Published: Sunday, 30 August 2026, at 8:28 am| Dubai | Edited: Sunday, 30 August 2026, at 8:37 am
മനാമ: ബഹ്‌റൈനിലേക്ക് ജോലി ആവശ്യങ്ങൾക്കോ സന്ദർശനത്തിനായോ പോകാൻ ആഗ്രഹിക്കുന്ന മലയാളി പ്രവാസികൾ അവിടുത്തെ വിവിധ തരം വിസകളെക്കുറിച്ചും അറിയേണ്ടതുണ്ട്(Bahrain Visa Types).വിസ നിയമങ്ങൾ കൃത്യമായി മനസ്സിലാക്കുന്നത് നിങ്ങളുടെ യാത്രയും താമസവും എളുപ്പമാക്കും. ബഹ്റൈനിലെ വിവിധതരം വിസകളെ കുറിച്ചറിയാം..
തൊഴിൽ വിസകൾ (Bahrain employment visa)
ബഹ്‌റൈനിൽ തൊഴിൽ സാധ്യതകൾ തേടി എത്തുന്നവർക്കായി പ്രധാനമായും താഴെ പറയുന്ന വർക്ക് പെർമിറ്റുകളാണുള്ളത്..
- എംപ്ലോയ്‌മെന്റ് വിസ: ബഹ്‌റൈനിലെ ഒരു കമ്പനിയോ തൊഴിലുടമയോ വഴി ലഭിക്കുന്ന സാധാരണ തൊഴിൽ വിസ.
- ലേബർ രജിസ്ട്രേഷൻ സ്കീം: പഴയ ഫ്ലെക്സി വിസയ്ക്ക് പകരം ലേബർ രജിസ്ട്രേഷൻ സെന്ററുകൾ വഴി രജിസ്റ്റർ ചെയ്ത് ജോലി ചെയ്യാനുള്ള സംവിധാനം.
- ഇൻവെസ്റ്റർ / ബിസിനസ് വിസ: രാജ്യത്ത് സ്വന്തമായി കമ്പനിയോ ബിസിനസോ ആരംഭിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് ലഭിക്കുന്ന വിസ.
സന്ദർശന വിസകൾ (Bahrain visit visa)

ബഹ്‌റൈൻ സന്ദർശിക്കാൻ എത്തുന്ന പ്രവാസികളുടെ ബന്ധുക്കൾക്കും ടൂറിസ്റ്റുകൾക്കും ലഭ്യമായ പ്രധാന സന്ദർശന വിസകൾ ഏതൊക്കെയാണെന്ന് നോക്കാം..
| വിസ തരം | കാലാവധി | പ്രത്യേകതകൾ |
| ഓൺ-അറൈവൽ വിസ | 14 ദിവസം / 1 മാസം | എയർപോർട്ടിൽ എത്തുമ്പോൾ നേരിട്ട് ലഭിക്കുന്നു (നിശ്ചിത നിബന്ധനകളോടെ) |
| ഇ-വിസ (E-Visa) | 14 ദിവസം മുതൽ 90 ദിവസം വരെ | ഓൺലൈൻ വഴി മുൻകൂട്ടി അപേക്ഷിച്ചു വാങ്ങാം |
| മൾട്ടിപ്പിൾ എൻട്രി വിസ | 3 മാസം മുതൽ 1 വർഷം വരെ | കാലാവധിക്കുള്ളിൽ പലതവണ രാജ്യത്ത് വന്ന് പോകാം |
ഫാമിലി റെസിഡൻസ് വിസ (Bahrain family visa)

ബഹ്‌റൈനിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഭാര്യയെയോ ഭർത്താവിനെയോ മക്കളെയും ഒപ്പം താമസിപ്പിക്കാൻ വിസ ലഭിക്കും. അതിനെ പറ്റി അറിയാം..
- ശമ്പള പരിധി: കുടുംബത്തെ സ്പോൺസർ ചെയ്യാൻ പ്രവാസി ജീവനക്കാരന് പ്രതിമാസം കുറഞ്ഞത് 400 ബഹ്‌റൈനി ദീനാർ (BHD) ശമ്പളം ഉണ്ടായിരിക്കണം.
- ആവശ്യമായ രേഖകൾ: അറ്റസ്റ്റ് ചെയ്ത വിവാഹ സർട്ടിഫിക്കറ്റ്, മക്കളുടെ ജനന സർട്ടിഫിക്കറ്റ്, വാടകക്കാരാർ, പാസ്‌പോർട്ട് പകർപ്പുകൾ.
ബഹ്‌റൈൻ ഫാമിലി വിസയെ കുറിച്ച് കൂടുതലറിയണോ? എങ്ങനെ അപേക്ഷിക്കാം? എന്തൊക്കെയാണ് രേഖകൾ തുടങ്ങീ എല്ലാ കാര്യങ്ങളും അറിയാൻ ഞങ്ങളുടെ മറ്റൊരു ഗൈഡ് കൂടി വായിക്കൂ
ALSO READ: ബഹ്‌റൈൻ ഫാമിലി വിസ എങ്ങനെ നേടാം?: ആവശ്യമായ രേഖകൾ, യോഗ്യതകൾ..പ്രവാസി മലയാളികൾ അറിയേണ്ടതെല്ലാം
ഡിപൻഡന്റ്, സ്റ്റുഡന്റ് വിസകൾ
കുടുംബാംഗങ്ങളായ പ്രായപൂർത്തിയാകാത്ത മക്കൾ, വയോധികരായ മാതാപിതാക്കൾ, പഠനാവശ്യത്തിനായി എത്തുന്നവർ എന്നിവർക്ക് പ്രത്യേക വിസ ആനുകൂല്യങ്ങളുണ്ട്.
- കുട്ടികളുടെ വിസ: റെസിഡൻസ് വിസയുള്ള പ്രവാസികളുടെ മക്കൾക്ക് 24 വയസ്സ് വരെ (പഠനം തുടരുകയാണെങ്കിൽ) ആശ്രിത വിസയിൽ തുടരാവുന്നതാണ്.
- മാതാപിതാക്കളുടെ വിസ: പ്രത്യേക മാനദണ്ഡങ്ങൾക്കും ആവശ്യമായ സാമ്പത്തിക വരുമാന തെളിവുകൾക്കും വിധേയമായി മാതാപിതാക്കളെ ആശ്രിത വിസയിൽ കൊണ്ടുവരാം.
- സ്റ്റുഡന്റ് വിസ: ബഹ്‌റൈനിലെ അംഗീകൃത സർവ്വകലാശാലകളിലോ കോളേജുകളിലോ പ്രവേശനം നേടുന്ന വിദേശ വിദ്യാർത്ഥികൾക്ക് പഠനകാലയളവിലേക്ക് വിസ അനുവദിക്കുന്നു.
ഗോൾഡൻ റെസിഡൻസിയും ദീർഘകാല വിസകളും (Bahrain golden residency)

ഉയർന്ന യോഗ്യതയുള്ളവർക്കും നിക്ഷേപകർക്കുമുള്ള ദീർഘകാല താമസ വിസകൾ കൂടി ബഹ്‌റൈൻ അനുവദിക്കുന്നുണ്ട്.
- ഗോൾഡൻ റെസിഡൻസി: 10 വർഷത്തെ കാലാവധിയുള്ള ഈ വിസ വലിയ നിക്ഷേപകർക്കും, സ്വന്തമായി റിയൽ എസ്റ്റേറ്റ് ഉള്ളവർക്കും, പ്രത്യേക കഴിവ തെളിയിച്ച പ്രൊഫഷണലുകൾക്കും ലഭിക്കും.
- റിട്ടയർമെന്റ് വിസ: നിശ്ചിത ബാങ്ക് ബാലൻസോ തനത് വരുമാനമോ ഉള്ള മുതിർന്ന പൗരന്മാർക്ക് ബഹ്‌റൈനിൽ താമസിക്കാൻ അനുവദിക്കുന്നതാണ് ഈ വിസ.
അപേക്ഷിക്കേണ്ട രീതിയും യോഗ്യതകളും
വിസ നടപടികൾ പൂർത്തിയാക്കേണ്ട രീതികൾ എങ്ങനെയെന്ന് വളരെ ലളിതമായി നോക്കാം..
- തൊഴിൽ വിസകൾക്ക്: തൊഴിലുടമ ആവശ്യമായ രേഖകൾ സമർപ്പിച്ച് ലേബർ അതോറിറ്റി വഴി വേണം അപേക്ഷ നൽകാൻ.
- സന്ദർശന/റെസിഡൻസ് വിസകൾക്ക്: ഔദ്യോഗിക ഇ-വിസ വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെട്ട പാസ്‌പോർട്ട് അഫയേഴ്‌സ് പോർട്ടലുകൾ വഴിയോ നേരിട്ട് അപേക്ഷിക്കാം.
ബഹ്‌റൈനിലെ വിസ നിയമങ്ങളും യോഗ്യതകളും കൃത്യമായി മനസ്സിലാക്കുന്നത് പ്രവാസി മലയാളികൾക്ക് അനാവശ്യമായ ചെലവുകളും നിയമപ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിക്കും.
തട്ടിപ്പുകൾക്കെതിരെ ജാഗ്രത: വൻതുക വാങ്ങി വ്യാജ വിസകൾ നൽകുന്ന ഏജന്റുമാരുടെ ചതിയിൽപ്പെടാതിരിക്കാൻ ഔദ്യോഗിക അനുമതിയുള്ള ഏജൻസികളെ മാത്രം ആശ്രയിക്കുക.
വിസ കാലാവധിയും ഓവർസ്റ്റേ പിഴകളും
വിസ തരങ്ങൾ അറിഞ്ഞിരിക്കുന്നതിനോടപ്പം ഏറ്റവും പ്രധാനമാണ് വിസയുടെ കാലാവധി മനസിലാക്കലും. അനാവശ്യ നിയമപ്രശ്നങ്ങളും പിഴകളും ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം..
- ഓവർസ്റ്റേ ഫൈൻ: കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങിയാൽ പ്രതിദിനം നിശ്ചിത തുക പിഴയായി നൽകേണ്ടി വരും.
- ഗ്രേസ് പിരീഡ്: തൊഴിൽ വിസ അല്ലെങ്കിൽ റെസിഡൻസ് വിസ റദ്ദാക്കിയ ശേഷം രാജ്യം വിടാനോ പുതിയ വിസയിലേക്ക് മാറാനോ നിശ്ചിത ഗ്രേസ് പിരീഡ് ലഭിക്കും.
- ബ്ലാക്ക്‌ലിസ്റ്റിംഗ് ഒഴിവാക്കാം: കൃത്യമായ സമയത്ത് വിസ പുതുക്കാതിരിക്കുകയോ അനധികൃതമായി തങ്ങുകയോ ചെയ്താൽ ഭാവിയിൽ ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് (Ban) നേരിടേണ്ടി വന്നേക്കാം.
FAQs
ബഹ്‌റൈനിൽ ഫാമിലി വിസ ലഭിക്കാൻ കുറഞ്ഞ ശമ്പളം എത്ര വേണം?
കുടുംബത്തെ സ്പോൺസർ ചെയ്യാൻ പ്രവാസിക്ക് പ്രതിമാസം കുറഞ്ഞത് 400 ബഹ്‌റൈനി ദീനാർ ശമ്പളം ഉണ്ടായിരിക്കണം.
ബഹ്‌റൈൻ ഇ-വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക ഇ-വിസ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.
തൊഴിൽ വിസയ്ക്ക് അപേക്ഷിക്കേണ്ടത് ആരാണ്?
തൊഴിൽ വിസയ്ക്കായി ബഹ്‌റൈനിലെ തൊഴിലുടമയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ബഹ്‌റൈൻ ഗോൾഡൻ വിസയുടെ കാലാവധി എത്രയാണ്?
അർഹരായ ആളുകൾക്ക് 10 വർഷത്തെ ദീർഘകാല താമസാനുമതിയാണ് ഗോൾഡൻ റെസിഡൻസി നൽകുന്നത്.
സന്ദർശന വിസയിൽ എത്തുന്നവർക്ക് ബഹ്‌റൈനിൽ ജോലി ചെയ്യാൻ അനുവാദമുണ്ടോ?
ഇല്ല, സന്ദർശന വിസയിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. തൊഴിൽ വിസയിലേക്ക് മാറിയ ശേഷം മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂ.
English Summary: This detailed guide on Bahrain Visa Types for Malayalis outlines essential categories including work permits, family sponsorship (minimum salary 400 BHD), visit visas, and Golden Residency. Learn clear eligibility rules and official application processes for Malayali expatriates planning to live and work in Bahrain.
CONTENT: Bahrain Visa Types

