HomeEntertainmentക്ലാസ്സിക്ക് ക്രിമിനൽ ഇനി ഒടിടിയിൽ: ദൃശ്യം 3യുടെ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ക്ലാസ്സിക്ക് ക്രിമിനൽ ഇനി ഒടിടിയിൽ: ദൃശ്യം 3യുടെ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Author

Date

Category

Published: Saturday, 13 June 2026, at 6:31 pm| Dubai | Edited: Saturday, 13 June 2026, at 6:37 pm

ക്ലാസിക് ക്രിമിനൽ ജോർജുകുട്ടിയുടെ മൂന്നാംവരവ് ഇനി ഒടിടിയിൽ. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 3‘ ഒടിടി സ്ട്രീമിങ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു (Drishyam 3 OTT release date). റിലീസ് വിവരങ്ങളെക്കുറിച്ചും ബോക്സ് ഓഫീസ് നേട്ടങ്ങളെക്കുറിച്ചും കൂടുതലറിയാം.

ALSO READ:

തിയേറ്ററുകൾക്ക് ശേഷം ആമസോൺ പ്രൈമിലേക്ക്

Drishyam 3 OTT release date
Drishyam 3 OTT release date

മോഹൻലാലിന്റെ പിറന്നാൾ ദിനമായ മേയ് 21-നായിരുന്നു ‘ദൃശ്യം 3’ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തിയേറ്ററുകളിൽ വിജയകരമായി നാലാം ആഴ്ച പിന്നിടുമ്പോഴാണ് ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെ മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ജൂൺ 18 ന് ലഭ്യമാകും.

300 കോടി ക്ലബ്ബിൽ ജോർജുകുട്ടി

Drishyam 3 OTT release date
Drishyam 3 OTT release date

തിയേറ്റർ കളക്ഷനിലും ബിസിനസിലും വലിയ റെക്കോർഡുകളാണ് ചിത്രം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് വെറും 58 മണിക്കൂർ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ഏഴുദിവസം കൊണ്ട് 200 കോടിയും ചിത്രം മറികടന്നു. നിലവിൽ തിയേറ്റർ കളക്ഷന് പുറമേ ഒടിടി,സാറ്റ്‌ലൈറ്റ് ബിസിനസ് ഉൾപ്പെടെ ചിത്രം 300 കോടി രൂപയിലധികം നേടിക്കഴിഞ്ഞു.

ദൃശ്യ വിസ്മയത്തിന്റെ മൂന്നാം ഭാഗം

Drishyam 3 OTT release date
Drishyam 3 OTT release date

2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിലൊന്നായ ‘ദൃശ്യം’ ആദ്യമായി പുറത്തിറങ്ങുന്നത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും കഥയുമായി എട്ടുവർഷങ്ങൾക്കുശേഷം 2021-ൽ ‘ദൃശ്യം 2’ എത്തി. കോവിഡ് കാലത്ത് നേരിട്ട് ഒടിടി റിലീസായി വന്നിട്ടും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്.

മൂന്നാം ഭാഗം തിയേറ്ററുകളിൽ വലിയ ആഘോഷത്തോടെയാണ് പ്രേക്ഷകർ വരവേറ്റത്. ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, സിദ്ധിഖ്, മുരളി ഗോപി, എസ്തർ അനിൽ, അൻസിബ തുടങ്ങിയ വൻ താരനിര തന്നെ അണിനിരന്നിട്ടുണ്ട്.

പെൻസ്റ്റുഡിയോസും പനോരമ സ്റ്റുഡിയോസും ചേർന്ന് അവതരിപ്പിച്ച ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചത്.

ALSO READ:

English Summary: The official Drishyam 3 OTT release date has been announced for June 18 on Amazon Prime Video. Directed by Jeethu Joseph and starring Mohanlal, the mega hit thriller recently entered the 300 crore club and will be available in Malayalam, Tamil, Telugu, and Kannada.

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments