Published: Sunday, 5 July 2026, at 11:12 am| Dubai | Edited: Sunday, 5 July 2026, at 11:17 am
ദുബായ്: ബുർജ് ഖലീഫ/ദുബായ് മാൾ മെട്രോ സ്റ്റേഷനിലെ ബസ്, ടാക്സി സർവീസ് റോഡുകൾ ആർടിഎ താൽക്കാലികമായി അടച്ചു (Dubai Mall Metro Station). യുഎഇയിലെ ഏറ്റവും തിരക്കേറിയ ഈ സ്റ്റേഷനിലെ പുതിയ യാത്രാ ക്രമീകരണങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് കൂടുതലറിയാം.
ALSO READ:
- യുഎഇ വിസ നിയമത്തിൽ വൻ മാറ്റങ്ങൾ: പ്രവാസികളും സന്ദർശകരും അറിഞ്ഞിരിക്കേണ്ട 6 പുതിയ പരിഷ്കാരങ്ങൾ ഇതാ..
- യുഎഇയിലെ കോൺസുലേറ്റ് പ്രതിസന്ധിക്ക് ശ്വാശതപരിഹാരമുണ്ടാവുമോ? തിങ്കളാഴ്ച നിർണായകം, നിയമപോരാട്ടവും പ്രവാസി ദുരിതവും അറിയാം..
- യുഎഇ വിസ പുതുക്കൽ: ഓൺലൈനായി അപേക്ഷിക്കേണ്ട രീതിയും ആവശ്യമായ രേഖകളും
എന്തുകൊണ്ടാണ് ഈ നിയന്ത്രണം?

നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായ ദുബായ് മാൾ മെട്രോ സ്റ്റേഷന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വൻകിട വികസന പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി. നിർമ്മാണം പൂർത്തിയാകുന്നതോടെ സ്റ്റേഷന് കൈകാര്യം ചെയ്യാൻ കഴിയുന്ന യാത്രക്കാരുടെ എണ്ണത്തിൽ 65 ശതമാനത്തോളം വർദ്ധനവുണ്ടാകും. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ഈ റോഡ് നിയന്ത്രണങ്ങൾ 2026 വർഷത്തിന്റെ അവസാനം വരെ നിലനിൽക്കുമെന്നാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചിരിക്കുന്നത്.
പ്രധാന മാറ്റങ്ങളും പുതിയ ക്രമീകരണങ്ങളും
മെട്രോയും ബസ്സും ടാക്സിയും ആശ്രയിച്ച് ദുബായ് മാളിലേക്കും ബുർജ് ഖലീഫയിലേക്കും പോകുന്നവർ താഴെ പറയുന്ന മാറ്റങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്

- നിർമ്മാണ വാഹനങ്ങൾക്ക് മാത്രം അനുമതി: ഷെയ്ഖ് സായിദ് റോഡിന് സമീപം മെട്രോ സ്റ്റേഷനോട് ചേർന്നുള്ള ഈ നിർദ്ദിഷ്ട റോഡിലേക്ക് ഇനി നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം.
- പുതിയ താൽക്കാലിക ബസ് സ്റ്റോപ്പുകൾ: മെട്രോ ഇറങ്ങി ബസ്സ് കയറുന്നവർ വിഷമിക്കേണ്ടതില്ല. പൊതുജനങ്ങൾക്ക് ബസ് സർവീസുകൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ നിലവിലുള്ള സ്റ്റോപ്പിന് സമാന്തരമായി പുതിയ താൽക്കാലിക ബസ് സ്റ്റോപ്പുകൾ ആർടിഎ സജ്ജീകരിച്ചിട്ടുണ്ട്.
- പുതിയ ദിശാസൂചനകൾ (Signboards): ഷെയ്ഖ് സായിദ് റോഡിൽ ജബൽ അലി, ബർ ദുബൈ ഭാഗങ്ങളിലേക്ക് പോകുന്ന ഡ്രൈവർമാർക്ക് വഴി തെറ്റാതിരിക്കാൻ മെട്രോ സ്റ്റേഷന് ചുറ്റുമുള്ള പ്രദേശങ്ങളിൽ വ്യക്തമായ പുതിയ സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും ദുബായ് മാൾ പരിസരത്ത് അനുഭവപ്പെടുന്ന തിരക്ക് നമുക്കെല്ലാം അറിയാവുന്നതാണല്ലോ. അതുകൊണ്ട് തന്നെ ജോലിക്ക് പോകുന്നവരും വിസിറ്റിന് എത്തിയ ബന്ധുക്കളുമായി ദുബായ് കാണാൻ ഇറങ്ങുന്നവരും ഇനിപ്പറയുന്ന കാര്യങ്ങൾ ഓർത്തു വെക്കുക
- ആർടിഎ നിർദ്ദേശം: സാധാരണ സമയത്തേക്കാൾ കുറച്ചു നേരത്തെ തന്നെ യാത്ര തിരിക്കാൻ ശ്രദ്ധിക്കുക. കൃത്യസമയത്ത് ഓഫീസുകളിലും മറ്റും എത്തുന്നതിനായി അല്പം അധികസമയം കരുതുന്നത് നന്നായിരിക്കും.
ഡ്രൈവർമാർ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ദിശാസൂചനകൾ കൃത്യമായി പാലിക്കണമെന്നും വേഗത പരിധി ലംഘിക്കരുതെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു. 2026 അവസാനത്തോടെ പണി പൂർത്തിയാകുമെങ്കിലും കൃത്യമായ തീയതി പിന്നീട് പ്രഖ്യാപിക്കും. അതുവരെ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയുള്ള ട്രാഫിക് മാനേജ്മെന്റ് പ്ലാനുകൾ കർശനമായി തുടരും.
ALSO READ:
- പ്രവാസികൾക്ക് ആശ്വാസം: വേനലവധി നാട്ടിൽ ആഘോഷിക്കാൻ ടിക്കറ്റ് നിരക്കിൽ വൻ കുറവ്
- അബുദാബിയിൽ ഇത്തിഹാദ് റെയിൽ ഫ്രീ ഷട്ടിൽ സർവീസ്: റൂട്ടുകളും സമയവും അറിയാം…
- വിസ തട്ടിപ്പുകൾ: നിയമപരമായ പ്രതിരോധ മാർഗ്ഗങ്ങളും പരാതിപ്പെടേണ്ട രീതികളും – ഒരു സമ്പൂർണ്ണ സുരക്ഷാ 2026
English Summary: The Dubai Roads and Transport Authority (RTA) has announced a temporary closure of the bus and taxi service roads at the Burj Khalifa/Dubai Mall Metro Station until the end of 2026. This expansion project will increase the station’s capacity by 65%. While parallel temporary bus stops and new directional signboards have been set up, RTA advises commuters to plan their journeys ahead and start early to avoid delays.

