Published: Thursday, 3 September 2026, at 12:55 pm| Dubai | Edited: Thursday, 3 September 2026, at 12:59 pm
‘കിങ് ഓഫ് കൊത്ത’യ്ക്ക് ശേഷം മൂന്ന് വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ദുൽഖർ സൽമാൻ ,മോളിവുഡിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്(Im Game Review). നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ഐ ആം ഗെയിം‘ തിയേറ്ററുകളിൽ പ്രേക്ഷകർക്ക് നൽകുന്നത് ഒരു പീക് അഡ്രിനാലിൻ റഷ് അനുഭവമാണ്. ദുൽഖറിന്റെ 40-ാം ചിത്രമായി തിയേറ്ററുകളിലെത്തിയ ഈ മാസ്സ് ആക്ഷൻ ത്രില്ലറിനെ കുറിച്ചുള്ള എന്റെ റിവ്യൂ വായിക്കാം..
ALSO READ:
- ഓണം നിവിൻ തൂക്കിയോ?: ‘ബത്ലേഹം കുടുംബ യൂണിറ്റ്’ റിവ്യൂ വായിക്കാം…
- പ്രതീക്ഷയ്ക്കൊത്തുയർന്നോ ‘ഖലീഫ’: റിവ്യൂ വായിക്കാം…
- വിശ്വനാഥ് & സൺസ്: സൂര്യയുടെ പുതിയ പടം എങ്ങനെയുണ്ട്? റിവ്യൂ വായിക്കാം
വാതുവെപ്പിന്റെ പശ്ചാത്തലത്തിൽ ഒരു മാസ്സ് പ്ലോട്ട്

അതിസമ്പന്നനും അലസനുമായ ഡാൻ എന്ന യുവാവിന്റെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. പണം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന ഡാനിന്റെ ജീവിതം അപ്രതീക്ഷിതമായ ഒരു അപകടത്തോടെ കൈവിട്ടുപോകുന്നതും, തുടർന്ന് തന്റെ കൈയകലത്തിനപ്പുറമുള്ള ലോകത്തോട് അയാൾ നടത്തുന്ന പോരാട്ടവുമാണ് സിനിമയുടെ ഉള്ളടക്കം.
- പ്രധാന കഥാപാത്രങ്ങൾ: ഡാൻ ആയി ദുൽഖർ തിളങ്ങുമ്പോൾ ക്രിക്കറ്റ് താരമായ വിഘ്നേഷ് എന്ന കഥാപാത്രമായി ആന്റണി വർഗീസും വില്ലനായി മിഷ്കിനും എത്തുന്നു.
- നായികമാർ: കയാദു, സംയുക്ത വിശ്വനാഥൻ എന്നിവരാണ് പ്രധാന നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നത്.
- മറ്റ് അഭിനേതാക്കൾ: കതിർ, വിനയ് ഫോർട്ട്, ശ്യാമപ്രസാദ്, ജയസുധ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
മികച്ച മേക്കിങ്
സാധാരണയായി ഇത്തരം വാതുവെപ്പ് പശ്ചാത്തലമുള്ള കഥകൾ ഭൂരിപക്ഷം പ്രേക്ഷകർക്കും കണക്ട് ചെയ്യാൻ സാധിക്കാറില്ല. എന്നാൽ, ചിത്രത്തെ ഗ്രൗണ്ടഡ് ആയി നിലനിർത്തുന്ന വൈകാരിക പശ്ചാത്തലം കൂട്ടിയിണക്കിയതാണ് സംവിധായകൻ നഹാസ് ഹിദായത്തിന്റെ ഏറ്റവും വലിയ വിജയം. 2 മണിക്കൂർ 51 മിനിറ്റ് ദൈർഘ്യമുള്ള സിനിമയിൽ ഒരു സെക്കൻഡ് പോലും പ്രേക്ഷകന്റെ ശ്രദ്ധ വിട്ടുപോകാത്ത വിധമാണ് മേക്കിങ്.
ദുൽഖറിന്റെ പ്രകടനം

ഒന്ന് പാളിയിരുന്നെങ്കിൽ വൻ പരാജയമാവുമായിരുന്ന കഥാപാത്രത്തെ വളരെ കൃത്യമായി കൃത്യമായ അളവിൽ അവതരിപ്പിക്കാൻ ദുൽഖറിന് സാധിച്ചു എന്നത് പ്രത്യേകം എടുത്ത പറയേണ്ട ഘടകമാണ്.
ALSO READ:
- ഒരു രൂപ പോലും മുടക്കണ്ട, 1 ലക്ഷം ദിർഹം സമ്മാനമായി നേടാം: ബിഗ് ടിക്കറ്റിന്റെ വമ്പൻ സർപ്രൈസ്: പ്രവാസികളെ, ഈ അവസരം മിസ്സാക്കല്ലേ
- ചൂടൊന്ന് കുറയ്ക്കാം, പാർക്കിലിറങ്ങാം! ഖത്തർ എസി വാക്കിങ് ട്രാക്കുകൾ! ഇനി വേനൽക്കാലത്തും ഔട്ട്ഡോർ ലൈഫ് അടിപൊളിയാക്കാം!
അണിയറപ്രവർത്തകരുടെ പ്രകടനം
സജീർ ബാബ, ഇസ്മയിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവരുടെ തിരക്കഥയും ജിംഷി ഖാലിദിന്റെ ചായാഗ്രഹണവും സിനിമയെ മികച്ചൊരു തിയേറ്റർ അനുഭവമാക്കുന്നു.
- ആക്ഷൻ & എഡിറ്റിങ്: അൻപറിവ് ഒരുക്കിയ അതിശയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ചമൻ ചാക്കോയുടെ മികച്ച എഡിറ്റിങ്ങും സിനിമയുടെ വലിയ നെടുംതൂണുകളാണ്.
- സംഗീതം: പതിവ് പോലെ മാസ്സ് പശ്ചാത്തലസംഗീതവും ഗാനങ്ങളും കൊണ്ട് ജേക്സ് ബിജോയ് തിയേറ്ററുകളെ ഇളക്കിമറിക്കുന്നു.
- മറ്റ് മേഖലകൾ: റോണക്സ് സേവ്യറിന്റെ മേക്കപ്പും മഷർ ഹംസയുടെ വസ്ത്രാലങ്കാരവും സിനിമയുടെ നിലവാരം ഉയർത്തുന്നു.
താരങ്ങളുടെ പെർഫോമൻസ്

ഡി.ക്യു എന്ന താരത്തിനപ്പുറം നടനെന്ന നിലയിൽ ദുൽഖർ തന്റെ മികച്ച വളർച്ച ഈ ചിത്രത്തിലൂടെ തെളിയിക്കുന്നുണ്ട്. പ്രത്യേകിച്ച് ഫൈറ്റ് സീക്വൻസുകളിലെ അദ്ദേഹത്തിന്റെ കൈയടക്കം എടുത്തുപറയേണ്ടതാണ്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപത്രങ്ങളായ ആന്റണി വർഗീസും കതിറും പ്രേക്ഷകരെ ഓരോ നിമിഷവും ഞെട്ടിക്കുന്നുണ്ട്. മിഷ്കിന്റെ വില്ലനിസവും വിനയ് ഫോർട്ടിന്റെ അനായാസ പ്രകടനവും സിനിമയ്ക്ക് കൂടുതൽ കരുത്തേകുന്നു.
‘ആർ.ഡി.എക്സി’ന് ശേഷം നഹാസ് ഹിദായത്ത് ഒരുക്കി ചിത്രം മാസ്സ്, ആക്ഷൻ, ഫാന്റസി-ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തിയേറ്ററിൽ നിന്ന് തീർച്ചയായും ആസ്വദിക്കാനാകുന്ന ഒരു സമ്പൂർണ്ണ വിഭവ സദ്യ തന്നെയാണ്.
ALSO READ:
- ആഘോഷിക്കാൻ തയ്യാറായിക്കോളൂ! യു.എ.ഇയിലെ മലയാളികൾക്ക് ഇതാ ആഘോഷരാവുകൾ; ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലെ മസ്റ്റ്-അറ്റൻഡ് പരിപാടികൾ..
- ആരും പറയാൻ മടിക്കുന്ന സത്യങ്ങൾ: മോളിവുഡ് ടൈംസ്, മലയാള സിനിമയുടെ മുഖംമൂടി അഴിച്ചുമാറ്റുന്ന സത്യങ്ങൾ ( റിവ്യൂ)
FAQs
‘ഐ ആം ഗെയിം’ സിനിമയുടെ സംവിധായകൻ ആരാണ്?
‘ആർ.ഡി.എക്സ്’ എന്ന ചിത്രത്തിന് ശേഷം നഹാസ് ഹിദായത്താണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിൽ ദുൽഖർ സൽമാന്റെ കഥാപാത്രത്തിന്റെ പേര് എന്താണ്?
ഡാൻ എന്ന അതിസമ്പന്നനായ യുവാവിന്റെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്.
സിനിമയുടെ പ്രധാന പശ്ചാത്തലം എന്താണ്?
വാതുവെപ്പിന്റെയും ആക്ഷൻ ത്രില്ലർ ഘടകങ്ങളുടെയും പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്.
ചിത്രത്തിന്റെ ദൈർഘ്യം എത്രയാണ്?
2 മണിക്കൂറും 51 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം.
സിനിമയിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ആരാണ്?
പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻപറിവ് ആണ് ആക്ഷൻ രംഗങ്ങൾ നിർവ്വഹിച്ചിരിക്കുന്നത്.
ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ആരാണ്?
ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്.
ദുൽഖറിനെ കൂടാതെ മറ്റ് പ്രധാന നടന്മാർ ആരൊക്കെയാണ്?
ആന്റണി വർഗീസ്, മിഷ്കിൻ, കതിർ, വിനയ് ഫോർട്ട് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
English Summary: Im Game Review highlights Dulquer Salmaan’s powerful comeback to Malayalam cinema in Nahas Hidhayath’s action thriller. Featuring intense fight sequences by Anbariv, Jakes Bejoy’s score, and strong performances by Antony Varghese and Missskin, the film delivers an adrenaline-fueled theater experience.

