Published: Saturday, 13 June 2026, at 10:58 pm| Dubai | Edited: Saturday, 13 June 2026, at 10:59 pm
ധർമശാല: ഇന്ത്യ – അഫ്ഗാനിസ്താൻ (afghanistan vs india) ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നാടകീയ രംഗങ്ങൾ. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമായുള്ള റണ്ണിങ് ആശയക്കുഴപ്പത്തെ തുടർന്ന് രോഹിത് ശർമ റണ്ണൗട്ടായതും, തുടർന്ന് ഗില്ലിനോട് കടുത്ത ദേഷ്യം പ്രകടിപ്പിച്ച് താരം പവലിയനിലേക്ക് മടങ്ങിയതും ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സംഭവത്തെ കുറിച്ച് കൂടുതലറിയാം…
ALSO READ:
- FIFA World Cup 2026: അറിയാം പുതിയ നിയമങ്ങൾ, VAR അപ്ഡേറ്റുകൾ, 3D പ്ലെയർ ട്രാക്കിംഗ് അങ്ങനെ കുറെ പുതുമയാർന്ന പരീക്ഷണങ്ങളും
- 2026 ഫിഫ ലോകകപ്പ് ഫുൾ ഫിക്സർ അറിയാം: ഒപ്പം ടെലികാസ്റ്റ് വിവരങ്ങളും ( ഇന്ത്യ & ഗൾഫ് ഗൈഡ്)
ആറാം ഓവറിലെ നാടകം; പിച്ചിന്റെ പകുതിയിലെത്തി രോഹിത്

afghanistan vs indiaമഴമൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ മറുപടി ബാറ്റിങ് നടത്തുമ്പോഴായിരുന്നു നാടകീയ നിമിഷം. അഫ്ഗാൻ താരം ഗസൻഫർ എറിഞ്ഞ ആറാം ഓവറിലെ നാലാം പന്തിൽ മിഡ് വിക്കറ്റിലേക്ക് പന്ത് തട്ടിയിട്ട് രോഹിത് ശർമ പെട്ടെന്നൊരു സിംഗിളിനായി ഓടി.
എന്നാൽ പന്തിന്റെ ദിശ നോക്കി മുന്നോട്ടാഞ്ഞ ശുഭ്മാൻ ഗിൽ ബൗളറുടെ ഫോളോ ത്രൂവിന് പിന്നിൽ കുടുങ്ങിപ്പോയി. ഗില്ലിന് മറുഭാഗത്തേക്ക് ഓടാൻ കഴിയാതെ വന്നതോടെ ഓടേണ്ട എന്ന് കാണിച്ച് രോഹിത്തിനെ തിരിച്ചയച്ചു.
എന്നാൽ അപ്പോഴേക്കും രോഹിത് പിച്ചിന്റെ പകുതിയോളം എത്തിയിരുന്നു. പന്ത് കൈക്കലാക്കിയ റാഷിദ് ഖാൻ ഉടൻതന്നെ കീപ്പർ റഹ്‌മാനുള്ള ഗുർബാസിന് എറിഞ്ഞു നൽകുകയും ഗുർബാസ് ബെയിൽസ് തെറിപ്പിക്കുകയും ചെയ്തു.
പിന്തിരിഞ്ഞോടിയ രോഹിത്തിന് ക്രീസിലെത്താൻ സാധിച്ചില്ല. റണ്ണൗട്ടിൽ കടുത്ത നിരാശ തോന്നിയ രോഹിത്, തേഡ് അമ്പയറുടെ ഔദ്യോഗിക തീരുമാനം വരും മുൻപ് തന്നെ ഗില്ലിനോട് ദേഷ്യപ്പെട്ട് പവലിയനിലേക്ക് മടങ്ങി. രണ്ട് ഫോറും ഒരു സിക്‌സും സഹിതം 16 റൺസാണ് രോഹിത് നേടിയത്.
മഴക്കളിയിൽ അഫ്ഗാനെ തകർത്ത് ഇന്ത്യ

നാടകീയത നിറഞ്ഞ തുടക്കമായിരുന്നെങ്കിലും മത്സരത്തിൽ ഇന്ത്യ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താൻ 24.5 ഓവറിൽ 194 റൺസിന് എല്ലാവരും പുറത്തായി. 195 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 22.5 ഓവറിൽ വെറും 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു (സ്‌കോർ: 195/3).
ആദ്യ ഓവറുകളിലെ പിഴവ് തീർക്കുന്ന തരത്തിൽ ശുഭ്മാൻ ഗിൽ നടത്തിയ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് 7 വിക്കറ്റിന്റെ എളുപ്പത്തിലുള്ള വിജയം സാധ്യമാക്കിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി.
ALSO READ:
English Summary: In the dramatic afghanistan vs india 1st ODI, Rohit Sharma was sensationally run out following a massive mix up with Shubman Gill. Despite the heated moment, India successfully chased down Afghanistan’s 194 run target in a rain curtailed 25 over match, securing a comfortable 7 wicket victory driven by Gill’s brilliant knock.

