Published: Wednesday, 10 June 2026, at 4:46 pm| Dubai | Edited:Wednesday, 10 June 2026, at 4:47 pm
ദുബായ്: ദുബായിൽ ആദ്യമായി സ്വന്തമായി ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അങ്ങനെയെങ്കിൽ പ്രവാസികൾക്കും സ്വദേശികൾക്കും വൻ ആനുകൂല്യങ്ങൾ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് (DLD) പ്രഖ്യാപിച്ചിട്ടുണ്ട് (Dubai First Time Home Buyer Programme). അതിനെക്കുറിച്ചറിഞ്ഞാലോ…
ALSO READ
- ഗൾഫ് മലയാളികൾക്ക് ആശ്വാസം: സർവീസുകൾ കുറയ്ക്കില്ലെന്ന് എമിറേറ്റ്സ്
- ഒമാൻ – യുഎഇ മുവാസലാത്ത് ബസ് സമയക്രമം പുതുക്കി: പുതിയ സമയങ്ങൾ അറിയാം
ഫസ്റ്റ് ടൈം ഹോം ബെയർ പ്രോഗ്രാം

ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ ‘ഫസ്റ്റ് ടൈം ഹോം ബെയർ പ്രോഗ്രാം’ വഴിയാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. പദ്ധതി തുടങ്ങി ഒരു വർഷത്തിനുള്ളിൽ ഏകദേശം 45,000 താമസക്കാരാണ് ഈ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിലൂടെ 3,200-ലധികം ആളുകൾ ദുബായിൽ സ്വന്തമായി വീട് വാങ്ങിക്കഴിഞ്ഞു.
ആദ്യമായി വീട് വാങ്ങുന്ന സ്വദേശികളെയും പ്രവാസികളെയും സഹായിക്കാനായി ആവിഷ്കരിച്ച ഒരു പ്രത്യേക സർക്കാർ പദ്ധതിയാണിത്. ഉയർന്ന വാടക നൽകുന്ന സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ സ്വന്തമായി ഒരു വിലാസം ദുബായിൽ കണ്ടെത്താൻ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഒമ്പത് പുതിയ പ്രമുഖ ഡെവലപ്പർമാരെക്കൂടി ഉൾപ്പെടുത്തി പദ്ധതിയിലെ ആകെ പങ്കാളികളുടെ എണ്ണം നിലവിൽ 22 ആയി ഉയർത്തിയിട്ടുണ്ട്. അതായത് ഈ 22 ഡെവലപ്മരുടെ വീടുകൾ ഈ പദ്ധതി വഴി സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വൻ ആനുകൂല്യങ്ങളോടെ വാങ്ങിക്കാൻ സാധിക്കും.
ആർക്കൊക്കെ അപേക്ഷിക്കാം?

ഈ പദ്ധതിയിൽ ആർക്കൊക്കെ അപേക്ഷിക്കാമെന്ന് നോക്കാം.. അവർക്കുള്ള യോഗ്യതകൾ താഴെ പറയുന്നവയാണ്..
- താമസം: യുഎഇയിൽ താമസക്കാരായ ഏത് രാജ്യക്കാർക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം.
- പ്രായം: അപേക്ഷകർക്ക് 18 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം.
- നിബന്ധന: ദുബായിൽ സ്വന്തമായി മറ്റ് ഫ്രീഹോൾഡ് വീടുകൾ ഉണ്ടാകാൻ പാടില്ല.
- വില പരിധി: വാങ്ങാൻ ഉദ്ദേശിക്കുന്ന പ്രോപ്പർട്ടിയുടെ വില 50 ലക്ഷം ദിർഹത്തിൽ (5 Million AED) കൂടരുത്.
ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് വെബ്‌സൈറ്റ് വഴിയോ ‘Dubai REST’ ആപ്പ് വഴിയോ ഇതിനായി എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ നടപടികൾ പൂർത്തീകരിച്ചാൽ നിങ്ങൾ ഈ പദ്ധതിയുടെ ഭാഗമാകും.
പ്രധാന ആനുകൂല്യങ്ങൾ
ഈ പദ്ധതിയിൽ ഭാഗമായാൽ നിങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ്? പരിശോധിക്കാം..
- പുതിയ പ്രോജക്ടുകളിൽ മുൻഗണന: പുതിയ ഫ്‌ലാറ്റുകളോ വില്ലകളോ വിപണിയിൽ എത്തുന്നതിന് മുൻപ് തന്നെ ഫസ്റ്റ് ടൈം ബയേഴ്‌സിന് ബുക്ക് ചെയ്യാൻ പ്രത്യേക മുൻഗണന ലഭിക്കും.
- പ്രത്യേക വിലക്കിഴിവ്: പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്കായി പ്രമുഖ ഡെവലപ്പർമാർ പ്രത്യേക ഡിസ്‌കൗണ്ടുകൾ നൽകുന്നുണ്ട്.
- മികച്ച ഹോം ലോൺ വ്യവസ്ഥകൾ: അഞ്ച് പ്രമുഖ പാർട്ണർ ബാങ്കുകൾ വഴി കുറഞ്ഞ പലിശനിരക്കിലും കുറഞ്ഞ പ്രൊസസിങ് ഫീസിലും വേഗത്തിൽ ഹോം ലോണുകൾ ലഭ്യമാക്കും.
- കുറഞ്ഞ പ്രാരംഭ ചെലവുകൾ: വീട് രജിസ്‌ട്രേഷൻ ചെലവുകൾ പലിശയില്ലാത്ത തവണകളായി ക്രെഡിറ്റ് കാർഡുകൾ വഴി അടയ്ക്കാനുള്ള സൗകര്യമുണ്ട്.
- ഫ്ലെക്‌സിബിൾ പേയ്‌മെന്റ് പ്ലാൻ: ഓഫ് പ്ലാൻ പ്രോപ്പർട്ടികൾ വാങ്ങുന്നവർക്ക് ദീർഘകാലയളവിലേക്ക് പണം അടച്ചുതീർക്കാനുള്ള എളുപ്പമുള്ള പേയ്‌മെന്റ് പ്ലാനുകൾ ലഭിക്കും.
വാടകയ്ക്ക് പകരം സ്വന്തം വീട്

ദുബായിലെ പ്രമുഖ റെസിഡൻഷ്യൽ മേഖലകളിൽ വാടക നിരക്കുകൾ ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിൽ, ഈ പദ്ധതി പ്രവാസികൾക്ക് വലിയൊരു സാമ്പത്തിക സുരക്ഷിതത്വമാണ് നൽകുന്നത്.
ഓരോ മാസവും ഉയർന്ന തുക വാടകയായി നൽകി നഷ്ടപ്പെടുത്തുന്നതിന് പകരം, ഈ പദ്ധതിയിലൂടെ ലഭിക്കുന്ന EMIs വഴി ആ തുക സ്വന്തം വീടിനായുള്ള നിക്ഷേപമാക്കി മാറ്റാൻ സാധിക്കും.
ALSO READ
- എന്തുകൊണ്ടാണ് ആയിരക്കണക്കിന് യുഎഇവാസികൾ Pledge UAE-യിൽ ചേരുന്നത്
- Latest UAE Traffic Fines: അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകുന്ന പുതിയ, രണ്ട് ഗുരുതര നിയമലംഘനങ്ങൾ
English Summary: The Dubai Land Department’s Dubai First Time Home Buyer Programme offers huge benefits for residents buying their first property under 5 million AED. Partnering with 22 developers and 5 banks, it provides exclusive discounts, flexible payment plans, low interest home loans, and priority booking to help expats bypass high rental costs.

