HomeGULFQATARബിസിനസ് തുടങ്ങാൻ ഖത്തർ സർക്കാരിന്റെ വമ്പൻ സാമ്പത്തിക സഹായങ്ങൾ: ഇതാ ഫുൾ ഗൈഡ്

ബിസിനസ് തുടങ്ങാൻ ഖത്തർ സർക്കാരിന്റെ വമ്പൻ സാമ്പത്തിക സഹായങ്ങൾ: ഇതാ ഫുൾ ഗൈഡ്

Author

Date

Category

Published:Wednesday,29 April 2026, at 7:22 pm| Dubai |Edited:Wednesday, 29 April 2026, at 8:22 pm

ഖത്തറിനെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സർക്കാർ പുതിയ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുകയാണ് (Qatar business support initiatives 2026). ഖത്തറിൽ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ചെറുകിട നിക്ഷേപകർക്കും വൻകിട നിക്ഷേപകർക്കും ഒരുപോലെ ഉപകരിക്കുന്ന രീതിയിലാണ് ഈ പദ്ധതികൾ. സ്വദേശികളെ കൂടാതെ വിദേശികൾക്കും ഈ സഹായപദ്ധതിയുണ്ട് എന്നതാണ് ശ്രദ്ധേയകരം. എണ്ണയെ മാത്രം ആശ്രയിക്കാതെ വൈവിധ്യമാർന്ന വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുക എന്ന ഖത്തറിന്റെ വലിയ ലക്ഷ്യത്തിന്റെ ഭാഗമാണിത്.

ALSO READ: ഡെലിവറി സേവനങ്ങൾക്ക് പുതിയ നിയമം; കടുത്ത മാർഗ്ഗനിർദ്ദേശങ്ങളുമായി ഖത്തർ

‘ഉടൻ ഒഴിഞ്ഞ് പോകണം’: ഇറാന്റെ മുന്നറിയിപ്പും പ്രവാസികളുടെ ചങ്കിടിപ്പും

എന്തൊക്കെയാണ് പ്രധാന സഹായങ്ങൾ?

Qatar business support initiatives 2026
Qatar business support initiatives 2026

ഖത്തറിൽ ബിസിനസ് തുടങ്ങുന്നവർക്കും വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു കൈത്താങ്ങ് എന്ന നിലയിലാണ് സർക്കാർ സഹായങ്ങൾ നൽകുന്നത്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം..

  • സാമ്പത്തിക പിന്തുണ: ബിസിനസ് ആവശ്യങ്ങൾക്കായി നിങ്ങൾ ഖത്തറിൽ ചിലവാക്കുന്ന തുകയുടെ 40 ശതമാനം വരെ സർക്കാർ തിരികെ നൽകും. ഇൻവെസ്റ്റ് ഖത്തർ എന്ന ഏജൻസിയാണ് ഇതിന് നേതൃത്വം നൽകുന്നത്.
  • പൂർണ്ണ ഉടമസ്ഥാവകാശം: മുൻപ് ഖത്തറിൽ ബിസിനസ് തുടങ്ങാൻ ഒരു ഖത്തറി പങ്കാളിയുടെ സഹായം ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ മിക്ക മേഖലകളിലും വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥാവകാശത്തോടെ സ്വന്തമായി ബിസിനസ് നടത്താം.
  • വാടക ഇളവുകൾ: പുതിയ സംരംഭകർക്കും സാമ്പത്തിക പ്രയാസം നേരിടുന്നവർക്കും കെട്ടിട വാടകയിൽ ഇളവുകൾ നൽകുന്നുണ്ട്. കൂടാതെ വായ്പകൾ തിരിച്ചടയ്ക്കാൻ കൂടുതൽ സമയം അനുവദിക്കുകയും ചെയ്യുന്നു.
  • നികുതി ഇളവ്: വ്യക്തിഗത വരുമാനത്തിന് ഖത്തറിൽ നികുതി നൽകേണ്ടതില്ല. ഇത് ലാഭം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

സഹായം നൽകുന്ന പ്രധാന സ്ഥാപനങ്ങൾ

Qatar business support initiatives 2026
Qatar business support initiatives 2026

ഈ സഹായങ്ങളൊക്കെയും സർക്കാർ നേരിട്ട് ചെയ്യുന്നതല്ല, മറിച്ച് വ്യത്യസ്ത ഏജൻസികൾ വഴിയാണ് ഈ സഹായങ്ങൾ. ഓരോ ബിസിനസ് മേഖലയ്ക്കും വ്യത്യസ്തമായ ഏജൻസികളാണ് സഹായത്തിനുണ്ടാവുക. അവ ഏതൊക്കെയാണ് പരിശോധിക്കാം.

  • ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക് (QDB): ചെറുകിട ബിസിനസ്സുകൾക്ക് കുറഞ്ഞ പലിശയിൽ വായ്പകൾ നൽകുന്നതും സാമ്പത്തിക ഗ്യാരണ്ടി നൽകുന്നതും ഇവരാണ്.
  • ഫ്രീ സോണുകൾ: കയറ്റുമതിയും വൻകിട വ്യവസായങ്ങളും ലക്ഷ്യമിടുന്നവർക്ക് പ്രത്യേക നികുതി ഇളവുകളും മറ്റ് സൗകര്യങ്ങളും ഇവിടെ ലഭിക്കും.
  • ടെക് പാർക്കുകൾ (QSTP): പുതിയ സാങ്കേതിക വിദ്യകളും ഗവേഷണങ്ങളും നടത്തുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇവിടെ സൗജന്യ ഓഫീസ് സൗകര്യം വരെ ലഭിക്കാൻ സാധ്യതയുണ്ട്.

ആർക്കൊക്കെ അപേക്ഷിക്കാം? എങ്ങനെ അപേക്ഷിക്കാം?

പുതിയ ബിസിനസ് തുടങ്ങുന്ന വിദേശികൾക്കും നിലവിൽ ബിസിനസ് നടത്തുന്ന സ്വദേശികൾക്കും ഒരുപോലെ ഈ ആനുകൂല്യങ്ങൾ തേടാം. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിഗണന ലഭിക്കും.

അപേക്ഷിക്കാൻ വേണ്ട കാര്യങ്ങൾ

Qatar business support initiatives 2026
Qatar business support initiatives 2026
  • നിങ്ങളുടെ ബിസിനസ്സ് എങ്ങനെ ലാഭകരമാകും എന്ന് വ്യക്തമാക്കുന്ന ഒരു പദ്ധതി .
  • ബിസിനസ്സ് തുടങ്ങാൻ നിങ്ങൾ നിക്ഷേപിക്കുന്ന തുകയുടെ കൃത്യമായ വിവരം.
  • ഉടമസ്ഥരുടെ തിരിച്ചറിയൽ രേഖകൾ (പാസ്‌പോർട്ട് അല്ലെങ്കിൽ ഐഡി).

ഓരോ ഏജൻസിക്കും പ്രത്യേക വെബ്സൈറ്റുകൾ നിലവിലുണ്ട്. ‘ഇൻവെസ്റ്റ് ഖത്തർ‘ അല്ലെങ്കിൽ ‘ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക്’ എന്നിവയുടെ ഔദ്യോഗിക പോർട്ടലുകൾ വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ഈ വലിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെ നിക്ഷേപകർക്ക് റിസ്ക് കുറച്ച് മികച്ച രീതിയിൽ ഖത്തറിൽ ബിസിനസ് വളർത്താൻ സാധിക്കും. രാജ്യത്തിന്റെ വളർച്ചയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന ഏതൊരു സംരംഭകനും ഈ പദ്ധതികൾ വലിയൊരു കരുത്താണ്.

ALSO READ: ഖത്തറിന്റെ ആകാശം വീണ്ടും തെളിയുന്നു: സർവീസുകൾ പുനരാരംഭിച്ച് ഖത്തർ എയർവേയ്‌സ്: പുതിയ അപ്‌ഡേറ്റുകൾ അറിയാം

ഖത്തറിൽ സിസിടിവി സ്ഥാപിക്കാൻ ഇനി അംഗീകൃത കമ്പനികൾ മാത്രം; 162 സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ടു

English Summary: The Qatar business support initiatives 2026 offer a golden opportunity for entrepreneurs. With 100% foreign ownership, 40% expense support, and tax exemptions, Qatar is transforming into a global business hub. This guide simplifies the complex support measures provided by the government for new and existing businesses.

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments