HomeGULFU A Eവില ഉയർന്ന് തന്നെ: യുഎഇയിൽ ജൂണിലെ ഇന്ധനനിരക്കുകൾ പ്രഖ്യാപിച്ചു, പുതിയ നിരക്കുകൾ അറിയാം

വില ഉയർന്ന് തന്നെ: യുഎഇയിൽ ജൂണിലെ ഇന്ധനനിരക്കുകൾ പ്രഖ്യാപിച്ചു, പുതിയ നിരക്കുകൾ അറിയാം

Author

Date

Category

Published: Sunday, 31 May 2026, at 12:52 pm| Dubai|

അബുദാബി: യുഎഇയിൽ ജൂൺ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു (Petrol Price In UAE). കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇത്തവണയും വില ഉയർന്ന് തന്നെയാണ്.തുടർച്ചയായ നാലാം മാസമാണ് രാജ്യത്ത് പെട്രോൾ വില വർധിക്കുന്നത്. ഇറാൻ- ഇസ്രായേൽ – അമേരിക്ക സംഘർഷവും ഹോർമൂസ് കടലിടുക്കിൽ പ്രശ്നങ്ങൾക്ക് ശ്വാശത പരിഹാരം കാണാത്തതുമാണ് എന്ന വിലയുടെ വർദ്ധനവിന് വീണ്ടും കാരണമായത്.ഒപെക് സഖ്യത്തിൽ നിന്ന് യുഎഇ പുറത്തുവന്ന ശേഷമുള്ള ആദ്യ വില നിർണയമാണിതെന്ന പ്രത്യേകത കൂടിയുണ്ട്.

ALSO READ: UAE Travel Alert: സന്ദർശകർക്ക് കർശന നിർദ്ദേശങ്ങൾ; യാത്രയ്ക്ക് മുൻപ് ഈ രേഖകൾ ഉറപ്പാക്കുക!

മറക്കരുത്, യുഎഇയിൽ നാളെ മുതൽ 5 പുതിയ നിയമങ്ങൾ

പുതിയ നിരക്കുകൾ അറിയാം

ജൂൺ മാസത്തിൽ പ്രഖ്യാപിച്ച പുതിയ നിരക്കുകളും മെയ് മാസത്തിലെ നിരക്കുകളും താരമത്യം ചെയ്യാം.

Petrol Price In UAE
Petrol Price In UAE
  • സൂപ്പർ 98 പെട്രോൾ: 3.95 ദിർഹം ( മെയ് മാസത്തിലെ വില: 3.66 ദിർഹം)
  • സ്പെഷൽ 95 പെട്രോൾ: 3.83 ദിർഹം ( മെയ് മാസത്തിലെ വില: 3.76 ദിർഹം)
  • ഇ-പ്ലസ്: 3.76 ദിർഹം ( മെയ് മാസത്തിലെ വില: 3.48 ദിർഹം)

ഒരു സാധാരണ ചെറിയ കാറിൽ (51 ലിറ്റർ ടാങ്ക്) ഇന്ധനം പൂർണമായി നിറയ്ക്കാൻ ഇനി മുതൽ ഈ മാസത്തെക്കാൾ 14 ദിർഹത്തിലേറെ അധികം നൽകണം. വലിയ കാറുകളിലും എസ്‌യുവികളിലും (74 ലിറ്റർ ടാങ്ക്) ടാങ്ക് നിറയ്ക്കണമെങ്കിൽ 21 ദിർഹത്തിലധികം അധികമായി ചെലവഴിക്കേണ്ടി വരും.

റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ 2022ൽ പെട്രോൾ വില ലിറ്ററിന് നാല് ദിർഹത്തിന് മുകളിൽ പോയതാണ് ഇതിന് മുൻപ് രാജ്യം കണ്ട ഏറ്റവും ഉയർന്ന നിരക്ക്.

വില വീണ്ടും ഉയരാനുള്ള പ്രധാന കാരണങ്ങൾ

Petrol Price In UAE
Petrol Price In UAE

മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സംഘർഷങ്ങൾ തന്നെയാണ് അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കാൻ പ്രധാന കാരണം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമൂസ് കടലിടുക്കിലെ സുരക്ഷാപ്രശ്നങ്ങൾ കാരണം എണ്ണ വിതരണം തടസ്സപ്പെടുമോ എന്ന ഭീതി വിപണിയിലുണ്ട്.

ഇനിയും ഉയരുമോ?

Petrol Price In UAE
Petrol Price In UAE

ഇന്ധനവില വർദ്ധനവോടെ ഉയർന്ന് വരുന്ന പ്രധാന ചോദ്യമാണ് അടുത്ത മാസങ്ങളിലും വില ഉയരുമോ അതോ താഴുമോ എന്നത്. എന്നാൽ വരുന്ന മാസങ്ങളിലും യുഎഇയിൽ പെട്രോൾ വില വീണ്ടും ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.

ജൂൺ മാസത്തിന് ശേഷം മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ അസ്ഥിരതകൾക്ക് പെട്ടെന്ന് ഒരു പരിഹാരം ഉണ്ടായില്ലെങ്കിൽ ക്രൂഡ് ഓയിൽ വില ഇനിയും കുതിച്ചുയർന്നേക്കാം. അങ്ങനെ വന്നാൽ യുഎഇയിലെ പെട്രോൾ വില 2022-ൽ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ ലിറ്ററിന് 4 ദിർഹവും കടന്ന് മുന്നോട്ട് പോകാൻ സാധ്യതയുണ്ട്.

ALSO READ: വമ്പൻ മാറ്റത്തിനൊരുങ്ങി എമിറേറ്റ്‌സ്: അവിശ്വസനീയമായ പുതിയ സൗകര്യങ്ങൾ!

ഇത്തിഹാദ് യാത്രാ ട്രെയിൻ ഈ വർഷം എത്തും; ഉള്ളിലെ സൗകര്യങ്ങൾ ഇങ്ങനെ (Etihad Rail Passenger Train UAE)

SUMMARY: The fuel prices in the UAE have increased for June, marking the fourth consecutive monthly hike. Driven by geopolitical tensions in the Middle East and supply concerns, prices for Super 98, Special 95, and E-Plus have gone up, increasing the cost of a full tank significantly.

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments