Published: Saturday, 18 April 2026, at 5:54 pm| Dubai |Edited: Saturday, 18 April 2026, at 6:54 pm
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഒരു ചെറിയ സോഷ്യൽ മീഡിയ ഇടപെടൽ ലോകമെമ്പാടുമുള്ള ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ജർമ്മൻ-ദക്ഷിണാഫ്രിക്കൻ ഗായികയും ട്രാവൽ വ്‌ളോഗറുമായ ലിസ്‌ലാസിന്റെ (Lizlaz) ഇൻസ്റ്റാഗ്രാം ചിത്രത്തിന് കോഹ്‌ലി നൽകിയ ലൈക്കും, തൊട്ടുപിന്നാലെ ആ ലൈക്ക് കോഹ്ലി പിൻവലിച്ചതുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സംഭവത്തിൽ ആദ്യമായി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലിസ്‌ലാസ്.
ALSO READ: സേതുവായി ചാക്കോച്ചന്റെ അഴിഞ്ഞാട്ടം, ഞെട്ടിച്ച് ചിദംബരം; ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ റിവ്യൂ
ലിസ്‌ലാസിന്റെ പ്രതികരണവും
കോടിക്കണക്കിന് ആളുകൾ പിന്തുടരുന്ന ഒരു കായിക താരം എന്ന നിലയിൽ വിരാട് കോഹ്‌ലിയുടെ ഓരോ നീക്കവും ആരാധകർ നിരീക്ഷിക്കപ്പെടാറുണ്ട്. ലിസ്‌ലാസിന്റെ ചിത്രം കോഹ്‌ലി ലൈക്ക് ചെയ്തത് ആരാധകർ സെക്കൻഡുകൾക്കുള്ളിൽ കണ്ടുപിടിക്കുകയും അതിന്റെ സ്ക്രീൻഷോട്ടുകൾ വൈറലാക്കുകയും ചെയ്തു. എന്നാൽ ഉടൻ തന്നെ ആ ലൈക്ക് അപ്രത്യക്ഷമായി, അതായത് കോഹ്ലി ലൈക്ക് പിൻവലിച്ചു. ഇതോടെ ചർച്ചകൾ കൂടുതൽ ശക്തമായി.

സംഭവത്തെക്കുറിച്ച് ലിസ്‌ലാസ് പറയുന്നത് ഇങ്ങനെയാണ്: “ഒരു ദിവസം രാവിലെ ഉറക്കമുണർന്നു നോക്കുമ്പോൾ വാർത്തകളിൽ നിറയെ എന്നെയാണ് കാണുന്നത്. അദ്ദേഹം എപ്പോഴാണ് ആ ചിത്രം ലൈക്ക് ചെയ്തതെന്ന് പോലും എനിക്കറിയില്ലായിരുന്നു. വാർത്തകളിലൂടെയാണ് ഞാൻ ഈ വിവരം അറിഞ്ഞത്. പിന്നാലെ, നിരവധി പേരാണ് എനിക്ക് സന്ദേശങ്ങൾ അയച്ചത്.”
ആദ്യം ആഹ്ളാദം, പിന്നാലെ ആശങ്ക

കോഹ്ലി ലൈക്ക് ചെയ്‌തെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നിയെങ്കിലും പിന്നീട് ഇത് അനാവശ്യ വിവാദമായി വളരുന്നതിൽ തനിക്ക് ആശങ്കയുണ്ടായെന്നും അവർ കൂട്ടിചേർത്തു. ഇന്ത്യൻ ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.ഇന്ത്യയിൽ പാടാൻ അവസരം ലഭിച്ചാൽ അത് വലിയ സന്തോഷത്തോടെ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
അതേ സമയം, വിവാദത്തിൽ വിരാട് കോഹ്‌ലിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ലിസ്‌ലാസ് സ്വീകരിച്ചത്. അദ്ദേഹം എന്റെ ചിത്രം ലൈക്ക് ചെയ്തതിൽ ഞാൻ സന്തോഷിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് അദ്ദേഹം അത് പിൻവലിച്ചപ്പോൾ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിയെന്നും അവർ പറഞ്ഞു. അദ്ദേഹം അത് മനഃപൂർവം ചെയ്തതായിരിക്കില്ലെന്നും ഒരു സാധാരണ അബദ്ധമായിരിക്കാമെന്നും എങ്കിലും അത്രയും വലിയൊരു താരം തന്നെ പിന്തുണയ്ക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും ലിസ് ലാസ് കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ ഇതിനെ ഇത്രത്തോളം പർവ്വതീകരിച്ചു കാണിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.
അവ്നീത് കൗർ – കോഹ്ലി വിവാദം

ഇതാദ്യമായല്ല കോഹ്‌ലിയുടെ ലൈക്ക് ചർച്ചയാവുന്നത്. മുമ്പ് നടി അവ്നീത് കൗറിന്റെ ഫോട്ടോ ലൈക്ക് ചെയ്തപ്പോഴും സമാനമായ ചർച്ചകൾ ഉണ്ടായിരുന്നു. അന്ന് ഇതിന് കോഹ്‌ലി നേരിട്ട് വിശദീകരണം നൽകിയിരുന്നു. ഇൻസ്റ്റാഗ്രാം ഫീഡ് ക്ലിയർ ചെയ്യുന്നതിനിടയിൽ സാങ്കേതികമായി സംഭവിച്ച ഒരു അബദ്ധമാണ് അതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ലിസ്‌ലാസിന്റെ കാര്യത്തിലും സമാനമായ ഒരു സാങ്കേതിക പിഴവാകാം സംഭവിച്ചതെന്ന് ആരാധകർ കരുതുന്നു.
സെലിബ്രിറ്റികളുടെ സ്വകാര്യതയും ഡിജിറ്റൽ ലോകത്തെ അവരുടെ ചലനങ്ങളും എത്രത്തോളം നിരീക്ഷിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവങ്ങൾ. അനാവശ്യമായ അനുമാനങ്ങൾ ഇത്തരം കാര്യങ്ങളിൽ ഉണ്ടാകുന്നത് താരങ്ങളുടെ വ്യക്തിജീവിതത്തെയും ബാധിക്കാറുണ്ട്. അനുഷ്ക ശർമ്മയുമായുള്ള വിവാഹശേഷം കോഹ്‌ലിയുടെ ഓരോ നീക്കവും കൂടുതൽ ഗൗരവത്തോടെയാണ് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത്.
വൈറൽ താരമായി മാറിയ ലിസ്‌ലാസ്
ഈ ഒറ്റ ലൈക്കിലൂടെ ലിസ്‌ലാസിന് ഇന്ത്യയിൽ വലിയ പ്രശസ്തിയാണ് ലഭിച്ചത്. ഒറ്റദിവസം കൊണ്ട് തന്നെ തേടി നിരവധി അവസരങ്ങൾ വന്നെന്നും അവർ വെളിപ്പെടുത്തി. ഒരു ഗായിക എന്ന നിലയിൽ ഇന്ത്യയിൽ അവസരങ്ങൾ ലഭിക്കുന്നത് തന്റെ കരിയറിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അവർ പറഞ്ഞു. കൂടാതെ, ക്രിക്കറ്റ് ആരാധകർക്കിടയിൽ ലിസ്‌ലാസ് ഇപ്പോൾ ഒരു സുപരിചിതയായി മാറിയിരിക്കുന്നു. വരും ദിവസങ്ങളിൽ ഇന്ത്യ സന്ദർശിക്കാനും ഇവിടുത്തെ കലാമേഖലകളിൽ സജീവമാകാനും ലിസ്‌ലാസിന് പദ്ധതിയുള്ളതായി സൂചനയുണ്ട്.
ALSO READ: ‘ജനനായകൻ’ ചോർന്ന സംഭവം: പ്രതികരണവുമായി നടൻ സൂര്യ
English Summary: The viral news highlights German influencer Lizlaz and her response to Virat Kohli liking and then unliking her Instagram post. While fans sparked a social media frenzy, Lizlaz expressed empathy for the cricketer, noting the unnecessary media attention. This incident has significantly boosted her popularity among Indian followers.


എനിക്കും ഇപ്പറഞ്ഞ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉണ്ട് പക്ഷെ എന്ത് കാര്യം…ഇനി പ്രൊഫൈൽ പിക്ചർ മാറ്റിട്ടു നോക്കാം 😀