Published: Friday, 3 July 2026, at 7:55 pm| Dubai | Edited: Friday, 3 July 2026, at 7:57 pm
അബുദാബി: അന്താരാഷ്ട്രതലത്തിൽ യുഎഇ ഡ്രൈവിങ് ലൈസൻസിന്റെ പവർ വർദ്ധിക്കുക്കുന്നു ((UAE Driving License Valid Countries). ഇനിമുതൽ പ്രവാസികൾക്കും സ്വദേശികൾക്കും പുതിയ ലൈസൻസ് എടുക്കാതെ തന്നെ വിദേശ രാജ്യങ്ങളിൽ വണ്ടിയോടിക്കാനുള്ള സുവർണ്ണാവസരത്തെക്കുറിച്ച് കൂടുതലറിയാം.
ALSO READ:
- ദുബായിൽ ഡ്രൈവിങ് പരിശീലനം ഇനി അടിമുടി മാറും: പുതിയ സിലബസ് പുറത്തിറക്കി ആർടിഎ
- 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും: കടുത്ത ട്രാഫിക് മുന്നറിയിപ്പുമായി ദുബായ് പോലീസ്
- 1000 ദിർഹം പിഴയും ബ്ലാക്ക് പോയിന്റും: സുപ്രധാന ട്രാഫിക് മുന്നറിയിപ്പുമായി അബുദാബി പോലീസ്
എന്താണ് ‘മുർഖൂസ്’?

യുഎഇ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയ ഏറ്റവും പുതിയ പരിഷ്കാരമാണിത്. അന്താരാഷ്ട്രതലത്തിൽ ഡ്രൈവിങ് ലൈസൻസുകളുടെ പരസ്പര അംഗീകാരവും കൈമാറ്റവും എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ‘മുർഖൂസ്’ (Murqoos) എന്ന പേരിൽ ഈ പ്രത്യേക സംരംഭം സർക്കാർ ആരംഭിച്ചിരിക്കുന്നത്. വിദേശത്ത് ജീവിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ യുഎഇ താമസക്കാർക്ക് വലിയൊരു ആശ്വാസമാണ് ഈ പദ്ധതി.
34 രാജ്യങ്ങളിൽ ലഭിക്കുന്ന പ്രധാന ഇളവുകൾ
നിങ്ങളുടെ കൈയിൽ വാലിഡ് ആയ യുഎഇ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ വിദേശത്ത് പ്രധാനമായും രണ്ട് തരം ആനുകൂല്യങ്ങളാണ് ലഭിക്കുക

- ലൈസൻസ് മാറ്റി വാങ്ങാം: ഈ 34 രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ യുഎഇ പൗരന്മാർക്കും താമസക്കാർക്കും യാതൊരുവിധ ഡ്രൈവിങ് ടെസ്റ്റുകളും കൂടാതെ തന്നെ തങ്ങളുടെ യുഎഇ ലൈസൻസ് അവിടുത്തെ ലോക്കൽ ഡ്രൈവിങ് ലൈസൻസായി എളുപ്പത്തിൽ മാറ്റിയെടുക്കാം.
- സന്ദർശകർക്ക് നേരിട്ട് ഉപയോഗിക്കാം: ഈ രാജ്യങ്ങൾ സന്ദർശിക്കാൻ പോകുന്നവർക്ക് (Visiting/Tourism) അവിടെ പുതിയൊരു ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റിന്റെ ആവശ്യമില്ലാതെ തന്നെ തങ്ങളുടെ യുഎഇ ലൈസൻസ് ഉപയോഗിച്ച് നിയമപരമായി വാഹനം ഓടിക്കാം.
യുഎഇ ലൈസൻസ് ഉപയോഗിക്കാൻ കഴിയുന്ന രാജ്യങ്ങൾ
യൂറോപ്പ് ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 34 രാജ്യങ്ങളുടെ ഔദ്യോഗിക ലിസ്റ്റ് ഇതാ..
| Region | ഉൾപ്പെടുന്ന രാജ്യങ്ങൾ / സംസ്ഥാനങ്ങൾ |
| യൂറോപ്യൻ രാജ്യങ്ങൾ | യുകെ (UK), ഓസ്ട്രിയ, പോർച്ചുഗൽ, എസ്റ്റോണിയ, അൽബേനിയ, ഹംഗറി, ഗ്രീസ്, യുക്രെയ്ൻ, ബൾഗേറിയ, സ്ലൊവാക്യ, സ്ലൊവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്‌ലാൻഡ്, മോണ്ടിനെഗ്രോ, ക്രൊയേഷ്യ, പോളണ്ട്, ഫിൻലാൻഡ്, ഡെന്മാർക്ക്, നെതർലൻഡ്‌സ്, വടക്കൻ മാസിഡോണിയ, കൊസോവോ. |
| ഏഷ്യൻ, മറ്റ് രാജ്യങ്ങൾ | ചൈന, ഇസ്രയേൽ, അസർബൈജാൻ, ബെലാറസ്, ഉസ്ബക്കിസ്ഥാൻ, കിർഗിസ്ഥാൻ, ദക്ഷിണ കൊറിയ. |
| അമേരിക്ക | യുഎസിലെ ടെക്സസ് (Texas) സംസ്ഥാനം. |
ദക്ഷിണ കൊറിയയിലെ പ്രത്യേക നിബന്ധന
ഈ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ ദക്ഷിണ കൊറിയയിൽ മാത്രം ചെറിയൊരു നിബന്ധനയുണ്ട്. നിലവിലെ നിയമപ്രകാരം യുഎഇയിലെ ഡ്രൈവിങ് ലൈസൻസുകൾ ദക്ഷിണ കൊറിയയിലെ തദ്ദേശീയ താമസക്കാർക്ക് (Residents) മാത്രമേ അവിടെ കൈമാറ്റം ചെയ്യാൻ അനുവാദമുള്ളൂ. സന്ദർശക വിസയിൽ പോകുന്നവർ അവിടുത്തെ നിയമങ്ങൾ പ്രത്യേകം പരിശോധിക്കേണ്ടതാണ്.

ഗൾഫ് മലയാളികൾക്ക് വിദേശരാജ്യങ്ങളിലേക്ക് ടൂറിസ്റ്റായി പോകുമ്പോഴും ഉപരിപഠനത്തിനോ ജോലി മാറ്റത്തിനോ പോകുമ്പോഴും വലിയ സാമ്പത്തിക ലാഭവും സമയലാഭവുമാണ് ഈ പുതിയ നിയമത്തിലൂടെ ലഭിക്കുന്നത്. നിങ്ങളുടെ അടുത്ത വിദേശ യാത്രയ്ക്ക് മുൻപ് യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പ് വഴി ഈ സൗകര്യം ആക്ടിവേറ്റ് ചെയ്യാൻ ഓർക്കുക.
ALSO READ:
- Latest UAE Traffic Fines: അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകുന്ന പുതിയ, രണ്ട് ഗുരുതര നിയമലംഘനങ്ങൾ
- ലോൺ എടുക്കാൻ പ്ലാനുണ്ടോ? യുഎഇയിലെ ലോൺ നിയമങ്ങളും പലിശ നിരക്കുകളും ബാങ്ക് വിവരങ്ങളും അറിയാം… ( പ്രവാസി ഗൈഡ് 2026)
- ഇതിഹാദ് റെയിൽ 2026: ടിക്കറ്റ് നിരക്കുകൾ, സമയവിവരങ്ങൾ; അറിയേണ്ടതെല്ലാം
English Summary: The UAE Ministry of Interior’s ‘Murkhoos’ initiative expands the UAE driving license valid countries list to 34 nations. Under this framework, license holders can legally drive or easily convert their permits into local licenses while visiting or residing in major destinations across Europe, Asia, and America.

