Published: Monday, 8 June 2026, at 5:05 pm| Dubai | Edited: Monday, 8 June 2026, at 5:07 pm
എമിറേറ്റ്സ് ഐഡി എങ്ങനെ പുതുക്കും (Emirates ID renewal 2026)? പുതുതായി എങ്ങനെ എമിറേറ്റ്സ് ഐഡിയ്ക്ക് അപേക്ഷിക്കാം? അങ്ങനെ സംശയം പലവിധമാണ്. കൂടാതെ, കാലാവധി കഴിഞ്ഞോ, പിഴകൾ എങ്ങനെ പരിശോധിക്കാം, തുടങ്ങിയ വേറെയും സംശയങ്ങൾ. എന്നാൽ ഇനി സംശയങ്ങൾ വേണ്ട. എല്ലാ സംശയങ്ങളും നമ്മുക്ക് ഗൈഡിലൂടെ പരിഹരിക്കാം..
ALSO READ
- യുഎഇ വിസിറ്റിങ് വിസ: എങ്ങനെ അപേക്ഷിക്കാം? രേഖകൾ, യോഗ്യതകൾ, പിഴകൾ എല്ലാം അറിയാം
- യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ് എങ്ങനെ പുതുക്കാം? പിഴ ഒഴിവാക്കാൻ അറിയേണ്ടതെല്ലാം (A Complete Guide)
എന്താണ് എമിറേറ്റ്സ് ഐഡി
യുഎഇയിലെ സ്വദേശികൾക്കും വിദേശികൾക്കും ഗവൺമെന്റ് നൽകുന്ന ഔദ്യോഗിക ദേശീയ തിരിച്ചറിയൽ രേഖയാണ് എമിറേറ്റ്സ് ഐഡി (Emirates ID renewal 2026). ഫെഡറൽ അതോറിറ്റി (ICP) വിതരണം ചെയ്യുന്ന ഈ സ്മാർട്ട് കാർഡിൽ വ്യക്തിയുടെ ബയോമെട്രിക്സ്, വിസ, പാസ്‌പോർട്ട് വിവരങ്ങൾ അടങ്ങിയ ഇലക്ട്രോണിക് ചിപ്പും ഒരു 15 അക്ക യുണീക് നമ്പറും ഉണ്ട്. യുഎഇയിൽ താമസിക്കുന്ന ഏതൊരു വ്യക്തിയും ഇത് എപ്പോഴും കൈവശം കരുതൽ നിർബന്ധമാണ്. നമ്മുടെ നാട്ടിലെ ആധാർ കാർഡിന് സമാനമാണിത്.
ബാങ്ക് അക്കൗണ്ട് തുടങ്ങുക, ഫോൺ കണക്ഷൻ എടുക്കുക, വീട് വാടകയ്‌ക്കെടുക്കുക, സർക്കാർ സേവനങ്ങൾ ഉപയോഗിക്കുക തുടങ്ങി യുഎഇയിലെ എല്ലാ ദൈനംദിന ആവശ്യങ്ങൾക്കും ഈ കാർഡ് അത്യാവശ്യമാണ്. എമിറേറ്റ്സ് ഐഡിയുടെ കാലാവധി എപ്പോഴും നിങ്ങളുടെ റസിഡൻസ് വിസയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ വിസ പുതുക്കുന്നതിനൊപ്പം ഇതും പുതുക്കേണ്ടതുണ്ട്.എങ്ങനെയാണ് എമിറേറ്റ്സ് ഐഡി പുതുക്കുക? പരിശോധിക്കാം..
എമിറേറ്റ്സ് ഐഡി പുതുക്കേണ്ട രീതി
വിസ കാലാവധി കഴിഞ്ഞ് 30 ദിവസത്തെ ഗ്രേസ് പിരീഡിനുള്ളിൽ ഐഡി പുതുക്കാൻ അപേക്ഷിച്ചില്ലെങ്കിൽ പ്രതിദിനം 20 ദിർഹം വീതം ചിലപ്പോൾ പരമാവധി 1,000 ദിർഹം വരെ പിഴ ഈടാക്കുന്നതാണ്. അതൊഴിവാക്കാനായി എമിറേറ്റ്സ് ഐഡി പുതുക്കേണ്ട രീതി നമുക്കൊന്ന് പരിശോധിക്കാം..
- ഓൺലൈൻ: ഐസിപി (ICP Smart Services) വെബ്‌സൈറ്റ് അല്ലെങ്കിൽ ‘ICP UAE’ മൊബൈൽ ആപ്പ് വഴി സ്വന്തമായി ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം.
- ടൈപ്പിംഗ് സെന്ററുകൾ: നേരിട്ട് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് യുഎഇയിലെ ഏതെങ്കിലും അംഗീകൃത ടൈപ്പിംഗ് സെന്റർ വഴിയോ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴിയോ ആവശ്യമായ ഫീസ് നൽകി അപേക്ഷിക്കാം.
- ആവശ്യമായ രേഖകൾ: നിലവിലുള്ള എമിറേറ്റ്സ് ഐഡി കാർഡ്, ഒറിജിനൽ പാസ്‌പോർട്ട് (കുറഞ്ഞത് 6 മാസത്തെ കാലാവധി വേണം), യുഎഇയിൽ പുതിയ വിസ സ്റ്റാമ്പ് ചെയ്ത പേജ് അല്ലെങ്കിൽ ഡിജിറ്റൽ റസിഡൻസി കോപ്പി, വെള്ള ബാക്ക്ഗ്രൗണ്ടിലുള്ള ഫോട്ടോ എന്നിവയാണ് അപേക്ഷിക്കാൻ ആവശ്യമുള്ളത്.
അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചുകഴിഞ്ഞാൽ, ഐഡി കാർഡ് തയ്യാറാകുമ്പോൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് എസ്എംഎസ് ലഭിക്കും. തുടർന്ന് അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴി ഒറിജിനൽ കാർഡ് കൈപ്പറ്റാവുന്നതാണ്. അതിനിടയിലുള്ള ആവശ്യങ്ങൾക്ക് ‘UAE Pass‘ ആപ്പ് വഴി ഇതിന്റെ ഡിജിറ്റൽ കോപ്പി ഔദ്യോഗികമായി ഉപയോഗിക്കുകയും ചെയ്യാം.
ബയോമെട്രിക്സ്
വിസ പുതുക്കുമ്പോൾ വീണ്ടും ബയോമെട്രിക്സ് ചെയ്യേണ്ടതില്ല. കാരണം നിങ്ങളുടെ വിരലടയാളം ഇതിനകം തന്നെ യുഎഇ ഗവൺമെന്റിന്റെ സിസ്റ്റത്തിൽ ലഭ്യമായിരിക്കും. നിങ്ങളുടെ വിരലടയാളത്തിൽ എന്തെങ്കിലും മാറ്റം വരികയോ സിസ്റ്റത്തിൽ പഴയ ഫിംഗർപ്രിന്റ് വ്യക്തമല്ലാതിരിക്കുകയോ ചെയ്താൽ വീണ്ടും ചെയ്യാൻ ആവശ്യപ്പെടാം. ഐഡി പുതുക്കാൻ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ, നിങ്ങൾക്ക് ലഭിക്കുന്ന അപേക്ഷാ ഫോമിൽ ബയോമെട്രിക്സ് ചെയ്യേണ്ടതുണ്ടോ ഇല്ലയോ എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടാകും. ചെയ്യേണ്ടതുണ്ടെങ്കിൽ ഐസിപിയുടെ ഏതെങ്കിലും സെന്ററിൽ നേരിട്ട് പോയി ഇത് ചെയ്യാവുന്നതാണ്.
NB: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുൻപ് ഐഡി എടുത്തിട്ടുണ്ടെങ്കിൽ, അവർക്ക് 15 വയസ്സ് തികയുമ്പോൾ വിസ പുതുക്കുന്ന സമയത്ത് നിർബന്ധമായും ബയോമെട്രിക്സ് ചെയ്യണം.
എമിറേറ്റ്സ് ഐഡി കാലാവധി കഴിഞ്ഞോ? പിഴയുണ്ടോ? എങ്ങനെ പരിശോധിക്കാം.. (Emirates ID status check 2026)

നിങ്ങളുടെ എമിറേറ്റ്സ് ഐഡിയുടെ കാലാവധി കഴിഞ്ഞോ എന്നും അതിന് എന്തെങ്കിലും ഓവർസ്റ്റേ പിഴകൾ.മറ്റു ഫൈനുകൾ ഉണ്ടോ എന്നും യുഎഇ ഗവൺമെന്റിന്റെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ വളരെ എളുപ്പത്തിൽ ഓൺലൈനായി പരിശോധിക്കാം.
- ICP വെബ്‌സൈറ്റ് വഴി: ഫെഡറൽ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (smartservices.icp.gov.ae) സന്ദർശിച്ച് ‘Public Services’ എന്ന വിഭാഗത്തിലെ ‘Fines Issues’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അവിടെ നിങ്ങളുടെ എമിറേറ്റ്സ് ഐഡി നമ്പറും ജനനത്തീയതിയും നൽകിയാൽ പിഴയുണ്ടോ എന്ന് കൃത്യമായി അറിയാം.
- ICP മൊബൈൽ ആപ്പ് വഴി: നിങ്ങളുടെ ഫോണിൽ ‘ICP UAE’ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്താൽ പ്രൊഫൈൽ സെക്ഷനിൽ നിങ്ങളുടെ ഐഡിയുടെ കൃത്യമായ കാലാവധിയും സ്റ്റാറ്റസും കാണാൻ സാധിക്കും.
- UAE Pass ആപ്പ് വഴി: നിങ്ങളുടെ ‘UAE Pass’ ആപ്പ് തുറന്ന് അതിലെ ഡിജിറ്റൽ ഡോക്യുമെന്റ്സ് പരിശോധിച്ചാൽ എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റൽ കോപ്പിയും അതിന്റെ വാലിഡിറ്റിയും വേഗത്തിൽ മനസ്സിലാക്കാം.
പുതുതായി എമിറേറ്റ്സ് ഐഡിയ്ക്ക് അപേക്ഷിക്കുന്നത് എങ്ങനെ? (How to apply for new Emirates ID)

യുഎഇയിൽ ഒരു കമ്പനിയിലോ ഫാമിലി സ്പോൺസർഷിപ്പിലോ പുതിയ റസിഡൻസ് വിസ ലഭിച്ചുകഴിഞ്ഞാൽ, അടുത്ത ഘട്ടം പുതിയ എമിറേറ്റ്സ് ഐഡിയ്ക്കായി അപേക്ഷിക്കുക എന്നതാണ്. മെഡിക്കൽ ടെസ്റ്റ് പാസ്സായതിന് ശേഷമാണ് സാധാരണയായി ഈ നടപടികൾ ആരംഭിക്കുന്നത്. പുതിയ എമിറേറ്റ്സ് ഐഡി ലഭിക്കുന്നതിനുള്ള ഘട്ടങ്ങൾ പരിശോധിക്കാം..
- അപേക്ഷ സമർപ്പിക്കൽ: ഐസിപി വെബ്‌സൈറ്റ്, ‘ICP UAE’ ആപ്പ് എന്നിവ വഴിയോ അല്ലെങ്കിൽ യുഎഇയിലെ ഏതെങ്കിലും അംഗീകൃത ടൈപ്പിംഗ് സെന്റർ സന്ദർശിച്ചോ പുതിയ ഐഡിയ്ക്കായി അപേക്ഷിക്കാം.
- ആവശ്യമായ രേഖകൾ: ഒറിജിനൽ പാസ്‌പോർട്ട്, യുഎഇ എൻട്രി പെർമിറ്റ് അല്ലെങ്കിൽ വിസ കോപ്പി, മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ് റിപ്പോർട്ട്, വെളുത്ത ബാക്ക്ഗ്രൗണ്ടിലുള്ള പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയാണ് ഇതിനായി നൽകേണ്ടത്.
- ബയോമെട്രിക്സ് : അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന ഫോമിൽ പറയുന്നതനുസരിച്ച് അടുത്തുള്ള ഏതെങ്കിലും ഐസിപി കസ്റ്റമർ ഹാപ്പിനസ് സെന്ററിലോ വിരലടയാള കേന്ദ്രത്തിലോ നേരിട്ട് പോകണം. അവിടെ വെച്ച് നിങ്ങളുടെ വിരലടയാളം, കണ്ണ് സ്കാനിംഗ്, ഡിജിറ്റൽ ഫോട്ടോ എന്നിവ രേഖപ്പെടുത്തും.
അഡിഷണൽ ടിപ്സ്

എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെട്ട് യുഎഇയിലുള്ള ഏതൊരു പ്രവാസിയും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ചില അഡീഷണൽ ടിപ്പുകൾ കൂടി താഴെ നൽകുന്നു. വലിയ തുക പിഴ വരാതിരിക്കാനും നിയമപരമായ സുരക്ഷയ്ക്കും ഇവ ഏറെ സഹായിക്കും.
- ഫോൺ നമ്പർ മാറ്റിയാൽ അപ്‌ഡേറ്റ് ചെയ്യുക: നിങ്ങളുടെ എമിറേറ്റ്സ് ഐഡിയുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലാണ് ഒടിപികളും വിസ, പിഴ വിവരങ്ങളും വരുന്നത്. അതിനാൽ യുഎഇയിൽ വെച്ച് ഫോൺ നമ്പർ മാറുകയാണെങ്കിൽ ഐസിപി വെബ്‌സൈറ്റ് വഴിയോ ടൈപ്പിംഗ് സെന്റർ വഴിയോ അത് എമിറേറ്റ്സ് ഐഡിയിൽ അപ്‌ഡേറ്റ് ചെയ്യാൻ മറക്കരുത്.
- കാർഡ് നഷ്ടപ്പെട്ടാൽ ഉടൻ ചെയ്യേണ്ടത്: നിങ്ങളുടെ ഒറിജിനൽ എമിറേറ്റ്സ് ഐഡി നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ 7 ദിവസത്തിനകം അത് ICP-യെ അറിയിക്കണം. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി റിപ്പോർട്ട് ചെയ്ത് ‘Lost Card Certificate’ വാങ്ങിയ ശേഷം, പുതിയ കാർഡിനായി അപേക്ഷിക്കണം. ഇതിനായി 300 ദിർഹത്തോളം ഫീസ് വരും.
- പിഴ ഒഴിവാക്കാൻ ഇളവുകൾ: നിങ്ങൾക്ക് അപ്രതീക്ഷിതമായ കാരണങ്ങളാലോ (ഉദാഹരണത്തിന്: പാസ്‌പോർട്ട് തടഞ്ഞുവെക്കപ്പെടുകയോ, ദീർഘകാലം ആശുപത്രിയിൽ ആകുകയോ ചെയ്താൽ) ഐഡി പുതുക്കാൻ വൈകി പിഴ വന്നാൽ, അത് ഒഴിവാക്കി കിട്ടാൻ ICP പോർട്ടൽ വഴി ആവശ്യമായ മെഡിക്കൽ/നിയമപരമായ തെളിവുകൾ സഹിതം അപേക്ഷിക്കാവുന്നതാണ്.
- ഡിജിറ്റൽ ഐഡിയുടെ പ്രാധാന്യം: ഒറിജിനൽ പ്ലാസ്റ്റിക് കാർഡ് പ്രിന്റ് ആയി കയ്യിൽ കിട്ടാൻ വൈകിയാലും, ‘ICP UAE’ അല്ലെങ്കിൽ ‘UAE Pass’ ആപ്പിലെ ഡിജിറ്റൽ എമിറേറ്റ്സ് ഐഡിക്ക് ഒറിജിനൽ കാർഡിന്റെ അതേ നിയമസാധുതയുണ്ട്. യുഎഇയിലെ എല്ലാ സർക്കാർ ആവശ്യങ്ങൾക്കും ബാങ്ക് ഇടപാടുകൾക്കും ഈ ഡിജിറ്റൽ കാർഡ് കാണിച്ചാൽ മതിയാകും.
- പാസ്‌പോർട്ട് വിവരങ്ങൾ മാറിയാൽ: നിങ്ങൾ പാസ്‌പോർട്ട് പുതുക്കുകയോ പേര്, ജനനത്തീയതി എന്നിവയിൽ മാറ്റം വരുത്തുകയോ ചെയ്താൽ, ആ മാറ്റം എമിറേറ്റ്സ് ഐഡിയിലും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായി ഐസിപി സെന്ററുകളെ സമീപിക്കാവുന്നതാണ്.
ALSO READ
- UAE New Visa Rules 2026: യുഎഇയിൽ പുതിയ വിസ പരിഷ്കാരം; സന്ദർശകർക്ക് ഇനി 60 ദിവസം താമസിക്കാം!
- വിസ കഴിഞ്ഞും യുഎഇയിൽ എത്ര മാസം പിഴയില്ലാതെ തുടരാം? ഗ്രേസ് പീരിയഡ് ഓൺലൈനായി പരിശോധിക്കാനുള്ള എളുപ്പപണികൾ ഇതാ…
NB: 2026 ജൂൺ 8 ന് തയാറാക്കിയ ലേഖനമാണിത്. നിലവിലെ നിയമങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ ആർട്ടിക്കിൾ തയാറാക്കിയിരിക്കുന്നത്. ഭാവിയിൽ ഈ നിയമങ്ങളിൽ ചിലപ്പോൾ മാറ്റങ്ങൾ ഉണ്ടായേക്കാം. അതിനാൽ എല്ലായിപ്പോഴും ഔദ്യോഗിക വിവരങ്ങൾ ശ്രദ്ധിക്കുക
FAQ
എമിറേറ്റ്സ് ഐഡി പുതുക്കാൻ വൈകിയാൽ എത്രയാണ് പിഴ ഈടാക്കുക?
വിസ കാലാവധി കഴിഞ്ഞ് 30 ദിവസത്തിന് ശേഷം, പ്രതിദിനം 20 ദിർഹം വീതം പരമാവധി 1,000 ദിർഹം വരെ പിഴ ഈടാക്കും.
ഒറിജിനൽ കാർഡ് കയ്യിൽ കിട്ടുന്നതിന് മുൻപ് ഡിജിറ്റൽ എമിറേറ്റ്സ് ഐഡി ഉപയോഗിക്കാൻ സാധിക്കുമോ?
അതെ, ‘UAE Pass’ അല്ലെങ്കിൽ ‘ICP UAE’ ആപ്പിലെ ഡിജിറ്റൽ കാർഡിന് ഒറിജിനൽ കാർഡിന്റെ അതേ നിയമസാധുതയുണ്ട്.
എമിറേറ്റ്സ് ഐഡി നഷ്ടപ്പെട്ടാൽ പുതിയ കാർഡിനായി എവിടെയാണ് അപേക്ഷിക്കേണ്ടത്?
പോലീസ് സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം ICP വെബ്‌സൈറ്റ് വഴിയോ അംഗീകൃത ടൈപ്പിംഗ് സെന്റർ വഴിയോ പുതിയ കാർഡിന് അപേക്ഷിക്കാം.
English Summary: This comprehensive 2026 guide details the Emirates ID renewal 2026 process for UAE residents via official ICP portals and typing centres. It covers essential document requirements, biometric guidelines, online fine checks, and practical updates regarding digital IDs and replacement cards.

