Published: Saturday, 13 June 2026, at 6:07 pm| Dubai | Edited: Saturday, 13 June 2026, at 6:09 pm
ദുബായ്: ഹിജ്റ പുതുവർഷ പൊതുഅവധിയോട് അനുബന്ധിച്ച് ദുബായിൽ സൗജന്യ പാർക്കിംഗ് ആനുകൂല്യം (free parking in Dubai).ആർടിഎ പ്രഖ്യാപിച്ച ഈ പുതിയ ആനുകൂല്യങ്ങളെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും കൂടുതലറിയാം.
ALSO READ:
- പുതിയ അടിപ്പാത: ഷാർജയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം, ബദൽ റൂട്ടുകൾ അറിയാം..
- ദുബായിയിൽ വീട് വാങ്ങാൻ ആഗ്രഹമുണ്ടോ?: എങ്കിൽ, കുറഞ്ഞ ചിലവിൽ വാങ്ങിക്കാൻ കിടിലനൊരു പദ്ധതിയുണ്ട്, അറിയാം…
തുടർച്ചയായി രണ്ട് ദിവസം ഫീസ് നൽകേണ്ടതില്ല

തിങ്കളാഴ്ച (ജൂൺ 15) ദുബായിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് ഈടാക്കില്ലെന്നാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചിരിക്കുന്നത്. സാധാരണയായി ഞായറാഴ്ചകളിൽ ദുബായിൽ പാർക്കിങ് സൗജന്യമാണ്. ഇതിന് തൊട്ടുപിന്നാലെ തിങ്കളാഴ്ചയും കൂടി ആനുകൂല്യം ലഭിക്കുന്നതോടെ നഗരവാസികൾക്ക് തുടർച്ചയായി രണ്ട് ദിവസത്തെ സൗജന്യ പാർക്കിങ് ആസ്വദിക്കാനാകും.
ചൊവ്വാഴ്ച (ജൂൺ 16) മുതൽ സാധാരണ നിലയിലുള്ള പാർക്കിങ് നിരക്കുകൾ പുനരാരംഭിക്കുന്നതായിരിക്കും.
ഈ കേന്ദ്രങ്ങളിൽ സൗജന്യ പാർക്കിങ് ലഭിക്കില്ല

ആർടിഎയുടെ പ്രഖ്യാപനപ്രകാരം ദുബായിലെ മിക്ക പൊതുയിടങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കുമെങ്കിലും ഒരു പ്രധാന നിയന്ത്രണമുണ്ട്. ബഹുനില പാർക്കിങ് കേന്ദ്രങ്ങൾക്ക് (Multi story parking terminals) ഈ ആനുകൂല്യം ബാധകമായിരിക്കില്ല. ഇത്തരം കെട്ടിടങ്ങളിൽ തിങ്കളാഴ്ചയും സാധാരണ നിലയിലുള്ള ഫീസ് നൽകേണ്ടിവരും.
പൊതുഅവധി പ്രമാണിച്ച് വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ മൾട്ടി-സ്റ്റോറി പാർക്കിങ് കേന്ദ്രങ്ങൾ ഒഴിവാക്കി മറ്റ് പൊതു പാർക്കിങ് സ്ഥലങ്ങൾ ഉപയോഗപ്പെടുത്തിയാൽ ഈ രണ്ട് ദിവസവും പൂർണ്ണമായും സൗജന്യമായി വാഹനം പാർക്ക് ചെയ്യാം.
ALSO READ:
- ഗൾഫ് മലയാളികൾക്ക് ആശ്വാസം: സർവീസുകൾ കുറയ്ക്കില്ലെന്ന് എമിറേറ്റ്സ്
- ഒമാൻ – യുഎഇ മുവാസലാത്ത് ബസ് സമയക്രമം പുതുക്കി: പുതിയ സമയങ്ങൾ അറിയാം
English Summary: Dubai’s RTA has announced free parking in Dubai on Monday, June 15, to mark the Hijri New Year holiday. Combined with Sunday’s regular break, residents will enjoy a two day consecutive parking extension. However, this complimentary service does not apply to multi story parking terminals.

