Published: Sunday, 30 August 2026, at 10:50 am| Dubai | Edited: Sunday, 30 August 2026, at 12:08 pm
അബുദാബി: യുഎഇയിൽ പ്രൈവറ്റ് മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ പലരും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് മേലധികാരികളിൽ നിന്നുള്ള അധിക്ഷേപവും മാനസിക പീഡനവും. ജോലി നഷ്ടപ്പെടുമെന്ന ഭയത്തിലാണ് പലരും ഇതിനെതിരെ പ്രതികരിക്കാത്തത്. എന്നാൽ ജോലി നഷ്ടപ്പെടാതെ എങ്ങനെ ഇത്തരം വിഷയങ്ങൾ കൃത്യമായി നേരിടാം എന്ന് നോക്കിയാലോ(UAE Labour Law Harassment)…
ALSO READ:
- എത്ര സിവി അയച്ചിട്ടും ജോലി കിട്ടുന്നില്ലേ? സിവി തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.. (യുഎഇ ഗൈഡ്)
- യുഎഇയിലേ വീട്ടുജോലിക്ക് ഇ-സി-ആർ പാസ്പോർട്ടുമായിട്ടാണോ പോണത്? മലയാളികൾ അറിയേണ്ട നിയമങ്ങളും 4 സുരക്ഷാ ഘട്ടങ്ങളും
- ജോലി ഇല്ലാത്തവർക്ക് നൽകിയത് 83 കോടി ദിർഹം: തൊഴിലാളി സ്നേഹത്തിൽ ലോകമാതൃകയായി യുഎഇ
അറിയണം, യുഎഇ തൊഴിൽ നിയമങ്ങൾ

നിയമനടപടിയിലേക്ക് കടക്കും മുമ്പേ യുഎഇ നിയമം നിങ്ങൾക്ക് നൽകുന്ന അവകാശം കൂടി അറിഞ്ഞിരിക്കണം.യുഎഇ തൊഴിൽ നിയമ പ്രകാരം (Federal Decree Law No. 33 of 2021) ജീവനക്കാർക്ക് സുരക്ഷിതവും മാന്യവുമായ ജോലി അന്തരീക്ഷം ഒരുക്കുക എന്നത് തൊഴിലുടമയുടെ നിയമപരമായ ബാധ്യതയാണ്.
ആർട്ടിക്കിൾ 14(2) പ്രകാരം മേലധികാരികളിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ ഉള്ള ലൈംഗിക, കായിക, വാക്കാലുള്ളതോ മാനസികമായോ ഉള്ള പീഡനങ്ങൾ കർശനമായി നിരോധിച്ചിട്ടുമുണ്ട്
വിമർശനവും അപമാനിക്കലും (UAE Workplace Harassment)

ജോലിയുടെ ഭാഗമായുള്ള വിമശനവും നിയമവിരുദ്ധമായ അപമാനിക്കലും രണ്ടും രണ്ടാണ്. ജോലിയുടെ ഭാഗമായി ‘അതിൽ കൂടുതലായി ശ്രദ്ധിക്കണം, ആ മേഖല നീ ഏറ്റെടുക്കേണ്ട, തുടങ്ങിയ കാര്യങ്ങളൊക്കെ ജോലിയുടെ ഭാഗമായുള്ള നിർദേശങ്ങളും വിമര്ശനവുമാണ്. ഇത് നിയമനടപടിക്കുള്ള പരിധിയിൽ പെടുന്നതല്ല
എന്നാൽ മികച്ച പെർഫോമൻസ് ഉണ്ടായിട്ടും ‘നീ മടിയനാണ്. നിന്നെ കൊണ്ട് എന്തിന് കൊള്ളാം തുടങ്ങിയ പ്രയോഗങ്ങളൊക്കെ ആധികേഷേപത്തിന്റെ പരിധിയിൽ പെടും.
പരാതി വാക്കിലൊതുങ്ങരുത്, തെളിവുകൾ വേണം
വെറും വാക്കാൽ പറയുന്ന പരാതികൾക്ക് നിയമപരമായ നിലനിൽപ്പ് കുറവാണ്. അതിനാൽ കൃത്യമായ തെളിവുകൾ ശേഖരിക്കുകയാണ് പ്രവാസി ജീവനക്കാർ ആദ്യം ചെയ്യേണ്ടത്.
- അപമാനം നടന്ന തീയതി, സമയം, സ്ഥലം, ബോസ് ഉപയോഗിച്ച മോശം വാക്കുകൾ എന്നിവ കൃത്യമായി കുറിച്ചുവെക്കുക.
- നിങ്ങളുടെ മികച്ച പ്രകടനം തെളിയിക്കുന്ന പെർഫോമൻസ് അപ്രൈസൽ രേഖകളും ഇമെയിലുകളും സുരക്ഷിതമായി സൂക്ഷിക്കുക.
- വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ, ഇമെയിലുകൾ എന്നിവയുടെ സ്ക്രീൻഷോട്ടുകൾ മാറ്റങ്ങൾ വരുത്താതെ ബാക്കപ്പ് ചെയ്യുക.
ALSO READ:
- ഒരു പ്രവാസിക്ക് അബൂദാബിയിൽ എങ്ങനെ ജീവിക്കാം? എങ്ങനെ മികച്ച ജോലി, വീട് എന്നിവയൊക്കെ കണ്ടെത്താം? ( ഗൈഡ് 2026)
- ലോങ് ലീവിന് നാട്ടിൽ പോകുന്നവരാണോ നിങ്ങൾ ; അവധിക്കാലം വരുമാനമാക്കി മാറ്റാം: പ്രവാസികൾക്ക് നാട്ടിൽ ചെയ്യാവുന്ന 25 പാർട്ട്-ടൈം ജോലികൾ
എച്ച് ആറിന് പരാതി നൽകാം..

തെളിവുകൾ ശേഖരിച്ച ശേഷം കമ്പനിയിലെ എച്ച്ആർ വിഭാഗത്തിന് ഔദ്യോഗികമായി പരാതി സമർപ്പിക്കുക.
- കമ്പനിയുടെ internal grievance policy അനുസരിച്ച് വികാരപരമല്ലാത്ത ഭാഷയിൽ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി ഇമെയിൽ വഴി പരാതി നൽകുക.
- എച്ച്ആറിൽ നിന്നും അക്നോളജ്മെന്റ് (പരാതി സ്വീകരിച്ചതായുള്ള രേഖ) നിർബന്ധമായും വാങ്ങി സൂക്ഷിക്കുക.
നീതി കിട്ടിയില്ലെങ്കിൽ നിയമപോരാട്ടം (MOHRE Complaint Procedures)
കമ്പനി എച്ച്ആർ വിഭാഗം വിഷയം അവഗണിക്കുകയോ അല്ലെങ്കിൽ പരാതി നൽകിയ ശേഷവും മാനസിക പീഡനം തുടരുകയോ ചെയ്താൽ, അടുത്ത ഘട്ടമായി പ്രവാസികൾക്ക് യുഎഇ തൊഴിൽ മന്ത്രാലയത്തെ (MOHRE) സമീപിക്കാം.
- യുഎഇ തൊഴിൽ മന്ത്രാലയത്തിന്റെ (Ministry of Human Resources and Emiratisation – MOHRE) ഔദ്യോഗിക വെബ്‌സൈറ്റ് (mohre.gov.ae) വഴിയോ മൊബൈൽ ആപ്പ് വഴിയോ പ്രവാസികൾക്ക് പരാതി നൽകാം.
- നിങ്ങൾ ശേഖരിച്ച തെളിവുകളും എച്ച്ആറിന് നൽകിയ പരാതിയുടെ കോപ്പിയും സമർപ്പിച്ചാൽ മന്ത്രാലയ ഉദ്യോഗസ്ഥർ വിഷയം നിയമപരമായി ഒത്തുതീർപ്പാക്കാൻ നേരിട്ട് ഇടപെടും.
പരാതി നൽകിയതിന്റെ പേരിൽ ജോലി തെറിക്കുമോ?
പരാതി നൽകിയതിന്റെ പേരിൽ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് നിയമപരമായി അവകാശമില്ല.പരാതി നൽകിയതിന്റെ പ്രതികാരമായി പുറത്താക്കിയാൽ അത് ‘Arbitrary Dismissal’ (അന്യായമായ പിരിച്ചുവിടൽ) ആയി കണക്കാക്കും.
ഇത്തരത്തിൽ അന്യായമായി പുറത്താക്കപ്പെട്ടാൽ ജീവനക്കാരന് 3 മാസത്തെ ശമ്പളം വരെ നഷ്ടപരിഹാരമായി അവകാശപ്പെടാം.
പെട്ടെന്ന് രാജിവെയ്ക്കരുത്
മോശം അന്തരീക്ഷം കാരണം പെട്ടെന്ന് രാജി സമർപ്പിച്ചാൽ അനുകൂല്യങ്ങളും ഗ്രാറ്റുവിറ്റിയും ലഭിക്കുന്നതിൽ തടസ്സങ്ങൾ ഉണ്ടായേക്കാം.
തൊഴിലന്തരീക്ഷം എത്രത്തോളം മോശമായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്ന് ഉറപ്പാക്കുക.ആവശ്യമായ നിയമോപദേശം തേടിയ ശേഷവും സാമ്പത്തിക അനുകൂല്യങ്ങൾ ഉറപ്പുവരുത്തിയ ശേഷവും മാത്രം രാജിക്കാര്യത്തിൽ തീരുമാനമെടുക്കുക.
മാനസികാരോഗ്യം പ്രധാനം
തൊഴിലിടങ്ങളിലെ നിരന്തരമായ പീഡനം ജോലി പ്രകടനത്തെ മാത്രമല്ല, പ്രവാസികളുടെ മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കും.ബോസിന്റെ നിരന്തരമായ അപമാനം വിഷാദത്തിലേക്കും കടുത്ത സ്ട്രെസ്സിലേക്കും നയിക്കാം.
സംഭവങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം തേടാൻ മടിക്കരുത്.
പ്രവാസികൾ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും
പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പിന്തുടരേണ്ട വഴികളും ഒഴിവാക്കേണ്ട കാര്യങ്ങളും പരിശോധിക്കാം..
ചെയ്യേണ്ട കാര്യങ്ങൾ
- സംഭവങ്ങൾ തീയതി സഹിതം ഫോണിലോ ഡയറിയിലോ എഴുതി സൂക്ഷിക്കുക.
- തെളിവുകൾ സഹിതം എച്ച്ആറിന് എഴുത്തുപൂർവ്വം പരാതി നൽകുക.
- എച്ച്ആറിൽ നിന്നുള്ള മറുപടികൾ ഇമെയിൽ വഴി പിന്തുടരുക.
- കമ്പനി നടപടിയെടുത്തില്ലെങ്കിൽ MOHRE-ൽ പരാതി സമർപ്പിക്കുക.
ഒഴിവാക്കേണ്ട കാര്യങ്ങൾ
- ബോസിനോട് തിരിച്ച് ദേഷ്യപ്പെടുകയോ അധിക്ഷേപകരമായ സന്ദേശങ്ങൾ അയക്കുകയോ ചെയ്യരുത്.
- വ്യാജ തെളിവുകളോ സ്ക്രീൻഷോട്ടുകളോ ഉണ്ടാക്കാൻ ശ്രമിക്കരുത്.
- സഹപ്രവർത്തകരുമായി ആവശ്യമില്ലാതെ സംസാരിച്ച് ഗോസിപ്പുകൾ ഉണ്ടാക്കരുത്.
യുഎഇ തൊഴിൽ നിയമങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നത് വഴി ജോലി സുരക്ഷിതമാക്കി നിർത്തിക്കൊണ്ട് തന്നെ ബോസിന്റെ മാനസിക പീഡനങ്ങൾക്കെതിരെ പ്രവാസികൾക്ക് ശക്തമായി പ്രതികരിക്കാം.
ALSO READ:
- സെപ്റ്റംബറിൽ യു.എ.ഇയിൽ വൻ മാറ്റങ്ങൾ: എത്തിഹാദ് റെയിൽ മുതൽ നാഫിസ് നിയമങ്ങൾ വരെ; പ്രവാസി മലയാളികൾ അറിയേണ്ടതെല്ലാം
- യുഎഇ മലയാളികൾക്ക് കോളടിച്ചു: സെപ്റ്റംബർ പകുതിയോടെ ടിക്കറ്റ് നിരക്കിൽ 64% വരെ കുറവ്, നിരക്കുകൾ അറിയാം…
FAQs
വാക്കുകളിലൂടെയുള്ള അപമാനം മാത്രം യുഎഇയിൽ ഹരാസ്‌മെന്റായി കണക്കാക്കുമോ?
അതെ, ആർട്ടിക്കിൾ 14(2) പ്രകാരം വാക്കാലുള്ള അധിക്ഷേപവും മാനസിക പീഡനവും കുറ്റകരമാണ്.
എച്ച്.ആറിൽ പരാതി നൽകിയാൽ ബോസ് വിവരം അറിയുമോ?
അന്വേഷണത്തിന്റെ ഭാഗമായി എച്ച്.ആർ ബോസിനോട് വിശദീകരണം ചോദിക്കാൻ സാധ്യതയുണ്ട്.
പേര് വിവരങ്ങൾ വെളിപ്പെടുത്താതെ Anonymous ആയി പരാതി നൽകാനാകുമോ?
ചില കമ്പനികളിൽ സൗകര്യമുണ്ടെങ്കിലും, തെളിവുകളോടെയുള്ള ഔദ്യോഗിക പരാതിക്കാണ് നിയമപരമായ പ്രാബല്യം.
വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ പരാതി നൽകാൻ തെളിവായി ഉപയോഗിക്കാമോ?
അതെ, മാറ്റങ്ങൾ വരുത്താത്ത വാട്ട്‌സ്ആപ്പ്/ഡിജിറ്റൽ സന്ദേശങ്ങൾ തെളിവായി സ്വീകരിക്കും.
MOHRE-ൽ പരാതി നൽകിയാൽ അടുത്തതായി എന്ത് സംഭവിക്കും?
MOHRE തൊഴിലുടമയെ ബന്ധപ്പെടുകയും വിഷയം നിയമപരമായി ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയും ചെയ്യും.
English Summary: This comprehensive legal guide explains employee protections under UAE Labour Law Harassment regulations for mainland workers facing toxic bosses. It details steps for gathering evidence, filing HR reports, escalating complaints to MOHRE, avoiding reporting errors, and securing protections against retaliatory termination to safeguard employment status effectively.

