Published: Wednesday, 26 August 2026 , at 10:24 pm| Dubai | Edited: Wednesday, 26 August 2026, at 10:29 pm
അബുദാബി: യുഎഇയിൽ ജോലി അന്വേഷിക്കുന്ന പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് എത്ര അപേക്ഷ അയച്ചാലും ഒരൊറ്റ ഇന്റർവ്യൂ വിളികൾ പോലും ലഭിക്കുന്നില്ല എന്നത്. അതിനുള്ള പ്രധാന കാരണം നിങ്ങളുടെ സിവികൾ എത്തേണ്ടണ്ടത് കൃത്യമായി എത്തുന്നില്ല എന്നതാണ്. എന്ത് കൊണ്ട്? എങ്ങനെ ഈ തടസ്സം മറികടന്ന് മികച്ച സിവി ഉണ്ടാക്കാം? അറിയാം(How to Create a CV for UAE Jobs)..
ALSO READ:
- യുഎഇയിലേ വീട്ടുജോലിക്ക് ഇ-സി-ആർ പാസ്പോർട്ടുമായിട്ടാണോ പോണത്? പ്രവാസികൾ അറിയേണ്ട നിയമങ്ങളും സുരക്ഷാ ഘട്ടങ്ങളും
- ജോലി ഇല്ലാത്തവർക്ക് നൽകിയത് 83 കോടി ദിർഹം: തൊഴിലാളി സ്നേഹത്തിൽ ലോകമാതൃകയായി യുഎഇ
- ഒരു പ്രവാസിക്ക് അബൂദാബിയിൽ എങ്ങനെ ജീവിക്കാം? എങ്ങനെ മികച്ച ജോലി, വീട് എന്നിവയൊക്കെ കണ്ടെത്താം? ( ഗൈഡ് 2026)
എന്ത് കൊണ്ട് നിങ്ങളുടെ സിവി തിരസ്കരിക്കപ്പെടുന്നു? യുഎഇയിൽ ജോലി ലഭിക്കാൻ എങ്ങനെ മികച്ച സിവി ഉണ്ടാക്കാം? (How to Create a CV for UAE Jobs)
ഒരൊറ്റ തസ്തികയിലേക്ക് നൂറുകണക്കിന് ആളുകൾ അപേക്ഷിക്കുന്നതിനാൽ പ്രമുഖ കമ്പനികൾ എല്ലാ സിവികളും നേരിട്ട് വായിച്ചു നോക്കാറില്ല. യോഗ്യതയ്‌ക്കൊപ്പം കൃത്യമായി തയാറാക്കിയ പ്രൊഫൈലുകൾക്കാണ് കമ്പനികൾ കൂടുതൽ മുൻഗണന ലഭിക്കുന്നത്. കമ്പനികൾ മുൻഗണന കൊടുക്കുന്ന കാര്യങ്ങളിലേക്ക് കടക്കും മുമ്പേ യുഎഇ തൊഴിൽ വിപണിയെ കുറിച്ചറിയാം..
യുഎഇ തൊഴിൽ വിപണിയിലെ കടുത്ത മത്സരം (UAE job application tips)

ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങളിൽ എൻട്രി-ലെവൽ മുതൽ പ്രൊഫഷണൽ തസ്തികകളിൽ വരെ വൻ മത്സരമാണ് നിലനിൽക്കുന്നത്. ഒരു ജോബ് പോസ്റ്റിംഗ് വന്നാൽ മണിക്കൂറുകൾക്കകം നൂറുകണക്കിന് ആളുകളാണ് അപ്ലൈ ചെയ്യുന്നത്. അതിനാൽ നിങ്ങളുടെ സിവിയിൽ ചില കാര്യങ്ങൾ കൂടി പ്രത്യേകമായി ശ്രദ്ധിക്കണം.
- കൃത്യമായ മൂല്യം കാട്ടുക: നിങ്ങളുടെ കഴിവ് കമ്പനിയുടെ വളർച്ചയ്ക്ക് എങ്ങനെ സഹായിക്കും എന്നത് ചുരുങ്ങിയ വാക്കുകളിൽ വ്യക്തമാക്കണം.
- ലളിതമായ ലേഔട്ട്: വായിക്കാൻ പ്രയാസമുള്ള വലിയ ഖണ്ഡികകൾ ഒഴിവാക്കി വിവരങ്ങൾ ബുള്ളറ്റ് പോയിന്റുകളായി നൽകുക. അതായത് ഒരു കഥ എഴുതുന്നത് പോലെയോ ലേഖനം എഴുതുന്നത് പോലെയോ എഴുതരുത്. കാര്യങ്ങൾ സിംപിൾ ആവണം.
എടിഎസ് (ATS) സോഫ്റ്റ്‌വെയർ എങ്ങനെ മറികടക്കാം? (ATS friendly resume UAE)

ഭൂരിഭാഗം വലിയ കമ്പനികളും ആപ്ലിക്കന്റ് ട്രാക്കിംഗ് സിസ്റ്റം (ATS) എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അപേക്ഷകൾ ഫിൽറ്റർ ചെയ്യാറാണ് പതിവ്. ഈ സോഫ്റ്റ്വെയർ നിങ്ങളുടെ സിവി കൃത്യമായി മനസിലാക്കി ഫിൽറ്റർ ചെയ്‌താൽ മാത്രമേ സിവി എച്ച്ആർ മാനേജരുടെ കയ്യിൽ എത്തുകയുള്ളൂ. അതിനും ചില വഴികളുണ്ട്.
- കീവേർഡ് മാച്ചിംഗ്: ജോബ് പരസ്യത്തിലുള്ള പ്രധാന വാക്കുകൾ (Keywords) നിങ്ങളുടെ സിവിയിലും ഉൾപ്പെടുത്തുക.
- ലളിതമായ ഫോർമാറ്റ്: സിവി ആകർഷകമാക്കാൻ സങ്കീർണ്ണമായ ഡിസൈനുകൾ, ഗ്രാഫിക്സുകൾ, അപൂർവ്വ ഫോണ്ടുകൾ എന്നിവ സോഫ്റ്റ്‌വെയർ റീഡിംഗിനെ തടസ്സപ്പെടുത്തും. അതിനാൽ ഇതെല്ലം ഒഴിവാക്കണം.
- കൃത്യമായ വിവരങ്ങൾ: സെക്ഷൻ ഹെഡിംഗുകൾ ലളിതമായി നൽകുകയും സ്റ്റാൻഡേർഡ് ബോൾഡ് ടെക്സ്റ്റുകൾ ഉപയോഗിക്കുകയും ചെയ്യുക.
ALSO READ:
- ലോങ് ലീവിന് നാട്ടിൽ പോകുന്നവരാണോ നിങ്ങൾ ; അവധിക്കാലം വരുമാനമാക്കി മാറ്റാം: പ്രവാസികൾക്ക് നാട്ടിൽ ചെയ്യാവുന്ന 25 പാർട്ട്-ടൈം ജോലികൾ
- യുഎഇയിൽ പുതിയ ജോലി നോക്കുകയാണോ? ഒഴിവുകളും ശമ്പള വിവരങ്ങളും അറിയാം…(ഗൈഡ്)
സിവിയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട വിവരങ്ങൾ (UAE CV writing tips)

സിവിയിൽ എല്ലാ പ്രൊഫഷണൽ വിവരങ്ങളും ഉണ്ടെങ്കിലും ചില ചെറിയ പ്രാദേശിക വിവരങ്ങളുടെ കുറവുകൊണ്ട് അപേക്ഷകൾ നിരസിക്കപ്പെടാറുണ്ട്. യുഎഇയിലെ റിക്രൂട്ടർമാർ സിവി പരിശോധിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്.
- വിസ സ്റ്റാറ്റസ് : നിങ്ങൾ നിലവിൽ വിസിറ്റ് വിസയിലാണോ, എംപ്ലോയ്മെന്റ് വിസയിലാണോ അതോ കാൻസൽഡ് വിസയിലാണോ എന്ന കാര്യം വ്യക്തമാക്കുക. വിസിറ്റ് വിസയിലുള്ളവർ വാലിഡിറ്റി തീയതി കൂടി നൽകുന്നത് എച്ച്ആറിന് കാര്യങ്ങൾ എളുപ്പമാക്കും.
- ജോലിയിൽ പ്രവേശിക്കാവുന്ന സമയം : ജോലി ലഭിച്ചാൽ ഉടൻ പ്രവേശിക്കാൻ സാധിക്കുമോ, അതോ എത്ര ദിവസത്തെ നോട്ടീസ് പീരിയഡ് ആവശ്യമാണ് എന്നത് വ്യക്തമായി രേഖപ്പെടുത്തുക.
- യുഎഇ ഫോൺ നമ്പർ: നാട്ടിലെ നമ്പറിന് പകരം യുഎഇയിൽ ലഭ്യമായ ഫോൺ നമ്പറും വാട്ട്സ്ആപ്പ് നമ്പറും സിവിയിൽ മുകളിലായി നൽകുക.
- നിലവിലെ ലൊക്കേഷൻ: നിങ്ങൾ യുഎഇയിലാണെങ്കിൽ നിലവിലുള്ള സ്ഥലം (ഉദാഹരണത്തിന്: Deira, Dubai) സിവിയിൽ കൃത്യമായി രേഖപ്പെടുത്തുക.
ഓരോ അപേക്ഷയ്ക്കും സിവിയിൽ വരുത്തേണ്ട മാറ്റങ്ങൾ
എല്ലാ കമ്പനികൾക്കും ഒരേ സിവി അയക്കുന്ന രീതി ഇനി യുഎഇയിൽ പ്രയോജനം ചെയ്യില്ല. മറിച്ച് ഓരോ കമ്പനിയുടെയും ആവശ്യാനുസരണം സിവിയിലെ പ്രധാന അപ്‌ഡേറ്റ് ചെയ്ത് അയക്കാൻ ശ്രദ്ധിക്കണം. കൂടാതെ താഴെ പറയുന്ന കാര്യങ്ങളും ശ്രദ്ധിക്കുക.
- കണക്കുകൾ നൽകുക: ‘ദിവസേന 50 കോളുകൾ ചെയ്തു’ അല്ലെങ്കിൽ ’10 പ്രധാന ക്ലയന്റുകളെ കൈകാര്യം ചെയ്തു; എന്ന രീതിയിൽ നേട്ടങ്ങൾ കണക്കുകൾ സഹിതം എഴുതുക.
- ആക്ഷൻ വാക്കുകൾ: മാനേജ് ചെയ്തു, ക്രിയേറ്റ് ചെയ്തു, നയിച്ചു തുടങ്ങിയ വ്യക്തമായ വാക്കുകളോടെ വിവരങ്ങൾ എഴുതുക.
- നിലവിൽ കൂടുതൽ ഒഴിവുകളുള്ള പ്രധാന മേഖലകൾ
ചില ജനറൽ തസ്തികകളിൽ ആളുകൾ കൂടുതലാണെങ്കിലും യുഎഇയിൽ ചില മേഖലകളിൽ ഇപ്പോഴും വലിയ തൊഴിൽ സാധ്യതകളുണ്ട്. ഐടി, ഹെൽത്ത്‌കെയർ, ലോജിസ്റ്റിക്സ്, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി എന്നീ മേഖലയിലാണ് കൂടുതലായും അവസരങ്ങളുള്ളത്.
ALSO READ:
- യു.എ.ഇ പ്രവാസി ഗൈഡ് 2026: ജോലി സമയവും ഓവർടൈം നിയമങ്ങളും…
- യുഎഇയിൽ ജോലി ചെയ്യുന്നവരാണോ?: എന്തൊക്കെയാണ് നിങ്ങളുടെ അവകാശങ്ങൾ, ആനുകൂല്യങ്ങൾ? അറിയാം…
FAQ
എന്തുകൊണ്ടാണ് എല്ലാവർക്കും ഒരേ സിവി അയക്കാൻ പാടില്ല എന്ന് പറയുന്നത്?
എടിഎസ് സോഫ്റ്റ്‌വെയർ അതാത് ജോബ് ഡിസ്‌ക്രിപ്ഷനുമായി ചേരുന്ന സിവികൾ മാത്രമാണ് തിരഞ്ഞെക്കാറുള്ളത്.
ഒരു സിവിക്ക് എത്ര പേജ് നീളം ഉണ്ടാകാം?
സാധാരണ തസ്തികകൾക്ക് 1 മുതൽ 2 പേജ് വരെയുള്ള ലളിതമായ സിവി തയാറാക്കുന്നതാണ് ഉചിതം.
സിവി അപ്‌ലോഡ് ചെയ്യുമ്പോൾ ഏത് ഫോർമാറ്റാണ് ഉപയോഗിക്കേണ്ടത്?
ഫോർമാറ്റിംഗ് മാറാതിരിക്കാൻ എപ്പോഴും PDF ഫോർമാറ്റിൽ സമർപ്പിക്കുക.
സിവിയിൽ സ്വന്തം ഫോട്ടോ വെക്കുന്നത് നിർബന്ധമാണോ?
ഫോട്ടോ നിർബന്ധമില്ല, അനുഭവങ്ങൾക്കും കഴിവുകൾക്കും മുൻഗണന നൽകുന്നതാണ് കൂടുതൽ പ്രധാനം.
ഓൺലൈൻ വഴി അപേക്ഷിച്ച ശേഷം ലിങ്ക്ഡ്ഇൻ വഴി ബന്ധപ്പെടാമോ?
അതേ, യുഎഇയിൽ പ്രൊഫഷണൽ നെറ്റ്‌വർക്കിംഗിലൂടെ നേരിട്ട് ഇന്റർവ്യൂ കോൾ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
English Summary: Learning How to Create a CV for UAE Jobs is essential to bypass ATS software and reach recruiters in Dubai and Abu Dhabi. By tailoring your resume keywords, maintaining a clean format, and highlighting measurable achievements, applicants can significantly boost their chances of landing interview calls.

