HomeUAE GuidesMOHRE പേഴ്‌സൺ കോഡ്: എങ്ങനെ കോഡ് കണ്ടെത്താം? നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? യുഎഇ മലയാളികൾ അറിഞ്ഞിരിക്കേണ്ടതെല്ലാം...

MOHRE പേഴ്‌സൺ കോഡ്: എങ്ങനെ കോഡ് കണ്ടെത്താം? നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? യുഎഇ മലയാളികൾ അറിഞ്ഞിരിക്കേണ്ടതെല്ലാം…

Author

Date

Category

Published: Friday, 4 September 2026, at 12:09 am| Dubai | Edited: Friday, 4 September 2026, at 12:18 am

അബുദാബി: യുഎഇയിൽ ജോലി ചെയ്യുന്ന ഏതൊരു പ്രവാസിക്കും ഒരു 14 അക്ക പേഴ്സണൽ കോഡ് ഉണ്ടാവും(Person code in MOHRE). എന്നാൽ എന്താണ് ഈ പേഴ്സണൽ കോഡ്? ഇത് കൊണ്ട് എന്താണ് ഉപകാരം? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഏതൊരു യുഎഇ മലയാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് MOHRE നൽകുന്ന 14 അക്ക പേഴ്‌സൺ കോഡ്. ഈ ഗൈഡിലൂടെ നമ്മുക്ക് അതിനെ പറ്റി കൂടുതലറിഞ്ഞാലോ?

ALSO READ:

എങ്ങനെയാണ് പേഴ്‌സൺ കോഡ് ലഭിക്കുന്നത്?

യുഎഇയിൽ ജോലി ചെയ്യാനായി എത്തുന്ന ഒരു പ്രവാസിക്ക് പേഴ്‌സൺ കോഡ് ലഭിക്കുന്നതിന് പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല. നിങ്ങളുടെ തൊഴിലുടമയോ കമ്പനിയോ മന്ത്രാലയം വഴി നടത്തുന്ന വിസ നടപടികളുടെ ഭാഗമായി ഇത് സ്വയം ജനറേറ്റ് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്.

എന്താണ് പേഴ്‌സൺ കോഡ്? (What is Person Code)

Person code in MOHRE
Person code in MOHRE

യുഎഇ ലേബർ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓരോ തൊഴിലാളിക്കും നൽകുന്ന ഒരു തിരിച്ചറിയൽ നമ്പറാണിത്. നിങ്ങളുടെ തൊഴിൽ വിവരങ്ങൾ, നാഷണാലിറ്റി, ജനനത്തീയതി, പ്രൊഫഷൻ എന്നിവയെല്ലാം മന്ത്രാലയത്തിന്റെ ഡിജിറ്റൽ റെക്കോർഡുമായി ബന്ധിപ്പിക്കുന്നത് ഈ നമ്പറിലൂടെയാണ്. കമ്പനികൾ മാറുമ്പോഴും നിങ്ങളുടെ തൊഴിൽ ഹിസ്റ്ററി ഒന്നായി നിലനിൽക്കാൻ ഈ നമ്പറുകൾ സഹായിക്കുന്നു.

പേഴ്‌സൺ കോഡ് എവിടെ കാണാം? (how to check MOHRE person code online)

Person code in MOHRE
Person code in MOHRE

നിങ്ങളുടെ പേഴ്‌സൺ കോഡ് എവിടെ കാണാം?അതിനായി താഴെ പറയുന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കാം:

  • MOHRE ആപ്പ് വഴി: സ്മാർട്ട്ഫോണിൽ MOHRE ആപ്പ് ഡൗൺലോഡ് ചെയ്ത് UAE Pass ഉപയോഗിച്ച് ലോഗിൻ ചെയ്താൽ ‘My Dashboard’ വിഭാഗത്തിൽ പേഴ്‌സൺ കോഡ് കാണാം.
  • തൊഴിൽ കരാറിൽ: ഓഫർ ലെറ്ററിലോ ഡിജിറ്റൽ ലേബർ കോൺട്രാക്ടിന്റെയോ മുകൾ ഭാഗത്തായി ഈ 14 അക്ക നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടാകും.
  • ഡിജിറ്റൽ ലേബർ കാർഡിൽ: ലേബർ കാർഡിന്റെ കോപ്പിയിൽ നിങ്ങളുടെ പേരിനൊപ്പം ഈ കോഡ് നൽകിയിട്ടുണ്ട്.
  • ഓൺലൈൻ പോർട്ടൽ വഴി: MOHRE Inquiry Portal സന്ദർശിച്ച് പാസ്‌പോർട്ട് നമ്പറും ട്രാൻസാക്ഷൻ നമ്പറും നൽകി കരാർ ഡൗൺലോഡ് ചെയ്ത് കോഡ് കണ്ടെത്താം.
  • കസ്റ്റമർ കെയർ / തഷീൽ: 600 590 000 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ തഷീൽ (Tasheel) സെന്ററുകളിലോ എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെട്ടാൽ കോഡ് ലഭിക്കും.

ALSO READ:

പേഴ്‌സൺ കോഡിന്റെ പ്രധാന ഉപയോഗങ്ങൾ

എന്താണ് ഈ കാർഡിന്റെ ഉപയോഗങ്ങൾ എന്നല്ലേ? അറിയാം..

  • തൊഴിൽ കരാർ പരിശോധിക്കാൻ: മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് ഒഫീഷ്യൽ ഓഫർ ലെറ്ററോ കോൺട്രാക്റ്റോ ഡൗൺലോഡ് ചെയ്യാൻ ഈ നമ്പർ വേണം.
  • ലേബർ പരാതികൾ നൽകാൻ: ശമ്പള കുടിശ്ശിക, ഗ്രാറ്റുവിറ്റി പ്രശ്നങ്ങൾ, അല്ലെങ്കിൽ കരാർ ലംഘനങ്ങൾ എന്നിവ ഉണ്ടായാൽ ഔദ്യോഗികമായി പരാതി നൽകാൻ പേഴ്‌സൺ കോഡ് നിർബന്ധമാണ്.
  • ശമ്പള സുരക്ഷ (WPS): വെജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്ന് മന്ത്രാലയം ഉറപ്പാക്കുന്നത് ഈ കോഡ് വഴിയാണ്.
  • കമ്പനി മാറുമ്പോൾ: ജോലി രാജിവെച്ച് പുതിയ കമ്പനിയിലേക്ക് മാറുമ്പോൾ മുൻ ലേബർ റെക്കോർഡുകൾ പുതിയ വർക്ക് പെർമിറ്റിലേക്ക് തടസ്സമില്ലാതെ മാറ്റാൻ ഇത് സഹായിക്കും.
  • ബാങ്കിംഗ് ആവശ്യങ്ങൾക്ക്: ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ലോണുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ അപ്ലൈ ചെയ്യുന്നതിനും ചിലപ്പോൾ ലേബർ കോൺട്രാക്റ്റും പേഴ്‌സൺ കോഡും ആവശ്യപ്പെടാറുണ്ട്.

ഫ്രീ സോണിന് പ്രത്യേകം ഐഡി (freezone person code MOHRE)

സന്ദർശന വിസയിൽ ഉള്ളവർക്ക് ഈ കോഡ് ഉണ്ടാകില്ല, കാരണം വിസിറ്റ് വിസയിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. എന്നാൽ മെയിൻലാൻഡ് ഫ്രീലാൻസ് പെർമിറ്റ് ഉള്ളവർക്ക് MOHRE പേഴ്‌സൺ കോഡ് ലഭിക്കും.

ഫ്രീസോൺ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് അതത് ഫ്രീസോൺ അതോറിറ്റിയുടെ ഐഡിയാണ് ഉണ്ടാകുക. ഫ്രീസോണിൽ നിന്നും മെയിൻലാൻഡിലേക്ക് മാറുമ്പോൾ നിങ്ങളുടെ പഴയ പേഴ്‌സൺ കോഡ് വീണ്ടും ആക്റ്റീവ് ആകും.

പേഴ്‌സൺ കോഡ് നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ തെറ്റായി രേഖപ്പെടുത്തിയാൽ എന്ത് ചെയ്യണം?

നിങ്ങളുടെ ലേബർ രേഖകളിലോ കോൺട്രാക്റ്റിലോ പേഴ്‌സൺ കോഡ് കാണാൻ സാധിക്കുന്നില്ലെങ്കിലോ, അല്ലെങ്കിൽ അതിൽ നൽകിയിരിക്കുന്ന വ്യക്തിഗത വിവരങ്ങളിൽ (പേര്, ജനനത്തീയതി, നാഷണാലിറ്റി) തെറ്റുകൾ കണ്ടെത്തിയാലോ അത് ഉടൻ തന്നെ തിരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

  • കമ്പനി PRO യുമായി ബന്ധപ്പെടുക: ആദ്യം നിങ്ങളുടെ കമ്പനിയിലെ പിആർഒ അല്ലെങ്കിൽ എച്ച്ആർ വിഭാഗത്തെ വിവരമറിയിക്കുക. വർക്ക് പെർമിറ്റ് അപേക്ഷിക്കുന്ന സമയത്ത് ഉണ്ടാകുന്ന വിവരങ്ങളിലെ പിശകുകൾ തിരുത്താൻ കമ്പനിക്ക് MOHRE സിസ്റ്റം വഴി സാധിക്കും.
  • തഷീൽ (Tasheel) സെന്റർ സന്ദർശിക്കുക: നിങ്ങളുടെ ഒറിജിനൽ പാസ്‌പോർട്ടും എമിറേറ്റ്സ് ഐഡിയുമായി തൊട്ടടുത്തുള്ള തഷീൽ സെന്ററിലെത്തിയാൽ ലേബർ പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിച്ച് നൽകാനും തിരുത്തലുകൾ വരുത്താനും സാധിക്കും.
  • MOHRE ഹെൽപ്പ് ഡെസ്ക്: മന്ത്രാലയത്തിന്റെ 600 590 000 എന്ന ഹെൽപ്പ് ലൈനിലോ MOHRE ആപ്പിലെ ലൈവ് ചാറ്റ് വഴിയോ പരാതി രജിസ്റ്റർ ചെയ്ത് പ്രൊഫൈൽ അപഡേറ്റ് ചെയ്യാവുന്നതാണ്.

പേഴ്‌സൺ കോഡുമായി ബന്ധപ്പെട്ട് വരുത്തുന്ന പ്രധാന തെറ്റുകളും ജാഗ്രതയും

MOHRE പേഴ്‌സൺ കോഡ് ഉപയോഗിക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും പ്രവാസികൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്:

  • ഒന്നിലധികം കോഡുകൾ (Duplicate Person Code): മുൻപ് ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നുള്ള ലേബർ ഫയൽ ക്യാൻസൽ ചെയ്യാതെ പുതിയ കമ്പനി പുതിയ ലേബർ ഫയൽ ഓപ്പൺ ചെയ്താൽ ചിലപ്പോൾ രണ്ട് പേഴ്‌സൺ കോഡുകൾ ക്രിയേറ്റ് ആകാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ സേവന ആനുകൂല്യങ്ങളെയും (Gratuity) വർക്ക് പെർമിറ്റ് അപ്ലിക്കേഷനുകളെയും ബാധിക്കും. തഷീൽ സെന്റർ വഴി ഇത് ഒറ്റ കോഡാക്കി ലയിപ്പിക്കണം.
  • വിവരങ്ങളിലെ പൊരുത്തക്കേടുകൾ: നിങ്ങളുടെ പാസ്‌പോർട്ട് പുതുക്കുമ്പോഴോ പേര് തിരുത്തുമ്പോഴോ ഉള്ള പുതിയ വിവരങ്ങൾ ലേബർ പ്രൊഫൈലിലും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
  • സുരക്ഷിതത്വം: നിങ്ങളുടെ ലേബർ കോൺട്രാക്റ്റും പേഴ്‌സൺ കോഡും അനധികൃതമായി ആർക്കും കൈമാറാതിരിക്കുക. വ്യക്തിഗത വിവരങ്ങൾ തെറ്റായി ഉപയോഗിക്കുന്നത് തടയാൻ ഇത് സഹായിക്കും.

സംശയങ്ങൾക്കും പരാതികൾക്കും എവിടെ ബന്ധപ്പെടണം? (MOHRE customer care helpline number)

Person code in MOHRE
Person code in MOHRE

പേഴ്‌സൺ കോഡുമായി ബന്ധപ്പെട്ടോ ലേബർ കോൺട്രാക്റ്റുമായി ബന്ധപ്പെട്ടോ എന്തെങ്കിലും സംശയങ്ങളോ പ്രശ്നങ്ങളോ ഉണ്ടായാൽ ലേബർ മന്ത്രാലയത്തിന്റെ താഴെ പറയുന്ന ഔദ്യോഗിക മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്

  • ടോൾ ഫ്രീ ടോൾ നമ്പറുകൾ: മന്ത്രാലയത്തിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 600 590 000 എന്ന നമ്പറിൽ ബന്ധപ്പെട്ട് സേവനങ്ങൾ ലഭ്യമാക്കാം.
  • MOHRE സ്മാർട്ട് ആപ്പ്: ആപ്പിലെ ‘Contact Us’ അല്ലെങ്കിൽ ‘Live Chat’ സംവിധാനം വഴി നേരിട്ട് സന്ദേശങ്ങൾ അയച്ച് സഹായം തേടാം.
  • സേവന കേന്ദ്രങ്ങൾ: നേരിട്ടുള്ള സഹായത്തിനായി തൊട്ടടുത്തുള്ള തഷീൽ (Tasheel) അല്ലെങ്കിൽ തൗജീഹ് (Tawjeeh) കേന്ദ്രങ്ങൾ സന്ദർശിക്കാവുന്നതാണ്.

ALSO READ:

FAQs

സന്ദർശന വിസയിൽ ഉള്ളവർക്ക് പേഴ്‌സൺ കോഡ് ലഭിക്കുമോ?

ഇല്ല, വിസിറ്റ് വിസക്കാർക്ക് MOHRE പേഴ്‌സൺ കോഡ് ഉണ്ടാകില്ല.

കമ്പനി മാറുമ്പോൾ പേഴ്‌സൺ കോഡ് മാറുമോ?

ഇല്ല, നിങ്ങളുടെ യുഎഇ തൊഴിൽ ജീവിതത്തിൽ ഈ നമ്പർ സ്ഥിരമായിരിക്കും.

ഫ്രീസോൺ ജീവനക്കാർക്ക് MOHRE പേഴ്‌സൺ കോഡ് ഉണ്ടോ?

ഇല്ല, ഫ്രീസോൺ ജീവനക്കാർക്ക് അതത് അതോറിറ്റിയുടെ ഫ്രീസോൺ ഐഡിയാണ് ലഭിക്കുക.

പേഴ്‌സൺ കോഡ് എവിടെ നിന്നാണ് വേഗത്തിൽ കണ്ടെത്താൻ കഴിയുക?

MOHRE ആപ്പിൽ UAE Pass വഴി ലോഗിൻ ചെയ്ത് ഡാഷ്‌ബോർഡിൽ നിന്ന് വേഗത്തിൽ കണ്ടെത്താം.

ലേബർ പരാതികൾ നൽകാൻ പേഴ്‌സൺ കോഡ് നിർബന്ധമാണോ?

അതെ, മന്ത്രാലയത്തിൽ ഔദ്യോഗിക ലേബർ പരാതി നൽകാൻ ഈ നമ്പർ വേണം.

പേഴ്‌സൺ കോഡും എമിറേറ്റ്സ് ഐഡിയും ഒന്നാണോ?

അല്ല, എമിറേറ്റ്സ് ഐഡി പൊതു സിവിൽ ഐഡിയും പേഴ്‌സൺ കോഡ് തൊഴിൽ സംബന്ധമായ ഐഡിയുമാണ്.

ഫ്രീസോണിലേക്ക് മാറുമ്പോൾ പേഴ്‌സൺ കോഡിന് എന്ത് സംഭവിക്കും?

മെയിൻലാൻഡിൽ നിന്ന് ഫ്രീസോണിലേക്ക് മാറുമ്പോൾ കോഡ് താൽക്കാലികമായി ഇനാക്റ്റീവ് ആകും.

English Summary: Understanding the person code in MOHRE is essential for UAE workers. This 14 digit labor identity number allows employees to easily check employment contracts, protect legal rights, file labor complaints, and ensure smooth job transfers across mainland companies.

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments