Published: Thursday, 13 August 2026,at 8:32 pm| Dubai | Edited: Thursday, 13 August 2026, at 8:38 pm
അബൂദാബി: തൊഴിലാളികളെ ചേർത്തുപിടിക്കുന്ന യുഎഇ മാതൃക വീണ്ടും കൈയ്യടി നേടുകയാണ്. ജോലി നഷ്ടപ്പെട്ടവർക്കും ശമ്പള ആനുകൂല്യം കിട്ടാത്തവർക്കും 83 കോടി ദിർഹം നഷ്ടപരിഹാരം നൽകിയിരിക്കുകയാണ് യുഎഇ(UAE unemployment insurance compensation).കൂടുതലറിയാം..
ALSO READ:
- യുഎഇയിൽ വൻ തൊഴിൽ വിപ്ലവം: പ്രവാസികളെ, ഈ അവസരം പ്രയോജനപ്പെടുത്തൂ
- യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ് എങ്ങനെ പുതുക്കാം? പിഴ ഒഴിവാക്കാൻ അറിയേണ്ടതെല്ലാം (A Complete Guide)
- 2 മണിക്കൂർ ജോലിയിളവ്, ട്രിപ്പിൾ പ്രൊമോഷൻ: അജ്മാനിൽ പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചു, കൂടുതലറിയാം…
യുഎഇയിൽ ജോലി നഷ്ടപ്പെട്ടവർക്കും ശമ്പളം കിട്ടാത്തവർക്കും 83 കോടി ദിർഹം നഷ്ടപരിഹാരം

പ്രവാസ ജീവിതത്തിൽ തൊഴിൽപരമായ പ്രതിസന്ധികൾ നേരിടുന്നവർക്ക് വലിയൊരു താങ്ങാവുകയാണ് യു.എ.ഇയുടെ തൊഴിലാളി സംരക്ഷണ പദ്ധതിയും തൊഴിൽ നഷ്ട ഇൻഷുറൻസും. 2026-ലെ ആദ്യ ആറു മാസത്തിൽ മാത്രം തൊഴിലാളി സംരക്ഷണ പദ്ധതിയിലൂടെ 44,000-ലേറെ തൊഴിലാളികൾക്കായി 32 കോടി ദിർഹത്തിലധികം നഷ്ടപരിഹാരമായി വിതരണം ചെയ്തു. ഇതിനുപുറമെ, തൊഴിൽ നഷ്ട ഇൻഷുറൻസ് വഴി 2024 ആരംഭം മുതൽ 2026 ജൂൺ വരെ 51.2 കോടി ദിർഹത്തിലധികവും നൽകി. രണ്ടും കൂടി ആകെ 83 കോടി ദിർഹത്തിന്റെ സാമ്പത്തിക സഹായമാണ് തൊഴിലാളികൾക്ക് ലഭ്യമാക്കിയത്.
പ്രവാസി തൊഴിലാളികൾക്കുള്ള സംരക്ഷണ ആനുകൂല്യങ്ങൾ
തൊഴിലുടമ ശമ്പളമോ സർവീസ് ആനുകൂല്യങ്ങളോ നൽകാതിരിക്കുകയോ നൽകാൻ കഴിയാതെ വരികയോ ചെയ്യുന്ന സാഹചര്യത്തിലാണ് തൊഴിലാളി സംരക്ഷണ പദ്ധതി തൊഴിലാളികൾക്ക് തുണയാകുന്നത്. ഈ പദ്ധതിയിലൂടെ ഒരാൾക്ക് ശരാശരി 7,000 ദിർഹം വരെ സഹായം ലഭിച്ചിട്ടുണ്ട്.
- സ്വന്തം രാജിയോ അച്ചടക്കനടപടിയുടെ ഭാഗമായുള്ള പിരിച്ചുവിടലോ അല്ലാതെ ജോലി നഷ്ടപ്പെടുന്ന പ്രവാസികൾക്കാണ് തൊഴിൽ നഷ്ട ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.
- ഈ ഇൻഷുറൻസ് പദ്ധതി പ്രകാരം ജോലി നഷ്ടപ്പെടുന്നവർക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം വരെ തുടർച്ചയായി മൂന്ന് മാസം സാമ്പത്തിക സഹായമായി ലഭിക്കും.
ALSO READ:
- പുതിയ വർക്ക് പെർമിറ്റുമായി യുഎഇ: തൊഴിൽ മേഘലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രതീക്ഷിച്ഛ് പ്രവാസികൾ
- യുഎഇ തൊഴിൽ നിയമങ്ങളിൽ വൻ പരിഷ്കാരം: പ്രവാസികൾക്ക് ഇനി എളുപ്പത്തിൽ ജോലി മാറാം
ബോധവൽക്കരണവും ഉച്ചവിശ്രമ നിയമവും
തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) വിപുലമായ പ്രവർത്തനങ്ങളാണ് രാജ്യത്തുടനീളം നടത്തുന്നത്. തൊഴിലാളികൾക്ക് മികച്ച താമസസൗകര്യവും സുരക്ഷിതമായ ജോലി അന്തരീക്ഷവും ഉറപ്പാക്കാൻ ഭരണകൂടം വലിയ പ്രാധാന്യമാണ് നൽകുന്നത്.

17 വിവിധ ഭാഷകളിൽ സംഘടിപ്പിച്ച നിർബന്ധിത ഗൈഡൻസ് കോഴ്സുകൾ ലക്ഷ്യമിട്ട മുഴുവൻ തൊഴിലാളികളും പൂർത്തിയാക്കി. 13 ലക്ഷത്തിലധികം ആളുകളാണ് ഈ ബോധവൽക്കരണ പരിപാടികളുടെ ഗുണഭോക്താക്കളായത്. കൂടാതെ, ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള ഉച്ചവിശ്രമ നിയമം ഡിജിറ്റൽ, ഫീൽഡ് പരിശോധനകളിലൂടെ കശനമായി നടപ്പാക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. നിലവിൽ സർക്കാർ രജിസ്റ്റർ ചെയ്ത 2,800-ലേറെ തൊഴിലാളി താമസകേന്ദ്രങ്ങളിലായി 20 ലക്ഷത്തോളം തൊഴിലാളികൾക്ക് മികച്ച താമസസൗകര്യമൊരുക്കിയിട്ടുണ്ട്.
ഡെലിവറി റൈഡർമാർക്ക് വിശ്രമകേന്ദ്രങ്ങളും കെയർ സെന്ററുകളും

വേനൽക്കാലത്ത് കഠിനാധ്വാനം ചെയ്യുന്ന ഡെലിവറി റൈഡർമാർക്കായി രാജ്യത്തുടനീളം 12,000-ഓളം പ്രത്യേകം തയാറാക്കിയ റസ്റ്റ് സ്റ്റേഷനുകളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. കൂടാതെ സാമുദായിക പങ്കാളിത്തം ഉറപ്പാക്കാൻ 60-ലേറെ കേന്ദ്രങ്ങളിലായി എട്ട് ലക്ഷത്തോളം തൊഴിലാളികളെ പങ്കാളികളാക്കിക്കൊണ്ടുള്ള വിവിധ സാംസ്കാരിക-ക്ഷേമ പരിപാടികളും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചുപോരുന്നു.
ALSO READ:
- വാട്സാപ്പിൽ ഈ മെസ്സേജുകൾ വന്നോ, ജാഗ്രതേ, തട്ടിപ്പാണ്: പ്രവാസികൾക്ക് മുന്നറിയിപ്പ്
- ഇത്തവണ ഓണസദ്യ ആകാശത്ത് വെച്ചായാലോ? പ്രവാസികൾക്ക് കിടിലൻ ഓഫർ: എങ്ങനെ ബുക്ക് ചെയ്യാം? അറിയാം
FAQ
തൊഴിൽ നഷ്ട ഇൻഷുറൻസിലൂടെ എത്ര ശതമാനം ശമ്പളം സാമ്പത്തിക സഹായമായി ലഭിക്കും?
അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം വരെ തുടർച്ചയായി 3 മാസം ലഭിക്കും.
തൊഴിലാളി സംരക്ഷണ പദ്ധതിയിലൂടെ ഒരാൾക്ക് ശരാശരി എത്ര തുക ലഭിച്ചു?
ഈ പദ്ധതിയിലൂടെ ഒരു ഗുണഭോക്താവിന് ശരാശരി 7,000 ദിർഹമാണ് ലഭിച്ചത്.
ഏതൊക്കെ സാഹചര്യങ്ങളിലാണ് തൊഴിൽ നഷ്ട ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തത്?
സ്വന്തമായി രാജി വെക്കുകയോ അച്ചടക്കനടപടിയുടെ ഭാഗമായി ജോലി നഷ്ടപ്പെടുകയോ ചെയ്താൽ ആനുകൂല്യം ലഭിക്കില്ല.
യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം നിലവിലുള്ളത് ഏത് മാസങ്ങളിലാണ്?
ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള സമയത്താണ് ഉച്ചവിശ്രമ നിയമം നിലവിലുള്ളത്.
സർക്കാർ രജിസ്റ്റർ ചെയ്ത താമസകേന്ദ്രങ്ങളിൽ എത്ര തൊഴിലാളികൾക്ക് താമസസൗകര്യമുണ്ട്?
2,800-ലേറെ താമസകേന്ദ്രങ്ങളിലായി 20 ലക്ഷത്തോളം തൊഴിലാളികൾക്ക് താമസസൗകര്യമുണ്ട്.
English Summary: The Ministry of Human Resources and Emiratisation distributed over AED 830 million through worker protection schemes and UAE unemployment insurance compensation. The policy provides financial aid up to 60% of the basic salary for up to three months, benefiting over 44,000 workers during job loss or unpaid salary crises.

