HomeKeralaThrissurമുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം; മരണസംഖ്യ 14 ആയി, പ്രദേശത്തെ വിറപ്പിച്ചു തുടർച്ചയായ പൊട്ടിത്തെറി

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം; മരണസംഖ്യ 14 ആയി, പ്രദേശത്തെ വിറപ്പിച്ചു തുടർച്ചയായ പൊട്ടിത്തെറി

Author

Date

Category

Published:Tuesday, 21 April 2026, at 7:34 pm| Dubai |Edited:Tuesday, 21 April 2026, at 9:21 pm

തൃശ്ശൂർ മുണ്ടത്തിക്കോട് (Mundathikode) വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ പതിമൂന്നായി ഉയർന്നു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിലാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ പതിമൂന്ന് പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റ ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഒരാൾ നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.

ALSO READ: കോഴിക്കോട്ടെ സ്ട്രോങ് റൂം വിവാദം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കമെന്ന് യുഡിഎഫ്; വിശദീകരണവുമായി അധികൃതർ

ഒപ്പമുണ്ടായിരുന്ന ഭർത്താവറിയാതെ പ്രസവം, ശേഷം കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച് ബസിലേക്ക്; കോഴിക്കോട് നടുക്കുന്ന സംഭവം

സ്ഫോടനത്തിന്റെ ഭീകരത

Mundathikode
Mundathikode

ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് ആദ്യത്തെ സ്ഫോടനം ഉണ്ടായത്. അഞ്ച് ഏക്കറോളം വരുന്ന വിശാലമായ സ്ഥലത്ത് എട്ട് വെടിപ്പുരകളാണ് പ്രവർത്തിച്ചിരുന്നത്. ഇതിൽ അഞ്ചെണ്ണം പൂർണ്ണമായും തകർന്നു തരിപ്പണമായി. സ്ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകളോളം അനുഭവപ്പെട്ടു. ആദ്യ സ്ഫോടനത്തിന് ശേഷവും മണിക്കൂറുകളോളം ചെറിയ പൊട്ടിത്തെറികൾ പ്രദേശം ഭീതിയിലാക്കി. നാൽപ്പതോളം തൊഴിലാളികൾ അപകടസമയത്ത് വെടിപ്പുരയിൽ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയായ സതീശനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്, ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. മരിച്ചവരിലേറെയും മുണ്ടത്തിക്കോട്, കുണ്ടന്നൂർ ഭാഗങ്ങളിലുള്ളവരാണ്.

രക്ഷാപ്രവർത്തനവും സർക്കാർ സഹായവും

Mundathikode
Mundathikode (image credit: mathrbhumi.com)

അപകടവിവരമറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സിന്റെ ഒന്നിലധികം യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു. എന്നാൽ സ്ഫോടകവസ്തുക്കൾ ഇനിയും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറിയ അവസ്ഥയിലായതിനാൽ ഫോറൻസിക് വിഭാഗത്തിന്റെ സഹായത്തോടെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ അടിയന്തരമായി അൻപത് ലക്ഷം രൂപ അനുവദിച്ചു.

അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Mundathikode
Mundathikode

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ടു. തൃശ്ശൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (ആർഡിഒ) ആണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. അപകടത്തിന്റെ യഥാർത്ഥ കാരണം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ആർഡിഒ വിശദമായി പരിശോധിക്കും. ദുരന്തബാധിതർക്കും അവരുടെ ബന്ധുക്കൾക്കും വിവരങ്ങൾ കൈമാറുന്നതിനായി പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

മുണ്ടത്തിക്കോട് ഉണ്ടായ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

വെടിക്കെട്ട് പുരയിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ചർച്ചകൾ പ്രദേശത്ത് സജീവമാണ്. സ്ഫോടനം നടന്ന സ്ഥലത്ത് ഇനിയും പൊട്ടിത്തെറിക്കാത്ത സ്ഫോടക വസ്തുക്കൾ ഉണ്ടോ എന്ന് പരിശോധിക്കാൻ വിദഗ്ധ സംഘം നാളെ എത്തുമെന്നാണ് വിവരം. തൃശ്ശൂരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തങ്ങളിൽ ഒന്നായി ഈ സംഭവം മാറിയിരിക്കുകയാണ്.

ALSO READ: കേരളത്തിൽ ഇത്തവണ മഴ കുറയുമോ? കാലാവസ്ഥ നിരീക്ഷണ വിദഗ്ധരുടെ പ്രവചനം അറിയാം

പ്രവാസി ശമ്പളം ഇന്ത്യയിലെ ബാങ്കിലേക്ക് മാറ്റിയാൽ നികുതി നൽകണമോ? നിർണായക വിധി പുറപ്പെടുവിച്ച് ട്രൈബ്യൂണൽ

English Summary: A massive explosion at a fireworks manufacturing unit in Mundathikode, Thrissur, has claimed 14 lives and left several others critically injured. The district administration has ordered an RDO-level inquiry into the incident, while the Prime Minister and State Government have announced financial aid for the victims’ families.

3 COMMENTS

  1. അന്വേഷണം എന്ന വഴിപാട് എന്നും എല്ലായിടത്തും എടുക്കെടാ പിടിക്കെടാ എന്ന മട്ടിൽ നടക്കും പിന്നെ എന്ത് സംഭവിച്ചു എന്ന് ചോദിച്ചാൽ എല്ലാവര്ക്കും എന്നും മൗനം മാത്രം. വിശ്വാസം… അതല്ലേ പ്രധാനം

  2. വിഷുവിനു ഉണർന്നിരുന്ന വിശ്വാസികൾ എല്ലാം അടുത്ത പെരുന്നാളിനുള്ള പോസ്റ്റർ ഡിസൈനിങ്ങിൽ മുഴുകി ഇരിക്കുന്നതിനാൽ ഈ സംഭവം ആരും അറിഞ്ഞില്ല ഏറ്റെടുത്തുമില്ല കഷ്ട്ടം

  3. വർഗീയത പറഞ്ഞെന്നും പറഞ്ഞാറും കരയേണ്ട…ഇതിൽ മറ്റേ മതക്കാരന്റെ പേരിന്റെ ഒരംശം ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി കാരണം ആ പാവങ്ങളെ ഏറ്റെടുക്കാനും അവർക്കു സംരക്ഷണം ഒരുക്കാനും ഒരുപറ്റം വെട്ടുകിളികൾ വരുവാർന്നു…ഇതിപ്പോൾ ഒന്നും അല്ലാത്ത അവസ്ഥ. മരിച്ചവരുടെ കുടുംബത്തിനോടൊപ്പം ദുഃഖത്തിൽ പങ്കു ചേരുന്ന ഒരു എളിയ സഹോദരൻ 🙏🤲🥲

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments