HomeGULFU A Eഅബുദാബിയിൽ ഇത്തിഹാദ് റെയിൽ ഫ്രീ ഷട്ടിൽ സർവീസ്: റൂട്ടുകളും സമയവും അറിയാം...

അബുദാബിയിൽ ഇത്തിഹാദ് റെയിൽ ഫ്രീ ഷട്ടിൽ സർവീസ്: റൂട്ടുകളും സമയവും അറിയാം…

Author

Date

Category

Published: Friday, 3 July 2026, at 8:43 pm| Dubai | Edited: Friday, 3 July 2026, at 8:47 pm

അബുദാബി: പുതിയ ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ വഴി അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസി സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്, യാത്രക്കാരുടെ കണക്റ്റിവിറ്റി എളുപ്പമാക്കുന്നതിനായി നഗരത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലേക്ക് ഇത്തിഹാദ് റെയിൽ സൗജന്യ ഷട്ടിൽ ബസ് (Etihad Rail Shuttle Bus) സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഷനെ ബന്ധിപ്പിച്ചു നടത്തുന്ന ഈ സർവീസുകളുടെ റൂട്ടുകളെയും സമയക്രമത്തെയും കുറിച്ചുമറിയാം..

ALSO READ:

സൗജന്യ ഷട്ടിൽ സർവീസ് റൂട്ടുകൾ

ട്രെയിൻ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം അബുദാബി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നവർക്കായി മൂന്ന് പ്രധാന റൂട്ടുകളിലാണ് ഈ ബസ് സർവീസ് ലഭ്യമാകുക. റൂട്ടുകൾ ഏതൊക്കെയാണെന്നറിയാം…

Etihad Rail Shuttle Bus
Etihad Rail Shuttle Bus
  • റീം മാൾ റൂട്ട്
  • അഡ്‌നെക് റൂട്ട് : അൽ ഖലീജ് അൽ അറബി സ്ട്രീറ്റ്, അൽ റൗദ ഏരിയ വഴി.
  • കോർണിഷ് റൂട്ട് : കോർണിഷ് റോഡ് (പടിഞ്ഞാറ്), അൽ ഖുബൈറ ഏരിയ വഴി.

മുഹമ്മദ് ബിൻ സായിദ് സ്റ്റേഷനിലേക്കുള്ള ബസ് സമയക്രമം

അബുദാബി നഗരത്തിൽ നിന്നും ട്രെയിൻ പിടിക്കാനായി മുഹമ്മദ് ബിൻ സായിദ് സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാർക്കായി രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മൂന്ന് സർവീസുകൾ വീതമുണ്ട്

പുറപ്പെടുന്ന സ്ഥലംരാവിലത്തെ സമയംഉച്ചകഴിഞ്ഞുള്ള സമയംവൈകുന്നേരത്തെ സമയംസ്റ്റേഷനിൽ എത്തുന്ന സമയം
റീം മാൾ07:04 AM12:38 PM05:24 PM07:59 AM / 01:33 PM / 06:19 PM
കോർണിഷ് റൂട്ട്07:14 AM12:48 PM05:34 PM07:59 AM / 01:33 PM / 06:19 PM
അഡ്‌നെക് റൂട്ട്07:29 AM01:03 PM05:49 PM07:59 AM / 01:33 PM / 06:19 PM

സ്റ്റേഷനിൽ നിന്ന് നഗരത്തിലേക്കുള്ള ബസ് സമയക്രമം

ഫുജൈറയിൽ നിന്നോ മറ്റ് എമിറേറ്റുകളിൽ നിന്നോ ട്രെയിൻ മാർഗ്ഗം അബുദാബി സ്റ്റേഷനിൽ എത്തിച്ചേരുന്ന പ്രവാസികൾക്ക് നഗരത്തിലെ മൂന്ന് കേന്ദ്രങ്ങളിലേക്ക് പോകാനുള്ള സമയക്രമം താഴെ നൽകുന്നു:

1. രാവിലത്തെ സർവീസ് (സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നത്: 07:39 AM)

  • അഡ്‌നെക് സെന്റർ: രാവിലെ 08:10-ന് എത്തിച്ചേരും.
  • കോർണിഷ് റൂട്ട്: രാവിലെ 08:24-ന് എത്തിച്ചേരും.
  • റീം മാൾ: രാവിലെ 08:34-ന് എത്തിച്ചേരും.

2. ഉച്ചയ്ക്കുള്ള സർവീസ് (സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നത്: 01:04 PM)

  • അഡ്‌നെക് റൂട്ട്: ഉച്ചയ്ക്ക് 01:34-ന് എത്തിച്ചേരും.
  • കോർണിഷ് റൂട്ട്: ഉച്ചയ്ക്ക് 01:53-ന് എത്തിച്ചേരും.
  • റീം മാൾ: ഉച്ചയ്ക്ക് 02:03-ന് എത്തിച്ചേരും.

3. വൈകുന്നേരത്തെ സർവീസ് (സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നത്: 07:33 PM)

  • അഡ്‌നെക് സെന്റർ: രാത്രി 08:03-ന് എത്തിച്ചേരും.
  • കോർണിഷ് റൂട്ട്: രാത്രി 08:18-ന് എത്തിച്ചേരും.
  • റീം മാൾ: രാത്രി 08:28-ന് എത്തിച്ചേരും.

സൗജന്യ ഷട്ടിൽ ബസ് ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?

ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഈ ഷട്ടിൽ ബസ് സർവീസ് പൂർണ്ണമായും സൌജന്യമാണ്. എന്നാൽ യാത്രയ്ക്ക് മുൻപായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

Etihad Rail Shuttle Bus
Etihad Rail Shuttle Bus
  • മുൻകൂർ ബുക്കിങ് നിർബന്ധം: റെയിൽവേ സ്റ്റേഷനിൽ എത്തി നേരിട്ട് ബസ് ടിക്കറ്റ് എടുക്കാൻ സാധിക്കില്ല. ഇത്തിഹാദ് റെയിൽ ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ ബസ്സിൽ പ്രവേശനം ലഭിക്കൂ.
  • ബുക്കിങ് രീതി: നിങ്ങളുടെ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്ന സമയത്ത്, ‘Add-On’ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള ബസ് റൂട്ട് തിരഞ്ഞെടുക്കാവുന്നതാണ്.
Etihad Rail Shuttle Bus
Etihad Rail Shuttle Bus

പ്രവാസി സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്: ജോലി ആവശ്യങ്ങൾക്കും മറ്റും ദിവസേന യാത്ര ചെയ്യുന്നവർക്ക് ടാക്സി കാശും സമയവും ലാഭിക്കാൻ ഈ ഫ്രീ ഷട്ടിൽ സർവീസ് വലിയൊരു ആശ്വാസമായിരിക്കും. അതിനാൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഈ സൗജന്യ സർവീസും ബുക്ക് ചെയ്യാൻ മറക്കരുത്.

ALSO READ:

English Summary: To ensure smooth travel, a free Etihad Rail Shuttle Bus service now connects Abu Dhabi’s Mohamed bin Zayed Station to Reem Mall, Corniche, and ADNEC. Operating three times daily, these complimentary transfers must be pre booked online as an add on when purchasing train tickets.

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments