Published: Tuesday, 5 May 2026, at 2:41 pm| Dubai | Edited: Tuesday, 5 May 2026, at 3:41 pm
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ; ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെയും കേന്ദ്ര സർക്കാരിനെയും കടന്നാക്രമിച്ചിരുന്ന മൂന്ന് കരുത്തരായ മുഖ്യമന്ത്രിമാരുടെ കോട്ടകളാണ് കഴിഞ്ഞ ദിവസം തകർന്നുവീണത് (V.D. Satheesan Mangalore Visit). കേരളത്തിൽ പിണറായി വിജയനും തമിഴ്നാട്ടിൽ എം കെ സ്റ്റാലിനും ബംഗാളിൽ മമത ബാനർജിയുമാണ് തിരിച്ചടികൾ നേരിട്ടത്.
- കേരളം: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ ലീഡിൽ വലിയ ഇടിവുണ്ടായി. 2021-ൽ 50,000-ൽ അധികം വോട്ടുകൾക്ക് ജയിച്ച മണ്ഡലത്തിൽ ഇത്തവണ അത് വെറും 19,000-ലേക്ക് ചുരുങ്ങി.
- തമിഴ്നാട്: ബിജെപിക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന എം കെ സ്റ്റാലിൻ സ്വന്തം മണ്ഡലത്തിൽ പോലും പരാജയപ്പെട്ടത് രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ചു. അതും ശക്തമായ ഭരണവിരുദ്ധ വികാരം ഇല്ലാതിരുന്നിട്ടും..
- പശ്ചിമ ബംഗാൾ: മമത ബാനർജിയുടെ തട്ടകമായ ബംഗാളിൽ ബിജെപി 200 സീറ്റുകളുമായി അധികാരം പിടിച്ചതോടെ ദീദിയുടെ രാഷ്ട്രീയ പ്രതാപം അസ്തമിച്ചു.
ബിജെപി വിരുദ്ധ മുഖ്യമന്ത്രിമാരുടെയും സർക്കാരിന്റെയും പതനം വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഇത് ബിജെപിയുടെ കൃത്യമായ ഗൂഢാലോചനയായിരുന്നോ എന്നതാണ് ചോദ്യം. ഇതിനായി ബിജെപി എതിരാളികളുമായി ഡീൽ ഉണ്ടാക്കിയോ എന്ന സംശയവും ഉയർന്ന് വരുന്നുണ്ട്. കേരളത്തിലും ഈ ചർച്ചകൾ ശക്തമായി ഉയരുന്നുണ്ട്.
ALSO READ: അടുത്ത ക്യാപ്റ്റനാര്: വിഡിയോ, കെസിയോ, ആർസിയോ അതോ…?, കൂടുതൽ പിൻതുണ ആർക്ക്? അറിയാം സാദ്ധ്യതകൾ
വിഡി സതീശന്റെ പ്രവചനങ്ങളും ഡീൽ ആരോപണവും

ഒരു ഡസൻ മന്ത്രിമാർ തോൽക്കുമെന്ന് വിഡി സതീശൻ അത്രയും ആത്മവിശ്വാസത്തോടെ പറഞ്ഞതെന്ത് കൊണ്ട്? വോട്ടെണ്ണലിന് മുൻപേ പന്തൽ ഇട്ടും കേക്ക് ഓർഡർ ചെയ്തും വിജയം ആഘോഷിക്കാൻ യുഡിഎഫിന് എങ്ങനെ ധൈര്യം വന്നു? ഈ ചോദ്യങ്ങളെല്ലാം ഒടുവിൽ ചെന്നെത്തുന്നത് മെയ് ഒന്നിന് സതീശൻ നടത്തിയ വിവാദമായ മംഗലാപുരം യാത്രയിലേക്കാണ്.
തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ചാർട്ടേഡ് വിമാനത്തിൽ സതീശൻ നടത്തിയ ഈ യാത്ര വെറുമൊരു ക്ഷേത്ര ദർശനമായിരുന്നില്ലെന്നും, ബിജെപിയുമായുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നു എന്നുമാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആരോപണം. കേരളത്തിൽ ആദ്യമായി ബിജെപി മൂന്ന് സീറ്റുകൾ നേടിയതും, ആ മണ്ഡലങ്ങളിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയതും ഈ സംശയങ്ങൾക്ക് ബലം നൽകുന്നു.
മംഗലാപുരത്തെ രഹസ്യ കൂടിക്കാഴ്ച

മെയ് ഒന്നിന് രാവിലെ ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തെത്തിയ സതീശൻ അവിടെ എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബിജെപി പിന്തുണയുള്ള നേതാക്കളുമായും കോൺഗ്രസ് വിട്ട് ജെഡിഎസിൽ എത്തിയവരുമായും സതീശൻ നടത്തിയ വിരുന്ന് സൽക്കാരം വലിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. സ്വന്തം പാർട്ടിക്കാരോ ഹൈക്കമാൻഡോ അറിയാതെ നടത്തിയ ഈ യാത്ര ഒരു വലിയ ഡീലിന്റെ ഭാഗമാണെന്ന ആരോപണം സോഷ്യൽ മീഡിയയിൽ ശക്തമാണ്.
ബിജെപിയെ നേരിട്ട് എതിർക്കുന്ന മുഖ്യമന്ത്രിമാരെയും അവരുടെ പാർട്ടികളെയും അധികാര ഭൂപടത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള ബിജെപിയുടെ തന്ത്രത്തിന് കോൺഗ്രസ് വഴിയൊരുക്കി കൊടുത്തോ എന്നതാണ് പ്രധാന സംശയം. മംഗലാപുരത്തെ ആ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യുഡിഎഫ് ക്യാമ്പുകളിൽ ആത്മവിശ്വാസം ഇരട്ടിച്ചതും ആഘോഷങ്ങൾ തുടങ്ങിയതും എന്നത് ശ്രദ്ധേയമാണ്.
കേരളത്തിലെ വോട്ട് ചോർച്ചയും ബിജെപിയുടെ വിജയവും

കേരളത്തിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറന്നത് മൂന്ന് സീറ്റുകളിലൂടെയാണ്. ഈ മണ്ഡലങ്ങളിലെല്ലാം യുഡിഎഫിന് വൻ വോട്ട് ചോർച്ചയുണ്ടായി. മൂന്നിടത്തും യുഡിഎഫ് മൂന്നാമതാണ്. കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് മറിച്ചുവെന്ന ആരോപണത്തിന് ഇത് കരുത്ത് പകരുന്നു.
കേരളം, തമിഴ് നാട്, ബംഗാൾ എന്നിവിടങ്ങളിൽ ബിജെപി വിരുദ്ധ സർക്കാരിനെ താഴയിടാൻ ദേശീയ തലത്തിൽ ഒരു ഡീൽ ബിജെപി നടത്തിയെന്നും അതിന്റെ കേരളാ ഡീൽ വിഡി സതീശനുമായിട്ടായിരുന്നു എന്നതാണ് ഇടത് സൈബർ ഇടങ്ങളിൽ നിന്നുയരുന്ന ആരോപണം.
ALSO READ: കേരളാ കോൺഗ്രസ് (എം) അസ്തമയത്തിലേക്കോ?: സമ്പൂർണ തകർച്ചയും ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവിയും
ഉരുക്കുകോട്ടയിൽ വിള്ളൽ; അപ്രതീക്ഷിത സ്ഥാനാർത്ഥിയിലൂടെ ചരിത്രം തിരുത്തി യുഡിഎഫ്
English Summary: The controversial V.D. Satheesan Mangalore Visit on a private chartered flight has sparked rumors of a secret political deal. Critics allege that this meeting with NDA leaders influenced the election results in Kerala, Tamil Nadu, and West Bengal, potentially weakening strong regional opponents of the BJP.


കേന്ദ്രത്തിലെ അമിത്ഷാ യെപ്പോലെ കേരളത്തിന്റെ പ്രവചന സിംഗം.. VD സതീ ഷാ കേന്ദ്രത്തിൽ പ്രവചിക്കുമ്പോൽ കേരളത്തിലും പറഞ്ഞത് നടന്നു എപ്പിഡി? 🙏