HomeGULFQATARവില നിയന്ത്രിച്ച് ഖത്തർ: ജൂൺ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു, നിരക്കുകൾ അറിയാം

വില നിയന്ത്രിച്ച് ഖത്തർ: ജൂൺ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു, നിരക്കുകൾ അറിയാം

Author

Date

Category

Published: Monday, 1 June 2026, at 2:59 pm| Dubai | Edited: Monday, 1 June 2026, at 3:07 pm

ദോ​ഹ: ജൂൺ മാ​സ​ത്തി​ലെ ഇ​ന്ധ​ന വി​ല പ്രഖ്യാപിച്ച് ഖ​ത്ത​ർ എ​ന​ർ​ജി (Qatar fuel prices). കഴിഞ്ഞ ദിവസം യുഎഇയിൽ ഇന്ധനവില പ്രഖ്യാപിച്ചപ്പോൾ തുടർച്ചയായ നാലാം മാസമാണ് വർദ്ധനവ് അനുഭവപ്പെട്ടത്. എന്നാൽ ഖത്തറിലെ വിലയിൽ പ്രീ​മി​യം പെ​ട്രോളിന്റെ വിലയിൽ നേരിയ വർധനവ് ഉണ്ടായതല്ലാതെ മറ്റു വില വർദ്ധനവ് പ്രകടമായിട്ടില്ല.

ALSO READ: വില ഉയർന്ന് തന്നെ: യുഎഇയിൽ ജൂണിലെ ഇന്ധനനിരക്കുകൾ പ്രഖ്യാപിച്ചു, പുതിയ നിരക്കുകൾ അറിയാം

ഖത്തർ വിസ അപ്‌ഡേറ്റ്: എൻട്രി വിസ ഇളവുകൾ ജൂൺ 7-ന് അവസാനിക്കുന്നു; നിങ്ങൾ അറിയേണ്ടതെല്ലാം!

ജൂൺ മാസത്തിലെ നിരക്കുകൾ

Qatar fuel prices
Qatar fuel prices
  • പ്രീമിയം പെട്രോൾ: 2 ഖ​ത്ത​ർ റി​യാ​ൽ (മെയ് മാസത്തിൽ ഇത് 1.90 റി​യാ​ൽ ആ​യി​രു​ന്നു)
  • സൂപ്പർ പെട്രോൾ: 2.10 ഖ​ത്ത​ർ റി​യാ​ൽ (മെയ് മാസത്തിലെ ഇതേ നിരക്കായിരുന്നു)
  • ഡീസൽ: 2.05 ഖ​ത്ത​ർ റി​യാ​ൽ (മെയ് മാസത്തിലെ ഇതേ നിരക്കായിരുന്നു)

ഖത്തർ എങ്ങനെ വില നിയന്ത്രിക്കുന്നു?

Qatar fuel prices
Qatar fuel prices

പശ്ചിമേഷ്യൻ സംഘർഷവും ഹോർമൂസ് കടലിടുക്കിലെ പ്രശ്നവും കാരണം ആഗോള എണ്ണ വിപണി കുതിച്ചുയരുമ്പോഴും ഖത്തർ എങ്ങനെയാണ് വില നിയന്ത്രിക്കുന്ന എന്ന സംശയം പലരിലുമുണ്ടാവും. ഉത്തരം സിംപിളാണ്.ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ വലിയ കുതിച്ചുചാട്ടവും ഏറ്റക്കുറച്ചിലുകളും ഉണ്ടാകുമ്പോഴും ഖത്തറിന് ആഭ്യന്തര വിപണിയിലെ ഇന്ധനവില വലിയ വർദ്ധനവില്ലാതെ പിടിച്ചുനിർത്താൻ സാധിക്കുന്നത് കൃത്യമായ ചില സാമ്പത്തിക നയങ്ങൾ കൊണ്ടാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക-എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ ഖത്തർ, തങ്ങളുടെ പൗരന്മാർക്കും പ്രവാസികൾക്കും ഭാരമാകാത്ത രീതിയിൽ ഇന്ധനവില കൃത്യമായി സബ്‌സിഡി നൽകി നിയന്ത്രിക്കുന്നുണ്ട്. കൂടാതെ, ആഗോള വിപണിയിലെ വിലക്കയറ്റം നേരിട്ട് ജനങ്ങളിലേക്ക് എത്താതിരിക്കാൻ സർക്കാർ തലത്തിൽ ശക്തമായ പ്രൈസ് ക്യാപ്പിംഗ് (വില പരിധി) ഏർപ്പെടുത്തുകയും ഖത്തർ എനർജി വഴി വിപണിയിലെ വിലനിലവാരം കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നു. ഇത്തരം ശക്തമായ ജനക്ഷേമ ഇടപെടലുകളാണ് അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന്റെ പ്രതിഫലനം ഖത്തറിലെ ഇന്ധനവിലയിൽ പ്രകടമാകാതിരിക്കാൻ കാരണം.

ALSO READ: ​വേനൽക്കാല യാത്രാത്തിരക്കിനൊരുങ്ങി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്; വിമാന സർവീസുകൾ വിപുലീകരിക്കുന്നു

വൻ തിരിച്ചടി; ഇറാൻ-ഖത്തർ സംഘർഷം ഗൾഫ് സാമ്പത്തിക മേഖലയെ തളർത്തുന്നു | Iran-Qatar Energy Crisis

Summary: Qatar Energy has announced the fuel prices for June. While premium petrol saw a slight increase to 2 QAR, super petrol and diesel prices remained unchanged, showcasing Qatar’s stable pricing strategy despite global oil market fluctuations.

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments