Published: Thursday, 4 June 2026, at 3:53 pm| Dubai | Edited:Thursday, 4 June 2026, at 3:57 pm
ദുബൈ: യുഎഇയിൽ ഗൂഗിൾ മാപ്സ് പ്രവർത്തിക്കാത്തതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തമാശരൂപേണ റീൽ പങ്കുവെച്ച ഇന്ത്യൻ സ്റ്റാൻഡ് അപ്പ് കൊമേഡിയനെ അധികൃതർ നാടുകടത്തി. പ്രശസ്ത കൊമേഡിയൻ യഷ് ഭരദ്വാജിനെയാണ് 47 ദിവസത്തെ തടവറവാസത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. ഇൻസ്റ്റാഗ്രാമിലൂടെ യഷ് തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.
ALSO READ: സ്കൂൾ വേനലവധി തീയതികൾ പ്രഖ്യാപിച്ച് യുഎഇ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രണ്ട് അവധി കാലയളവുകൾ
യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ് എങ്ങനെ പുതുക്കാം? പിഴ ഒഴിവാക്കാൻ അറിയേണ്ടതെല്ലാം (A Complete Guide)
തമാശ റീൽ ഒടുവിൽ വിനയായി

കഴിഞ്ഞ മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ കാരണം ദുബായിൽ ഗൂഗിൾ മാപ്സ് കൃത്യമായി പ്രവർത്തിക്കുന്നില്ല എന്ന രീതിയിലായിരുന്നു യഷിന്റെ റീൽ. ദുബായിലെ അന്നത്തെ സാഹചര്യം തമാശയായി അവതരിപ്പിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. എന്നാൽ റീൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കാര്യങ്ങൾ കൈവിട്ടുപോയി.
ജയിലിലായത് 47 ദിവസം

വീഡിയോ ശ്രദ്ധയിൽപ്പെട്ട ദുബായ് പോലീസ് യഷിനെ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ ഇദ്ദേഹത്തെ കസ്റ്റഡിയിൽടുത്തു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനോ ദ്രോഹിക്കാനോ ചെയ്തതല്ലെന്നും വെറുമൊരു തമാശ മാത്രമായിരുന്നെന്നും യഷ് പോലീസിനോട് വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല.
47 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം മേയ് 5നാണ് യഷിനെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. യുഎഇ പോലുള്ള രാജ്യങ്ങളിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട കർശന നിയമങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഈ സംഭവം.
നിയമങ്ങൾ കർശനം, ജാഗ്രത വേണം

യുഎഇയിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷയെയോ പ്രതിച്ഛായയെയോ ബാധിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനും എതിരെ കർശനമായ സൈബർ നിയമങ്ങളാണ് നിലവിലുള്ളത്. ഇത്തരം നിയമലംഘനങ്ങൾക്ക് വലിയ തുക പിഴയും തടവും നാടുകടത്തലുമാണ് ശിക്ഷയെന്നിരിക്കെ, പ്രവാസികൾ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
ALSO READ: പ്രവാസികൾക്ക് വൻ ആശ്വാസം: അബുദാബിയിൽ കെട്ടിട വാടക വർദ്ധിപ്പിക്കുന്നത് പൂർണ്ണമായി മരവിപ്പിച്ചു
2 മണിക്കൂർ ജോലിയിളവ്, ട്രിപ്പിൾ പ്രൊമോഷൻ: അജ്മാനിൽ പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചു, കൂടുതലറിയാം…
English Summary: An Indian stand-up comedian, Yash Bhardwaj, was deported from the UAE after spending 47 days in detention for posting a satirical Instagram reel about Google Maps not working in Dubai due to regional tensions. The incident highlights the strict cyber laws in the UAE regarding social media usage.

