Published: Monday, 6 July 2026, at 8:01 pm| Dubai | Edited: Monday, 6 July 2026, at 8:07 pm
അബുദാബി: യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിൽ യാത്രക്കാർക്കായി കർശന പെരുമാറ്റച്ചട്ടങ്ങൾ അധികൃതർ പുറത്തിറക്കിയിരിക്കുകയാണ്. നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കാനാണ് തീരുമാനം (Etihad Rail fines). ചെറിയ അച്ചടക്കലംഘനങ്ങൾക്ക് 200 ദിർഹം മുതൽ ഗുരുതരമായ കുറ്റങ്ങൾക്ക് 10,000 ദിർഹം വരെയാണ് പിഴ ചുമത്തുക. അതിനാൽ യുഎഇയിലെ പ്രവാസികൾ യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ALSO READ:
- അബുദാബിയിൽ ഇത്തിഹാദ് റെയിൽ ഫ്രീ ഷട്ടിൽ സർവീസ്: റൂട്ടുകളും സമയവും അറിയാം…
- ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിൽ; ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റൻ പദവിയിൽ മലയാളി കരുത്തായി നിഷാദ്
- ഇത്തിഹാദ് റെയിൽ: ടിക്കറ്റ് നിരക്കുകളും ബുക്കിംഗ് രീതികളും അറിയേണ്ടതെല്ലാം
ചെറിയ തെറ്റുകൾക്ക് വലിയ പിഴ (200 ദിർഹം)
നമ്മൾ സാധാരണയായി വരുത്തുന്ന ചില അശ്രദ്ധകൾക്ക് പോലും ഇനി ഇത്തിഹാദ് റെയിലിൽ പിടിവീഴും. 200 ദിർഹം പിഴ ഈടാക്കാവുന്ന കുറ്റങ്ങൾ ഇവയാണ്

- ട്രെയിൻ സീറ്റിൽ കാലുകയറ്റിവെച്ച് ഇരിക്കുക.
- ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ മറ്റൊരാളുടെ ടിക്കറ്റ് ഉപയോഗിക്കുകയോ ചെയ്യുക.
- അർഹതയില്ലാത്തവർ ഇളവുകളുള്ള കൺസഷൻ ടിക്കറ്റുകൾ ഉപയോഗിക്കുക.
- റിസർവ് ചെയ്ത സീറ്റുകളിൽ അനുമതിയില്ലാതെ ഇരിക്കുക.
- മദ്യം കൈവശം വെയ്ക്കുകയോ ട്രെയിനിൽ ഉപയോഗിക്കുകയോ ചെയ്യുക.
- ട്രെയിനിലോ സ്റ്റേഷനിലോ മാലിന്യങ്ങൾ വലിച്ചെറിയുക.
കടുത്ത പിഴകൾ (500 ദിർഹം)
സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾക്ക് 500 ദിർഹമാണ് പിഴ. ഇതിൽ ഉൾപ്പെടുന്ന പ്രധാന കാര്യങ്ങൾ

- സ്റ്റേഷനുകളിലോ ട്രെയിനുകളിലോ പുകവലിക്കുന്നതും ഇ-സിഗരറ്റ് ഉപയോഗിക്കുന്നതും.
- മറ്റ് യാത്രക്കാരുടെ സ്വകാര്യതയെയോ യാത്രയെയോ തടസ്സപ്പെടുത്തുന്ന രീതിയിൽ പെരുമാറൽ.
- ട്രെയിൻ സർവീസ് വൈകാൻ കാരണമാകുന്ന തരത്തിലുള്ള പ്രവൃത്തികൾ ചെയ്യുക.
ഗുരുതരമായ നിയമലംഘനങ്ങൾ (5,000 ദിർഹം വരെ)
ട്രെയിനിന്റെയും യാത്രക്കാരുടെയും സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. 5,000 ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റങ്ങൾ താഴെ പറയുന്നവയാണ്
- ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയോ വാതിലുകൾ അടയുന്നത് തടയുകയോ ചെയ്യുക.
- അടിയന്തര സുരക്ഷാ ഉപകരണങ്ങളും എക്സിറ്റുകളും അനാവശ്യമായി പ്രവർത്തിപ്പിക്കുക.
- ട്രെയിനിലേക്കോ സ്റ്റേഷനിലേക്കോ വസ്തുക്കൾ എറിയുക.
- റെയിൽവേ പാളത്തിലോ നിരോധിത മേഖലകളിലോ അതിക്രമിച്ചു പ്രവേശിക്കുക.
- ട്രെയിനുകൾക്കോ സ്റ്റേഷൻ സ്വത്തുക്കൾക്കോ നാശനഷ്ടം വരുത്തുക.
പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യുഎഇയിലെ നിയമങ്ങൾ എപ്പോഴും കർശനമാണ്. പുതിയ യാത്രാസംസ്കാരത്തിന്റെ ഭാഗമാകുമ്പോൾ നിയമങ്ങൾ കൃത്യമായി മനസ്സിലാക്കി വേണം യാത്ര ചെയ്യാൻ. ഗൾഫ് രാജ്യങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മാന്യത ഉറപ്പാക്കാൻ പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ചെറിയ അശ്രദ്ധ പോലും വലിയ സാമ്പത്തിക നഷ്ടത്തിനും നിയമനടപടികൾക്കും കാരണമായേക്കാം.
ALSO READ:
- വിമാനത്തിന് സമാനമായ സൗകര്യങ്ങൾ: അതിവേഗ വൈഫൈ, ഇത്തിഹാദ് സർവീസിലെ സൗകര്യങ്ങൾ അറിയാം…
- ദുബായ് മാൾ മെട്രോ സ്റ്റേഷനിലെ സർവീസ് റോഡുകൾ അടച്ചു: ബസ്, ടാക്സി യാത്രക്കാർക്കായി ആർടിഎയുടെ പുതിയ ക്രമീകരണങ്ങൾ
- പ്രവാസികൾക്ക് ആശ്വാസം: വേനലവധി നാട്ടിൽ ആഘോഷിക്കാൻ ടിക്കറ്റ് നിരക്കിൽ വൻ കുറവ്
English Summary: Etihad Rail has introduced strict code of conduct and fines for passengers, ranging from AED 200 for minor violations like resting feet on seats, to AED 10,000 for severe offenses. Expats must stay informed about these regulations to ensure a hassle free and safe journey across the UAE.

