HomeGULFOMANഈ 10 നിർദേശങ്ങൾ നിർബന്ധമായും പാലിക്കുക: കർശന 'എബോള' ജാഗ്രത നിർദേശവുമായി ഒമാൻ

ഈ 10 നിർദേശങ്ങൾ നിർബന്ധമായും പാലിക്കുക: കർശന ‘എബോള’ ജാഗ്രത നിർദേശവുമായി ഒമാൻ

Author

Date

Category

Published: Monday, 1 June 2026, at 2:04 pm| Dubai | Edited: Monday, 1 June 2026, at 2:07 pm

എബോള ബാധിത രാജ്യങ്ങളായ കോംഗോ, ഉഗാണ്ട രാജ്യങ്ങളിലേക്ക് പോകുന്നവർക്കും അവിടെ നിന്ന് ഒമാനിലേക്ക് തിരിച്ചെത്തുന്നവർക്കും കർശനജാഗ്രത നിർദേശവുമായി ഒമാൻ. എബോള വൈറസ് വ്യാപന സാധ്യത കുറയ്ക്കുന്നതിനായി ഇവർ കർശനമായ മുൻ കരുതലുകൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

RELATED READS: ‘കടൽ മൈന്‍’ സാന്നിധ്യം?: ഒമാനിൽ കർശന ജാഗ്രതാ നിർദേശം, പ്രവാസികൾ ശ്രദ്ധിക്കുക

പ്രവാസി കുടുംബങ്ങൾ ജാഗ്രതൈ; കുട്ടികളുടെ കളിപ്പാട്ടത്തിൽ മാരക വിഷാംശം, ഉടൻ മാറ്റുക

ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങൾ

Oman Ebola guidelines
Oman Ebola guidelines
  • യാത്ര പുറപ്പെടും മുന്‍പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ഇവാക്വേഷന്‍ ഇന്‍ഷുറൻസ് എന്നിവയുടെ സാധുത ഉറപ്പുവരുത്തുക.
  • യാത്രയിലും താമസസ്ഥലത്തും പനി, രക്തസ്രാവം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്.
  • രോഗബാധിതരുടെ രക്തം, മറ്റ് ശരീരസ്രവങ്ങള്‍, അവരുടെ വ്യക്തിഗത സാധനങ്ങള്‍ എന്നിവ തൊടരുത്.
  • കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ കഴുകുകയോ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യണം.
  • രോഗബാധിത പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ അനാവശ്യമായി സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം.
  • വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നിന്നും നന്നായി വേവിക്കാത്ത മാംസം കഴിക്കുന്നതില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കണം.
  • രോഗബാധിതരായ ആളുകളോ അല്ലെങ്കില്‍ രോഗം മൂലം മരണപ്പെട്ടവരോ ആയി നേരിട്ട് സമ്പര്‍ക്കം വരാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം ശവസംസ്‌കാര ചടങ്ങുകളിലോ കൂട്ടായ്മകളിലോ പങ്കെടുക്കരുത്.

തിരിച്ചെത്തുന്ന യാത്രക്കാർക്കുള്ള നിർദേശങ്ങൾ

Oman Ebola guidelines
Oman Ebola guidelines

ഒമാനിൽ തിരിച്ചെത്തുന്ന തീയതി മുതല്‍ 21 ദിവസത്തേക്ക് സ്വന്തം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതാണ്.ഈ കാലയളവില്‍ പനി, കടുത്ത തലവേദന, വയറിളക്കം, ഛര്‍ദ്ദി, രക്തസ്രാവം അല്ലെങ്കില്‍ കടുത്ത ക്ഷീണം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍, ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കുകയും തങ്ങളുടെ യാത്രാവിവരങ്ങള്‍ മെഡിക്കല്‍ ജീവനക്കാരെ കൃത്യമായി അറിയിക്കുകയും വേണം. ഒപ്പം വൈദ്യപരിശോധന കഴിയുന്നത് വരെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. നേരത്തെ, സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും (സിഎഎ) എബോള ബാധിത രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു,

നിലവിൽ ഒമാനിൽ എബോള വൈറസ് ഇത് വരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ആരോഗ്യവകുപ്പിന്റെ കൃത്യമായ ഇടപെടൽ തന്നെയാണ് ഇതിന് കാരണം. ഈ ഇടപെടലിന്റെ ഭാഗമായാണ് നിലവിൽ മന്ത്രാലയം പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

എന്താണ് എബോള?

Oman Ebola guidelines
Oman Ebola guidelines

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, തുടർന്ന് ശരീരസ്രവങ്ങളിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന മാരകമായ ഒരു വൈറസ് രോഗമാണ് എബോള. ഈ വൈറസ് ശരീരത്തിൽ പ്രവേശിച്ച് ലക്ഷണങ്ങൾ കാണിക്കുന്നത് വരെയുള്ള സമയം (Incubation Period) 2 മുതൽ 21 ദിവസം വരെയായതിനാലാണ് ഒമാനിൽ തിരിച്ചെത്തുന്നവർ 21 ദിവസം നിർബന്ധമായും സൂക്ഷ്മ നിരീക്ഷണത്തിൽ തുടരണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നത്. ഈ കാലയളവിൽ എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ പ്രകടമായാൽ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ സമീപിക്കുകയോ, കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കോൺടാക്ട് സെന്റർ നമ്പറായ +968 24441999 എന്നതിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

Summary: The Oman Ministry of Health has issued strict Oman Ebola guidelines for travelers visiting or returning from Congo and Uganda. The advisory mandates dynamic health insurance, avoiding infected individuals, and a strict 21 day self monitoring period upon return to prevent any potential outbreak in the Sultanate.

ALSO READ: ​Samail Fort Oman: ഒമാനിലെ ഈ പ്രശസ്ത കോട്ട താൽക്കാലികമായി അടയ്ക്കുന്നു; സഞ്ചാരികൾക്കായി ഇതാ 1 പുതിയ അപ്ഡേറ്റ്!

ഒമാനിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു: 5 പ്രധാന തസ്തികകളിൽ പ്രവാസികൾക്ക് വിലക്ക്; വൻ തിരിച്ചടി!

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments