HomeKeralaപ്രിയ വായനക്കാർക്ക് ഗൾഫ് മലയാളിയുടെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ

പ്രിയ വായനക്കാർക്ക് ഗൾഫ് മലയാളിയുടെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ

Author

Date

Category

Published: Tuesday, 25 August 2026, at 8:40 pm| Dubai | Edited: Tuesday, 25 August 2026, at 8:47 pm

നന്മയുടെയും സമൃദ്ധിയുടെയും ഒരുമയുടെയും ഓർമ്മകൾ പുതുക്കി വീണ്ടുമൊരു തിരുവോണം കൂടി എത്തിച്ചേർന്നിരിക്കുകയാണ്. നാടും വീടും വിട്ട് മണലാരണ്യത്തിൽ വിയർപ്പൊഴുക്കുന്ന ഓരോ പ്രവാസി മലയാളിക്കും ഓണം എന്നത് കേവലം ഒരു ആഘോഷം മാത്രമല്ല, മറിച്ച് മാതൃനാടിന്റെ സ്നേഹവും ഗൃഹാതുരത്വവും മനസ്സിൽ നിറയുന്ന നിമിഷം കൂടിയാണ്. കാതങ്ങൾ അകലെയാണെങ്കിലും ഒരോ റൂമുകളിലും ഇത്തിരിപ്പൂക്കളമിട്ടും വട്ടത്തിലിരുന്ന് സദ്യയുണ്ടും പ്രവാസലോകം മഹാബലി തമ്പുരാനെ വരവേൽക്കുന്നു.

Happy Onam
Happy Onam

ഈ സുദിനത്തിൽ ലോകമെമ്പാടുമുള്ള ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും ഗൾഫ് മലയാളി ടീമിന്റെ ഐശ്വര്യപൂർണ്ണമായ തിരുവോണാശംസകൾ(Happy Onam)

പ്രവാസ ലോകത്തെ വിശ്വസ്ത വഴികാട്ടിയായി മുന്നോട്ട്

2026 ഏപ്രിൽ അഞ്ചാം തിയതി വൈകുന്നേരം 5:48 നാണ് ഗൾഫ് മലയാളിയുടെ ആദ്യ വാർത്ത നിങ്ങളിലേക്കെത്തുന്നത്. ഈ ഡിജിറ്റൽ യാത്ര ആരംഭിച്ച് അധികനാൾ ആയിട്ടില്ലെങ്കിലും ഇതിന്റെ തുടക്കത്തിന് പിന്നിലെ പ്രയത്നങ്ങൾക്കും ലക്ഷ്യങ്ങൾക്കും ഒരു കഥ പറയാനുണ്ട്. മാധ്യമങ്ങളും മാധ്യമ സംസ്കാരങ്ങളും മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ, വാർത്തകൾക്കപ്പുറം മാനവികതയും കൃത്യതയും മുറുകെ പിടിക്കുക എന്നതായിരുന്നു ഞങ്ങൾ തുടക്കത്തിലെ സ്വീകരിച്ച നിലപാട്.

പ്രവാസി എന്നാൽ പ്രയാസി എന്നും ചിലർ പരിഹാസരൂപേണയോ അല്ലാതെയോ പറയാറുണ്ട്. അതിനാൽ ഒരു മാധ്യമം, പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ വാർത്തകൾ കൈകാര്യം ചെയ്യുന്ന ഒരു മാധ്യമം എന്ന നിലയിൽ ഞങ്ങൾക്ക് ചില ഉത്തരവാദിത്വങ്ങൾ കൂടിയുണ്ട്. പങ്കുവെക്കുന്ന ഓരോ വാർത്തയും ഒരാൾക്കെങ്കിലും ഉപകാരപ്രദമാവണം, ഒരാളുടെയെങ്കിലും പ്രയാസങ്ങൾ ലഘൂകരിക്കണം, തണലാവണം എന്നതായിരുന്നു ലക്ഷ്യം. ആ ഉത്തരവാദിത്വം പൂർണ്ണമായും ഏറ്റെടുത്താണ് തുടക്കം മുതൽ ഇന്നു വരെ ഗൾഫ് മലയാളി മുന്നോട്ട് പോയിട്ടുള്ളത്.

ഗൾഫ് രാജ്യങ്ങളിലെ പുതിയ തൊഴിൽ നിയമങ്ങൾ, അറിയിപ്പുകൾ, പ്രവാസി ക്ഷേമ പദ്ധതികൾ, മറ്റ് പ്രധാന സംഭവവികാസങ്ങൾ എന്നിവയെല്ലാം കൃത്യതയോടെയും സുതാര്യതയോടെയും നിങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞ കുറഞ്ഞ നാളുകൾ കൊണ്ട് ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

തുടക്കത്തിൽ കൈമുതലാക്കിയ അതേ സത്യസന്ധതയും വ്യക്തതയും മുറുകെപ്പിടിച്ചുകൊണ്ടുതന്നെയായിരിക്കും ഗൾഫ് മലയാളിയുടെ ഇനിയുള്ള യാത്രകളും. ഞങ്ങൾ മുന്നോട്ടുവെച്ച ലക്ഷ്യങ്ങളോടും പ്രിയപ്പെട്ട വായനക്കാരായ നിങ്ങളോടുള്ള പ്രതിബദ്ധതയോടും ഇനിയും നൂറു ശതമാനം ഞങ്ങൾ കൂറുപുലർത്തും.

ഇതുവരെ നിങ്ങൾ ഞങ്ങൾക്ക് നൽകിയ സ്നേഹവും പ്രോത്സാഹനവും വിലമതിക്കാനാവാത്തതാണ്. ഞങ്ങളുടെ ഓരോ വാർത്തകൾക്കും നിങ്ങൾ നൽകിയ പിന്തുണയാണ് മുന്നോട്ടുള്ള ഞങ്ങളുടെ ഏറ്റവും വലിയ കരുത്ത്. ഇനിയുള്ള യാത്രയിലും നിങ്ങളുടെ പിന്തുണ ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരിക്കൽക്കൂടി ഏവർക്കും ഗൾഫ് മലയാളിയുടെ തിരുവോണാശംസകൾ- Happy Onam

ALSO READ:

Wishing everyone a Happy Onam, the Gulf Malayali news portal extends festive greetings to all Readers. Reflecting on our journey of delivering accurate news, transparent updates, and genuine community support, we reaffirm our dedication to serving as a trusted digital guide for the NRI Malayali community.

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments