HomeNEWSGlobalകോക്പീറ്റിൽ എങ്ങനെ ആയുധമെത്തി? ഇറാന് പങ്കുണ്ടോ? ഫ്ലൈ ദുബായ് ദുരൂഹതയും തിയറികളും

കോക്പീറ്റിൽ എങ്ങനെ ആയുധമെത്തി? ഇറാന് പങ്കുണ്ടോ? ഫ്ലൈ ദുബായ് ദുരൂഹതയും തിയറികളും

Author

Date

Category

Published: Thursday,1 October 2026 , at 4:18 pm| Dubai | Edited: Thursday, 1 October 2026 , at 4:24 pm

ദുബായ്: ദുബായിൽ നിന്ന് ഇസ്രായേലിലെ തെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ സംഭവിച്ചതെന്താണ്? കോക്ക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ കടുത്ത സംഘർഷമുണ്ടായെന്നും(Flydubai Cockpit Incident), ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ അസാമാന്യ ധീരതയാണ് 170-ഓളം യാത്രക്കാരുടെ ജീവൻ രക്ഷിച്ചതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു(Flydubai Incident Captain Smit Machchhar). എന്നാൽ ഈ സംഭവത്തിന് പിന്നിൽ ദുരൂഹതകളേറെയാണ്. അതീവ സുരക്ഷയുള്ള കോക്ക്പിറ്റിനുള്ളിൽ പൈലറ്റിന് എങ്ങനെ ആയുധം ലഭിച്ചു? സംഭവത്തിന് പിന്നിൽ ഇറാന്റെ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ? അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകളും വിപരീത തിയറികളും മുൻനിർത്തിയുള്ള വിശകലനം വായിക്കാം.

ALSO READ:

എന്താണ് സംഭവം? അറിയാം… (Flydubai Cockpit Incident)

Flydubai Cockpit Incident
Flydubai Cockpit Incident

ദുബായ് എയർപോർട്ടിൽ നിന്നും ഇസ്രായേലിലേക്ക് പുറപ്പെട്ട ബോയിംഗ് 737 വിമാനത്തിൽ (ഫ്ലൈറ്റ് FZ1073) യാത്ര തുടങ്ങി ഏകദേശം രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴാണ് കോക്ക്പിറ്റിൽ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ പ്രബലമായ മാധ്യമങ്ങൾ പുറത്ത് വിട്ട റിപോർട്ടുകൾ ഒന്ന് പരിശോധിക്കാം…

  • വിമാനത്തിലെ ഒമാൻ സ്വദേശിയായ ഫസ്റ്റ് ഓഫീസർ (സഹപൈലറ്റ്) പെട്ടെന്ന് വില്ലനായി മാറുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ക്രാഷ് ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.
  • ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത് മച്ഛാറിന് നേരെ സഹപൈലറ്റ് കത്തി ഉപയോഗിച്ച് ക്രൂരമായി ആക്രമണം നടത്തി.
  • തർക്കത്തിനിടയിൽ വിമാനം മിനിറ്റുകൾക്കുള്ളിൽ 17,000 അടിയോളം (ഏകദേശം 5,200 മീറ്റർ) താഴേക്ക് പതിച്ചു.
  • രക്തത്തിൽ കുളിച്ച നിലയിലും ക്യാപ്റ്റൻ സ്മിത് കോക്ക്പിറ്റിന്റെ ലോക്ക് ചെയ്ത വാതിൽ ഉള്ളിൽ നിന്ന് തുറന്നുകൊടുത്തു. യാനിവ് ഹായുൻ അടക്കമുള്ള ഇസ്രായേലി യാത്രക്കാരും കാബിൻ ക്രൂവും അകത്തുകയറി അക്രമിയെ കഴുത്തുഞെരിച്ചു പിടിച്ച് തടഞ്ഞുവെക്കുകയായിരുന്നു.
  • സംഭവത്തെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് എയർപോർട്ടിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ സൗദിയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

സ്മിത് മച്ഛാറിന്റെ ധീരതയ്ക്ക് ലോകത്തിന്റെ പ്രശംസ (Captain Smit Machchhar)

Flydubai Cockpit Incident
Flydubai Cockpit Incident

കഠിനമായി കുത്തേറ്റിട്ടും വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ സഹായിച്ച ക്യാപ്റ്റൻ സ്മിതിനെ ;യഥാർത്ഥ ഹീറോ’ എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിശേഷിപ്പിച്ചത്.

സ്വന്തം ജീവൻ പണയം വെച്ച് പോരാടുകയും കോക്ക്പിറ്റ് വാതിൽ തുറന്നുനൽകുകയും ചെയ്തതിലൂടെ ഒരു വലിയ വ്യോമദുരന്തം ഒഴിവാക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് നേതാക്കൾ എക്സിൽ കുറിക്കുകയുണ്ടായി.

ALSO READ:

ഇറാന് ഇതിൽ പങ്കുണ്ടോ? (Israel Iran flydubai attack theory)

Flydubai Cockpit Incident
Flydubai Cockpit Incident

ഈ ആക്രമണത്തിന് പിന്നിൽ ഇറാന്റെ കൈകളുണ്ടോ എന്ന ചോദ്യമാണ് നിലവിൽ അന്താരാഷ്ട്ര സുരക്ഷാ ഏജൻസികൾ ചർച്ച ചെയ്യുന്നത്. ഇസ്രായേലും ഇറാനും തമ്മിൽ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത പ്രോക്സി യുദ്ധവും ഇസ്രായേലി യാത്രക്കാർ സഞ്ചിരിച്ച വിമാനം ലക്ഷ്യമിട്ടു എന്നതുമാണ് ഈ സംശയത്തിലേക്ക് നയിച്ചത്.

എന്നാൽ, ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇറാന്റെ പങ്കിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോൾ ഇപ്പോൾ പ്രതികരിക്കുന്നത് വളരെ നേരത്തെയായിപ്പോകും (Too early to say) എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയത്.

ജിഹാദി ആക്രമം? (Flydubai cockpit attack theories)

ഇതൊരു ‘ജിഹാദി തീവ്രവാദ ആക്രമണ’ ശ്രമമായിരുന്നുവെന്ന തിയറിയും സജീവമാണ്. ഇസ്രായേലിലെ ചില മാധ്യമങ്ങളുടെയും സുരക്ഷാ വൃത്തങ്ങളുടെയും അഭിപ്രായമോ, തിയറിയോ മാത്രമാണ് ഇത്. അത് ചില മലയാളി മാധ്യമങ്ങളും ഏറ്റുപിടിക്കുന്നുണ്ട് (സത്യം കണ്ടെത്തുന്നതിന് മുമ്പേ തിയറിയുടെ ചെരിപ്പിട്ട് ലോകം കറങ്ങുന്നതാണോ ചില മലയാളി മാധ്യമങ്ങളുടെ രീതി, സുകുമാരകുറുപ്പിനെ ഭ്രൂണോയിൽ നിന്ന് കണ്ടെത്തിയത് പോലെ)

എന്നാൽ ഇവയൊക്കെയും ഇപ്പോൾ ഒരു തിയറിയോ ആരോപണമോ ആയി മാത്രമേ കാണാൻ സാധിക്കുകയുള്ളു. നിലവിൽ യുഎഇ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചരിക്കുകയാണ്. അതിനാൽ അന്വേഷണം പൂർത്തിയായാൽ മാത്രമേ വ്യക്തത വരുകയുള്ളു.

തൊഴിൽ സമ്മർദ്ദവും പ്രവർത്തന വൈരുദ്ധ്യങ്ങളും (Workplace Stress & Operational Conflicts)

കോക്ക്പിറ്റിനുള്ളിലെ കടുത്ത മാനസിക സമ്മർദ്ദവും പ്രവർത്തനരീതികളിലെ അഭിപ്രായവ്യത്യാസങ്ങളുമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന തിയറികളും വിശകലനങ്ങളിൽ ഉയർന്നു കേൾക്കുന്നുണ്ട്:

  • ഫ്ലൈ ദുബായിലെ പൈലറ്റുമാരുടെ ദീർഘനേരത്തെ ജോലി സമയവും ആവശ്യത്തിന് വിശ്രമമില്ലായ്മയും ഉണ്ടാക്കുന്ന കടുത്ത മാനസിക അസ്വസ്ഥതകളാണ് ഇത്തരം പെട്ടെന്നുള്ള തർക്കങ്ങൾക്കും കയ്യാങ്കളിക്കും വഴിവെച്ചത് എന്ന വാദം വിവിധ ഏവിയേഷൻ ഫോറങ്ങളിൽ ശക്തമാണ്.
  • വിമാനം പറത്തുന്നതിനിടയിലെ ഏതെങ്കിലും നിർണായക സാങ്കേതിക തീരുമാനങ്ങളെക്കുറിച്ചോ അടിയന്തര സാഹചര്യങ്ങളെ നേരിടുന്ന രീതികളെക്കുറിച്ചോ പൈലറ്റുമാർക്കിടയിൽ ഉണ്ടായ കടുത്ത അഭിപ്രായവ്യത്യാസമാണ് കാര്യങ്ങൾ കൈവിട്ടുപോകാൻ കാരണമായതെന്ന നിഗമനവും നിലനിൽക്കുന്നുണ്ട്.

ചോദ്യമുയർത്തുന്ന സുരക്ഷാ വീഴ്ചകൾ? (Middle East aviation security lapses)

പൈലറ്റിന് കോക്ക്പിറ്റിനുള്ളിലേക്ക് അപകടകരമായ ആയുധം എങ്ങനെ എത്തിക്കാൻ കഴിഞ്ഞു എന്നതിൽ ദുബായ് എയർപോർട്ട് സെക്യൂരിറ്റിക്കെതിരെ വലിയ ചോദ്യങ്ങൾ ഉയരുന്നുണ്ട്. സംഭവത്തിന് തൊട്ടുപിന്നാലെ ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായിയുടെ മറ്റൊരു വിമാനം (FZ1081) സുരക്ഷ മുൻനിർത്തി തിരിച്ചയക്കുകയും ചെയ്തിരുന്നു.

ചുരുക്കി പറഞ്ഞാൽ സൗദിയും യു.എ.ഇയും നടത്തുന്ന സംയുക്ത അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ മാത്രമേ ഈ അക്രമത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം വ്യക്തമാകൂ, അത് വരെയുള്ളത് കേവലം തിയറികളും ആരോപണങ്ങളും മാത്രം.

ALSO READ:

FAQs

ഫ്ലൈ ദുബായ് FZ1073 വിമാനത്തിനുള്ളിൽ എന്താണ് സംഭവിച്ചത്?

കോക്ക്പിറ്റിൽ വെച്ച് സഹപൈലറ്റ് വിമാനം ക്രാഷ് ചെയ്യാൻ ശ്രമിക്കുകയും ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ആക്രമിക്കുകയും ചെയ്തു.

വിമാന ദുരന്തം ഒഴിവാക്കിയത് ആരാണ്?

ഗുരുതരമായി പരിക്കേറ്റിട്ടും കോക്ക്പിറ്റ് വാതിൽ തുറന്നുനൽകിയ ക്യാപ്റ്റൻ സ്മിത് മച്ഛാറാണ് ദുരന്തം ഒഴിവാക്കിയത്.

കോക്ക്പിറ്റിനുള്ളിലേക്ക് പൈലറ്റിന് ആയുധം എങ്ങനെ ലഭിച്ചു?

ആയുധം കോക്ക്പിറ്റിലെത്തിയത് എങ്ങനെയെന്നതിൽ യു.എ.ഇ സുരക്ഷാ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണ്.

നിലവിൽ അക്രമിയായ പൈലറ്റ് എവിടെയാണ്?

നിലവിൽ സൗദി അറേബ്യയുടെ കസ്റ്റഡിയിലാണ്, തുടർ നിയമനടപടികൾക്കായി യു.എ.ഇക്ക് കൈമാറും.

English Summary: The Flydubai Cockpit Incident unfolded aboard flight FZ1073 when a co-pilot launched a mid-air attack. Despite sustaining severe injuries, Captain Smit Machchhar successfully opened the cockpit door, enabling crew and passengers to overpower the assailant and land safely in Saudi Arabia, averting a major catastrophic disaster.

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments