Published: Wednesday, 12 August 2026,at 11:11 pm| Dubai | Edited: Wednesday, 12 August 2026 , at 11:16 pm
അബുദാബി: യാത്രകൾ പ്ലാൻ ചെയ്യുന്ന മലയാളി സഞ്ചാരികൾക്ക് സന്തോഷവാർത്ത, അബുദാബി ടൂറിസം വകുപ്പ് പ്രഖ്യാപിച്ച പുതിയ പദ്ധതിയിലൂടെ 30 ദിവസത്തെ യു.എ.ഇ ടൂറിസ്റ്റ് വിസ ഇനി സൗജന്യമായി സ്വന്തമാക്കാം. എന്നാൽ അബുദാബി ടൂറിസം വകുപ്പ് അംഗീകരിച്ചിട്ടുള്ള 11 ട്രാവൽ പങ്കാളികൾ മാത്രമേ സാധിക്കുകയുള്ളു(Abu Dhabi free visa travel agencies list).. ഏതൊക്കെയാണ് ആ ട്രാവൽ ഏജന്സികളെന്ന് നോക്കാം
ALSO READ:
- സുവർണാവസരം: ഇന്ത്യക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് അബുദാബി
- ഇത്തിഹാദ് റെയിലിൽ ഇനി കിടിലൻ ഫുഡും: പുതിയ ഭക്ഷണമെനു നിലവിൽ വന്നു: ലിസ്റ്റിൽ പ്രവാസികളുടെ ഇഷ്ടഭക്ഷണങ്ങളും
- കഫേകളിലും ഹോട്ടലുകളിലും പാട്ടു വെക്കാൻ ഇനി ലൈസൻസ് വേണം; യു.എ.ഇയിൽ സംഗീതത്തിന് റോയൽറ്റി ഫീസ് നിലവിൽ വരുന്നു
ഇന്ത്യൻ സഞ്ചാരികൾക്ക് അബുദാബി വിസ സൗജന്യമായി നേടാം: നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ (Abu Dhabi Free Visa Travel Agencies List)
ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഫീസില്ലാതെ അബുദാബി സന്ദർശിക്കാൻ അവസരമൊരുക്കുകയാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അബുദാബി (DCT Abu Dhabi). ഏകദേശം 285 ദിർഹം (ഏകദേശം 6500-ലധികം ഇന്ത്യൻ രൂപ) വില വരുന്ന 30 ദിവസത്തെ സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസയാണ് പദ്ധതിയിലൂടെ തികച്ചും സൗജന്യമായി ലഭിക്കുന്നത്. അബുദാബിയിൽ കുറഞ്ഞത് മൂന്ന് രാത്രിയെങ്കിലും താമസിക്കുന്ന രീതിയിൽ ഹോട്ടലും യാത്രയും ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. ആദ്യഘട്ടത്തിൽ 20,000 പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയുള്ള ബുക്കിംഗ് (Approved agencies for free Abu Dhabi visa)
സൗജന്യ വിസ ലഭിക്കണമെങ്കിൽ അബുദാബി ടൂറിസം വകുപ്പ് അംഗീകരിച്ചിട്ടുള്ള 11 ട്രാവൽ പങ്കാളികൾ വഴി തന്നെ യാത്ര ബുക്ക് ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ പ്രമുഖ ട്രാവൽ ഏജൻസികളായ താഴെ പറയുന്ന സ്ഥാപനങ്ങൾ വഴിയാണ് ബുക്കിംഗ് പൂർത്തിയാക്കേണ്ടത്

- മേക്ക്മൈട്രിപ്പ് (MakeMyTrip)
- തോമസ് കുക്ക് & എസ്.ഒ.ടി.സി (Thomas Cook & SOTC)
- അക്ബർ ഹോളിഡേയ്സ് (Akbar Holidays)
- റിയ ട്രാവൽസ് (Riya Travels)
- ത്രില്ലോഫിലിയ (Thrillophilia)
- ഹോളിഡേ ട്രൈബ് (Holiday Tribe)
- ഉറ്റാസോ (Utazzo.com)
- കേസരി ടൂഴ്സ് (Kesari Tours)
- റോയൽ ടൂഴ്സ് (Royal Tours)
- പിക്ക് യുവർ ട്രെയിൽ (PickYourTrail)
- ആര്യൻ ലെഷർ (Aaryan Leisure)
ഈ ട്രാവൽ ഏജൻസികൾക്ക് അബുദാബി ടൂറിസം വകുപ്പ് നേരിട്ടോ ഡി.എം.സി വഴിയോ വിസ ചെലവാകുന്ന 285 ദിർഹം റീഇംബേഴ്‌സ് ചെയ്തു നൽകും.
ALSO READ:
- ക്യു മൊബിലിറ്റിയും പാർക്കിനും കരാറിലെത്തി; അബൂദബിയിലും ദുബൈയിലും ഇനി ഏകീകൃത പാർക്കിങ് സംവിധാനം
- യുഎഇയിൽ വൻ തൊഴിൽ വിപ്ലവം: പ്രവാസികളെ, ഈ അവസരം പ്രയോജനപ്പെടുത്തൂ
യാത്രാ തീയതികളും നിബന്ധനകളും
ഈ വിസ ഓഫർ ഒരു പൈലറ്റ് പ്രോഗ്രാമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള നിയമമനുസരിച്ച് 2026 ഓഗസ്റ്റ് 1 മുതൽ 2026 ഒക്ടോബർ 31 വരെയുള്ള സമയത്തിനുള്ളിൽ തന്നെ യാത്ര പൂർത്തിയാക്കണം. ഒക്ടോബർ 31-ന് മുൻപ് വിസയോ പാക്കേജോ ബുക്ക് ചെയ്താൽ പോരാ, നിങ്ങളുടെ യാത്രയും ആ തീയതിക്ക് ഉള്ളിൽ തന്നെയായിരിക്കണം. ഒക്ടോബർ 2026-ന് ശേഷം പദ്ധതിയുടെ വിജയവും സ്വാധീനവും വിലയിരുത്തിയ ശേഷമായിരിക്കും ഇത് തുടരണമോ എന്ന് അധികൃതർ തീരുമാനിക്കുക.
കുടുംബത്തോടൊപ്പം പോകുന്നവർക്ക് ആശ്വാസമായി, ഒരു ഫാമിലി ബുക്കിംഗിൽ എത്ര പേർക്ക് വേണമെങ്കിലും സൗജന്യ വിസ നേടാം. എന്നാൽ വിസ അനുവദിക്കുന്നത് യു.എ.ഇ ഇമിഗ്രേഷൻ വകുപ്പിന്റെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും. സാധാരണ എടുക്കുന്ന സമയം തന്നെയായിരിക്കും വിസ പ്രോസസ്സിംഗിനും എടുക്കുക.
വിസ പ്രോസസ്സിംഗ് സമയം

ഈ പ്രത്യേക പദ്ധതിക്ക് കീഴിൽ അപേക്ഷിക്കുമ്പോഴും സാധാരണ യു.എ.ഇ ടൂറിസ്റ്റ് വിസകൾക്ക് എടുക്കുന്ന സമയം തന്നെയാണ് പ്രോസസ്സിംഗിനായി വരുന്നത്. അതിവേഗ (Fast track) പ്രോസസ്സിംഗ് സൗകര്യം ഇതിൽ ലഭ്യമാക്കിയിട്ടില്ലാത്തതിനാൽ യാത്ര പ്ലാൻ ചെയ്യുന്നവർ ആവശ്യത്തിന് മുൻകൂട്ടി തന്നെ ബുക്കിംഗ് നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
എത്ര രൂപ ലാഭിക്കാം?
യു.എ.ഇ ടൂറിസ്റ്റ് വിസയ്ക്കായി സാധാരണയായി നൽകേണ്ടി വരുന്ന ഏകദേശം 285 ദിർഹം (ഏകദേശം 6500-ലധികം ഇന്ത്യൻ രൂപ) ആണ് ഈ ഓഫറിലൂടെ ലാഭിക്കാൻ സാധിക്കുന്നത്. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഇത് വലിയൊരു തുക ലാഭിക്കാൻ സഹായിക്കും.

അംഗീകൃത ഏജൻസികൾ വഴി അബുദാബി യാത്രാ പാക്കേജ് ബുക്ക് ചെയ്തതുകൊണ്ട് മാത്രം വിസ ഉറപ്പാകണമെന്നില്ല. അപേക്ഷകരുടെ വിസ അപേക്ഷകൾ പൂർണ്ണമായും യു.എ.ഇ ഇമിഗ്രേഷൻ വകുപ്പിന്റെ മാനദണ്ഡങ്ങൾക്കും പരിശോധനകൾക്കും വിധേയമായിരിക്കും. അധികൃതർ അംഗീകരിച്ചാൽ മാത്രമേ സൗജന്യ വിസ ലഭിക്കുകയുള്ളൂ.
ALSO READ:
- UAE Holidays 2027: പ്രവാസികൾക്ക് സർപ്രൈസ്, വരുന്ന വർഷം കാത്തിരിക്കുന്നത് വൻ അവധിദിനങ്ങൾ
- പ്രവാസികൾക്ക് സുവർണ്ണാവസരം; ഗ്ലോബൽ വില്ലേജ് സീസൺ 31; ബിസിനസ്സ് ആരംഭിക്കാൻ അപേക്ഷകൾ ക്ഷണിച്ചു; അപേക്ഷിക്കേണ്ട രീതിയും നിബന്ധനകളും
FAQ
ഈ സൗജന്യ വിസ പദ്ധതി ഏത് രാജ്യക്കാർക്കാണ് ലഭിക്കുക?
ഇത് ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്ക് മാത്രമായി ലഭ്യമാക്കിയിട്ടുള്ള പ്രത്യേക ആനുകൂല്യമാണ്.
എത്ര ദിവസത്തെ വിസയാണ് സൗജന്യമായി ലഭിക്കുന്നത്?
30 ദിവസത്തെ യു.എ.ഇ ടൂറിസ്റ്റ് വിസയാണ് സൗജന്യമായി നൽകുന്നത്.
ഓഫർ ലഭിക്കാൻ കുറഞ്ഞത് എത്ര ദിവസം അബുദാബിയിൽ താമസിക്കണം?
കുറഞ്ഞത് മൂന്ന് രാത്രിയെങ്കിലും അബുദാബിയിൽ തങ്ങുന്ന പാക്കേജുകൾക്ക് മാത്രമാണ് ഓഫർ ലഭിക്കുക.
ഈ പൈലറ്റ് പ്രോഗ്രാം വഴി എത്ര പേർക്ക് സൗജന്യ വിസ നൽകും?
ആദ്യഘട്ടത്തിൽ ആകെ 20,000 സഞ്ചാരികൾക്കാണ് ഈ സൗജന്യ വിസ ആനുകൂല്യം ലഭിക്കുന്നത്.
ഒക്ടോബർ 31-ന് ശേഷം പോകുന്ന യാത്രകൾക്ക് ഈ വിസ ഉപയോഗിക്കാമോ?
ഇല്ല, യാത്ര പൂർണ്ണമായും 2026 ഓഗസ്റ്റ് 1-നും ഒക്ടോബർ 31-നും ഇടയിലായിരിക്കണം.
ഒരു കുടുംബത്തിന് അപേക്ഷിക്കാവുന്ന സൗജന്യ വിസകളുടെ എണ്ണത്തിൽ പരിധിയുണ്ടോ?
ഇല്ല, നിബന്ധനകൾ പാലിക്കുന്നത്രയും പേർക്ക് കുടുംബത്തിൽ സൗജന്യ വിസ ലഭിക്കും.
വിസ പാക്കേജ് ബുക്ക് ചെയ്താൽ വിസ ഉറപ്പായും ലഭിക്കുമോ?
ഇല്ല, വിസ അനുവദിക്കുന്നത് പൂർണ്ണമായും യു.എ.ഇ ഇമിഗ്രേഷൻ നിയമങ്ങൾക്കും അംഗീകാരത്തിനും വിധേയമായിരിക്കും.
English Summary: The official Abu Dhabi free visa travel agencies list features 11 major partners, including MakeMyTrip, Thomas Cook, and Akbar Holidays. Indian tourists booking a 3 night holiday through these agencies can get a complimentary 30 day UAE visa for travel between August 1 and October 31, 2026.

