Published: Wednesday, 8 April 2026, at 12:44 am | Dubai | Edited: Wednesday, 8 April 2026, at 01:48 pm
ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ തയ്യാറായില്ലെങ്കിൽ ബുധനാഴ്ച പുലർച്ചെ 4 മണിക്ക് ശേഷം എന്ത് സംഭവിക്കുമെന്ന ഭീതിയിലാണ് ലോകം. ട്രംപിന്റെ അന്ത്യശാസനം (Trump Iran Deadline) അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്.
കരാറിലെത്താൻ ഇറാൻ തയ്യാറായില്ലെങ്കിൽ കടുത്ത സൈനിക നീക്കമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇറാനെ ഇല്ലാതാക്കാൻ തനിക്ക് ഒറ്റ രാത്രി മതിയെന്നാണ് അദ്ദേഹം ആവർത്തിക്കുന്നത്.
അന്ത്യശാസനം അവസാനിച്ചാൽ വെറും നാല് മണിക്കൂർ കൊണ്ട് ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങളും പാലങ്ങളും തകർക്കുമെന്നാണ് ഭീഷണി. പ്രവചനാതീതമായ തീരുമാനങ്ങൾ എടുക്കുന്ന ട്രംപിന്റെ അടുത്ത നീക്കം എന്താകുമെന്ന് ആർക്കും പറയാനാകില്ല.
RELATED READS: ലോകം മുൾമുനയിൽ; ട്രംപിന്റെ അന്ത്യശാസനം: ലോകം യുദ്ധഭീതിയിൽ
ആണവായുധം പ്രയോഗിക്കുമോ?

ലോകത്തെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നത് ഒരു ആണവ യുദ്ധത്തിനുള്ള സാധ്യതയാണ്. ട്രംപിന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇത്തരമൊരു സംശയത്തിന് വഴിവെച്ചിരുന്നു.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഈ സംഘർഷത്തിൽ ആണവായുധം പ്രയോഗിക്കുന്നതിനെക്കുറിച്ച് അമേരിക്ക ചിന്തിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിപ്ലവകരമായ മാറ്റങ്ങൾ എന്നാണ് ട്രംപ് ഉദ്ദേശിച്ചത് എന്നാണ് അധികൃതർ നൽകുന്ന സൂചന.
ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകരുമോ?

അന്ത്യശാസന സമയം കഴിഞ്ഞാൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അമേരിക്കൻ വ്യോമാക്രമണം ഉണ്ടായേക്കാം. ഇത് ഒരു പൂർണ്ണമായ ഒരു യുദ്ധത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.
ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർന്നാൽ രാജ്യം വലിയ പ്രതിസന്ധിയിലാകും. ഇസ്രയേലും ഈ അവസരത്തിൽ ആക്രമണം കടുപ്പിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഇറാൻ അമേരിക്ക സമാധാന കരാർ സാധ്യമാണോ?

യുദ്ധം ഒഴിവാക്കാനുള്ള അവസാന വട്ട ചർച്ചകളും സജീവമാണ്. ഇറാൻ – അമേരിക്ക സമാധാന കരാർ അംഗീകരിക്കാൻ ഇറാൻ തയ്യാറായാൽ ട്രംപ് തന്റെ കർക്കശ നിലപാടിൽ നിന്ന് പിന്മാറിയേക്കാം.
പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനായി മധ്യസ്ഥത വഹിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ സമ്മതിച്ചാൽ വലിയൊരു ദുരന്തം ഒഴിവാകും.
ഹോർമുസ് കടലിടുക്ക് പ്രതിസന്ധി മാറുമോ?

അന്ത്യശാസന സമയം (Trump Iran Deadline) നീട്ടി നൽകാൻ ട്രംപ് തയ്യാറാകുമോ എന്നതാണ് മറ്റൊരു ചോദ്യം. എന്നാൽ ഹോർമുസ് കടലിടുക്ക് പ്രതിസന്ധി പരിഹരിക്കാൻ സമയം നീട്ടുന്നത് തന്റെ പരാജയമായി ട്രംപ് കരുതിയേക്കാം.
അതുകൊണ്ട് തന്നെ സമയം നീട്ടി നൽകാനുള്ള സാധ്യത വളരെ കുറവാണ്. ഒന്നുകിൽ ആക്രമണം, അല്ലെങ്കിൽ ഇറാൻ പൂർണ്ണമായും വഴങ്ങുക എന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
ALSO READ: ഒരാഴ്ചയ്ക്കുള്ളിൽ 14,242 നിയമലംഘകരെ അറസ്റ്റ് ചെയ്ത് സൗദി അറേബ്യ
ലഗേജ് നിരക്ക് വർധിപ്പിച്ച് യുണൈറ്റഡ് എയർലൈൻസ്: പുതിയ നിരക്കുകൾ അറിയാം
പ്രധാന സാധ്യതകൾ ഒറ്റനോട്ടത്തിൽ
- ഇറാൻ വഴങ്ങുകയാണെങ്കിൽ ആക്രമണം ഒഴിവാകും.
- ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന്റെ പ്രധാന കേന്ദ്രങ്ങൾ തകർക്കപ്പെടും.
- ഇസ്രയേൽ കൂടി രംഗത്തെത്തുന്നതോടെ യുദ്ധം വ്യാപിക്കും.
- ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളെയും ഇത് ബാധിച്ചേക്കാം.
അന്ത്യശാസനം (Trump Iran Deadline) അവസാനിക്കുന്നതോടെ ലോകത്തിന്റെ ഭാവിയെ മാറ്റിമറിക്കുന്ന തീരുമാനങ്ങൾ വൈറ്റ് ഹൗസിൽ നിന്ന് ഉണ്ടായേക്കാം. ഡോണൾഡ് ട്രംപ് എന്ന പ്രവചനാതീതനായ നേതാവിന്റെ അടുത്ത നീക്കത്തിനായി ലോകം കാത്തിരിക്കുകയാണ്.
ലോകരാജ്യങ്ങളുടെ ആശങ്ക
അമേരിക്ക ഇറാനെ ആക്രമികച്ചാൽ അത് ബാധിക്കുക കേവലം ഈ രണ്ട് രാജ്യങ്ങളെയോ ഗൾഫ് മേഖലയെ മാത്രം ബാധിക്കുന്ന കാര്യമല്ല. അത് ലോകരാജ്യങ്ങളെ മുഴുവനായും ബാധിക്കും. ഇന്ധന വില വർധനവ് തന്നെയാണ് കാരണം.
ഇതിനോടകം ഇന്ധന വില വർദ്ധനവ് പല രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഒരു യുദ്ധം കൂടി നടന്നാൽ കാര്യങ്ങൾ തകിടം മറിയും.
ഇന്ധന വില വർധിച്ചാൽ അത് നിത്യജീവിതത്തിലെ മറ്റു കാര്യങ്ങളെയും ബാധിക്കും. വിലക്കയറ്റം തന്നെയാണ് പ്രധാനം. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സകല സാധനങ്ങൾക്കും വില കുതിച്ചുയരും.
അതിനാൽ ഒരു യുദ്ധം ഒഴിവാക്കുന്നത് തന്നെയാണ് ലോകരാജ്യങ്ങൾക്ക് ഗുണകരം.
ALSO READ: സൗദിയിലെ ഡ്രൈവർമാർ ശ്രദ്ധിക്കുക; പുതിയ മുന്നറിയിപ്പ്; പാലിച്ചില്ലെങ്കിൽ 150 റിയാൽ പിഴ
ഡാറ്റ നഷ്ടപ്പെടാതെ പുതിയ ജിമെയിൽ ഐഡിയിലേക്ക് മാറാം; ഇതാ സ്റ്റെപ്ബൈ സ്റ്റെപ് ഗൈഡ്
English Summary: As the Trump Iran Deadline nears, the world watches if Donald Trump vs Iran will escalate into a full-scale US Iran War. If the Strait of Hormuz remains closed after 5:30 AM, Trump warns of destroying Iran’s infrastructure within four hours.
CONTENT: Trump Iran Deadline

ആണവായുധം ഇട്ടാൽ Qatar uae പോലുള്ള രാജ്യങ്ങൾക്കു മാത്രമല്ല ഇന്ത്യക്കും മുട്ടൻ പണി കിട്ടും