HomeNEWSIndiaപ്രവാസികൾക്ക് ഇനി നാട്ടിൽ 'ക്യുആർ കോഡ്' സ്കാൻ ചെയ്യാം: പുതിയ യുപിഐ അപ്ഡേറ്റുമായി പേടിഎം

പ്രവാസികൾക്ക് ഇനി നാട്ടിൽ ‘ക്യുആർ കോഡ്’ സ്കാൻ ചെയ്യാം: പുതിയ യുപിഐ അപ്ഡേറ്റുമായി പേടിഎം

Author

Date

Category

Published: Friday, 3 July 2026, at 11:37 pm| Dubai | Edited: Friday, 3 July 2026, at 11:47 pm

ന്യൂഡൽഹി: നാട്ടിലെത്തുമ്പോൾ കടകളിൽ കയറി സാധനങ്ങൾ വാങ്ങി ഫോൺ പേയോ പേടിഎമ്മോ ചെയ്യാനാകാതെ പ്രവാസികൾ ബുദ്ധിമുട്ടുന്ന കാലം കഴിയുന്നു (Paytm International UPI for NRI). അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് തന്നെ ഇനി പേടിഎം വഴി യുപിഐ പേയ്മെന്റുകൾ നടത്താം, ഇതിനെക്കുറിച്ച് കൂടുതലറിയാം.

ALSO READ:

എന്താണ് പുതിയ മാറ്റം?

Paytm International UPI for NRI
Paytm International UPI for NRI

ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങളിലും ഉപയോഗിക്കുന്ന നിങ്ങളുടെ അതേ ഫോൺ നമ്പറും അവിടുത്തെ സിം കാർഡും ഉപയോഗിച്ച് ഇനി നാട്ടിൽ ഡിജിറ്റൽ പേയ്മെന്റുകൾ നടത്താം. നാട്ടിലെത്തുമ്പോൾ യുപിഐ ചെയ്യാൻ വേണ്ടി മാത്രം പുതിയൊരു ഇന്ത്യൻ സിം കാർഡ് എടുക്കുകയോ, ഭീമമായ തുക നൽകി ഇന്ത്യൻ സിം കാർഡ് അന്താരാഷ്ട്ര റോമിങ്ങിൽ ഇട്ടു വെക്കുകയോ ചെയ്യേണ്ടതില്ല.

നിങ്ങളുടെ വിദേശ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള എൻആർഇ (NRE) അല്ലെങ്കിൽ എൻആർഒ (NRO) ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടത്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) പൂർണ്ണ പിന്തുണയോടെയാണ് ഈ സുരക്ഷിത സംവിധാനം ഒരുക്കിയിരിക്കുന്നത്.

സേവനം ലഭ്യമാകുന്ന രാജ്യങ്ങൾ

നിലവിൽ യുഎഇ ഉൾപ്പെടെയുള്ള പ്രധാന ഗൾഫ് രാജ്യങ്ങൾക്കും മറ്റ് എട്ട് പ്രവാസി കേന്ദ്രങ്ങൾക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക.

Paytm International UPI for NRI
Paytm International UPI for NRI
  • ഗൾഫ് രാജ്യങ്ങൾ: യുഎഇ (UAE), സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ.
  • മറ്റ് വിദേശ രാജ്യങ്ങൾ: യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂർ, ഫ്രാൻസ്, മലേഷ്യ, ഹോങ്കോങ്.

ലളിതമായി രജിസ്റ്റർ ചെയ്യാം

നാട്ടിലെ ചായക്കട മുതൽ വലിയ സൂപ്പർ മാർക്കറ്റുകളിൽ വരെ സാധാരണക്കാരെപ്പോലെ ഡിജിറ്റൽ പേയ്മെന്റുകൾ നടത്താൻ താഴെ പറയുന്ന രീതിയിൽ പേടിഎം സെറ്റ് ചെയ്യാം

Paytm International UPI for NRI
Paytm International UPI for NRI
  • ആപ്പ് ഡൗൺലോഡ് ചെയ്യുക: നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ പേടിഎം (Paytm) ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  • വിദേശ നമ്പർ നൽകുക: നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന രാജ്യാന്തര മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ഒടിപി വെരിഫിക്കേഷൻ: ഫോണിലേക്ക് വരുന്ന ഒടിപി (OTP) വഴി എസ്എംഎസ് വെരിഫിക്കേഷൻ പൂർത്തിയാക്കുക.
  • ബാങ്ക് ലിങ്ക് ചെയ്യുക: നിങ്ങളുടെ വിദേശ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള എൻആർഇ/എൻആർഒ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് കണക്ട് ചെയ്യുക.

യാതൊരുവിധ പ്രത്യേക രാജ്യാന്തര പേയ്മെന്റ് ഗേറ്റ്വേകളുടെയോ കറൻസി കൺവേർഷൻ ചാർജുകളുടെയോ ആവശ്യമില്ലാതെ തന്നെ ഈ സേവനം പൂർണ്ണമായും പ്രയോജനപ്പെടുത്താം. നിലവിൽ ബീറ്റാ ഘട്ടത്തിലാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്.

ALSO READ:

English Summary: Paytm has launched a major update allowing expats to make UPI payments in India using their international mobile numbers. By using Paytm International UPI for NRI, travelers no longer need an Indian SIM card or international roaming, as they can directly link their foreign numbers to NRE/NRO accounts.

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments