Published: Friday, 10 April 2026, at 10:15 pm
| Dubai | Edited: Friday, 10 April 2026, at 11:15 pm
ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ദളപതി വിജയ് ചിത്രം ‘ജനനായകൻ’ (Jana Nayagan) റിലീസിന് മുൻപ് ഇന്റർനെറ്റിൽ ചോർന്നു. ചിത്രത്തിന്റെ നിർണ്ണായക ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സിനിമാ മേഖലയിൽ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ നടൻ സൂര്യയും സൂപ്പർ താരം രജനികാന്തും ഉൾപ്പെടെയുള്ളവർ കടുത്ത ഭാഷയിൽ പ്രതികരിച്ചു.
ഗ്ലോബൽ വില്ലേജ് എപ്പോൾ തുറക്കും? പ്രതികരണവുമായി അധികൃതർ
ഹൃദയഭേദകമെന്ന് സൂര്യ

സംഭവത്തിൽ വലിയ വേദന രേഖപ്പെടുത്തിക്കൊണ്ടാണ് നടൻ സൂര്യ രംഗത്തെത്തിയത്. ഒരു സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് ആളുകളുടെ കഠിനാധ്വാനത്തെ അപമാനിക്കുന്ന പ്രവൃത്തിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
“ഹൃദയഭേദകവും അന്യായവുമായ കാര്യമാണ് നടന്നത്. ഒരു ടീമിൻ്റെ മുഴുവൻ പ്രയത്നവുമാണ് ഇതിലൂടെ തകരുന്നത്. ദയവായി ഈ പതിപ്പുകൾ ആരും കാണരുത്, പങ്കുവെക്കരുത്. അവരുടെ അധ്വാനത്തെ ബഹുമാനിക്കുക. ഞാൻ എന്റെ സുഹൃത്തുക്കൾക്കൊപ്പം (Jana Nayagan team) നിൽക്കുന്നു. ഇത് പൊറുക്കാനാവാത്ത തെറ്റാണ്,” സൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
സർക്കാർ ഇടപെടണമെന്ന് രജനികാന്ത്

സിനിമ ചോർന്നത് വലിയ ഞെട്ടലുണ്ടാക്കിയെന്ന് സൂപ്പർ താരം രജനികാന്ത് പ്രതികരിച്ചു. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
“ജനനായകൻ സിനിമ ആരോ ഇൻ്റർനെറ്റിൽ റിലീസ് ചെയ്തത് ഞെട്ടലും വേദനയും ഉണ്ടാക്കിയിരിക്കുകയാണ്. ഇതിനെതിരെ ഫിലിം അസോസിയേഷനുകൾ ശക്തമായി ശബ്ദമുയർത്തണം. ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാത്ത വിധം സർക്കാർ കടുത്ത ശിക്ഷ നൽകണം,” രജനികാന്ത് ട്വിറ്ററിലൂടെ വ്യക്തമാക്കി.
ALSO READ: പശ്ചിമേഷ്യൻ യുദ്ധം കേരളത്തേയും പ്രവാസികളെയും ബാധിക്കുമോ? വിദഗ്ധരുടെ മുന്നറിയിപ്പ് ഇപ്രകാരം
പ്രവാസികൾക്ക് ആശ്വാസം; കേരളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച് ഗൾഫ് എയർ
നിർമ്മാതാക്കളുടെ മുന്നറിയിപ്പ്

ചിത്രം ചോർന്ന പശ്ചാത്തലത്തിൽ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് കടുത്ത നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്. ചോർന്ന വീഡിയോകൾ ഷെയർ ചെയ്യുകയോ, ഡൗൺലോഡ് ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
തമിഴ് സിനിമാ മേഖലയിലെ മറ്റ് പ്രമുഖരും ഈ നീചപ്രവൃത്തിയെ അപലപിച്ചു. ഒരു സിനിമയ്ക്കും ഇത്തരം ഗതി വരരുതെന്നും ഈ പ്രവണത പേടിപ്പിക്കുന്നതാണെന്നും താരങ്ങൾ അഭിപ്രായപ്പെട്ടു.
ആക്രമണം കടുക്കുന്നു; ഖത്തറിൽ ജനവാസ മേഖലയിൽ മിസൈൽ ഭാഗങ്ങൾ വീണ് കുട്ടിയടക്കം നാല് പേർക്ക് പരിക്ക്
English Summary: The leakage of the Jana Nayagan online ahead of its release has shocked the industry. Actors Suriya and Rajinikanth strongly condemned this act, urging fans not to share leaked clips and demanding strict government action against the culprits to protect the Jana Nayagan team’s hard work.
CONTENT: Jana Nayagan
