Published: Friday, 19 June 2026, at 4:44 pm| Dubai | Edited: Friday, 19 June 2026, at 4:47 pm
ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയമായി 2026 ഫിഫ ലോകകപ്പിലെ റഫറിയിങ് വിവാദങ്ങൾ മാറിയിരിക്കുകയാണ് (FIFA World Cup 2026 Messi controversy). കഴിഞ്ഞ ലോകകപ്പിലെ കിരീടധാരണത്തിന് പിന്നാലെ, ഈ ലോകകപ്പും ലയണൽ മെസ്സിക്ക് അനുകൂലമാക്കാൻ ഫിഫ ശ്രമിക്കുന്നു എന്ന തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത് ആരോപണങ്ങൾക്ക് പിന്നിലെ കാരങ്ങളറിയാം…
ALSO READ:
- ഇറാൻ ടീമിന് വിവേചനപരമായ നിയന്ത്രണം; ഫിഫയ്ക്ക് പരാതി നൽകാനൊരുങ്ങി ഇറാൻ
- FIFA World Cup 2026: അറിയാം പുതിയ നിയമങ്ങൾ, VAR അപ്ഡേറ്റുകൾ, 3D പ്ലെയർ ട്രാക്കിംഗ് അങ്ങനെ കുറെ പുതുമയാർന്ന പരീക്ഷണങ്ങളും
അൾജീരിയൻ താരത്തിനെതിരെയുള്ള മെസ്സിയുടെ കടുത്ത ഫൗൾ

2026 ലോകകപ്പിൽ അർജന്റീനയും അൾജീരിയയും തമ്മിൽ നടന്ന മത്സരത്തിലെ 17-ാം മിനിറ്റിലാണ് വിവാദമായ സംഭവം അരങ്ങേറിയത്. പന്ത് തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ അർജന്റീനൻ നായകൻ ലയണൽ മെസ്സി, അൾജീരിയൻ പ്രതിരോധ താരം ഐസ മാൻഡിയുടെ കാലിൽ കടുത്ത രീതിയിൽ ചവിട്ടുകയായിരുന്നു. കളിക്കാരുടെ സുരക്ഷയ്ക്ക് വൻ ഭീഷണിയാകുന്ന ഇത്തരം ഫൗളുകൾക്ക് ഫിഫ നിയമപ്രകാരം നേരിട്ട് ചുവപ്പ് കാർഡ് നൽകേണ്ടതാണ്.
റഫറി ഉടൻ തന്നെ ഫൗൾ വിളിക്കുകയും അൾജീരിയയ്ക്ക് ഫ്രീകിക്ക് അനുവദിക്കുകയും ചെയ്തെങ്കിലും, മെസ്സിക്ക് ചുവപ്പ് കാർഡ് പോയിട്ട് ഒരു മഞ്ഞക്കാർഡ് പോലും നൽകാൻ റഫറി തയ്യാറായില്ല. വിഎആർ സംവിധാനം ഉണ്ടായിട്ടും റഫറിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയാണ് ‘മെസ്സിക്ക് വേണ്ടി ലോകകപ്പ് ഫിക്സ് ചെയ്തിരിക്കുകയാണ്’ എന്ന രീതിയിലുള്ള വലിയ വിമർശനങ്ങൾക്ക് വഴിമരുന്നിട്ടത്. പല മുൻ താരങ്ങളും ഫുട്ബോൾ നിരീക്ഷകരും ഇത് നൂറ് ശതമാനവും ചുവപ്പ് കാർഡ് അർഹിച്ച ഫൗൾ തന്നെയെന്ന് അടിവരയിട്ടു പറയുന്നു.
സ്വിറ്റ്സർലൻഡ് – ബോസ്നിയ മത്സരം ഉയർത്തുന്ന ചോദ്യങ്ങൾ
മെസ്സി വിവാദം കത്തുന്നതിനിടയിലാണ് തൊട്ടടുത്ത ദിവസം നടന്ന സ്വിറ്റ്സർലൻഡ് – ബോസ്നിയ മത്സരം റഫറിമാരുടെ ഇരട്ടത്താപ്പ് പൂർണ്ണമായും തുറന്നുുകാട്ടിയത്. ഈ മത്സരത്തിൽ ബോസ്നിയൻ പ്രതിരോധ താരത്തിന്റെ ഭാഗത്തുനിന്ന് സമാനമായ രീതിയിൽ ഒരു ‘സ്റ്റഡ്സ്-അപ്പ്’ ഫൗൾ ഉണ്ടാവുകയും, റഫറി ഒട്ടും മടിക്കാതെ താരത്തിന് നേരിട്ട് ചുവപ്പ് കാർഡ് നൽകി പുറത്താക്കുകയും ചെയ്തു.

ഒരേ തരത്തിലുള്ള നിയമലംഘനത്തിന് രണ്ട് മത്സരങ്ങളിൽ രണ്ട് രീതിയിലുള്ള കടുത്ത വിവേചനം ഉണ്ടായതോടെ സോഷ്യൽ മീഡിയയിൽ ആരാധകർ പ്രതിഷേധവുമായി രംഗത്തിറങ്ങി. സാധാരണ കളിക്കാർക്ക് റെഡ് കാർഡും മെസ്സിക്ക് കാർഡേ ഇല്ലാത്ത അവസ്ഥയും ഫിഫയുടെ മുൻകൂട്ടിയുള്ള തിരക്കഥയുടെ ഭാഗമാണെന്ന് വിമർശകർ വാദിക്കുന്നു.
2022 ഖത്തർ ലോകകപ്പും ‘ഫിക്സിങ്’ ആരോപണങ്ങളും

ഈ ആരോപണങ്ങൾ 2026-ൽ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ല, മറിച്ച് 2022-ലെ ഖത്തർ ലോകകപ്പിന്റെ തുടർച്ചയാണ്. അർജന്റീന കിരീടം ചൂടിയ ഖത്തർ ലോകകപ്പ് മെസ്സിക്ക് വേണ്ടി ഫിഫ ഒരുക്കിക്കൊടുത്തതാണെന്ന ആരോപണം ഇപ്പോഴും ഫുട്ബോൾ കോണുകളിൽ സജീവമാണ്. അതിന് വിമർശകർ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണങ്ങൾ പരിശോധിക്കാം..
- റെക്കോർഡ് പെനാൽറ്റികൾ: ടൂർണമെന്റിലുടനീളം അർജന്റീനയ്ക്ക് ലഭിച്ച 5 പെനാൽറ്റികളിൽ പലതും വളരെ ‘സോഫ്റ്റ്’ ആയ തീരുമാനങ്ങളായിരുന്നു.
- ലൂയി വാൻ ഹാലിന്റെ പ്രസ്താവന: മുൻ ഡച്ച് പരിശീലകൻ ലൂയി വാൻ ഹാൽ പരസ്യമായി പറഞ്ഞത്, മെസ്സി ലോകചാമ്പ്യനാകണമെന്ന് ഫിഫ മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു എന്നാണ്.
- മാർക്കറ്റിംഗ് താല്പര്യങ്ങൾ: മെസ്സി കരിയറിന്റെ അവസാനത്തിൽ കപ്പടിക്കുന്നത് ടൂർണമെന്റിന്റെയും ഫിഫയുടെയും ബ്രാൻഡ് മൂല്യം കോടികളായി വർദ്ധിപ്പിക്കുമെന്നതിനാൽ അധികൃതർ അർജന്റീനയെ സഹായിച്ചുവെന്നാണ് പ്രധാന ആരോപണം.
സൂപ്പർതാര പദവിയും റഫറിമാരുടെ ആനുകൂല്യവും
സ്പോർട്സ് അനലിസ്റ്റുകളുടെ വിലയിരുത്തൽ അനുസരിച്ച്, പലപ്പോഴും റഫറിമാർ ബോധപൂർവ്വം ഫിക്സിങ് നടത്തുന്നതിനേക്കാൾ, വലിയ സൂപ്പർതാരങ്ങളുടെ പ്രഭാവത്തിന് മുന്നിൽ സമ്മർദ്ദത്തിലാകാറുണ്ട്. മെസ്സിയെപ്പോലൊരു ആഗോള താരത്തിന് കളിയുടെ തുടക്കത്തിൽ തന്നെ ചുവപ്പ് കാർഡ് നൽകി പുറത്താക്കിയാൽ അത് മത്സരത്തിന്റെ ആവേശത്തെയും വ്യൂവർഷിപ്പിനെയും ബാധിക്കുമെന്ന ഭയം റഫറിമാരെ സ്വാധീനിച്ചിട്ടുണ്ടാകാം.
എന്തായാലും, അൾജീരിയക്കെതിരെയുള്ള മത്സരത്തിൽ മെസ്സിക്ക് ലഭിച്ച അനാവശ്യ ഇളവും, ബോസ്നിയൻ താരത്തിന് ലഭിച്ച ശിക്ഷയും തമ്മിലുള്ള വ്യത്യാസം വരും ദിവസങ്ങളിലും വലിയ വിവാദമായി തന്നെ തുടരുമെന്നുറപ്പാണ്.
ALSO READ:
English Summary: The FIFA World Cup 2026 Messi controversy has taken social media by storm after Lionel Messi avoided a red card against Algeria. Fans are alleging referee favoritism, pointing out that a Bosnian player was sent off for an identical foul just a day later.

