Published: Monday, 4 May 2026, at 12:27 pm| Dubai | Edited: Monday, 4 May 2026, at 01:27 pm
ഡൽഹി: ആഗോളതലത്തിൽ വിമാന ഇന്ധനവിലയിലുണ്ടായ അപ്രതീക്ഷിത വർദ്ധനവും പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളും കാരണം എയർ ഇന്ത്യയുടെ (Air India flight cancellations) നൂറോളം വിമാന സർവീസുകൾ ജൂലൈ മാസം വരെ റദ്ദാക്കി. സാധാരണയായി പ്രതിദിനം ആയിരത്തിലധികം വിമാനങ്ങൾ പറത്തുന്ന കമ്പനിക്ക് ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെയാണ് നൂറോളം സർവീസുകൾ റദ്ധാക്കാൻൻ എയർ ഇന്ത്യ തീരുമാനിച്ചത്. റദ്ദാക്കിയവയിൽ ആഭ്യന്തര സർവീസുകളും അന്താരാഷ്ട്ര സർവീസുകളും ഉൾപ്പെടുന്നുണ്ട്.
വിമാന ഇന്ധനത്തിന്റെ വിലയിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ വലിയ വർദ്ധനവാണ് ഉണ്ടായത്. ഏകദേശം 80 ശതമാനത്തോളം വില കൂടിയതോടെ പല റൂട്ടുകളും ലാഭകരമല്ലാതായി മാറി. ഇതിനുപുറമെ, ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പ്രധാന ആകാശപാതകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ വിമാനങ്ങൾ ദീർഘദൂര പാതകളിലൂടെ പറപ്പിക്കാൻ കമ്പനിയെ നിർബന്ധിതരാക്കി. ഇത് യാത്രാ ദൂരവും ഇന്ധന ഉപഭോഗവും വലിയ തോതിൽ വർദ്ധിപ്പിച്ചു. ഏകദേശം 22,000 കോടി രൂപയുടെ നഷ്ടമാണ് ഈ സാമ്പത്തിക വർഷം കമ്പനി പ്രതീക്ഷിക്കുന്നത്.
കൊച്ചിയിലേക്ക് റെക്കോർഡ് നിരക്ക്; ഗൾഫ് മലയാളികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ
യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങൾ

ഈ പ്രതിസന്ധി ഘട്ടത്തിൽ യാത്രക്കാർ തങ്ങളുടെ ടിക്കറ്റുകളെ സംബന്ധിച്ച് കൃത്യമായ ധാരണ പുലർത്തേണ്ടതുണ്ട്. ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
- വിമാനത്തിന്റെ സ്ഥിതി പരിശോധിക്കുക: എയർ ഇന്ത്യയുടെ വെബ്സൈറ്റോ മൊബൈൽ ആപ്പോ ഉപയോഗിച്ച് നിങ്ങളുടെ വിമാനത്തിന്റെ നിലവിലെ അവസ്ഥ ഇടയ്ക്കിടെ പരിശോധിക്കുക.
- അറിയിപ്പുകൾ ശ്രദ്ധിക്കുക: ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നൽകിയ ഫോൺ നമ്പറിലേക്കും ഇമെയിലിലേക്കും വരുന്ന സന്ദേശങ്ങൾ കൃത്യമായി വായിക്കുക.
- നേരത്തെ തയ്യാറെടുക്കുക: യാത്രയ്ക്ക് രണ്ട് മൂന്ന് ദിവസം മുൻപ് തന്നെ വിമാനം റദ്ദാക്കിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക.
- കസ്റ്റമർ കെയർ സഹായം: എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ എയർ ഇന്ത്യയുടെ കസ്റ്റമർ കെയർ നമ്പറിലോ നിങ്ങളുടെ ട്രാവൽ ഏജന്റോ ആയി ഉടൻ ബന്ധപ്പെടുക.
വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങൾ

കമ്പനിയാണ് വിമാനം റദ്ദാക്കുന്നതെങ്കിൽ യാത്രക്കാർക്ക് പണം തിരികെ ലഭിക്കാൻ അവകാശമുണ്ട്. വിമാനം റദ്ദാക്കപ്പെട്ടാൽ മുഴുവൻ തുകയും തിരികെ ലഭിക്കാനോ അല്ലെങ്കിൽ മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് സൗജന്യമായി മാറ്റാനോ കമ്പനി അവസരം നൽകുന്നുണ്ട്. നിങ്ങൾ ഒരു കണക്ഷൻ വിമാനത്തിലാണ് യാത്ര ചെയ്യുന്നതെങ്കിൽ, ഒരു വിമാനം റദ്ദായാൽ അത് നിങ്ങളുടെ തുടർന്നുള്ള യാത്രയെയും ബാധിച്ചേക്കാം. അതിനാൽ അത്തരം സാഹചര്യങ്ങളിൽ കമ്പനിയുമായി ബന്ധപ്പെട്ട് യാത്ര ഉറപ്പാക്കുക.
പല അന്താരാഷ്ട്ര സർവീസുകൾക്കും ഇപ്പോൾ സാധാരണയിലും കൂടുതൽ സമയം ആവശ്യമായി വരുന്നുണ്ട്. സുരക്ഷിതമായ ആകാശപാതകൾ തിരഞ്ഞെടുക്കുന്നതിനായി വിമാനങ്ങൾ വഴിതിരിച്ചുവിടുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകളിൽ ഒരു മണിക്കൂർ മുതൽ മൂന്ന് മണിക്കൂർ വരെ അധിക സമയം എടുത്തേക്കാം. ഇത് മുന്നിൽക്കണ്ട് വേണം യാത്രക്കാർ വിമാനത്താവളത്തിലേക്കുള്ള യാത്രകളും മറ്റും പ്ലാൻ ചെയ്യാൻ.
ജൂലൈ മാസത്തിന് ശേഷം സാഹചര്യം മെച്ചപ്പെടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതോടെ സർവീസുകൾ വീണ്ടും പുനഃരാരംഭിക്കാനാണ് എയർ ഇന്ത്യയുടെ പദ്ധതി.

ALSO READ: പ്രവാസികൾക്ക് ആശ്വാസം; മസ്കത്ത്–ഹൈദരാബാദ് സർവീസ് പുനരാരംഭിക്കാൻ ഇൻഡിഗോ; ഉടനെ തന്നെ കേരളത്തിലേക്കും
സൗദിയിൽ ഒട്ടകത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസി മരിച്ചു; കണ്ണീരോടെ വിടനൽകി നാട്
യുഎഇയുടെ നീക്കത്തിൽ ഗുണം ഇന്ത്യയ്ക്ക്: ഇനി ഹോർമൂസ് ആശ്രയിക്കേണ്ട..
English Summary: The Air India flight cancellations are causing major disruptions through July 2026. Due to rising fuel costs and airspace restrictions, nearly 100 flights to international and domestic destinations are affected. Passengers should check their flight status online and are entitled to a full refund or re-scheduling.
CONTENT: Air India flight cancellations


പോയവരും വന്നവരും പോവാനിരിക്കുന്നവരും ഇനി അവടെ തന്നെ നിന്നോ ഇരുന്നോ കിടന്നോ എന്നാണ് നിലവിലെ സാഹചര്യങ്ങളും വിമാന കമ്പനികളും പറഞ്ഞു വരുന്നത്. എങ്ങും ആകെ മൊത്തം പെട്ടു പണ്ടാരടങ്ങാൻ പോണ അവസ്ഥയാണ്