Published: Monday, 31 August 2026, at 7:05 pm| Dubai | Edited: Monday, 31 August 2026, at 7:14 pm
അബുദാബി: യുഎഇയിലെ പ്രവാസികൾക്ക് തിരിച്ചടിയായി സെപ്റ്റംബർ മാസത്തെ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു(UAE Fuel Prices September 2026). പെട്രോളിനും ഡീസലിനും നിരക്ക് ഉയർത്തിയതോടെ പ്രവാസികളുടെ പ്രതിമാസ യാത്രാച്ചെലവിലും ജീവിതച്ചെലവിലും വലിയ വർധനവുണ്ടാകും. പുതിയ നിരക്കുകൾ സെപ്റ്റംബർ 1 മുതൽ നിലവിൽ വരും. നിരക്കുകൾ അറിയാം..
ALSO READ:
- പുതിയ മാസം, പുതിയ മാറ്റങ്ങൾ; യുഎഇയിൽ സെപ്റ്റംബർ മുതൽ വരുന്ന നിയമ പരിഷ്കാരങ്ങൾ!
- ഹാൻഡ്ബാഗിൽ നിന്ന് ലാപ്ടോപ്പോ ലിക്വിഡോ എടുക്കേണ്ട: ദുബായ് എയർപോർട്ടിൽ പുതിയ സംവിധാനം; പ്രവാസി മലയാളികൾക്ക് ആശ്വാസം
- നിങ്ങളുടെ ‘ബോസ്’ നിങ്ങളെ അധിക്ഷേപിക്കാറുണ്ടോ? എന്നാൽ, ജോലി പോകാതെ പരാതി നൽകാം; യുഎഇ മലയാളികൾ അറിയേണ്ട നിയമപാഠങ്ങൾ
സെപ്റ്റംബർ മാസത്തിലെ പുതിയ വില (UAE Fuel Prices September 2026)

സെപ്റ്റംബറിൽ പെട്രോൾ ലിറ്ററിന് 20 ഫിൽസും ഡീസലിന് 50 ഫിൽസുമാണ് വർധിച്ചിരിക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ നിരക്കുകൾ താഴെ നൽകുന്നു:
| Fuel Type | August Price (AED) | September Price (AED) | Increase (AED) |
| Super 98 | Dh3.60 | Dh3.80 | Dh0.20 |
| Super 95 | Dh3.49 | Dh3.69 | Dh0.20 |
| E-plus 91 | Dh3.41 | Dh3.61 | Dh0.20 |
| Diesel | Dh3.80 | Dh4.30 | Dh0.50 |
വില വർധനവ് പ്രവാസി മലയാളികളെ എങ്ങനെ ബാധിക്കും? (UAE Expat Monthly Fuel Expenses)
ഈ വിലവർദ്ധനവ് യുഎഇയിലെ പ്രവാസികളെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം..
- പ്രതിമാസ ബജറ്റ് വർധിക്കും: ദിനംപ്രതി ജോലിസ്ഥലത്തേക്ക് സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുന്ന പ്രവാസികൾക്ക് പെട്രോളിനായി കൂടുതൽ തുക മാറ്റിവെക്കേണ്ടി വരും.
- ടാക്സി, ട്രാൻസ്പോർട്ട് ചെലവുകൾ: ഡീസലിന് ലിറ്ററിന് 50 ഫിൽസ് വർധിച്ചതിനാൽ ചരക്ക് നീക്കത്തിനും പൊതു ഗതാഗത നിരക്കുകൾക്കും ഭാവിയിൽ ചെലവേറിയേക്കാം.
- നിത്യോപയോഗ സാധനങ്ങളുടെ വില: ഉൽപന്നങ്ങളുടെ വിതരണ ചെലവ് കൂടുമ്പോൾ ദൈനംദിന സാധനങ്ങളുടെ വിലയിലും നേരിയ വർധനവിന് സാധ്യതയുണ്ട്.
വാഹനം ഫുൾ ടാങ്ക് അടിക്കാൻ എത്ര അധികം ചെലവാകും?
വാഹനത്തിന്റെ ടാങ്ക് കപ്പാസിറ്റിയും ഉപയോഗിക്കുന്ന പെട്രോളിന്റെ തരവും അനുസരിച്ചാണ് ഓരോരുത്തരുടെയും അധിക ചെലവ് നിശ്ചയിക്കപ്പെടുന്നത്. പുതിയ നിരക്ക് അനുസരിച്ച് ഫുൾ ടാങ്ക് അടിക്കുമ്പോൾ വരുന്ന ഏകദേശ മാറ്റം താഴെ പറയുന്നതുപോലെയാണ്
- ചെറിയ സെഡാൻ / ഹാച്ച്ബാക്ക് കാറുകൾ (40-45 ലിറ്റർ): ഓഗസ്റ്റ് മാസത്തേക്കാൾ ഏകദേശം 10.2 മുതൽ 12 ദിർഹം വരെ അധികം നൽകേണ്ടി വരും.
- വലിയ എസ്യുവി / 4×4 വാഹനങ്ങൾ (60-75 ലിറ്റർ): ഫുൾ ടാങ്ക് അടിക്കുമ്പോൾ ഓഗസ്റ്റിനേക്കാൾ 14.8 ദിർഹം വരെ അധിക ചെലവ് വരും.
- കമേഴ്സ്യൽ വാണിജ്യ വാഹനങ്ങൾ (ഡീസൽ): ഡീസലിന് ലിറ്ററിന് 50 ഫിൽസ് കൂടിയതിനാൽ വലിയ ഡീസൽ വാഹനങ്ങൾക്ക് ഫുൾ ടാങ്ക് അടിക്കാൻ വലിയ തുക അധികമായി ആവശ്യമായി വരും.
ALSO READ:
- യുഎഇ മലയാളികൾക്ക് കോളടിച്ചു: സെപ്റ്റംബർ പകുതിയോടെ ടിക്കറ്റ് നിരക്കിൽ 64% വരെ കുറവ്, നിരക്കുകൾ അറിയാം…
- യുഎഇയിൽ ഇനി ‘സ്റ്റാർലിങ്ക്’ വിപ്ലവം: എങ്ങനെ പ്രീ- ഓർഡർ ചെയ്യാം? എത്രയാണ് നിരക്കുകൾ: യുഎഇ മലയാളികൾ അറിഞ്ഞിരിക്കേണ്ടത്….
ഇന്ധനവില വർധനവിന് കാരണമെന്ത്?

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് യുഎഇയിലെ പ്രതിമാസ നിരക്കുകളെ പ്രധാനമായും സ്വാധീനിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയുടെ ശരാശരിയും പ്രാദേശിക വിതരണ കമ്പനികളുടെ പ്രവർത്തന ചെലവും കണക്കാക്കിയാണ് ഫ്യുവൽ പ്രൈസ് കമ്മിറ്റി നിരക്കുകൾ പുതുക്കുന്നത്.
ഇനിയും വില വർദ്ധിക്കുമോ?
വരും മാസങ്ങളിലെ ഇന്ധനവില പൂർണ്ണമായും ആഗോള എണ്ണവിപണിയിലെ മാറ്റങ്ങളെയും അന്താരാഷ്ട്ര സംഭവവികാസങ്ങളെയും ആശ്രയിച്ചായിരിക്കും.
സെപ്റ്റംബർ അവസാനത്തോടെ ആഗോള വിപണിയിലെ മാറ്റങ്ങൾ വിലയിരുത്തി ഒക്ടോബർ മാസത്തെ നിരക്കുകൾ കമ്മിറ്റി പ്രഖ്യാപിക്കും.
ഇന്ധനച്ചെലവ് കുറയ്ക്കാൻ പ്രവാസികൾക്ക് ചില ലളിതമായ വഴികൾ

ഇന്ധനവില വർധിക്കുമ്പോൾ ചിലവ് കൂടുക എന്നത് സ്വാഭാവികമാണ്. എങ്കിലും ചിലവ് കുറയ്ക്കാൻ ചില വഴികൾ കൂടി നമ്മുക്ക് പരിശോധിക്കാം..
- വാഹനത്തിന്റെ കൃത്യമായ മെയിന്റനൻസ്: ടയറുകളിൽ ആവശ്യത്തിന് എയർ മെയ്ന്റയിൻ ചെയ്യുന്നതും കൃത്യസമയത്ത് ഓയിൽ ചേഞ്ച് ചെയ്യുന്നതും ഇന്ധനക്ഷമത കൂട്ടും.
- കാർപൂളിങ് ശീലമാക്കുക: ഒരേ റൂട്ടിൽ ജോലിക്ക് പോകുന്ന സഹപ്രവർത്തകരുമായി ചേർന്ന് യാത്ര ചെയ്യുന്നത് പ്രതിമാസ പെട്രോൾ ചെലവ് പകുതിയായി കുറയ്ക്കാൻ സഹായിക്കും.
- സുഗമമായ ഡ്രൈവിംഗ്: അനാവശ്യമായി വേഗത കൂട്ടുന്നതും പെട്ടെന്ന് ബ്രേക്ക് ഇടുന്നതും ഒഴിവാക്കി മിതമായ വേഗതയിൽ വാഹനം ഓടിക്കുക.
- പൊതുഗതാഗതം പ്രയോജനപ്പെടുത്തുക: സാധ്യമാകുന്ന സാഹചര്യങ്ങളിൽ മെട്രോ, ബസ് സർവീസുകൾ ഉപയോഗിക്കുന്നത് യാത്രാച്ചെലവ് വലിയ തോതിൽ ലാഭിക്കും.
ഇപ്പോഴത്തെ വില എത്രത്തോളമാണ്?
യുഎഇയിൽ ഇന്ധനവില ഉയരുന്നുണ്ടെങ്കിലും, മുൻവർഷങ്ങളിലെ റെക്കോർഡ് നിരക്കുകളേക്കാൾ താഴെയാണ് നിലവിലെ വില. 2022 ജൂലൈയിലാണ് യുഎഇയിൽ എക്കാലത്തെയും ഉയർന്ന ഇന്ധനവില രേഖപ്പെടുത്തിയത്.
- 2022 ജൂലൈ മാസത്തെ നിരക്ക്: റഷ്യ-യുക്രെയിൻ യുദ്ധത്തെത്തുടർന്ന് ആഗോള എണ്ണവിപണിയിലുണ്ടായ തരംഗങ്ങൾ കാരണം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.63 ദിർഹമും സ്പെഷ്യൽ 95 പെട്രോളിന് 4.52 ദിർഹമും വരെ ഉയർന്നിരുന്നു.
- നിലവിലെ അവസ്ഥ: 2022-ലെ എക്കാലത്തെയും ഉയർന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബറിലെ പുതിയ നിരക്കുകൾ (സൂപ്പർ 98 – 3.80 ദിർഹം) കുറവാണെങ്കിലും, മുൻമാസങ്ങളെ അപേക്ഷിച്ച് പ്രവാസികളുടെ പ്രതിമാസ ബജറ്റിൽ ഇത് അധിക ബാധ്യത വരുത്തും.
ALSO READ:
- അബുദാബി എയർപോർട്ടിൽ നിന്നും ദുബായിലേക്ക് എങ്ങനെ പോകാം? ഗൾഫ് മലയാളികൾ അറിഞ്ഞിക്കേണ്ട ബസ് സർവീസുകളും സമയക്രമവും
- യുഎഇ പ്രവാസികൾ ശ്രദ്ധിക്കുക; ട്രാഫിക് നിയമങ്ങൾ കടുപ്പിച്ചു, പിഴ അടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കും!
FAQs
പുതിയ ഇന്ധനവില എപ്പോൾ മുതൽ പ്രാബല്യത്തിൽ വരും?
പുതിയ നിരക്കുകൾ സെപ്റ്റംബർ 1 മുതൽ യുഎഇയിലുടനീളം നിലവിൽ വരും.
ഡീസലിന് എത്ര രൂപയാണ് വർധിച്ചത്?
ഡീസൽ ലിറ്ററിന് 50 ഫിൽസിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പെട്രോൾ വിലയിൽ എത്ര വർധനവുണ്ടായി?
എല്ലാ തരം പെട്രോളിനും ലിറ്ററിന് 20 ഫിൽസ് വീതം വർധിച്ചു.
യുഎഇയിൽ ഇന്ധനവില നിർണ്ണയിക്കുന്നത് ആരാണ്?
യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റിയാണ് പ്രതിമാസം വില നിശ്ചയിക്കുന്നത്.
എണ്ണവില വർധിക്കാൻ പ്രധാന കാരണം എന്താണ്?
ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പ്രധാന കാരണം.
English Summary: The UAE Fuel Price Committee announced an increase in UAE fuel prices September 2026. Petrol rates rose by 20 fils per liter, while diesel increased by 50 fils. Effective September 1, this hike will moderately impact overall travel and daily living expenses for expatriates across the emirates.

