Published: Tuesday, 20 October 2026, at 6:31pm| Dubai | Edited: Tuesday, 20 October 2026, at 6:41pm
ദോഹ: ഫിഫ അണ്ടർ-17 ലോകകപ്പ് പോരാട്ടങ്ങൾ ദോഹയിൽ ആരംഭിക്കാൻ ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ ടിക്കറ്റ് വിൽപനയ്ക്ക് തുടക്കമായി(FIFA U17 World Cup Qatar tickets). ഗൾഫിലുള്ള പ്രവാസികൾക്കും ഫുട്ബോൾ പ്രേമികൾക്കും ഏറ്റവും എളുപ്പത്തിൽ സ്റ്റേഡിയത്തിലെത്തി ലോകോത്തര പോരാട്ടങ്ങൾ നേരിട്ട് കാണാനുള്ള സുവർണ്ണാവസരമാണ് ദോഹയിൽ ഒരുങ്ങുന്നത്.ടൂർണമെന്റിനുള്ള ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാം? നിരക്കുകൾ, മത്സരക്രമങ്ങൾ എന്നിവ അറിയാം..
ALSO READ:
- സബ്സ്ക്രിപ്ഷൻ വേണ്ട! മിഡിൽ ഈസ്റ്റിൽ സൂപ്പർ ലീഗ് കേരള മത്സരങ്ങൾ ഇനി ഫ്രീയായി ആസ്വദിക്കാം
- അറബ് പണമൊഴുകിയാൽ എല്ലാം ശരിയാകുമോ? ബ്ലാസ്റ്റേഴ്സ് കാണാതെ പോകരുത് ഈ വലിയ അപകടം- The Wide Angle
- കോഹ്ലിയുടെ ഒരൊറ്റ ലൈക്ക്; ജർമൻ സുന്ദരിയുടെ ജീവിതം മാറി മറിഞ്ഞു
ടിക്കറ്റ് വിൽപനയും വാങ്ങേണ്ട രീതിയും (FIFA U17 World Cup Qatar Ticket Booking)

www.roadtoqatar.qa എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഫിഫ അണ്ടർ-17 ലോകകപ്പ് ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്. നിലവിലെ മാനദണ്ഡം അനുസരിച്ച് വീസ കാർഡ് ഉടമകൾക്കാണ് ആദ്യ ഘട്ടത്തിൽ ടിക്കറ്റുകൾ സ്വന്തമാക്കാൻ സാധിക്കുക. പൊതുജനങ്ങൾക്കായുള്ള ജനറൽ ടിക്കറ്റ് വിൽപന ഈ മാസം 26 മുതൽ ആരംഭിക്കും.
ഡിജിറ്റൽ രൂപത്തിലാണ് ആരാധകർക്ക് ടിക്കറ്റുകൾ ലഭ്യമാകുക. നവംബർ 19 മുതൽ ഡിസംബർ 13 വരെ അസ്പയർ സോണിലാണ് ലോകകപ്പ് പോരാട്ടങ്ങൾ നടക്കുന്നത്. ഡിസംബർ 13-ന് നടക്കുന്ന ഫൈനൽ മത്സരത്തിന് അഹമ്മദ് ബിൻ അലി സ്റ്റേഡിയം വേദിയാകും.
ഡേ പാസ്, പ്രൈം പാസ് നിരക്കുകൾ (FIFA U17 World Cup Qatar Ticket Prices)
ആരാധകരുടെ സൗകര്യാർത്ഥം വിവിധ വിഭാഗങ്ങളിലുള്ള ടിക്കറ്റ് പാസുകളാണ് സംഘാടകർ പുറത്തിറക്കിയിരിക്കുന്നത്. അവ ഏതൊക്കെയാണെന്നറിയാം..
- ഡേ പാസ്: ഗ്രൂപ്പ് ഘട്ടം, റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഒരു ദിവസത്തേക്ക് 20 ഖത്തർ റിയാലാണ് ഡേ പാസ് നിരക്ക്. ഈ പാസ് ഉപയോഗിച്ച് മത്സരങ്ങൾ കാണുന്നതിനൊപ്പം ഫാൻ സോണിലെ സാംസ്കാരിക-വിനോദ പരിപാടികളിലും പങ്കാളികളാകാം. ഒരാൾക്ക് പരമാവധി 6 ഡേ പാസുകൾ വരെ വാങ്ങാം.
- പ്രൈം പാസ്: ജനപ്രിയ മത്സരങ്ങളിൽ സീറ്റുകൾ മുൻകൂട്ടി ഉറപ്പാക്കാനാണ് പ്രൈം പാസ് ഒരുക്കിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടം മുതൽ സെമി ഫൈനൽ വരെയുള്ള മത്സരങ്ങൾക്ക് 35 റിയാലും, മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിന് 20 റിയാലുമാണ് നിരക്ക്. ഒരാൾക്ക് പരമാവധി 4 പ്രൈം പാസുകൾ വരെ സ്വന്തമാക്കാം.
- ഫൈനൽ ടിക്കറ്റുകൾ: ഡിസംബർ 13-ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിന് കാറ്റഗറി ഒന്നിന് 30 റിയാലും, കാറ്റഗറി രണ്ടിന് 15 റിയാലുമാണ് വില. ഒരാൾക്ക് പരമാവധി 6 ടിക്കറ്റുകൾ വരെ വാങ്ങാം.
ഭിന്നശേഷിക്കാരായ ആരാധകർക്കായി പ്രത്യേക സീറ്റുകൾ ഒരുക്കിയിട്ടുണ്ട്. ഫൈനൽ വരെയുള്ള മത്സരങ്ങൾക്ക് 20 റിയാലും ഫൈനലിന് 15 റിയാലുമാണ് നിരക്ക്. ഇവർക്കൊപ്പം വരുന്ന സഹായിക്ക് സൗജന്യ ടിക്കറ്റ് ലഭിക്കും. accessibility.tickets@sc.qa എന്ന ഇമെയിൽ വിലാസത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്.
ALSO READ:
- മേഖലയിൽ സുരക്ഷാ ഭീഷണി ശക്തം; യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം
- ഖത്തറിന് പുറത്ത് 6 മാസത്തിൽ കൂടുതൽ തങ്ങിയാൽ QID റദ്ദാകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്? പ്രവാസി മലയാളികൾക്കായുള്ള സമ്പൂണ്ണ ഗൈഡ്
ടൂർണമെന്റ് ഫോർമാറ്റും ഗ്രൂപ്പുകളും (FIFA U17 World Cup Qatar Groups)

48 ടീമുകൾ അണിനിരക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ അണ്ടർ-17 ലോകകപ്പാണിത്. ആകെ 104 മത്സരങ്ങളുള്ള ടൂർണമെന്റിൽ ഒരു ദിവസം എട്ട് മത്സരങ്ങൾ വരെ അരങ്ങേറും. 2029 വരെ ഖത്തർ ആതിഥേയത്വം വഹിക്കുന്ന തുടർച്ചയായ അഞ്ച് ചാംപ്യൻഷിപ്പുകളിൽ രണ്ടാമത്തേതാണ് ഈ ലോകകപ്പ്.ടൂർണമെന്റിലെ ഗ്രൂപ്പുകൾ എങ്ങനെയാന്നെയറിയാം..
| ഗ്രൂപ്പ് | ടീമുകൾ |
| Group A | ഖത്തർ, പനാമ, ഈജിപ്ത്, ഗ്രീസ് |
| Group B | കൊറിയ റിപ്പബ്ലിക്, ഉഗാണ്ട, ന്യൂ കാലിഡോണിയ, ഇക്വഡോർ |
| Group C | അർജന്റീന, ഓസ്ട്രേലിയ, മൊസാംബിക്, ഡെൻമാർക്ക് |
| Group D | ഫ്രാൻസ്, ഹെയ്തി, സൗദി അറേബ്യ, ഉറുഗ്വേ |
| Group E | ഇറ്റലി, ജമൈക്ക, കോറ്റ് ഡി ഐവറി, ഉസ്ബെക്കിസ്ഥാൻ |
| Group F | സെനഗൽ, ക്രൊയേഷ്യ, ക്യൂബ, താജിക്കിസ്ഥാൻ |
| Group G | മാലി, ന്യൂസിലാൻഡ്, ബെൽജിയം, വിയറ്റ്നാം |
| Group H | സ്പെയിൻ, ചൈന, ഫിജി, മൊറോക്കോ |
| Group I | ബ്രസീൽ, റിപ്പബ്ലിക് ഓഫ് അയർലൻഡ്, ടാൻസാനിയ, കോസ്റ്റാറിക്ക |
| Group J | യുഎസ്എ, മോണ്ടെനെഗ്രോ, ചിലി, അൽജീരിയ |
| Group K | മെക്സിക്കോ, റൊമാനിയ, കാമറൂൺ, വെനസ്വേല |
| Group L | ജപ്പാൻ, കൊളംബിയ, സെർബിയ, ഹോണ്ടുറാസ് |
ആതിഥേയരായ ഖത്തറിന്റെ ആദ്യ മത്സരം നവംബർ 19-ന് വൈകുന്നേരം 6:30-ന് അസ്പയർ സോണിൽ പനാമയ്‌ക്കെതിരെ നടക്കും.
ലോകഫുട്ബോളിലെ കൗമാരതാരങ്ങൾ ഖത്തറിലേക്ക് (FIFA U17 World Cup Rising Stars)

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകർഷിച്ച നിരവധി യുവതാരങ്ങൾ ഈ ലോകകപ്പിൽ മാറ്റുരയ്ക്കുന്നുണ്ട്. പ്രവാസികൾക്ക്ഭാവി ഫുട്ബോൾ സൂപ്പർതാരങ്ങളെ നേരിട്ട് കാണാനുള്ള അവസരം കൂടിയാണിത്.ടൂർണമെന്റിൽ കളത്തിലിറങ്ങാൻ സാധ്യതയുള്ള പ്രമുഖ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം..
- കേവന് സള്ളിവൻ (യുഎസ്എ), കെയ്ഡൻ ബ്രൈത്ത്‌വെയ്റ്റ് (ഇംഗ്ലണ്ട്),ഏഞ്ചലോ കാൻഡിഡോ (ബ്രസീൽ), കാൻ അർമാൻഡോ ഗുനർ (അർജന്റീന),ഡെസ്റ്റിനി എലിമോഗേൽ (ഇറ്റലി), അബ്ദുള്ളായേ കാമറ (ഫ്രാൻസ്), ലിയോൺ ജാക്കിറോവിച്ച് (ക്രൊയേഷ്യ), വിസ്ഡം മൈക്ക് (ജർമ്മനി), റാഫേൽ ക്വിന്റാസ് (പോർച്ചുഗൽ)സാമുവൽ ഇനാസിയോ, ഹംസ അബ്ദൽ കരീം (ഈജിപ്ത്), മാത്യു ബെക്കർ (ഇന്തോനേഷ്യ), അബ്ദല്ല ഔസാനെ (മൊറോക്കോ)
ALSO READ:
- ഖത്തറിൽ തൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചുവെച്ചാൽ 25,000 റിയാൽ പിഴ: അറിയേണ്ട കാര്യങ്ങൾ
- ഖത്തറിൽ വിസ കച്ചവടവും നിയമലംഘനവും നടത്തിയാൽ കടുത്ത ശിക്ഷ: 3 വർഷം തടവും 1 ലക്ഷം റിയാൽ പിഴയും
FAQs
ടിക്കറ്റ് ബുക്കിംഗ് ഏത് വെബ്‌സൈറ്റ് വഴിയാണ് ചെയ്യേണ്ടത്?
www.roadtoqatar.qa എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
പൊതുജനങ്ങൾക്കുള്ള ടിക്കറ്റ് വിൽപന എന്ന് ആരംഭിക്കും?
പൊതുജനങ്ങൾക്കായുള്ള ടിക്കറ്റ് വിൽപന ഈ മാസം 26 മുതൽ ആരംഭിക്കും.
ഒരു ദിവസത്തെ ഡേ പാസ് നിരക്ക് എത്രയാണ്?
ഗ്രൂപ്പ് ഘട്ടം മുതൽ ക്വാർട്ടർ ഫൈനൽ വരെയുള്ള ഡേ പാസിന് 20 ഖത്തർ റിയാലാണ് നിരക്ക്.
ഭിന്നശേഷിക്കാർക്ക് ടിക്കറ്റിനായി എങ്ങനെ അപേക്ഷിക്കാം?
accessibility.tickets@sc.qa എന്ന ഇമെയിൽ വഴി ഭിന്നശേഷിക്കാർക്ക് സൗജന്യ അസിസ്റ്റന്റ് ടിക്കറ്റിനായി അപേക്ഷിക്കാം.
ഫൈനൽ മത്സരം എന്ന്, എവിടെ വെച്ചാണ് നടക്കുന്നത്?
ഡിസംബർ 13-ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുന്നത്.
English Summary: Ticket sales for the FIFA U17 World Cup Qatar tickets have officially opened online. Fans can purchase Day Passes and Prime Passes via the official portal, with matches held at Aspire Zone and the final set for December 13 at Ahmad Bin Ali Stadium.

