Published: Tuesday, 8 September 2026, at 12:17 am| Dubai | Edited: Tuesday, 8 September 2026, at 12:26 am
റിയാദ്: സൗദി അറേബ്യയിൽ ജോലി ഇന്റർവ്യൂ പങ്കെടുത്ത ശേഷം ഫലത്തിനായി ദിവസങ്ങളോളം കാത്തിരിക്കുന്ന പ്രവാസി മലയാളികൾക്ക് ആശ്വാസകരമായ പുതിയ നിർദേശവുമായി മാനവവിഭവശേഷി മന്ത്രാലയം((Saudi Arabia Job Interview Result Rules). ഇന്റർവ്യൂ കഴിഞ്ഞ് ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുത്താലും ഇല്ലെങ്കിലും 30 ദിവസത്തിനകം വിവരം ഔദ്യോഗികമായി അറിയിക്കണമെന്ന് തൊഴിൽ വകുപ്പ് സ്ഥാപനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കൂടുതലറിയാം..
ALSO READ:
- റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ കള്ളക്കളി നടത്തിയാൽ പണി കിട്ടും! സൗദിയിലെ പുതിയ നിയമങ്ങൾ അറിയാം
- ബഹ്റൈനിൽ നിന്ന് സൗദിയിലേക്ക് ടാക്സി സർവീസ് ആരംഭിച്ചു: എങ്ങനെ ബുക്ക് ചെയ്യാം? നിരക്കുകൾ എത്ര?
- വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ സൗദിയിൽ 300 റിയാൽ വരെ പിഴ
30 ദിവസത്തെ നിർബന്ധിത സമയപരിധി

തൊഴിലന്വേഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ വിപണിയിലെ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഈ പുതിയ ചട്ടം കൊണ്ടുവന്നത്.
- നിർബന്ധിത അറിയിപ്പ്: ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കപ്പെട്ടോ ഇല്ലയോ എന്ന് 30 ദിവസത്തിനകം കമ്പനികൾ വ്യക്തമാക്കണം.
- ചട്ടലംഘനം: നിശ്ചിത സമയത്തിനുള്ളിൽ റിസൾട്ട് അറിയിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും.
പ്രവാസി തൊഴിലന്വേഷകർക്ക് എങ്ങനെ ഗുണകരമാകും?

സൗദിയിൽ പുതിയ ജോലി തിരയുന്ന പ്രവാസികൾക്കും വിസ മാറി മറ്റ് കമ്പനികളിലേക്ക് മാറാൻ ശ്രമിക്കുന്നവർക്കും ഈ നിയമം വലിയ ആശ്വാസമാണ് നൽകുന്നത്.
- സമയം ലാഭിക്കാം: റിസൾട്ട് കൃത്യസമയത്ത് അറിയുന്നതിലൂടെ മറ്റ് ജോലി സാധ്യതകൾ സമയബന്ധിതമായി ഉപയോഗപ്പെടുത്താം.
- സുതാര്യത: കമ്പനികളുടെ ഭാഗത്തുനിന്നുള്ള അനാവശ്യ വൈകിക്കലുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും.
ALSO READ:
- സൗദിയിൽ ഇനി മേയ് 12 ദേശീയ അവയവദാന ദിനം; പ്രവാസികൾ അറിയേണ്ട സുപ്രധാന തീരുമാനം
- ടാക്സി ഡ്രൈവർമാരെ ലക്ഷ്യമിട്ട് റിയാദിൽ സായുധ സംഘങ്ങൾ: മലയാളി ഡ്രൈവർമാർ ഇനി മുതൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക
നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ എങ്ങനെ പരാതി നൽകാം?

ഇന്റർവ്യൂ നടന്ന് 30 ദിവസം കഴിഞ്ഞിട്ടും ഫലം അറിയിക്കാത്ത കമ്പനികൾക്കെതിരെ പ്രവാസികൾക്ക് തന്നെ നേരിട്ട് റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യമുണ്ട്.
- ഔദ്യോഗിക ആപ്പ്: മാനവവിഭവശേഷി മന്ത്രാലയത്തിന്റെ (HRSD) ഔദ്യോഗിക ആപ്ലിക്കേഷൻ ഫോണിൽ ഡൗൺലോഡ് ചെയ്യുക.
- പരാതി വിഭാഗം: ആപ്പിലെ ‘ലേബർ സിസ്റ്റം വയലേഷൻസ്’ (Labor System Violations) പ്ലാറ്റ്ഫോമിൽ പ്രവേശിക്കുക.
- ഓപ്ഷൻ തിരഞ്ഞെടുക്കുക: അതിൽ ‘ജനറൽ ഒബ്ലിഗേഷൻസ്’ (General Obligations) എന്നത് സെലക്ട് ചെയ്യുക.
- റിപ്പോർട്ടിംഗ്: തൊഴിൽ പരസ്യങ്ങളോ ഇന്റർവ്യൂ മാനദണ്ഡങ്ങളോ കമ്പനി പാലിച്ചില്ലെന്ന് കാണിച്ച് പരാതി രജിസ്റ്റർ ചെയ്യാം.
നിയമലംഘനം നടത്തുന്ന കമ്പനികൾക്കുള്ള ശിക്ഷ നടപടികൾ
ഉദ്യോഗാർത്ഥികളെ കൃത്യസമയത്ത് വിവരം അറിയിക്കാത്ത സ്ഥാപനങ്ങൾ മന്ത്രാലയത്തിന്റെ പരിശോധനയ്ക്കും നടപടികൾക്കും വിധേയമാകും.
- പിഴ ശിക്ഷകൾ: തൊഴിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ സ്ഥാപനങ്ങൾക്ക് സാമ്പത്തിക പിഴ ചുമത്തും.
- വിലക്കുകൾ: നിയമം നിരന്തരം ലംഘിക്കുന്ന കമ്പനികളുടെ പോർട്ടൽ സേവനങ്ങൾ താത്കാലികമായി തടയാനും സാധ്യതയുണ്ട്.
ALSO READ:
- സൗദി ഫ്രീ വിസക്കാർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്: 50,000 റിയാൽ പിഴ തടയാൻ പ്രവാസികൾ ചെയ്യേണ്ട കാര്യങ്ങൾ
- ശബ്ദകോലാഹലങ്ങളില്ലാതെ ഇനി വിമാനം കയറാം; റിയാദ് വിമാനത്താവളം ‘സൈലന്റ് മോഡിൽ’
FAQs
ഇന്റർവ്യൂ ഫലം അറിയിക്കാൻ മന്ത്രാലയം അനുവദിച്ചിരിക്കുന്ന സമയം എത്രയാണ്?
ഇന്റർവ്യൂ നടന്ന് പരമാവധി 30 ദിവസത്തിനകം ഫലം അറിയിക്കണം.
ജോലി ലഭിച്ചില്ലെങ്കിലും കമ്പനികൾ വിവരം അറിയിക്കേണ്ടതുണ്ടോ?
അതെ, സെലക്ട് ആയില്ലെങ്കിലും ആ വിവരം ഉദ്യോഗാർത്ഥിയെ നിർബന്ധമായും അറിയിക്കണം.
റിസൾട്ട് വരാൻ വൈകിയാൽ പ്രവാസികൾക്ക് പരാതി നൽകാനാകുമോ?
അതെ, മന്ത്രാലയത്തിന്റെ ആപ്പ് വഴി കമ്പനിക്കെതിരെ പരാതി സമർപ്പിക്കാം.
പരാതി നൽകേണ്ടത് ആപ്പിലെ ഏത് സെക്ഷനിലാണ്?
ലേബർ സിസ്റ്റം വയലേഷൻസിലെ ‘ജനറൽ ഒബ്ലിഗേഷൻസ്’ എന്ന വിഭാഗത്തിലാണ് പരാതി നൽകേണ്ടത്.
ഈ പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം എന്താണ്?
തൊഴിലന്വേഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും തൊഴിൽ മേഖലയിൽ സുതാര്യത ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
English Summary: Under the Saudi Arabia Job Interview Result Rules, the Ministry of Human Resources commands all companies to notify candidates of their interview outcome within 30 days. Expatriates can report non-compliant firms via the official HRSD app under Labor System Violations, ensuring transparency and timely updates for job seekers.

