HomeGULFSAUDI ARABIAസൗദിയിലേക്ക് മരുന്ന് കൊണ്ടുപോകണോ? വാട്സാപ്പിൽ ഫോട്ടോ അയച്ചാൽ ആശങ്ക ഒഴിവാക്കാം; എസ്.കെ.പി.എഫിന്റെ ഹെൽപ്പ് ഡെസ്ക് സഹായം

സൗദിയിലേക്ക് മരുന്ന് കൊണ്ടുപോകണോ? വാട്സാപ്പിൽ ഫോട്ടോ അയച്ചാൽ ആശങ്ക ഒഴിവാക്കാം; എസ്.കെ.പി.എഫിന്റെ ഹെൽപ്പ് ഡെസ്ക് സഹായം

Author

Date

Category

Published:Friday, 23 October 2026, at 8:37pm| Dubai | Edited:Friday, 23 October 2026, at 8:47pm

റിയാദ്: “ഈ മരുന്ന് പെട്ടിയിൽ വെച്ചാൽ വിമാനത്താവളത്തിൽ പിടിക്കുമോ?” സൗദിയിലേക്ക് യാത്ര തിരിക്കുന്ന ഓരോ പ്രവാസിയുടെ ഉള്ളിലും എപ്പോഴെങ്കിലും കടന്നുപോയിട്ടുള്ള ചോദ്യമാണിത്(Saudi Arabia Medicine Rules for Passengers). എന്നാൽ, സ്വന്തം ആവശ്യത്തിനുള്ള മരുന്നുകൾ കൈവശം വെയ്ക്കാൻ സൗദിയിൽ തടസ്സമില്ലെന്നതാണ് നിയമം. കൃത്യമായ പ്രിസ്ക്രിപ്ഷനും ചെറിയ ചില നിയമങ്ങളും പാലിച്ചാൽ നിയമക്കുരുക്കുകളില്ലാതെ സൗദിയിലേക്ക് പ്രവേശിക്കാം.. അതിനെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരാം..

ALSO READ:

സൗദിയിലേക്ക് മരുന്ന് കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന നിയമങ്ങൾ (Saudi Arabia Passenger Medicine Rules)

Saudi Arabia Medicine Rules for Passengers
Saudi Arabia Medicine Rules for Passengers

എസ്‌എഫ്‌ഡിഎ (SFDA) വിജ്ഞാപന പ്രകാരം പ്രവാസികൾ പ്രധാനമായും മനസ്സിലാക്കേണ്ട നിബന്ധനകൾ എന്തെല്ലാമെന്നറിയാം..

  • കൊണ്ട് പോകുന്ന മരുന്നുകൾ രോഗിക്കോ അല്ലെങ്കിൽ കൂടെയുള്ള അടുത്ത കുടുംബാംഗത്തിനോ വേണ്ടിയുള്ളതായിരിക്കണം. മറ്റൊരാൾക്ക് നൽകാനായി മരുന്നുകൾ കൊണ്ടുപോകുന്നത് പൂർണ്ണമായും ഒഴിവാക്കുക.
  • യാത്ര തീയതിക്ക് 6 മാസത്തിനുള്ളിൽ ലഭിച്ച സാധുവായ മെഡിക്കൽ റിപ്പോർട്ടോ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോ കൈവശം ഉണ്ടായിരിക്കണം.
  • സാധാരണ പ്രിസ്ക്രിപ്ഷൻ മരുന്നുകൾ പരമാവധി 3 മാസത്തെ ഉപയോഗത്തിനുള്ള അളവിൽ മാത്രമേ കൊണ്ടുവരാൻ പാടുള്ളൂ.
  • മരുന്നുകൾ അവയുടെ ഒറിജിനൽ കവറിലും ലേബലിലും തന്നെ സൂക്ഷിക്കുക.

മരുന്നുകളുടെ വിഭാഗവും അനുമതിയും (Saudi SFDA Controlled Drug Approval)

കൊണ്ടുവരുന്ന മരുന്ന് ഏത് വിഭാഗത്തിൽപ്പെടുന്നു എന്ന് തിരിച്ചറിയുകയാണ് ഏറ്റവും പ്രധാനം. മരുന്നുകളുടെ സ്വഭാവമനുസരിച്ച് നിയമങ്ങളിൽ വ്യത്യാസമുണ്ട്. അതിനെ കുറിച്ചറിയാം..

മരുന്ന് വിഭാഗംപരമാവധി അനുവദനീയമായ അളവ്മുൻകൂർ അനുമതി ആവശ്യമുണ്ടോ?കൊറിയർ വഴി അയക്കാമോ?
സാധാരണ കുറിപ്പടി മരുന്നുകൾ3 മാസത്തെ ഉപയോഗത്തിന്ഇല്ല (ഡോക്ടറുടെ കുറിപ്പടി മാത്രം മതി)പോസ്റ്റ്/കൊറിയർ വഴി അയക്കാം
കൺട്രോൾഡ് മരുന്നുകൾ30 ദിവസത്തെ ഉപയോഗത്തിന്ഉണ്ട് (SFDA പോർട്ടൽ വഴി പ്രീ-അപ്രൂവൽ വേണം)കൊറിയർ വഴി അയക്കാൻ പാടില്ല

ALSO READ:

സൗദി പ്രവാസികൾക്കായി ഫാർമസിസ്റ്റ് കൂട്ടായ്മയുടെ ഹെൽപ്പ് ഡെസ്ക് (SKPF Dammam Helpdesk Support)

ആയിരക്കണക്കിന് മരുന്നുകളും അവയുടെ വിവിധ ബ്രാൻഡുകളും ലഭ്യമായതിനാൽ നിങ്ങളുടെ കൈവശമുള്ള മരുന്ന് കൺട്രോൾഡ് കാറ്റഗറിയിൽപ്പെടുമോ എന്ന് തിരിച്ചറിയാൻ പ്രവാസികൾക്ക് പ്രയാസമാണ്. ഈ സംശയങ്ങൾ പരിഹരിക്കാനാണ് സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം (SKPF) സൗജന്യ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിരിക്കുന്നത്.

  • ബന്ധപ്പെടേണ്ട വാട്സ്ആപ്പ് നമ്പർ: +966 53 142 7553

യാത്രയ്ക്ക് കുറഞ്ഞത് 1 ആഴ്ച മുൻപെങ്കിലും മരുന്നുകളുടെയും ഡോക്ടറുടെ കുറിപ്പടിയുടെയും വ്യക്തമായ ചിത്രവും മുകളിൽ കൊടുത്ത നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക. അവർ ഇതിന് കൃത്യമായ മറുപടി പറഞ്ഞ് തരും.

ശ്രദ്ധിക്കുക: നേരിട്ടുള്ള ഫോൺ കോളുകളോ വാട്സ്ആപ്പ് കോളുകളോ ഒഴിവാക്കുക. വിവരങ്ങൾ പരിശോധിച്ച് മറുപടി നൽകാൻ കുറഞ്ഞത് 24 മണിക്കൂർ സമയം അനുവദിക്കേണ്ടതാണ്.നിയന്ത്രിത മരുന്നുകളാണെങ്കിൽ എസ്‌എഫ്‌ഡിഎയുടെ കൺട്രോൾഡ് ഡ്രഗ് സിസ്റ്റം പോർട്ടൽ വഴി അനുമതി ലഭിക്കുന്നതിനുള്ള വഴികളും ഹെൽപ്പ് ഡെസ്ക് പറഞ്ഞുതരും.

നിർബന്ധമായും കൈവശം കരുതേണ്ട രേഖകൾ (Required Travel Documents)

Saudi Arabia Medicine Rules for Passengers
Saudi Arabia Medicine Rules for Passengers

സൗദിയിലേക്ക് മരുന്നുകളുമായി യാത്ര ചെയ്യുമ്പോൾ വിമാനത്താവളത്തിലെ പരിശോധനാ വേളയിൽ കാണിക്കുന്നതിനായി താഴെ പറയുന്ന രേഖകൾ ലഗേജിൽ കരുതേണ്ടതുണ്ട്..

  • രോഗ വിവരം, മരുന്നിന്റെ പേര്, കഴിക്കേണ്ട അളവ് എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പ്രിസ്ക്രിപ്ഷൻ.
  • പ്രിസ്ക്രിപ്ഷൻ അല്ലെങ്കിൽ മെഡിക്കൽ റിപ്പോർട്ട് മലയാളത്തിലാണെങ്കിൽ, അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് കൈവശം സൂക്ഷിക്കുക.

പ്രവാസികൾ ഒഴിവാക്കേണ്ട പ്രധാന തെറ്റുകൾ (Common Mistakes to Avoid)

Saudi Arabia Medicine Rules for Passengers
Saudi Arabia Medicine Rules for Passengers

വിമാനത്താവളങ്ങളിൽ പരിശോധന വേളയിൽ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ താഴെ പറയുന്ന തെറ്റുകൾ വരുത്താതിരിക്കുക..

  • ലൂസ് ടാബ്‌ലെറ്റുകൾ സൂക്ഷിക്കുന്നത്: മരുന്നുകൾ കവറുകളിൽ നിന്നും മാറ്റി കവറുകളില്ലാത്ത ബോക്സുകളിലോ സ്ട്രിപ്പ് മുറിച്ചോ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
  • ഡോക്ടറുടെ ഒപ്പോ സീലോ ഇല്ലാത്ത കുറിപ്പടി: രജിസ്റ്റർ ചെയ്ത ഡോക്ടറുടെ വ്യക്തമായ വിവരങ്ങളും സീലും ഇല്ലാത്ത പ്രിസ്ക്രിപ്ഷനുകൾ സ്വീകരിക്കപ്പെടില്ല.
  • പരിധിയിൽ കൂടുതൽ അളവ്: 3 മാസത്തിൽ കൂടുതൽ ഉപയോഗത്തിനുള്ള സാധാരണ മരുന്നുകളോ, 30 ദിവസത്തിൽ കൂടുതൽ ഉപയോഗത്തിനുള്ള കൺട്രോൾഡ് മരുന്നുകളോ കൈവശം വെക്കാതിരിക്കുക.

ALSO READ:

FAQs

മറ്റൊരു പ്രവാസി സുഹൃത്തിന് വേണ്ടി ഞാൻ മരുന്ന് കൊണ്ടുപോകാൻ പാടുണ്ടോ?

പാടില്ല, സ്വന്തം ആവശ്യത്തിനോ കൂടെയുള്ള അടുത്ത കുടുംബാംഗങ്ങൾക്കോ അല്ലാത്ത മരുന്നുകൾ കൊണ്ടുപോകുന്നത് സൗദിയിൽ ശിക്ഷാർഹമാണ്.

സാധാരണ ബിപി, ഷുഗർ മരുന്നുകൾ എത്ര മാസത്തേക്ക് കൊണ്ടുപോകാം?

സാധാരണ കുറിപ്പടി മരുന്നുകൾ പരമാവധി 3 മാസത്തെ ഉപയോഗത്തിനുള്ള അളവിൽ കൊണ്ടുപോകാം.

നാർക്കോട്ടിക് അല്ലെങ്കിൽ സൈക്കോട്രോപിക് മരുന്നുകൾ കൊറിയർ വഴി അയക്കാമോ?

ഇല്ല, നിയന്ത്രിത വിഭാഗത്തിലുള്ള മരുന്നുകൾ കൊറിയർ വഴിയോ തപാൽ വഴിയോ അയക്കാൻ സൗദി നിയമപ്രകാരം അനുവാദമില്ല.

കുറിപ്പടി മരുന്നുകൾ കൊണ്ടുപോകുമ്പോൾ ഡോക്ടറുടെ സീൽ നിർബന്ധമാണോ?

അതെ, 6 മാസത്തിനുള്ളിൽ ലഭിച്ച തീയതിയും ഡോക്ടറുടെ രജിസ്ട്രേഷൻ വിവരങ്ങളും വ്യക്തമായ കുറിപ്പടി നിർബന്ധമാണ്.

ഹെൽപ്പ് ഡെസ്കിൽ നിന്ന് മറുപടി ലഭിക്കാൻ എത്ര സമയമെടുക്കും?

മരുന്നിന്റെ സ്വഭാവം പരിശോധിക്കേണ്ടതിനാൽ മറുപടിക്കായി കുറഞ്ഞത് 24 മണിക്കൂർ സമയം നൽകേണ്ടതുണ്ട്.

English Summary: Understanding the Saudi Arabia Medicine Rules for Passengers is essential for expat travelers to avoid airport delays. Non-controlled medicines require a prescription for up to 3 months, while controlled drugs need prior SFDA portal approval for a 30-day limit. The SKPF WhatsApp helpdesk assists passengers with compliance.

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments