HomeGULFQATARഖത്തർ ഫാമിലി വിസ എങ്ങനെ നേടാം? ശമ്പള പരിധിയും ആവശ്യമായ രേഖകളും ഏതൊക്കെ? അറിയാം...(step-by-step Guide)

ഖത്തർ ഫാമിലി വിസ എങ്ങനെ നേടാം? ശമ്പള പരിധിയും ആവശ്യമായ രേഖകളും ഏതൊക്കെ? അറിയാം…(step-by-step Guide)

Author

Date

Category

Published: Wednesday, 3 June 2026, at 12:26 pm| Dubai | Edited:Saturday, 29 August 2026, at 12:59 am

ദോഹ: ഖത്തർ പ്രവാസികളുടെ വലിയൊരു സ്വപ്നമാണ് കുടുംബത്തെ തങ്ങളോടൊപ്പം ഗൾഫിൽ താമസിപ്പിക്കുക എന്നത്. ഖത്തർ ആഭ്യന്തര മന്ത്രാലയം (MOI) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ മനസ്സിലാക്കിയാൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഫാമിലി റെസിഡൻസ് വിസ സ്വന്തമാക്കാനാവും(How To Get A Qatar Family Visa). അതിനുള്ള രേഖകൾ, ഫീസ് തുടങ്ങീ എല്ലാ കുറിച്ചും അറിയാം..

എന്താണ് ഖത്തർ ഫാമിലി വിസ? (Family Residence Visa)

How To Get A Qatar Family Visa
How To Get A Qatar Family Visa

ഖത്തറിലുള്ള ഒരു പ്രവാസിക്ക് തങ്ങളുടെ ഭാര്യയെയും മക്കളെയും നിയമപരമായി ദീർഘകാലത്തേക്ക് ഒപ്പം താമസിപ്പിക്കാൻ സഹായിക്കുന്ന ഔദ്യോഗിക താമസ അനുമതിയാണിത്. സ്പോൺസറുടെ QID അടിസ്ഥാനമാക്കിയാണ് ഈ വിസ അനുവദിക്കുന്നത്.

ഫാമിലി റെസിഡൻസ് വിസയിൽ ആരെയൊക്കെ കൊണ്ട് വരാം? പ്രായപരിധിയുണ്ടോ? തുടങ്ങീ ഫാമിലി റെസിഡൻസ് വിസയെ കുറിച്ച് കൂടുതലറിയാൻ ഞങ്ങളുടെ മറ്റൊരു ആർട്ടിക്കിൾ നിങ്ങളെ സഹായിക്കും

ALSO READ: ഖത്തർ ഫാമിലി റെസിഡൻസ് വിസ: ഖത്തർ മലയാളികൾ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും

എന്തൊക്കെയാണ് യോഗ്യതകൾ? (Requirements- Family Residence Visa)

കുടുംബത്തെ കൊണ്ടുവരാൻ തയ്യാറെടുക്കും മുൻപ് നിങ്ങൾക്ക് താഴെ പറയുന്ന അടിസ്ഥാന യോഗ്യതകൾ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

  • തൊഴിൽ പദവി: QID-യിലെ തസ്തിക ലേബർ വിഭാഗത്തിൽ പെടാത്തതും അംഗീകൃത പ്രൊഫഷണൽ/ടെക്നിക്കൽ കാറ്റഗറിയിലുള്ളതുമാകണം.
  • സാധുതയുള്ള QID: അപേക്ഷ സമർപ്പിക്കുന്ന സ്പോൺസറുടെ ഖത്തർ ഐഡിക്ക് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം.

ആവശ്യമായ രേഖകൾ (Documents)

How To Get A Qatar Family Visa
How To Get A Qatar Family Visa

അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ആവശ്യമായ എല്ലാ രേഖകളും മുൻകൂട്ടി തയ്യാറാക്കി വെക്കുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും. താഴെ പറയുന്നതാണ് ഫാമിലി വിസയ്ക്കുള്ള രേഖകൾ.

  • അറ്റസ്റ്റ് ചെയ്ത ഒറിജിനൽ വിവാഹ സർട്ടിഫിക്കറ്റും മക്കളുടെ ജനന സർട്ടിഫിക്കറ്റും.
  • ലേബർ ഡിപ്പാർട്ട്മെന്റ് സാക്ഷ്യപ്പെടുത്തിയ ഒറിജിനൽ തൊഴിൽ കരാർ.
  • കമ്പനി നൽകുന്ന ശമ്പള സർട്ടിഫിക്കറ്റും കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റും.
  • മുനിസിപ്പാലിറ്റി സാക്ഷ്യപ്പെടുത്തിയ വാടക കരാർ (Kharita) അല്ലെങ്കിൽ കമ്പനിയുടെ അക്കൊമഡേഷൻ ലെറ്റർ.
  • സ്പോൺസറുടെയും കുടുംബാംഗങ്ങളുടെയും പാസ്‌പോർട്ട് പകർപ്പുകൾ.

ശമ്പള മാനദണ്ഡം (Salary Requirement)

ഫാമിലി വിസയ്ക്ക് നിങ്ങളുടെ ശമ്പളവും മാനദണ്ഡമാണ്. നിങ്ങളുടെ പ്രതിമാസ വരുമാനവും കമ്പനി നൽകുന്ന സൗകര്യങ്ങളും അനുസരിച്ച് ശമ്പള പരിധിയിൽ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്.

  • കമ്പനി താമസം നൽകുന്നുവെങ്കിൽ: പ്രതിമാസം കുറഞ്ഞത് 6,000 QAR അടിസ്ഥാന ശമ്പളം ഉണ്ടായിരിക്കണം.
  • സ്വന്തമായി താമസസൗകര്യം കണ്ടെത്തണമെങ്കിൽ: പ്രതിമാസം കുറഞ്ഞത് 10,000 QAR അടിസ്ഥാന ശമ്പളം അത്യാവശ്യമാണ്.

മെട്രാഷ് വഴി എങ്ങനെ അപേക്ഷിക്കാം (Metrash Application)

How To Get A Qatar Family Visa
How To Get A Qatar Family Visa

ഇന്ന് ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ നിങ്ങളുടെ മൊബൈലിലെ Metrash2 ആപ്പ് വഴി വിസയ്ക്ക് വളരെ എളുപ്പത്തിൽ അപേക്ഷിക്കാം. അതിനുള്ള ഘട്ടങ്ങൾ പരിശോധിക്കാം..

  • Metrash2 ആപ്പിൽ ലോഗിൻ ചെയ്ത് Visa > Issue Visa > Family Visa ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • കുടുംബാംഗങ്ങളുടെ വിവരങ്ങൾ തെറ്റുകളില്ലാതെ കൃത്യമായി ടൈപ്പ് ചെയ്തു നൽകുക.
  • സർട്ടിഫിക്കറ്റുകൾ ഡോക്യുമെന്റ് സ്കാനർ ഉപയോഗിച്ച് വ്യക്തതയുള്ള PDF ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ സമർപ്പിച്ച ശേഷം വിസ സ്റ്റാറ്റസ് ആപ്പിലൂടെ തന്നെ തത്സമയം നിരീക്ഷിക്കാവുന്നതാണ്.

ഫീസ് എത്ര? (Fees)

വിസ പ്രൊസസിങ്ങിനും തുടർന്നുള്ള മറ്റ് നടപടികൾക്കുമായി ചെലവഴിക്കേണ്ടി വരുന്ന ഏകദേശ നിരക്കുകൾ താഴെ നൽകുന്നു.

സേവനങ്ങൾനിരക്ക്
എൻട്രി വിസ ഫീസ് (Entry Visa)200 QAR (ഒരു വ്യക്തിക്ക്)
QID കാർഡ് ഫീസ് (1 വർഷത്തേക്ക്)500 QAR
മെഡിക്കൽ പരിശോധനാ ഫീസ്100 QAR

പ്രോസസിംഗ് ടൈം (Processing Time)

രേഖകൾ സമർപ്പിച്ച ശേഷം സുരക്ഷാ വിഭാഗത്തിന്റെ പരിശോധന പൂർത്തിയാകാൻ സാധാരണയായി എടുക്കുന്ന സമയം എത്രെയെന്ന് അറിയാം..

അപേക്ഷ സമർപ്പിച്ച് അംഗീകാരം ലഭിക്കാൻ സാധാരണയായി 1 മുതൽ 3 ആഴ്ച വരെ (7 – 21 പ്രവൃത്തി ദിനങ്ങൾ) സമയമെടുക്കും.

QID പ്രൊസസിങ്ങിന് ശേഷമുള്ള വിസ പുതുക്കൽ (Renewal)

കുടുംബം ഖത്തറിലെത്തിയ ശേഷം ചെയ്യുന്ന ആദ്യ QID പ്രൊസസിങ്ങിന് ശേഷമുള്ള വിസ പുതുക്കൽ രീതികൾ പരിശോധിക്കാം.

മെഡിക്കലും ഫിംഗർപ്രിന്റും പൂർത്തിയാക്കി ലഭിക്കുന്ന QID, കാലാവധി തീരുന്ന മുറയ്ക്ക് Metrash2 ആപ്പ് വഴി 1 മുതൽ 3 വർഷം വരെ പുതുക്കാം (വർഷത്തിൽ 500 QAR നിരക്കിൽ).

അപേക്ഷ നിരസിക്കാനുള്ള പ്രധാന കാരണങ്ങൾ (Common Rejection Reasons)

അപേക്ഷകൾ നിരസിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ മനസ്സിൽ വെക്കുന്നത് ഏറെ ഉപകാരപ്പെടും.

  • ഐഡിയിലെ തൊഴിൽ പദവി ലേബർ കാറ്റഗറിയിൽ പെടുന്നതായിരിക്കുക.
  • ബാങ്ക് സ്റ്റേറ്റ്‌മെന്റിലെ ശമ്പളവും സാക്ഷ്യപ്പെടുത്തിയ ശമ്പള സർട്ടിഫിക്കറ്റും തമ്മിൽ വ്യത്യാസം വരിക.
  • അപ്‌ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകളിൽ MOFA അറ്റസ്റ്റേഷൻ ഇല്ലാതിരിക്കുകയോ രേഖകൾ വ്യക്തമല്ലാതിരിക്കുകയോ ചെയ്യുക.
  • മേൽപറഞ്ഞ കാര്യങ്ങൾ കൃത്യവും വ്യക്തവുമായി ചെയ്താൽ കുടുംബത്തെ ഖത്തറിലേക്ക് കൊണ്ട് വരാം എന്ന സ്വപ്‌നം സഫലമാക്കാം…

NOTE: 2026 ജൂൺ 3 ന് പ്രസിദ്ധികരിച്ച ലേഖനമാണിത്. അതിനാൽ ഇന്നേ ദിവസം വരെയുള്ള നടപടിക്രമങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ ഈ നടപടി ക്രമങ്ങളിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. അതിനാൽ ഫാമിലി വിസ നടപടിക്രമങ്ങൾ അറിയുന്നതിനായി എല്ലായിപ്പോഴും ഔദ്യോഗിക വിവരങ്ങൾ പരിശോധിക്കുക

FAQs

ഖത്തർ ഫാമിലി വിസയ്ക്ക് കുറഞ്ഞ ശമ്പളം എത്രയാണ്?

കമ്പനി താമസം നൽകുന്നുണ്ടെങ്കിൽ 6,000 QAR, അല്ലാത്തപക്ഷം 10,000 QAR ആണ് കുറഞ്ഞ ശമ്പളം.

വിസ അപേക്ഷയ്ക്ക് ബാങ്ക് സ്റ്റേറ്റ്‌മെന്റ് നിർബന്ധമാണോ?

അതെ, കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് അപേക്ഷയോടൊപ്പം നിർബന്ധമായും സമർപ്പിക്കണം.

നാട്ടിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളിൽ ഏതൊക്കെ അറ്റസ്റ്റേഷൻ വേണം?

ഹോം ഡിപ്പാർട്ട്മെന്റ്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഖത്തർ എംബസി, ഖത്തർ MOFA അറ്റസ്റ്റേഷൻ വേണം.

Metrash2 ആപ്പ് വഴി അപേക്ഷിച്ചാൽ എത്ര ദിവസത്തിനകം വിസ ലഭിക്കും?

സാധാരണയായി 7 മുതൽ 21 ദിവസത്തിനകം നടപടികൾ പൂർത്തിയാകും.

വജാത ശിശുക്കൾക്ക് ഖത്തറിൽ വെച്ച് റെസിഡൻസ് വിസ ലഭിക്കുമോ?

അതെ, കുട്ടി ജനിച്ച് 90 ദിവസത്തിനകം ജനന സർട്ടിഫിക്കറ്റും പാസ്‌പോർട്ടും ഉപയോഗിച്ച് വിസ സ്റ്റാമ്പ് ചെയ്യാം.

English Summary: This comprehensive guide explains how to get a Qatar family visa for expatriates looking to sponsor their families. It highlights the mandatory minimum salary requirements, essential document attestation details, and step by step application methods through the Metrash2 app, followed by post arrival procedures like medical checks and fingerprinting.

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments