Published: Saturday, 13 June 2026, at 8:06 pm| Dubai | Edited: Saturday, 13 June 2026, at 8:07 pm
അബുദാബി: വിട്ടുമാറാത്ത വേദനകൾക്കും ചലന വൈകല്യങ്ങൾക്കും ശാശ്വത പരിഹാരമേകുന്ന അത്യാധുനിക മെഡിക്കൽ ഉപകരണം വികസിപ്പിച്ചെടുത്ത് യുഎഇയിലെ ഗവേഷകർ (medical device developed in UAE). അബുദാബി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയും ക്ലീവ്‌ലാൻഡ് ക്ലിനിക് അബുദാബിയും സംയുക്തമായി വികസിപ്പിച്ച ഈ സാങ്കേതികവിദ്യയെക്കുറിച്ച് കൂടുതലറിയാം….
ALSO READ:
- ദുബായിൽ ഫ്രീ പാർക്കിങ്: ഈ ആനുകൂല്യം ഒരൊറ്റ ദിവസം മാത്രം…
- പുതിയ അടിപ്പാത: ഷാർജയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം, ബദൽ റൂട്ടുകൾ അറിയാം..
ശസ്ത്രക്രിയയും ബാറ്ററിയും വേണ്ട; നിയന്ത്രണം വയർലെസ്സ് വഴി

പരമ്പരാഗത ചികിത്സാ രീതികളിൽ നിന്നും വ്യത്യസ്തമായി ശസ്ത്രക്രിയയോ, വലിയ ബാറ്ററിയോ, വയറുകളോ ഒന്നും തന്നെ ഈ ഉപകരണത്തിന് ആവശ്യമില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. തികച്ചും വയർലെസ്സ് സംവിധാനത്തിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്.
ശരീരത്തിന് പുറത്തുനിന്ന് നൽകുന്ന തരംഗങ്ങൾ വഴിയാണ് ഇതിലേക്ക് ആവശ്യമായ ഊർജ്ജം പകരുന്നത്. രോഗാവസ്ഥയ്ക്ക് അനുസരിച്ച് ഡോക്ടർമാർക്കും രോഗികൾക്കും ഈ ഉപകരണത്തിന്റെ പ്രവർത്തനം എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കും. പ്രമുഖ രാജ്യാന്തര ശാസ്ത്ര മാസികയായ ‘സയൻസ് അഡ്വാൻസസിൽ’ ഈ വിജയകരമായ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിത്തിന്റെ വലുപ്പം; ഒരു സാധാരണ സൂചിയിലൂടെ ശരീരത്തിലേക്ക്

ഒരു ചെറിയ വിത്തിന്റെ വലുപ്പം മാത്രമാണ് ഈ അത്ഭുത ഉപകരണത്തിനുള്ളത്. അതുകൊണ്ടുതന്നെ വലിയ കീറലുകളോ തുന്നലുകളോ ഇല്ലാതെ ഒരു സാധാരണ ഇഞ്ചക്ഷൻ സൂചി ഉപയോഗിച്ച് ഇത് ശരീരത്തിനുള്ളിലേക്ക് കടത്തിവിടാൻ സാധിക്കും.
കേടുപാടുകൾ സംഭവിച്ചതോ വേദനയ്ക്ക് കാരണമാകുന്നതോ ആയ ഞരമ്പുകൾക്ക് തൊട്ടടുത്താണ് ഇത് സ്ഥാപിക്കുക. അൾട്രാസൗണ്ട്, സിടി സ്കാൻ എന്നിവയിലൂടെ ശരീരത്തിനുള്ളിൽ സ്ഥാപിച്ച ഉപകരണത്തിന്റെ സ്ഥാനം കൃത്യമായി നിരീക്ഷിക്കാനും ഡോക്ടർമാർക്ക് സാധിക്കും. ലബോറട്ടറികളിൽ മൃഗങ്ങളിൽ നടത്തിയ പ്രാഥമിക പരീക്ഷണങ്ങൾ വൻ വിജയമായിരുന്നുവെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.
നാഡീരോഗ ചികിത്സയിൽ പുതിയ വിപ്ലവം

നാഡീസംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ വലിയൊരു മാറ്റത്തിനാണ് ഈ സാങ്കേതികവിദ്യ തുടക്കം കുറിക്കുന്നതെന്ന് അബുദാബി എൻവൈയു പ്രഫസറായ ഖലീൽ റമാദി വ്യക്തമാക്കി. വലിയ ശസ്ത്രക്രിയകളിലൂടെ പേസ്മേക്കർ പോലുള്ള ഉപകരണങ്ങൾ ശരീരത്തിൽ ഘടിപ്പിക്കുന്ന നിലവിലെ രീതികൾക്ക് മികച്ചൊരു ബദലായി ഇത് മാറും. വലിയ ശസ്ത്രക്രിയകളുടെ ആവശ്യകത ഇല്ലാതാകുന്നതോടെ ചികിത്സാച്ചെലവും പാർശ്വഫലങ്ങളും ഗണ്യമായി കുറയ്ക്കാനും, രോഗികൾക്ക് വളരെ വേഗത്തിൽ സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും ഈ കുഞ്ഞൻ ഉപകരണം സഹായിക്കും.
ALSO READ:
- ദുബായിയിൽ വീട് വാങ്ങാൻ ആഗ്രഹമുണ്ടോ?: എങ്കിൽ, കുറഞ്ഞ ചിലവിൽ വാങ്ങിക്കാൻ കിടിലനൊരു പദ്ധതിയുണ്ട്, അറിയാം…
- ഗൾഫ് മലയാളികൾക്ക് ആശ്വാസം: സർവീസുകൾ കുറയ്ക്കില്ലെന്ന് എമിറേറ്റ്സ്
English Summary: A groundbreaking medical device developed in UAE by NYU Abu Dhabi and Cleveland Clinic Abu Dhabi offers a wireless, battery free cure for chronic pain. Injectable via a regular needle, this tiny device safely regulates nerve activity, paving a revolutionary path for future neurological treatments.

