HomeGULFU A Eബുർജ് അൽ അറബ് ഇനി കൂടുതൽ തിളക്കത്തോടെ; 25 വർഷത്തിന് ശേഷമുള്ള ചരിത്രപരമായ നവീകരണം ആരംഭിക്കുന്നു

ബുർജ് അൽ അറബ് ഇനി കൂടുതൽ തിളക്കത്തോടെ; 25 വർഷത്തിന് ശേഷമുള്ള ചരിത്രപരമായ നവീകരണം ആരംഭിക്കുന്നു

Author

Date

Category

Published:Friday, 17 April 2026, at 12:09 am| Dubai |Edited:Friday, 17 April 2026, at 1:09 am

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലുകളിൽ ഒന്നായ ജുമൈറ ബുർജ് അൽ അറബ് (Jumeirah Burj Al Arab) ചരിത്രത്തിലെ ഏറ്റവും വലിയ പുനരുദ്ധാരണ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നു. 1999 ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പായക്കപ്പലിന്റെ ആകൃതിയിലുള്ള ഈ നിർമ്മിതി നവീകരണത്തിന് വിധേയമാകുന്നത്.

25 വർഷത്തെ പാരമ്പര്യവും തനിമയും ഒട്ടും ചോരാതെ, ആധുനിക കാലഘട്ടത്തിലെ സഞ്ചാരികൾക്കായി ഈ വിസ്മയത്തെ മിനുക്കിയെടുക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്.

ALSO READ: ദുബായിൽ കുതിച്ചുയർന്ന് സ്വർണവില: ഇന്നത്തെ വില അറിയാം

കാൽനൂറ്റാണ്ടിന് ശേഷമുള്ള ചരിത്ര നീക്കം

Jumeirah Burj Al Arab
Jumeirah Burj Al Arab

ദുബായുടെ ചരിത്രത്തിൽ ബുർജ് അൽ അറബിനുള്ള സ്ഥാനം അതുല്യമാണ്. പായക്കപ്പലിന്റെ ആകൃതിയിലുള്ള ഈ കെട്ടിടം ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ലാൻഡ്മാർക്കുകളിൽ ഒന്നാണ്. കഴിഞ്ഞ 25 വർഷമായി ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലുകളിൽ ഒന്നായി ഇത് തുടരുന്നു.

എന്നാൽ മാറുന്ന കാലത്തിനനുസരിച്ച് സാങ്കേതിക വിദ്യയിലും സൗകര്യങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന തിരിച്ചറിവിലാണ് ജുമൈറ ഗ്രൂപ്പ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇതൊരു സാധാരണ റിപ്പയറിംഗ് ജോലിയല്ല, മറിച്ച് കെട്ടിടത്തിന്റെ ആത്മാവ് നഷ്ടപ്പെടാതെ അതിന്റെ പ്രൗഢി വീണ്ടെടുക്കുന്ന പ്രക്രിയയാണ്.

18 മാസത്തെ പ്ലാനിംഗ്

ജുമൈറ ഗ്രൂപ്പ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഏകദേശം 18 മാസങ്ങൾ കൊണ്ടായിരിക്കും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക. ഹോട്ടലിന്റെ ദൈനംദിന പ്രവർത്തനങ്ങളെ പൂർണ്ണമായും ബാധിക്കാത്ത രീതിയിലായിരിക്കും പണികൾ നടക്കുക.

ചില പ്രത്യേക ഘട്ടങ്ങളിൽ അതിഥികൾക്ക് ഹോട്ടലിൽ താമസം അനുവദിക്കില്ല. പകരം സമീപത്തുള്ള മറ്റ് ആഡംബര ജുമൈറ പ്രോപ്പർട്ടികളായ ജുമൈറ അൽ നസീം, ജുമൈറ അൽ ഖസർ എന്നിവിടങ്ങളിൽ താമസസൗകര്യം ഒരുക്കും.

ട്രസ്റ്റിൻ ഓവറിന്റെ കരവിരുത്

Jumeirah Burj Al Arab
Jumeirah Burj Al Arab

ഫ്രഞ്ച് ഇന്റീരിയർ ആർക്കിടെക്റ്റായ ട്രിസ്റ്റൻ ഓവറാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഫ്രാൻസിലെ പ്രശസ്തമായ ഹോട്ടൽ ഡി ക്രിയോൺ പോലുള്ള പൈതൃക കെട്ടിടങ്ങൾ നവീകരിച്ച അനുഭവസമ്പത്തുള്ള വ്യക്തിയാണ് അദ്ദേഹം. “ബുർജ് അൽ അറബിനെ മാറ്റുകയല്ല, മറിച്ച് അതിന്റെ പ്രൗഢി നിലനിർത്തിക്കൊണ്ട് തന്നെ കൂടുതൽ മിനുക്കിയെടുക്കുകയാണ് തന്റെ ലക്ഷ്യം” എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മാറ്റമില്ലാത്ത ആഡംബര ചിഹ്നങ്ങൾ

Jumeirah Burj Al Arab
Jumeirah Burj Al Arab

ബുർജ് അൽ അറബിന്റെ മുഖമുദ്രയാണ് അവിടുത്തെ 24 കാരറ്റ് സ്വർണ്ണ ഇലകൾ. കൂടാതെ അവിടെയുള്ള ആയിരക്കണക്കിന് സ്വാരോവ്സ്കി ക്രിസ്റ്റലുകൾ, ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ആട്രിയം എന്നിവ ഒട്ടും മാറ്റമില്ലാതെ തന്നെ പുനരുദ്ധരിക്കും. കൂടാതെ, ഹോട്ടലിലെ ഓരോ മുറികളും അത്യാധുനിക സൗകര്യങ്ങളോടെ പരിഷ്കരിക്കും. അതോടപ്പം ഇവിടുത്തെ അത്യപൂർവ്വമായ മാർബിളുകളും കടൽ കാഴ്ചകൾ ഒരുക്കുന്ന അക്വേറിയങ്ങളും കൂടുതൽ ആകർഷകമാക്കും.

ആധുനികതയുടെ സന്നിവേശം

പഴയ ഡിസൈൻ നിലനിർത്തുമ്പോൾ തന്നെ സാങ്കേതികമായി ഹോട്ടൽ കൂടുതൽ മുൻപിലെത്തും. മുറികൾ നിയന്ത്രിക്കാനുള്ള ഡിജിറ്റൽ സംവിധാനങ്ങൾ, ഉയർന്ന നിലവാരമുള്ള ഇന്റർനെറ്റ് സൗകര്യങ്ങൾ, പരിസ്ഥിതി-സൗഹൃദ ഊർജ്ജ സംവിധാനങ്ങൾ എന്നിവ നവീകരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തും.

അതിഥികൾക്ക് നൽകുന്ന സേവനങ്ങളിൽ ഏറ്റവും പുതിയ ടച്ച് പോയിന്റുകൾ കൊണ്ടുവരുന്നതിലൂടെ ആഗോള തലത്തിൽ ബുർജ് അൽ അറബിന്റെ മേൽക്കോയ്മ നിലനിർത്താനാണ് ജുമൈറ ഗ്രൂപ്പ് ശ്രമിക്കുന്നത്.

സന്ദർശകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നവീകരണം നടക്കുന്ന 18 മാസക്കാലയളവിൽ ഹോട്ടൽ സന്ദർശിക്കാൻ എത്തുന്നവരും ടൂർ പ്ലാൻ ചെയ്യുന്നവരും ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

  • ഹോട്ടലിലെ പ്രധാന റെസ്റ്റോറന്റുകളിലോ സ്പാ സൗകര്യങ്ങളിലോ നവീകരണത്തിന്റെ ഭാഗമായി മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ആ സൗകര്യങ്ങൾ നിങ്ങൾക്ക് ലഭിച്ചേക്കില്ല.
  • പകൽ സമയങ്ങളിൽ നിർമ്മാണ ജോലികളുടെ ഭാഗമായുള്ള നേരിയ ശബ്ദങ്ങൾ ഉണ്ടായേക്കാം. നിശബ്ദത ആഗ്രഹിക്കുന്നവർക്ക് ഇതൊരു തടസ്സമായേക്കാം.
  • ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ കവറിംഗുകൾ കണ്ടേക്കാം. അതിനർത്ഥം, നിങ്ങളുടെ ഫോട്ടോഗ്രാഫി ഈ സമയങ്ങളിൽ നടന്നേക്കില്ല എന്ന് സാരം.

ALSO READ: യുഎഇയിൽ സ്കൂളുകൾ തുറക്കുന്നു: ബസ് സർവീസുകൾ ഉണ്ടായിരിക്കില്ല; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

English Summary: The legendary Jumeirah Burj Al Arab has officially announced its first comprehensive restoration since its grand opening in 1999. This ambitious 18 month project focuses on preserving the hotel’s iconic architectural heritage while integrating state of the art technology. Led by world renowned architect Tristan Auer, the restoration ensures that Dubai’s sail-shaped landmark remains the global benchmark for ultimate luxury and design distinction.

LEAVE A REPLY

Please enter your comment!
Please enter your name here

Recent posts

Recent comments