HomeGULFതാങ്ങാനാവത്ത യാത്രാ നിരക്ക്, സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ: ഗൾഫ് മലയാളികളുടെ വേനലവധി ആശങ്കയിൽ

താങ്ങാനാവത്ത യാത്രാ നിരക്ക്, സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ: ഗൾഫ് മലയാളികളുടെ വേനലവധി ആശങ്കയിൽ

Author

Date

Category

സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ, ഇൻഡിഗോ, എമിറേറ്റ്സ് തുടങ്ങിയ പ്രമുഖ കമ്പനികൾ തീരുമാനിച്ചു, ആശങ്കയോടെ ഗൾഫ് മലയാളികൾ

Published: Saturday, 6 June 2026, at 1:55 pm| Dubai | Edited:Saturday, 6 June 2026, at 1:57 pm

ദുബായ്: വേനലവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ, ഇൻഡിഗോ, എമിറേറ്റ്സ് തുടങ്ങിയ പ്രമുഖ കമ്പനികൾ തീരുമാനിച്ചു (Gulf Summer Flight Cuts). ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ വിമാന ഇന്ധനവില വർധിച്ചതും, സുരക്ഷിതമായ വ്യോമപാതകൾ തേടി സർവീസ് സമയം അഞ്ചു മണിക്കൂർ വരെ നീണ്ടതുമാണ് ഈ കടുത്ത തീരുമാനത്തിന് കമ്പനികളെ പ്രേരിപ്പിച്ചത്. ആഗോളതലത്തിൽ മാത്രം 75,000-ത്തിലധികം സർവീസുകളാണ് സമ്മർ ഷെഡ്യൂളിൽനിന്ന് നീക്കം ചെയ്തിരിക്കുന്നത്.

ALSO READ: മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ വിലക്കേർപ്പെടുത്തി യുഎഇ

Pledge UAE സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി; നടപടിക്രമങ്ങൾ അറിയാം

ടിക്കറ്റ് നിരക്കിൽ വൻ വർധനവ്

Gulf Summer Flight Cuts
Gulf Summer Flight Cuts

സർവീസുകളുടെ കുറവ് വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ കാരണമാകുമെന്നാണ് സൂചന. ജൂൺ മുതൽ ഓഗസ്റ്റ് വരെ എയർ ഇന്ത്യ തങ്ങളുടെ രാജ്യാന്തര സർവീസുകളിൽ 27 ശതമാനവും, എമിറേറ്റ്സ് 16 ശതമാനവും കുറവ് വരുത്തിക്കഴിഞ്ഞു. ഇതോടെ വിപണിയിൽ ഏകദേശം അഞ്ച് ലക്ഷത്തോളം സീറ്റുകളുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് പ്രവാസികളുടെ യാത്രാ ബജറ്റിനെ വലിയ തോതിൽ താളംതെറ്റിക്കും.

നാട്ടിലേക്കുള്ള യാത്ര മാറ്റി വെക്കുന്നു

Gulf Summer Flight Cuts
Gulf Summer Flight Cuts


ടിക്കറ്റ് നിരക്ക് താങ്ങാനാവത്ത സാഹചര്യത്തിൽ പല ഗൾഫ് മലയാളി കുടുംബങ്ങളും ഇത്തവണ നാട്ടിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കുകയാണ്. പകരം, യുഎഇയിലെ വിവിധ വിനോദകേന്ദ്രങ്ങളിൽ അവധിക്കാലം ചെലവഴിക്കാനാണ് ഭൂരിഭാഗം പ്രവാസികളുടെയും തീരുമാനം. അതേസമയം, വർധിച്ച ടിക്കറ്റ് നിരക്കിലൂടെ നഷ്ടം നികത്താൻ വിദേശ വിമാന കമ്പനികൾ ശ്രമിക്കുമ്പോൾ, ഇന്ത്യൻ വിമാന കമ്പനികൾ പല സർവീസുകളും പുനരാരംഭിക്കാൻ ഇനിയും തയ്യാറായിട്ടില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

ഇത്തവണ വേനലവധിക്ക് നാട്ടിലേക്ക് പോകാനാവുമോ എന്ന ആശങ്കയിലാണ് യുഎഇ മലയാളികൾ. വിമാനസർവീസുകൾ വെട്ടിക്കുറച്ചതും ടിക്കറ്റ് നിരക്ക് കുത്തനേ ഉയർന്നതുമാണ് കാരണം. ഈ സാഹച്ചര്യത്തിൽ നിങ്ങളുടെ വെക്കേഷൻ കാലം യുഎഇയിൽ തന്നെ ചെലവഴിക്കാനായി മികച്ച 5 സ്പോട്ടുകൾ (Budget places to visit in UAE) ഞങ്ങൾ പറഞ്ഞ് തരാം..

RELATED READ: ഈ വേനലവധി യുഎഇയിൽ അടിച്ച് പൊളിക്കാം: ഇതാ 5 ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്പോട്ടുകൾ

ഇതോടെ പല ഗൾഫ് മലയാളികളുടെയും escape from heat , lets celebrate rain ഇൻ കേരള എന്ന പുരാതന ആശയം ഏറെക്കുറെ അസ്ഥാനത്തായ അവസ്ഥയിലാണിപ്പോൾ.

ALSO READ: ഒമാനിലെ മിന അൽ ഫഹൽ സ്ഫോടനം: എണ്ണ ലോഡിംഗ് തടസ്സപ്പെട്ടു; ഗൾഫ് മേഖലയിൽ ആശങ്ക

റിയലോക്‌സി (Realoxy) ആപ്പ്: ഉപഭോക്താക്കൾക്കായി പുതിയ ക്യാമ്പയിൻ; ഒരു ലക്ഷം ദിർഹം സമ്മാനം നേടാം!

English Summary:Major airlines are implementing Gulf Summer Flight Cuts, leading to reduced seat availability and rising airfares for travelers. As operational costs soar, many expatriates are reconsidering their summer travel plans and opting to stay in the region instead of heading home.

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments