെ നൽകാൻ വിസമ്മതിച്ചാൽ ജീവനക്കാർക്ക് നിയമപരമായി തന്നെ മുന്നോട്ട് പോകാം. ഇതിനായി താഴെ പറയുന്ന നടപടികൾ സ്വീകരിക്കാവുന്നതാണ്

UAE Passport Retention Law
UAE Passport Retention Law
  • മന്ത്രാലയത്തെ (MoHRE) സമീപിക്കുക: മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്പ് വഴിയോ, കോൾ സെന്റർ (600590000) വഴിയോ തൊഴിലാളിക്ക് പാസ്‌പോർട്ട് തടഞ്ഞുവെച്ചതിനെതിരെ നേരിട്ട് പരാതി നൽകാം.
  • തൊഴിൽ തർക്ക പരിഹാര കേന്ദ്രങ്ങൾ: മന്ത്രാലയം വഴി പ്രശ്നം പരിഹരിക്കപ്പെടാത്ത പക്ഷം, കേസ് ലേബർ കോർട്ടിലേക്ക് റഫർ ചെയ്യാനും പാസ്‌പോർട്ട് തിരികെ വാങ്ങാനും സാധിക്കും.
  • പൊലീസ് സഹായം തേടാം: അനുമതിയില്ലാതെ ഒരാളുടെ വ്യക്തിഗത രേഖകൾ കൈവശം വെക്കുന്നത് ക്രിമിനൽ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതിനാൽ, അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി പാസ്‌പോർട്ട് തിരികെ വാങ്ങിത്തരാൻ ആവശ്യപ്പെടാനും ജീവനക്കാരന് നിയമപരമായ അവകാശമുണ്ട്.

യുഎഇയിൽ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളും തങ്ങളുടെ പാസ്‌പോർട്ട് സ്വന്തം കൈവശം സൂക്ഷിക്കാൻ നിയമപരമായി അവകാശമുള്ളവരാണെന്ന കാര്യം മറക്കരുത്.

ALSO READ

English Summary: Under UAE Passport Retention Law, employers cannot legally confiscate employee passports. According to Article 13 of Federal Decree Law No. 33 of 2021, passports can only be held temporarily for visa processing. If employers refuse to return them, workers can file legal complaints with MoHRE, labor courts, or the police.

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments