HomeGULFU A Eയുഎഇ വിസ നിയമത്തിൽ വൻ മാറ്റങ്ങൾ: പ്രവാസികളും സന്ദർശകരും അറിഞ്ഞിരിക്കേണ്ട 6 പുതിയ പരിഷ്‌കാരങ്ങൾ ഇതാ..

യുഎഇ വിസ നിയമത്തിൽ വൻ മാറ്റങ്ങൾ: പ്രവാസികളും സന്ദർശകരും അറിഞ്ഞിരിക്കേണ്ട 6 പുതിയ പരിഷ്‌കാരങ്ങൾ ഇതാ..

Author

Date

Category

Published: Sunday, 5 July 2026, at 9:42 am| Dubai | Edited: Sunday, 5 July 2026, at 9:47 am

അബുദാബി: യുഎഇയിൽ ജീവിക്കുന്ന പ്രവാസികൾക്കും അവിടേക്ക് കുടുംബത്തെയോ സുഹൃത്തുക്കളെയോ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്കും നിർണായകമായ നിരവധി visa പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ് യുഎഇ ഭരണകൂടം.നാട്ടിൽ നിന്നും വിദേശങ്ങളിൽ നിന്നും യുഎഇയിലേക്ക് എത്തുന്നവരെ നേരിട്ട് ബാധിക്കുന്ന ഈ പുതിയ നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം.

ALSO READ:

ഓൺ അറൈവൽ വിസ കൂടുതൽ രാജ്യങ്ങളിലേക്ക് (UAE On Arrival Visa countries)

ഇന്ത്യക്കാർക്ക് പുറമെ മറ്റ് ആറ് രാജ്യങ്ങളിലെ പൗരന്മാർക്കും ഇനി യുഎഇയിൽ ഓൺ Arrival Visa ആനുകൂല്യം ലഭിക്കും. മുൻപ് പ്രത്യേക നിബന്ധനകളോടെ ഇന്ത്യൻ പൗരന്മാർക്ക് മാത്രം ലഭ്യമായിരുന്ന 14 ദിവസത്തെയും 60 ദിവസത്തെയും എൻട്രി visa ആനുകൂല്യം ഫെഡറൽ അതോറിറ്റി (ഐസിപി) കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിചിരിക്കുകയാണ്

വിസ
  • പുതിയ രാജ്യങ്ങൾ: ഇന്തോനീഷ്യ, വിയറ്റ്നാം, തായ്‌ലൻഡ്, ഫിലിപ്പീൻസ്, കെനിയ, ദക്ഷിണാഫ്രിക്ക.
  • നിബന്ധനകൾ: അപേക്ഷകർക്ക് യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് പുറമെ സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നീ രാജ്യങ്ങളിലെ സാധുവായ റസിഡൻസി ഉണ്ടെങ്കിൽ ഈ ആനുകൂല്യം ലഭിക്കും.

വെറും 48 മണിക്കൂറിനുള്ളിൽ ദുബായ് ടൂറിസ്റ്റ് വിസ (Dubai Tourist Visa 48 hours)

വിസ

ദുബായ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് സിംഗിൾ എൻട്രി Dubai Tourist Visa ഇനി മുതൽ കൃത്യം 48 മണിക്കൂറിനുള്ളിൽ കൈയ്യിൽ കിട്ടും.ജിഡിആർഎഫ്എ (GDRFA) വഴിയോ അംഗീകൃത ടൂറിസം ഓഫീസുകൾ വഴിയോ അപേക്ഷിക്കുന്നവർക്കാണ് ഈ വേഗതയേറിയ സേവനം.ഈ രീതിയിൽ ലഭിക്കുന്ന Dubai Tourist Visaകൾക്ക് 30 മുതൽ 60 ദിവസം വരെ കാലാവധിയുണ്ടായിരിക്കും.

പ്രോപ്പർട്ടി നിക്ഷേപകർക്കുള്ള രണ്ട് വർഷത്തെ വിസ നിയമം (Dubai Property Investor Visa)

റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്ന ഇളവുകൾ കൂടി ഈ നിയമപരിഷ്കാരത്തിലുണ്ട്. റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് രണ്ട് വർഷത്തെ visa അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ ദുബായ് അധികൃതർ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

  • വ്യക്തിഗത നിക്ഷേപകർക്ക് മുൻപുണ്ടായിരുന്ന 7,50,000 ദിർഹത്തിന്റെ കുറഞ്ഞ വസ്തു മൂല്യം എന്ന നിബന്ധന പൂർണ്ണമായി ഒഴിവാക്കി. (അപേക്ഷകൻ വസ്തുവിന്റെ പൂർണ്ണ ഉടമയായിരിക്കണം).
  • ഒന്നിലേറെ ആളുകളുടെ സംയുക്ത ഉടമസ്ഥതയിലുള്ള വസ്തുവാണെങ്കിൽ, വിസ ലഭിക്കാൻ ഓരോ നിക്ഷേപകന്റെയും വിഹിതത്തിന് കുറഞ്ഞത് 4,00,000 ദിർഹം മൂല്യമുണ്ടായിരിക്കണം.

ഓവർസ്റ്റേ പിഴ ഇളവ് ലഭിച്ചവർക്ക് ജൂലൈ 9 വരെ താൽക്കാലിക സമയം

വ്യോമപാതകൾ അടഞ്ഞത് കാരണം visa കാലാവധി കഴിഞ്ഞിട്ടും പിഴയിൽ നിന്ന് താൽക്കാലിക ഇളവ് ലഭിച്ചിരുന്ന സന്ദർശകർക്കായി ഐസിപി 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചു. നിലവിലെ അടിയന്തര സാഹചര്യങ്ങൾ മാറിയതിനാൽ, ഇളവ് ലഭിച്ചവർ ജൂലൈ 9-നകം visa നിയമവിധേയമാക്കേണ്ടതുണ്ട്.അല്ലെങ്കിൽ നിശ്ചിത തീയതിക്ക് മുൻപായി യുഎഇ വിട്ടുപോകാത്തവർക്ക് വൻ തുക പിഴ ഈടാക്കും.

ALSO READ:

രോഗികൾക്കായി ‘സ്മാർട്ട് മെഡിക്കൽ വിസ’


ചികിത്സയ്ക്കായി ദുബായിലേക്ക് വരുന്നവർക്ക് എല്ലാ നടപടികളും എളുപ്പമാക്കുന്ന പുതിയ ഡിജിറ്റൽ സംവിധാനമാണിത്.ദുബായ് ഹെൽത്ത് അതോറിറ്റിയും ജിഡിആർഎഫ്എയും സംയുക്തമായാണ് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കുന്നത്.

വിസ

രോഗികൾ ദുബായിൽ എത്തുന്നതിന് മുൻപുള്ള നടപടികൾ മുതൽ ആശുപത്രിയിലെ ചികിത്സയും തുടർപരിചരണവും വരെ ഇതിലൂടെ ഓൺലൈനായി സംയോജിപ്പിക്കും.

എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ള visaകൾക്ക് താൽക്കാലിക വിലക്ക്

എബോള വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി മൂന്ന് രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ visa നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തിവെച്ചു.

  • വിലക്കുള്ള രാജ്യങ്ങൾ: കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ.

യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്‌മെന്റ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ജൂൺ 6 മുതലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയത്.

ALSO READ:

FAQ

പുതിയ നിയമപ്രകാരം എത്ര ദിവസത്തിനുള്ളിൽ Dubai Tourist Visa ലഭിക്കും?

അംഗീകൃത ചാനലുകൾ വഴി അപേക്ഷിച്ചാൽ വെറും 48 മണിക്കൂറിനുള്ളിൽ സിംഗിൾ എൻട്രി Dubai Tourist Visa ലഭിക്കും.

ഓൺ അറൈവൽ visa പുതുതായി അനുവദിച്ച 6 രാജ്യങ്ങൾ ഏതെല്ലാമാണ്?

ഇന്തോനീഷ്യ, വിയറ്റ്നാം, തായ്‌ലൻഡ്, ഫിലിപ്പീൻസ്, കെനിയ, ദക്ഷിണാഫ്രിക്ക എന്നിവയാണ് ആ രാജ്യങ്ങൾ.

റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് 2 വർഷത്തെ visa ലഭിക്കാനുള്ള കുറഞ്ഞ വ്യക്തിഗത വസ്തു മൂല്യം എത്രയാണ്?

വ്യക്തിഗത നിക്ഷേപകർക്ക് മുൻപുണ്ടായിരുന്ന 7,50,000 ദിർഹത്തിന്റെ കുറഞ്ഞ വസ്തു മൂല്യം എന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.

ഓവർസ്റ്റേ പിഴയിൽ ഇളവ് ലഭിച്ചവർ എത് തീയതിക്കകം രാജ്യം വിടുകയോ മാറ്റുകയോ ചെയ്യണം?

അങ്ങനെയുള്ളവർ ജൂലൈ 9-നകം തങ്ങളുടെ visa നിയമവിധേയമാക്കുകയോ യുഎഇ വിട്ടുപോവുകയോ ചെയ്യണം.

ഏതെല്ലാം രാജ്യങ്ങളിലെ പൗരന്മാർക്കാണ് എബോള മുൻകരുതലിന്റെ ഭാഗമായി യുഎഇ വിലക്കേർപ്പെടുത്തിയത്?

കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് താൽക്കാലിക വിലക്കുള്ളത്.

English Summary: The UAE has introduced major updates to visa regulations in 2026, benefiting tourists, expats, and property investors. Key changes include expanding on arrival options to six new nations, issuing Dubai tourist permits within 48 hours, and relaxing property investment criteria to boost real estate growth.

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments