HomeNEWSGlobalലഗേജ് നിരക്ക് വർധിപ്പിച്ച് യുണൈറ്റഡ് എയർലൈൻസ്: പുതിയ നിരക്കുകൾ അറിയാം| GulfMalayali

ലഗേജ് നിരക്ക് വർധിപ്പിച്ച് യുണൈറ്റഡ് എയർലൈൻസ്: പുതിയ നിരക്കുകൾ അറിയാം| GulfMalayali

Author

Date

Category

Published: Monday, 6 April 2026, at 2:40 am | Dubai | Edited: Monday, 6 April 2026, at 03:40 pm

പ്രമുഖ അമേരിക്കൻ വിമാനക്കമ്പനിയായ യുണൈറ്റഡ് എയർലൈൻസ് തങ്ങളുടെ ചെക്ക്-ഇൻ ലഗേജ് നിരക്കുകൾ വർധിപ്പിച്ചിരിക്കുകയാണ് (United Airlines Baggage Fee). ഏപ്രിൽ 3 മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. എത്രയാണ് പുതിയ നിരക്കുകൾ എന്നറിയാം, ഒപ്പം എന്ത് കൊണ്ട് നിരക്കുകൾ വർധിച്ചു എന്നും അറിയാം.

ALSO READ: സൗദിയിലെ ഡ്രൈവർമാർ ശ്രദ്ധിക്കുക; പുതിയ മുന്നറിയിപ്പ്; പാലിച്ചില്ലെങ്കിൽ 150 റിയാൽ പിഴ

എന്ത് കൊണ്ട് ഈ മാറ്റം? ആർക്കൊക്കെ ബാധകം?

United Airlines Baggage Fee

ആഭ്യന്തര സർവീസുകളിലും ചില രാജ്യാന്തര സർവീസുകളിലുമാണ് ഈ മാറ്റം ബാധകമാവുക. യുഎസ്, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരെയാണ് ഈ നിരക്ക് മാറ്റം ബാധിക്കുക.

സാമ്പത്തിക അസ്ഥിരതയും വർധിച്ചുവരുന്ന ഇന്ധനവിലയുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. വരാനിരിക്കുന്ന സീസണുകളിൽ വിമാന ടിക്കറ്റ് നിരക്ക് വർധിക്കാനും ഇത് കാരണമായേക്കാമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

യുണൈറ്റഡ് എയർലൈൻസിന്റെ പുതിയ നിരക്കുകൾ (United Airlines Baggage Fee)

United Airlines Baggage Fee

യാത്രയ്ക്ക് 24 മണിക്കൂറിനുള്ളിൽ പണമടയ്ക്കുന്നവർക്ക് ഇനി മുതൽ ലഗേജ് ചാർജ് ഇനത്തിൽ വലിയ തുക നൽകേണ്ടി വരും. ലഗേജ് ചാർജ് വർധനവ് ഓരോ ബാഗിനും 10 ഡോളർ മുതൽ 50 ഡോളർ വരെയാണ്.

പുതിയ നിരക്കുകൾ താഴെ പറയുന്നവയാണ് (United Airlines Baggage Fee)

ആദ്യത്തെ ബാഗ്: 50 ഡോളർ (ഏകദേശം ₹4,150) – 10 ഡോളറിന്റെ വർധനവ്.

രണ്ടാമത്തെ ബാഗ്: 60 ഡോളർ (ഏകദേശം ₹5,000) – 10 ഡോളറിന്റെ വർധനവ്.

മൂന്നാമത്തെ ബാഗ്: 200 ഡോളർ (ഏകദേശം ₹16,600) – 50 ഡോളറിന്റെ വർധനവ്.

ആരൊക്കൊക്കെ ഇളവുകൾ?

United Airlines Baggage Fee

ഓൺലൈനായി മുൻകൂട്ടി പണമടയ്ക്കുന്ന യാത്രക്കാർക്ക് ആദ്യ രണ്ട് ബാഗുകൾക്ക് 5 മുതൽ 10 ഡോളർ വരെ ഇളവ് ലഭിക്കും. കൂടാതെ ഏപ്രിൽ 2-ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഈ വർധനവ് ബാധകമല്ല.

മിലിറ്ററി അംഗങ്ങൾക്കും പ്രീമിയം ക്യാബിൻ യാത്രക്കാർക്കും ലഗേജ് ചെക്ക്-ഇൻ സൗജന്യമായിരിക്കും.നിശ്ചിത ക്രെഡിറ്റ് കാർഡ് ഉടമകൾക്കും കമ്പനി പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. അമേരിക്കയിൽ നിന്നും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും ഈ മാറ്റങ്ങൾ ബാധകമാണ്.

ആശങ്ക

United Airlines Baggage Fee

വിമാനക്കമ്പനികൾ ലഗേജ് നിരക്ക് വർധിപ്പിക്കുന്നത് മറ്റ് സർവീസുകളെയും ബാധിച്ചേക്കാം. നിലവിലെ സാഹചര്യത്തിൽ ചെലവ് കുറഞ്ഞ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഇത് തിരിച്ചടിയാണ്.

അമേരിക്ക- ഇറാൻ- ഇസ്രേയൽ സംഘർഷം തന്നെയാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് നയിച്ചത്. ഈ സംഘർഷം ആഗോളതലത്തിൽ ഇന്ധന വില വർധിക്കാൻ കാരണമായിട്ടുണ്ട്. വിമാന ഇന്ധനവില വർധിച്ചതാണ് യുണൈറ്റഡ് എയർലൈൻസിനെ കൊണ്ട് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് പ്രരേരിപ്പിച്ചത്.

അമേരിക്ക- ഇറാൻ- ഇസ്രേയൽ സംഘർഷം തുടരുകയാണെങ്കിൽ ഇന്ധന വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതും ഇത് വഴിയുള്ള വ്യപാരം ഭാഗികമായും നിലച്ചതുമാണ് നിലവിലെ പ്രശ്‍നങ്ങൾക്കുള്ള കാരണം.

ഈ സാഹചര്യത്തിൽ കൂടുതൽ ലഗേജുമായി യാത്ര ചെയ്യുന്നവർ പുതിയ കണക്കുകൾ കൃത്യമായി അറിഞ്ഞിരിക്കണം. അല്ലാത്തപക്ഷം വിമാനത്താവളത്തിൽ വലിയ തുക പിഴയായി നൽകേണ്ടി വരും.

ചെക്ക്-ഇൻ ബാഗുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഈടാക്കുന്ന തുകയിലും വലിയ വ്യത്യാസം വരുന്നുണ്ട്. ഇതിനാൽ യാത്രക്കാർ ലഗേജുകൾ പരിമിതപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്.

യുണൈറ്റഡ് എയർലൈൻസ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പുതിയ നിരക്കുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനാൽ യുണൈറ്റഡ് എയർലൈൻസിന്റെ വെബ് സൈറ്റ് പരിശോധിക്കുന്നത് നിങ്ങളുടെ യാത്ര സുഗമമാക്കും.

നിലവിൽ, കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് നിരക്ക് ലഭിക്കുന്നവർ പോലും ലഗേജ് ചാർജ് കൂടി കണക്കിലെടുക്കുമ്പോൾ യാത്രയുടെ ആകെ ചെലവ് വർധിക്കുന്ന സാഹചര്യമാണുള്ളത്.

അന്താരാഷ്ട്ര യാത്രകൾക്ക് മുൻപ് ഓരോ കമ്പനിയുടെയും ലഗേജ് പോളിസി പരിശോധിക്കുന്നത് സാമ്പത്തിക ലാഭമുണ്ടാക്കാൻ സഹായിക്കും. പണം ലാഭിക്കാൻ ഓൺലൈൻ പേയ്‌മെന്റ് രീതികൾ ഉപയോഗിക്കുക.

ALSO READ: ഡാറ്റ നഷ്ടപ്പെടാതെ പുതിയ ജിമെയിൽ ഐഡിയിലേക്ക് മാറാം; ഇതാ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ഗൈഡ്

English Summary: United Airlines has announced an increase in checked baggage fees for domestic and international flights effective April 3rd. Travelers to the US, Mexico, Canada, and Latin America will now face higher costs. The United Airlines Baggage Fee hike is attributed to rising fuel prices and economic instability.

CONTENT: United Airlines Baggage Fee

LEAVE A REPLY

Please enter your comment!
Please enter your name here

Recent posts

Recent comments