HomeNEWSSportsടോപ് എഞ്ചിൻ പണിമുടക്കി: ഉറക്കം തൂങ്ങി ഫൈനലിൽ കിരീടം നിലനിർത്തി ആർസിബി

ടോപ് എഞ്ചിൻ പണിമുടക്കി: ഉറക്കം തൂങ്ങി ഫൈനലിൽ കിരീടം നിലനിർത്തി ആർസിബി

Author

Date

Category

Published: Sunday, 31 May 2026, at 10:03 pm| Dubai| Edited: Sunday, 31 May 2026, at 10:05 pm

ഇന്നലെ യൂറോപ്യൻ കിരീടം പിഎസ്ജി നിലനിർത്തിയപ്പോൾ ഇന്ന് ഐപിഎൽ കിരീടം ആർസിബി നിലനിർത്തി. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ആഴ്സനലിനെതിരെ കടുത്ത പോരാട്ടം നടത്തിയാണ് പിഎസ്ജി കിരീടം നേടിയതെങ്കിൽ ഇന്ന് ആർസിബിക്ക് ഗുജറാത്ത് ടൈറ്റസിനെ കീഴടക്കാൻ വിയർപ്പ് പോലും ഒഴുക്കേണ്ടി വന്നില്ല.

സാധാരണ ഹൈ സ്‌കോർ ത്രില്ലറുകൾക്ക് സാക്ഷ്യം വഹിക്കാറുള്ള ഐപിഎൽ പോരാട്ടങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കുന്നു ഇന്നത്തെ ഫൈനൽ. ഒരു പക്ഷെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം ഫൈനലുകളിൽ ഒന്നായിരിക്കാം ഇന്നത്തെ ഫൈനൽ

ടോപ് എഞ്ചിൻ പണി മുടക്കിയ ഗുജറാത്ത് ബാറ്റിംഗ് നിര

RCB
RCB

മത്സരത്തിൽ ടോസ് നേടിയ ആർസിബി ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സാധാരണ ഗുജറാത്തിന്റെ ടോപ് ഓർഡർ ബാറ്റർമാരാണ് ഗുജറാത്തിന്റെ സ്‌കോർ ബോർഡിനെ നയിക്കുക. എന്നാൽ ഫൈനലിൽ നായകൻ ശുഭ്മാന് ഗിൽ, സായി സുദർശൻ, ജോസ് ബട്ട്ലർ എന്നിവർ നിറംമങ്ങി. 37 പന്തിൽ 50 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറിന്റെ പ്രകടനം കൊണ്ട് മാത്രമാണ് ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടിയത്.

ഗുജറാത്ത് ബാറ്റർമാരുടെ ഇന്നത്തെ പ്രകടനം

  • ശുഭ്മാൻ ഗിൽ: 10 (8)
  • സായി സുദർശൻ : 12 (12)
  • ജോസ് ബട്ട്ലർ : 19 (23)
  • വാഷിംഗ്‌ടൺ സുന്ദർ : 50 (37)

ആർസിബി ബൗളർമാരുടെ പ്രകടനം

  • റാസിഖ് സലാം ധർ: 4-0-27-3
  • ഭുവനേശ്വേർ കുമാർ: 4-0-29-2
  • ജോഷ് ഹേസൽവുഡ്: 4-0-37-2

ആർസിബിയുടെ മറുപടി

RCB
RCB

156 എന്ന കുഞ്ഞൻ സ്‌കോർ ലക്ഷ്യമാക്കി ഇറങ്ങിയ ആർസിബിക്ക് മത്സരത്തിലൊരു സമയത്ത് പോലും താളംതെറ്റിയില്ല എന്ന് മാത്രമല്ല, ഫൈനൽ സമ്മർദ്ദവുമില്ലാതെയാണ് അവർ ബാറ്റ് വീശിയത്. വെങ്കടേഷ് അയ്യരും വിരാട് കോഹ്‌ലിയും സ്വപ്‍നതുല്യതുടക്കമാണ് ആർസിബിക്ക് നൽകിയത്. സിറാജിന്റെ പന്തിൽ റബാഡയ്ക്ക് ക്യാച്ച് നൽകി വെങ്കടേഷ് അയ്യർ പുറത്താകുമ്പോൾ ആർസിബിയുടെ സ്‌കോർബോർഡ് 4.3 ഓവറിൽ 62 എന്ന നിലയിലെത്തിയിരുന്നു. അയ്യർ മടങ്ങിയെങ്കിലും കോഹ്ലി ക്രീസിൽ ഉറച്ച് നിന്നു.

ദേവ്ദത്ത് പഠിക്കൽ, നായകൻ രജത് പടിധാർ, ക്രൂണാൽ പാണ്ട്യ എന്നിവർക്ക് ബാറ്റ് കൊണ്ട് തിളങ്ങാനായില്ല എങ്കിലും കോഹ്ലി മറുവശത്ത് നിലയുറപ്പിച്ചത് ആർസിബിയുടെ വിജയം എളുപ്പമാക്കി.

ആർസിബി സ്‌കോർബോർഡ്

വിരാട് കോഹ്ലി: 75 (42)
വെങ്കടേഷ് അയ്യർ: 32 (16)
ടിം ഡേവിഡ്: 24 (17)

ഗുജറാത്ത് ബൗളിംഗ്

റാഷിദ് ഖാൻ: 4-0-25-2
മുഹമ്മദ് സിറാജ്: 4-0-36-1

ALSO READ: പിഎസ്ജി അല്ലാതെ മറ്റാര്?: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പീരങ്കിപ്പടയ്ക്ക് കണ്ണുനീർ

Summary: Royal Challengers Bengaluru (RCB) comfortably retained their IPL title by defeating Gujarat Titans in a low scoring final. Chasing Gujarat’s poor total of 155/8, RCB comfortably crossed the line with brilliant batting contributions from Virat Kohli and Venkatesh Iyer, making it a completely one-sided championship match.

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments