Published: Sunday, 5 April 2026, at 5:47 pm | dubai | Edited: Sunday, 5 April 2026, at 11:01 pm
നമ്മുടെ വിവരങ്ങൾ ഒന്നും നഷ്ടമാവാതെ പഴയ ജിമെയിൽ ഐഡിയുടെ പേര് മാറ്റാൻ സാധിക്കുമോ? സാധിക്കും എന്നാണ് ഉത്തരം. എങ്ങനെയെന്നല്ലേ? നമ്മുക്ക് ഗൂഗിളിന്റെ പുതിയ അപ്‌ഡേറ്റ് പരിശോധിക്കാം. (Change Gmail address without losing data)
ഗൂഗിളിന്റെ പുതിയ നീക്കം (New Gmail feature 2026)
വർഷങ്ങളായി ഒരേ ജിമെയിൽ ഐഡി തന്നെ ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും ആളുകളും. അന്ന് ഒരു ആവേശത്തിന്റെ പുറത്ത് നിർമ്മിച്ച പല ഇമെയിൽ ഐഡികളും ഇന്ന് നമുക്ക് മടുത്തിട്ടുണ്ടാകാം.
അന്ന് നമ്മൾ അഡ്രസ് ആയി നൽകിയ പല പേരുകളും പുതിയ കാലത്തെ ട്രെൻഡിന് യോജിച്ചതല്ല എന്നത് തന്നെയാണ് പഴയ ഐഡി മടുക്കാൻ കാരണം. പുതിയ ട്രെൻഡിനും പ്രൊഫഷനും അനുയോജ്യമായ പുതിയ മെയിലുകൾ സൃഷ്ടിക്കാമെന്ന് വിചാരിച്ചാൽ പഴയ ഐഡിയായിരിക്കും നമ്മളിൽ പലരും ബാങ്കിങ്, മറ്റു അനുബന്ധ കാര്യങ്ങളിലും വിവരങ്ങളായി നൽകിയിട്ടുണ്ടാവുക. അതിനാൽ മെയിലുകൾ കൃത്യമായി ലഭിക്കാൻ പഴയ ഐഡി തന്നെ നമ്മുക്ക് ആശ്രയിക്കേണ്ടി വരുന്നു.
എന്നാലിതാ പഴയ ഐഡി കൊണ്ട് ‘അഡ്ജസ്റ്റ്’ ചെയ്യേണ്ടി വരുന്നവർക്കായി ഗൂഗിൾ പുതിയ ഒരു അപ്‌ഡേറ്റ് കൊണ്ട് വന്നിരിക്കുകയാണ്. നിങ്ങളുടെ നിലവിലുള്ള ഗൂഗിൾ അക്കൗണ്ടിൽ തന്നെ പുതിയ ഇമെയിൽ ഐഡി നിർമിക്കാനുള്ള സൗകര്യം ഗൂഗിൾ ഇപ്പോൾ ഒരുക്കിയിരിക്കുകയാണ്. പഴയ മെയിൽ ഉപയോഗിച്ച് തന്നെ ജിമെയിൽ ഐഡി മാറ്റുന്ന വിധം ഇനി മുതൽ സാധ്യമാണ്. അതും ഡാറ്റകൾ ഒന്നും നഷ്ടമാവാതെ. (Change Gmail address without losing data)
എങ്ങനെ ഗൂഗിൾ അക്കൗണ്ട് ഐഡി അപ്‌ഡേറ്റ് ചെയ്യാം? (Update Google Account email ID)

എങ്ങനെ ഗൂഗിൾ അക്കൗണ്ട് ഐഡി അപ്‌ഡേറ്റ് ചെയ്യാം? എന്നായിരിക്കും ഇനി നിങ്ങളുടെ സംശയം. സംശയം വേണ്ട, പറഞ്ഞ് തരാം. അതിനായി താഴെയുള്ള ഗൈഡ് ശ്രദ്ധിക്കുക.
ജിമെയിൽ ഐഡി മാറ്റുന്ന വിധം
- ആദ്യം നിങ്ങളുടെ ഫോണിലോ ഡെസ്ക്ടോപ്പിലോ ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
- ജിമെയിലിൽ നിങ്ങളുടെ പ്രൊഫൈൽ പിക്ചറിൽ ക്ലിക്ക് ചെയ്ത് Manage Google Account എന്നത് തിരഞ്ഞെടുക്കുക.
- തുടർന്ന് വരുന്ന വിൻഡോയിൽ Personal Info എന്ന സെക്ഷൻ ക്ലിക്ക് ചെയ്യുക.
- സ്ക്രോൾ ചെയ്ത് താഴേക്ക് വരുമ്പോൾ Email എന്ന ഓപ്ഷൻ കാണാം, അതിൽ ടാപ്പ് ചെയ്യുക.
- Google Account Email എന്നതിൽ ക്ലിക്ക് ചെയ്താൽ Change Google Account email എന്ന ഓപ്ഷൻ കാണാൻ സാധിക്കും.
- അത് തിരഞ്ഞെടുത്ത് നിങ്ങൾക്ക് ലഭ്യമായ പുതിയ ഇമെയിൽ ഐഡി നൽകി സേവ് ചെയ്യാം.
ഈ ഗൈഡ് കൃത്യമായി പാലിച്ചാൽ നിങ്ങളുടെ ജിമെയിൽ അഡ്രസ് ഡാറ്റകൾ ഒന്നും നഷ്ടമാവാതെ നിങ്ങൾക്ക് അപ്‌ഡേറ്റ് ചെയ്യാം. (Change Gmail address without losing data)
22വർഷത്തിന് ശേഷമുള്ള വിപ്ലവം

ജിമെയിലിന്റെ 22 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു വിപ്ലവകരമായ മാറ്റം വരുന്നത്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്.പണ്ട് തിരഞ്ഞെടുത്ത ഒരു ഇമെയിൽ വിലാസത്തിൽ തന്നെ ഉപയോക്താക്കൾ തളച്ചിടപ്പെടേണ്ടതില്ലെന്ന് പിച്ചൈ വ്യക്തമാക്കുകയും ചെയ്തു.
ഡാറ്റാ നഷ്ടമാവുമോ?
പലരും ഭയപ്പെടുന്നത് പുതിയ ഐഡിയിലേക്ക് മാറുമ്പോൾ പഴയ ഡാറ്റ നഷ്ടപ്പെടുമോ എന്നാണ്. എന്നാൽ പുതിയ അപ്‌ഡേറ്റ് പ്രകാരം നിങ്ങളുടെ നിലവിലുള്ള മെയിലുകളോ കോൺടാക്റ്റുകളോ ഒന്നും നഷ്ടപ്പെടില്ല.
നിങ്ങളുടെ പഴയ ഇമെയിൽ ഐഡി ഒരു ബദൽ ഐഡിയായി അക്കൗണ്ടിൽ തന്നെ തുടരും. അതുകൊണ്ട് പഴയ ഐഡിയിലേക്ക് വരുന്ന മെയിലുകളും തുടർന്ന് ലഭിക്കും.
എന്നാൽ, 12 മാസത്തിനിടെ ഒരിക്കൽ മാത്രമാണ് നിങ്ങൾക്ക് ഇത്തരത്തിൽ മാറ്റം വരുത്താനാവുക.നിലവിൽ പുതിയ അപ്‌ഡേറ്റ് ഇപ്പോൾ ചില ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ളവർക്കും ഉടൻ തന്നെ ഈ സൗകര്യം ലഭ്യമായി തുടങ്ങും.
കൂടാതെ, പഴയ ഇമെയിൽ ഐഡിയിലേക്ക് എപ്പോൾ വേണമെങ്കിലും തിരിച്ചു മാറാനും സാധിക്കും.പുതിയ ഇമെയിൽ ഐഡിയിലേക്ക് മാറുന്നതോടെ ഗൂഗിൾ പേ, സ്മാർട്ട് ടിവി തുടങ്ങിയ മറ്റ് ഉപകരണങ്ങളിലും ഈ മാറ്റം തനിയെ വരും.
പഴയ അവസ്ഥ
പണ്ട്, ജിമെയിൽ ഐഡി ഇത്തരത്തിൽ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കാത്തതിനാൽ പലരും പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കുകയാണ് ചെയ്തിരുന്നത്. പുതിയ ഐഡി സൃഷ്ടിക്കുമ്പോൾ പണ്ട് നൽകിയിരുന്ന പല രേഖകളിലും വിവരങ്ങൾ പുതുക്കേണ്ട ആവശ്യവും വന്നിരുന്നു. എന്നാൽ, ഡാറ്റ നഷ്ടപ്പെടാതെ ഐഡി മാറ്റാനുള്ള പുതിയ അപ്‌ഡേറ്റ് അത്തരക്കാർക്ക് വലിയ ഉപകാരമാണ്.

ചുരുക്കത്തിൽ, പഴയ ഡാറ്റ സുരക്ഷിതമായി വെച്ചുകൊണ്ട് തന്നെ ജിമെയിൽ ഐഡി ഇനി മുതൽ മാറ്റാവുന്നതാണ്. അതിനാൽ നിങ്ങളുടെ പഴഞ്ചൻ പേരുകൾ മാറ്റി നിങ്ങളുടെ പ്രൊഫഷനോ പാഷനോ അനുയോജ്യമായ ഐഡി ഇനി നിങ്ങൾക്ക് അപ്‌ഡേറ്റ് ചെയ്യാം. ഒപ്പം നിങ്ങളുടെ പഴയ വിലാസം മറ്റാർക്കും ഉപയോഗിക്കാൻ സാധിക്കില്ല എന്നതും ശ്രദ്ധേയമാണ്.
Summary
Google has introduced a groundbreaking feature allowing users to change their Gmail address for the first time in 22 years. Announced by CEO Sundar Pichai, this update lets you pick a new email ID while keeping all existing emails, contacts, and data intact within the same account.
കൂടുതൽ അപ്‌ഡേറ്റുകൾക്കായി സന്ദർശിക്കുക gulfmalayali.com
