Published: Wednesday, 11 November 2026, at 8:23am| Dubai | Edited: Wednesday, 11 November 2026, at 8:30pm
കുവൈറ്റ് സിറ്റി: കുവൈത്തിലെ പ്രവാസികളടക്കമുള്ള പൊതുജനങ്ങൾക്ക് ആരോഗ്യ-പരിസ്ഥിതി വകുപ്പുകളുടെ അതീവ ജാഗ്രതാ നിർദേശം(Datura plant in Kuwait) . ജനവാസ മേഖലകളിൽ അതിവേഗം പടരുന്ന മാരക വിഷാംശമുള്ള ‘ഡാറ്റുറ‘ ചെടിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ്. ഈ പശ്ചാത്തലത്തിൽ, പ്രവാസികളും കുടുംബങ്ങളും അറിഞ്ഞിരിക്കേണ്ട സുരക്ഷാ വിവരങ്ങൾ അറിയാം..
ALSO READ:
- മരുന്ന് നിർമ്മാണ മേഖല വൻതോതിൽ വിപുലീകരിച്ച് ഒമാൻ; വിദേശ നിക്ഷേപങ്ങൾക്കും പുതിയ തൊഴിലവസരങ്ങൾക്കും സാധ്യത
- കുവൈത്ത് വിമാനത്താവളത്തിൽ കർശന ഷൂട്ടിങ് നിരോധനം; ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും പുതിയ ട്രാഫിക്, സുരക്ഷാ നിയമങ്ങൾ
- നെതന്യാഹുവിന്റെ പതനവും ട്രംപിന്റെ വീറ്റോ അധികാരവും: ഇറാനെതിരെയുള്ള യുദ്ധം ഇനി തണുക്കുമോ?
ഡാറ്റുറ ചെടിയും ജാഗ്രതയും (Datura Plant Alert Kuwait)

കുവൈത്തിലെ പാർക്കുകളിലും ജനവാസ കേന്ദ്രങ്ങളിലും അതീവ വിഷാംശമുള്ള ഡാറ്റുറ ചെടികൾ കണ്ടെത്തിയതായി ആരോഗ്യ അധികൃതർ സ്ഥിരീകരിച്ചു. കേരളത്തിൽ നമ്മൾ ‘ഉമ്മത്തം’ എന്നും ഇതിന്റെ കായയെ ‘ഉമ്മത്തിന് കായ’ എന്നും വിളിക്കാറുണ്ട്. മനോഹരമായ പൂക്കളുള്ള ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നവയാണ്. ഈ ചെടി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ താഴെ നൽകുന്നു..
- വായ വരളുക, കാഴ്ച മങ്ങുക, ഹൃദയമിടിപ്പ് വർധിക്കുക, ആശയക്കുഴപ്പം.
- അപസ്മാരം, അബോധാവസ്ഥ, ചില സാഹചര്യങ്ങളിൽ മരണം എന്നിവ സംഭവിക്കാം.
വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് നിരവധി പേർക്ക് ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകേണ്ടിവന്നിട്ടുണ്ട്.
ഡാറ്റുറ ചെടിഎങ്ങെനെ തിരിച്ചറിയാം (Datura Plant Identification Features)

നാട്ടിലെ പറമ്പുകളിലും മറ്റും കണ്ടിട്ടുള്ള ഉമ്മത്തം ചെടിയുടെ അതേ കുടുംബത്തിൽ പെട്ടതാണ് കുവൈത്തിൽ കണ്ടെത്തിയ ഡാറ്റുറ. പ്രതികൂല കാലാവസ്ഥയിലും അതിജീവിച്ച് വളരാൻ ഇതിന് പ്രത്യേക കഴിവുണ്ട്. ഈ ചെടി എങ്ങനെ തിരിച്ചറിയുമെന്ന് അറിയാം..
- വെള്ളയോ പർപ്പിൾ നിറത്തിലോ ഉള്ള വലിയ കുഴൽ ആകൃതിയിലുള്ള പൂക്കൾ (സാധാരണയായി രാത്രിയിലാണ് വിരിയുന്നത്).
- രൂക്ഷഗന്ധമുള്ള വലിയ ഇലകളും മുള്ളുകളുള്ള പച്ചനിറത്തിലുള്ള കായ്കളും ഇതിന്റെ പ്രത്യേകതയാണ്.
- കായ്കൾക്കുള്ളിൽ ധാരാളം വിഷാംശമുള്ള വിത്തുകൾ അടങ്ങിയിട്ടുണ്ടാവും.
ALSO READ:
- പ്രവാസികൾ ശ്രദ്ധിക്കുക: കുവൈത്തിലേക്ക് പോകുമ്പോൾ ലഗേജിൽ ഇവ കരുതരുത്; കസ്റ്റംസ് നിയമങ്ങൾ അറിയാം
- 1 കോടി വരെ ഇൻഷുറൻസ് പരിരക്ഷ; നോർക്ക കെയർ 2026-27 രജിസ്ട്രേഷൻ ആരംഭിച്ചു: പ്രവാസികൾ അറിയേണ്ടതെല്ലാം
ഡാറ്റുറയിൽ അടങ്ങിയിരിക്കുന്ന വിഷരാസവസ്തുക്കൾ (Datura Toxic Chemicals)
ഈ ചെടിയിൽ അടങ്ങിയിരിക്കുന്ന ചില പ്രത്യേക രാസവസ്തുക്കളാണ് മനുഷ്യന്റെ നാഡീഞെരടുകളെ തകരാറിലാക്കുന്നത്.
| രാസവസ്തു | ശരീരത്തിൽ ഉണ്ടാക്കുന്ന പ്രധാന പ്രത്യാഘാതം |
| അട്രോപിൻ | ഹൃദയമിടിപ്പ് കൂട്ടുകയും നാഡീവ്യൂഹത്തെ ബാധിക്കുകയും ചെയ്യുന്നു |
| ഹൈയോസ്യാമിൻ | ആശയക്കുഴപ്പവും കടുത്ത മാനസിക അസ്വസ്ഥതകളും ഉണ്ടാക്കുന്നു |
| സ്കോപോളാമിൻ | മതിഭ്രമം, അപസ്മാരം, അബോധാവസ്ഥ എന്നിവയ്ക്ക് കാരണമാകുന്നു |
പ്രവാസികളും കുട്ടികളും ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ (Safety Guidelines for Expats)

നാട്ടിലെ ശീലങ്ങൾ വെച്ച് ഇത്തരം കാട്ടുചെടികൾ കണ്ട് പരിചയത്തിന്റെ പുറത്ത് കുട്ടികൾ തൊടുകയോ ഉപയോഗിക്കുകയോ ചെയ്യാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.പാർക്കുകളിലും പൊതുസ്ഥലങ്ങളിലും കുട്ടികൾ ഇത്തരം ചെടികളുമായി ഇടപഴകുന്നില്ലെന്ന് ഉറപ്പുവരുത്തുക.കൂടാതെ, തിരിച്ചറിയാത്ത കാട്ടുചെടികളോ ഇലകളോ ഉപയോഗിച്ച് പാനീയങ്ങളോ നാട്ടുമരുന്നുകളോ യാതൊരു കാരണവശാലും തയ്യാറാക്കരുത്.
വീടിന് സമീപത്തോ മറ്റോ ഈ ചെടി കണ്ടാകിൽ സ്വയം പറിച്ചു മാറ്റാൻ ശ്രമിക്കരുത്. ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.
വളർത്തുമൃഗങ്ങളുടെ സുരക്ഷയും ജാഗ്രതയും (Pet Safety and Datura Poisoning Risks)
മനുഷ്യർക്ക് മാത്രമല്ല, വീടുകളിൽ വളർത്തുന്ന പൂച്ചകൾ, നായകൾ തുടങ്ങിയ വളർത്തുമൃഗങ്ങൾക്കും ഡാറ്റുറ ചെടി ഒരുപോലെ അപകടകരമാണ്. പ്രവാസികൾ മൃഗങ്ങളെ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണം.
- മൃഗങ്ങളിൽ അമിതമായ ഉമിനീരൊഴുക്ക്, നടക്കാൻ ബുദ്ധിമുട്ട്, കണ്ണുകളിലെ വ്യത്യാസം, തളർച്ച എന്നിവ കണ്ടാൽ വിഷബാധ സംശയിക്കാം.
- മൃഗങ്ങൾ ചെടിയുടെ ഇലയോ പൂവോ കടിക്കാൻ ഇടയായാൽ ഉടൻ തന്നെ അടുത്തുള്ള വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ച് ചികിത്സ നൽകുക.
അടിയന്തര ഘട്ടങ്ങളിൽ ചെയ്യേണ്ടത് (Emergency Medical Help for Datura Poisoning)
ചെടിയുടെ ഭാഗങ്ങൾ അറിയാതെ കഴിച്ചതായി സംശയിക്കുകയോ അസ്വസ്ഥതകൾ അനുഭവപ്പെടുകയോ ചെയ്താൽ ഒട്ടും സമയം കളയാതെ ചികിത്സ തേടേണ്ടതാണ്.ഛർദിപ്പിക്കാൻ ശ്രമിക്കുകയോ മറ്റു നാടൻ വൈദ്യങ്ങൾ പരീക്ഷിക്കുകയോ ചെയ്യരുത്. അടുത്തുള്ള ആശുപത്രിയിൽ പോയി തന്നെ ചികിത്സ തേടുക..
വിഷബാധയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായത്തിനുമായി കുവൈത്ത് വിഷനിയന്ത്രണ കേന്ദ്രത്തിന്റെ 1804774 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാം.
പ്രാദേശിക നിയമങ്ങളും പിഴയും (Kuwait Environmental Regulations and Fines)
കുവൈത്ത് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം അതീവ വിഷാംശമുള്ളതോ പരിസ്ഥിതിക്ക് ഭീഷണിയായതോ ആയ ചെടികൾ വീട്ടുപറമ്പുകളിലോ കൃഷിയിടങ്ങളിലോ വളർത്തുന്നത് കുറ്റകരമാണ്.
- വിഷച്ചെടികൾ സ്വന്തം സ്ഥലത്ത് വളർത്തുകയോ അവ വ്യാപിക്കാൻ അനുവദിക്കുകയോ ചെയ്താൽ പരിസ്ഥിതി അതോറിറ്റി വലിയ തുക പിഴ ചുമത്താൻ സാധ്യതയുണ്ട്.
- വാടകയ്ക്ക് താമസിക്കുന്നവരും കെട്ടിട ഉടമകളും തങ്ങളുടെ പരിസരത്ത് ഇത്തരം ചെടികൾ മുളച്ചുപൊന്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് നിയമപരമായ ഉത്തരവാദിത്തമാണ്.
ജനങ്ങളുടെ സുരക്ഷ മുൻനിർത്തി കുവൈത്ത് ഭരണകൂടം കർശനമായ പരിശോധനകളും ശുചീകരണ പ്രവർത്തനങ്ങളുമാണ് നടത്തുന്നത്. അജ്ഞാതമായ ഇത്തരം ചെടികളിൽ നിന്ന് കുട്ടികളെ അകറ്റിനിർത്താനും അടിയന്തര സാഹചര്യങ്ങളിൽ ഉടനടി വൈദ്യസഹായം തേടാനും ഓരോ പ്രവാസിയും ജാഗ്രത പാലിക്കേണ്ടതുണ്ട്.
ALSO READ:
- ശമ്പളം നൽകിയ ശേഷം തിരികെ വാങ്ങുന്ന കമ്പനികൾക്ക് പൂട്ടിടാൻ കുവൈത്ത്; പുതിയ ഇലക്ട്രോണിക് സംവിധാനവുമായി മാൻപവറും സെൻട്രൽ ബാങ്കും
- പ്രവാസി തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകണം; തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രി
FAQs
എന്താണ് ഡാറ്റുറ ചെടി?
കേരളത്തിൽ ‘ഉമ്മത്തം’ എന്നറിയപ്പെടുന്ന അതീവ വിഷാംശമുള്ള ഒരു കാട്ടുചെടിയാണിത്.
ഡാറ്റുറ ചെടി എന്തുകൊണ്ടാണ് അപകടകാരിയാകുന്നത്?
ഇതിലടങ്ങിയിരിക്കുന്ന അട്രോപിൻ, സ്കോപോളാമിൻ തുടങ്ങിയ രാസവസ്തുക്കൾ ജീവന് തന്നെ ഭീഷണിയാണ്.
ഡാറ്റുറ വിഷബാധയുടെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?
വായ വരളുക, കാഴ്ച മങ്ങുക, ഹൃദയമിടിപ്പ് കൂടുക, അബോധാവസ്ഥ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
വിഷബാധയേറ്റാൽ ഉടൻ എന്താണ് ചെയ്യേണ്ടത്?
വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാതെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുക.
കുവൈത്തിൽ വിഷബാധ സംബന്ധിച്ച അടിയന്തര സഹായത്തിന് ഏത് നമ്പറിലാണ് വിളിക്കേണ്ടത്?
കുവൈത്ത് വിഷനിയന്ത്രണ കേന്ദ്രത്തിന്റെ 1804774 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാം.
English Summary: Health authorities have issued a strict warning after finding the toxic Datura plant in Kuwait, known as Ummatham in Kerala. Expats must keep children away from this plant and contact the Poison Control Center at 1804774 immediately if any symptoms of poisoning occur.

