HomeGULFU A E2 മണിക്കൂർ ജോലിയിളവ്, ട്രിപ്പിൾ പ്രൊമോഷൻ: അജ്മാനിൽ പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചു, കൂടുതലറിയാം...

2 മണിക്കൂർ ജോലിയിളവ്, ട്രിപ്പിൾ പ്രൊമോഷൻ: അജ്മാനിൽ പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചു, കൂടുതലറിയാം…

Author

Date

Category

Published: Tuesday, 2 June 2026, at 3:57 pm| Dubai | Edited:Tuesday, 2 June 2026, at 4:07 pm

അജ്മാൻ (Ajman New Labour Law): ‘ഇയർ ഓഫ് ദി ഫാമിലി’ എന്നത് കേവലം ഒരു മുദ്രാവാക്യം മാത്രമല്ലെന്ന് ഒട്ടേറെ ജനകീയ പദ്ധതികളിലൂടെ തെളിയിച്ച രാജ്യമാണ് യുഎഇ. ഭരണാധികാരികൾ ഓരോ പൗരനും നൽകുന്ന കരുതലിന്റെയും പ്രാധാന്യത്തിന്റെയും ഏറ്റവും പുതിയ ഉദാഹരണമാണ് അജ്മാനിൽ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പുതിയ തൊഴിൽ നിയമ ഭേദഗതികൾ. അജ്മാൻ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി പ്രഖ്യാപിച്ച ഈ ചരിത്രപരമായ തൊഴിൽ പരിഷ്കാരങ്ങൾ വരും ദിവസങ്ങളിൽ വലിയ മാറ്റങ്ങൾക്കാണ് വഴിതുറക്കാൻ പോകുന്നത്. സെപ്റ്റംബർ 1 മുതൽ ഈ പുതിയ ആനുകൂല്യങ്ങൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.

തൊഴിലിടങ്ങളിലെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ ജീവനക്കാരുടെ കുടുംബ ജീവിതത്തിനും മാനസികാരോഗ്യത്തിനും യുഎഇ എത്രത്തോളം വില കൽപ്പിക്കുന്നുവെന്ന് അടിവരയിടുന്നതാണ് പുതിയ നിയമത്തിലെ ഓരോ വകുപ്പുകളും. അജ്മാനിൽ പ്രഖ്യാപിച്ച പുതിയ പൊതുമേഖല തൊഴിൽ നിയമങ്ങൾ എന്തൊക്കെയെന്നാണ് പരിശോധിക്കാം.

ALSO READ: കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത: യുഎഇയിൽ 2 ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ച് വിളിച്ചു

യു.എ.ഇ നിയമമാറ്റങ്ങൾ 2026: ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന സുപ്രധാന മാറ്റങ്ങൾ

കാരുണ്യത്തിന്റെ രണ്ട് മണിക്കൂർ

Ajman New Labour Law
Ajman New Labour Law

പുതിയ നിയമത്തിലെ ഏറ്റവും മാനുഷിക പരിഗണന അർഹിക്കുന്ന ഒന്നാണ് പ്രത്യേക വിഭാഗങ്ങൾക്കായി പ്രഖ്യാപിച്ച ജോലി സമയത്തിലെ ഇളവുകൾ. ഗർഭിണികൾക്കും ഭിന്നശേഷിക്കാരായ ജീവനക്കാർക്കും പ്രതിദിന ജോലി സമയത്തിൽ രണ്ട് മണിക്കൂർ ഇളവാണ് അനുവദിച്ചിരിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഇവർക്ക് ദിവസവും രണ്ട് മണിക്കൂർ നേരത്തെ ജോലി പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങാൻ പുതിയ നിയമം അനുവാദം നൽകുന്നു.

ഇതിനുപുറമെ, 18 വയസ്സിൽ താഴെ പ്രായമുള്ള അഞ്ച് കുട്ടികളുള്ള ജീവനക്കാർക്ക് ദിവസവും ഒരു മണിക്കൂർ ജോലിയിളവ് ലഭിക്കും. കുട്ടികളോടും കുടുംബത്തോടും ഒപ്പം ചെലവഴിക്കാൻ മാതാപിതാക്കൾക്ക് കൂടുതൽ സമയം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ജോലിയിളവ് ലഭിക്കുന്നവർ (ഒറ്റനോട്ടത്തിൽ)

  • ഗർഭിണികൾ: 2 മണിക്കൂർ ഇളവ്
  • ഭിന്നശേഷിക്കാർ: 2 മണിക്കൂർ ഇളവ്
  • 18 വയസ്സിൽ താഴെ പ്രായമുള്ള അഞ്ച് കുട്ടികളുള്ള ജീവനക്കാർക്ക്: 1 മണിക്കൂർ

‘ട്രിപ്പിൾ പ്രൊമോഷൻ’

Ajman New Labour Law
Ajman New Labour Law

ജീവനക്കാരുടെ കരിയർ വളർച്ചയ്ക്ക് വൻ കുതിപ്പേകുന്നതാണ് പുതിയ തൊഴിൽ നിയമത്തിലെ പ്രൊമോഷൻ നയങ്ങൾ. ജോലിയിൽ മികച്ച പ്രകടനവും അസാധാരണമായ കഴിവും തെളിയിക്കുന്ന മിടുക്കരായ ജീവനക്കാർക്ക് ഒരേസമയം മൂന്ന് പദവികൾ വരെ ഉയരാൻ സാധിക്കുന്ന ‘ട്രിപ്പിൾ പ്രൊമോഷൻ’ പദ്ധതിയാണ് അജ്മാൻ അവതരിപ്പിച്ചിരിക്കുന്നത്. സുതാര്യമായ വിലയിരുത്തലുകളിലൂടെയും കൃത്യമായ ഉല്പാദന ക്ഷമതയുടെയും അടിസ്ഥാനത്തിലായിരിക്കും ഈ കരിയർ പ്രമോഷനുകൾ നൽകുക. കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാരെ തേടി വലിയ അംഗീകാരങ്ങൾ ഉടനടി എത്തുമെന്നത് തൊഴിലിടങ്ങളിലെ മത്സരബുദ്ധിയും കാര്യക്ഷമതയും ഇരട്ടിയാക്കും.

‘ഗുഡ് സർവീസ് അവാർഡ്’

സ്വദേശി ജീവനക്കാരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവിനെ ആദരിക്കുന്നതിനുമായി പ്രത്യേക ‘ഗുഡ് സർവീസ് അവാർഡും’ നിയമത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച ഔദ്യോഗിക പ്രകടനം കാഴ്ചവയ്ക്കുന്ന സ്വദേശികൾക്കായിരിക്കും ഈ പുരസ്കാരം ലഭിക്കുക. യുഎഇ ലക്ഷ്യമിടുന്ന സ്വദേശിവൽക്കരണ (Emiratisation) പ്രക്രിയയ്ക്ക് കൂടുതൽ ഊർജ്ജം പകരാൻ ഈ നടപടി സഹായിക്കും.

മാറിയ കാലത്തിനൊപ്പം പ്രത്യേക ലീവുകൾ

Ajman New Labour Law
Ajman New Labour Law

ലീവ് നയങ്ങളിലും വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. സാധാരണ ലഭിക്കുന്ന അവധികൾക്ക് പുറമെ, സ്വന്തമായി ബിസിനസ്സ് ആശയങ്ങളുള്ള ജീവനക്കാർക്ക് അത് പരീക്ഷിച്ച് വിജയിപ്പിക്കാനായി പ്രത്യേക ‘സ്റ്റാർട്ടപ്പ് ലീവ്’ അനുവദിക്കും. അതോടൊപ്പം തന്നെ കുടുംബാംഗങ്ങളുടെ പരിചരണത്തിനായി ‘ഫാമിലി കെയർ ലീവ്’, വിവാഹിതരാകുന്നവർക്കായി ‘മാര്യേജ് ലീവ്’ എന്നിവയും പരിഷ്കരിച്ച പട്ടികയിലുണ്ട്.

കുടുംബങ്ങൾക്ക് പരമാവധി പിന്തുണ നൽകുക എന്ന യുഎഇയുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് അജ്മാനിലെ ഈ പുതിയ മാറ്റങ്ങൾ. ജീവിത നിലവാരം ഉയർത്തുന്നതിനൊപ്പം, സന്തോഷകരമായ ഒരു തൊഴിൽ സംസ്കാരം കെട്ടിപ്പടുക്കാൻ ഈ നിയമം മാതൃകയാകും എന്നതിൽ തർക്കമില്ല.

ALSO READ: ഗൾഫിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ: യുഎഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ നിയമങ്ങളും ഹെൽപ്‌ലൈനുകളും അറിയാം

യുഎഇ ദിർഹം ഇനി ഡിജിറ്റൽ ലോകത്തും; കറൻസി ചിഹ്നം കീബോർഡുകളിലും സ്മാർട്ട്ഫോണുകളിലും എത്തുന്നു

Summary: Ajman has introduced a groundbreaking new public sector labour law, effective September 1, aligning with the UAE’s ‘Year of the Family’. Decreed by Ruler Sheikh Humaid bin Rashid Al Nuaimi, the law offers a two hour daily work reduction for pregnant and disabled employees, a one hour reduction for parents of five children under 18, and a unique ‘triple promotion’ system for top performers. It also introduces specialized leaves, including startup, marriage, and family care leave.

CONTENT: Ajman New Labour Law

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments