HomeNEWSSportsറൊണാൾഡോയുടെ കിരീട സ്വപ്നം യാഥാർത്ഥ്യമാകുന്നു; സൗദിയിൽ കിരീടമുയർത്താൻ അൽ-നസറിന് മുന്നിലുള്ള മൂന്ന് വഴികൾ

റൊണാൾഡോയുടെ കിരീട സ്വപ്നം യാഥാർത്ഥ്യമാകുന്നു; സൗദിയിൽ കിരീടമുയർത്താൻ അൽ-നസറിന് മുന്നിലുള്ള മൂന്ന് വഴികൾ

Author

Date

Category

Published:Friday, 17 April 2026, at 2:50 pm| Dubai |Edited:Friday, 17 April 2026, at 3:50 pm

റിയാദ്: സൗദി പ്രോ ലീഗിൽ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് പ്രവേശിച്ചിരിക്കുകയാണ് (Saudi Pro League). ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ അൽ-നസർ തങ്ങളുടെ ആദ്യ സൗദി ലീഗ് കിരീടം ലക്ഷ്യമിടുമ്പോൾ വെല്ലുവിളി ഉയർത്തി കരീം ബെൻസെമയുടെ അൽ-ഹിലാൽ തൊട്ട് പിന്നാലെയുണ്ട്. എന്നാൽ പോയിന്റ് പട്ടികയിലെ നിലവിലെ ആധിപത്യം റൊണാൾഡോയുടെ അൽ- നസ്റിന് മുൻതൂക്കം നൽകുന്നുണ്ട്.

ALSO READ: ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ്: ആരാണ് ഐപിഎല്ലിനെ ഞെട്ടിച്ച പ്രഫുൽ ഹിംഗേ?

അൽ-നസറിന്റെ അശ്വമേധം

Saudi Pro League
Saudi Pro League

ഈ സീസണിന്റെ തുടക്കം മുതൽ ജോർജ്ജ് ജീസസിന്റെ കീഴിൽ അൽ-നസർ കാഴ്ചവെക്കുന്നത് അവിശ്വസനീയമായ പ്രകടനമാണ്. ഇതുവരെ കളിച്ച 29 മത്സരങ്ങളിൽ നിന്ന് 76 പോയിന്റോടെ അവർ പട്ടികയിൽ ഒന്നാമതാണ്. 24 വിജയങ്ങളും +57 എന്ന മികച്ച ഗോൾ ഡിഫറൻസും അവരുടെ ആധിപത്യം ഉറപ്പിക്കുന്നു.

രണ്ടാം സ്ഥാനത്തുള്ള അൽ-ഹിലാലിനേക്കാൾ എട്ട് പോയിന്റ് മുന്നിലാണ് അൽ-നസർ. ഇനി അഞ്ച് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ, പിഴവുകൾ കൂടാതെ മുന്നേറിയാൽ അൽ-നസറിന് ചാമ്പ്യന്മാരാകാം.

കിരീടം നേടാനുള്ള മാന്ത്രിക സംഖ്യ: 87

Saudi Pro League
Saudi Pro League

അൽ-നസറിന് കിരീടം ഉറപ്പിക്കാനുള്ള പ്രധാന ലക്ഷ്യം 87 പോയിന്റിലെത്തുക എന്നതാണ്. രണ്ടാം സ്ഥാനത്തുള്ള അൽ-ഹിലാൽ തങ്ങളുടെ ബാക്കിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാൽ എത്താൻ സാധ്യതയുള്ള പരമാവധി പോയിന്റ് 86 ആണ്. അതിനാൽ 87 എന്ന സംഖ്യ മറികടന്നാൽ അൽ-നസറിന് മറ്റാരുടെയും ഫലം നോക്കാതെ കിരീടം ഉയർത്താം. നിലവിലെ സാഹചര്യത്തിൽ ഇതിനായി അവർക്ക് വേണ്ടത് കേവലം 11 പോയിന്റുകൾ മാത്രമാണ്.

ബാക്കിയുള്ള മത്സരങ്ങളിൽ നിന്ന് ഈ പോയിന്റുകൾ നേടാൻ അൽ-നസറിന് മുന്നിൽ മൂന്ന് പ്രധാന വഴികളുണ്ട്:

  • നാല് മത്സരങ്ങളിൽ വിജയിച്ചാൽ 12 പോയിന്റോടെ കിരീടം ഉറപ്പാക്കാം.
  • മൂന്ന് വിജയങ്ങളും രണ്ട് സമനിലകളും നേടിയാലും ലക്ഷ്യത്തിലെത്താം.
  • എന്നാൽ 11 പോയിന്റിൽ കുറവാണ് നേടുന്നതെങ്കിൽ അൽ-ഹിലാലിന് അവസരം തുറന്നുനൽകിയേക്കാം.

നിർണ്ണായകമായ മൂന്ന് സാധ്യതകൾ

അൽ-നസറിന്റെ കിരീടധാരണത്തെ ബാധിക്കുന്ന മൂന്ന് വ്യത്യസ്ത സാഹചര്യങ്ങൾ നമ്മുക്ക് പരിശോധിക്കാം..

  1. അൽ-നസർ സ്വന്തം കരുത്തിൽ മുന്നേറുന്നു

അൽ-നസർ തങ്ങളുടെ ബാക്കിയുള്ള അഞ്ച് മത്സരങ്ങളിൽ നാലെണ്ണം വിജയിച്ചാൽ അവർക്ക് നിഷ്പ്രയാസം കിരീടം നേടാം. നിലവിലെ അവരുടെ ഫോം വെച്ച് നോക്കിയാൽ ഇത് അസാധ്യമായ കാര്യമല്ല.

  1. പിഴച്ചാൽ പണി കിട്ടും

ഇനി വരുന്ന മത്സരങ്ങളിൽ അപ്രതീക്ഷിത തോൽവികളോ സമനിലകളോ വഴങ്ങുന്നത് അൽ-നസറിന് തിരിച്ചടിയാകും. അൽ-നസർ പോയിന്റുകൾ നഷ്ടപ്പെടുത്തുകയും അൽ-ഹിലാൽ എല്ലാ മത്സരങ്ങളും വിജയിക്കുകയും ചെയ്താൽ അൽ- നസ്റി ന് കിരീടം നഷ്ടമാവാനുള്ള സാധ്യതകളുണ്ട്.

  1. എതിരാളികളുടെ വീഴ്ച

അൽ-നസറിന് എല്ലാ പോയിന്റുകളും നേടാൻ സാധിക്കാതെ വന്നാൽ, അൽ-ഹിലാലോ അൽ-അഹ്ലിയോ ഏതെങ്കിലും മത്സരങ്ങളിൽ തോറ്റാൽ അത് റൊണാൾഡോയുടെ ടീമിന് ഗുണകരമാകും. അൽ-ഹിലാൽ ഒരു മത്സരത്തിൽ തോറ്റാൽ അവരുടെ പരമാവധി പോയിന്റ് നില 83 ആയി ചുരുങ്ങും. അങ്ങനെയെങ്കിൽ അൽ-നസറിന് കിരീടം നേടാൻ 8 പോയിന്റുകൾ മതിയാകും.

മുന്നിലുള്ള കടമ്പകൾ

Saudi Pro League
Saudi Pro League

കിരീടത്തിലേക്കുള്ള പാതയിൽ അൽ-നസറിന് മുന്നിൽ ശക്തരായ എതിരാളികളുണ്ട്. അൽ-എത്തിഫാഖ്, അൽ-അഹ്ലി, അൽ-ഖാദിസിയ തുടങ്ങിയ ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾ അൽ-നസറിന് വലിയ വെല്ലുവിളിയായിരിക്കും. കൂടാതെ കരീം ബെൻസെമയുടെ അൽ-ഹിലാലുമായും നിർണ്ണായക പോരാട്ടവും ബാക്കിയുണ്ട്.

നിലവിലെ പോയിന്റ് ടേബിൾ (Saudi Pro League Standings)

RankClubMPWDLGDPts
1Al-Nassr292513+5876
2Al-Hilal282080+5068
3Al-Ahli282062+3566
4Al Qadsiah291883+3662
5Al-Taawoun281378+1346
6Al-Ittihad281369+745
7Al-Ettifaq2912611-942
8Neom2911612-439
9Al-Fayha299713-1034
10Al-Hazem289712-1734
11Al-Khaleej278712031
12Al-Shabab2871011-631
13Al Kholood299218-1929
14Al Fateh277713-1428
15Damac2841113-2123
16Al-Riyadh285815-2323
17Al Akhdoud284420-3616
18Al-Najma282521-4011

ALSO READ: IPL 2026: ‘ക്യാപ്റ്റനായതുകൊണ്ട് മാത്രമാണ് അവൻ ടീമിലുള്ളത്’; രൂക്ഷവിമർശനവുമായി ശ്രീകാന്ത്

വെടിനിർത്തൽ കരാർ ലംഘിച്ചു; യുക്രൈനിൽ റഷ്യയുടെ മിസൈൽ വർഷം; 17 മരണം

ബുർജ് അൽ അറബ് ഇനി കൂടുതൽ തിളക്കത്തോടെ; 25 വർഷത്തിന് ശേഷമുള്ള ചരിത്രപരമായ നവീകരണം ആരംഭിക്കുന്നു

തകർന്ന് തരിപ്പണമായി അമേരിക്കയുടെ ‘ട്രൈറ്റൺ’; ചരിത്രത്തിലെ ഏറ്റവും വിലയേറിയ ആകാശഅപകടം

English Summary: The Saudi Pro League title race enters its final stretch as Cristiano Ronaldo’s Al-Nassr leads the standings with 76 points. To clinch the championship, Al-Nassr needs 11 more points from their remaining matches to stay ahead of Karim Benzema’s Al-Hilal and mathematically secure the crown.

LEAVE A REPLY

Please enter your comment!
Please enter your name here

Recent posts

Recent comments