Published:Thursday, 29 October 2026, at 7:23pm| Dubai | Edited:Thursday, 29 October 2026, at 7:31pm
റിയാദ്: സൗദി അറേബ്യയിൽ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കിനെതിരെ (TikTok) വൻ ജനരോഷവും ബഹിഷ്കരണ കാമ്പയിനും(Saudi Arabia TikTok boycott trend). ദേശീയ താല്പര്യങ്ങൾക്കും പാരമ്പര്യത്തിനും പിന്തുണ പ്രഖ്യാപിച്ചുള്ള സൗദി കണ്ടന്റ് ക്രിയേറ്റർമാരുടെ പോസ്റ്റുകൾ ടിക്ടോക്ക് തുടർച്ചയായി നീക്കം ചെയ്തതാണ് പ്രകോപനത്തിന് കാരണം.’Saudi in the Red Line’ എന്ന പേരിൽ ആരംഭിച്ച ഈ ഡിജിറ്റൽ പ്രതിഷേധം നിലവിൽ സമുഹമാധ്യമങ്ങളിലെ ട്രെൻഡിങ് വിഷയമായി മാറുകയും തെരുവുകളിലേക്ക് വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതലറിയാം..
ALSO READ:
- സൗദി-ഇന്ത്യ വിമാന സർവീസുകൾ വർധിപ്പിച്ച് ഫ്ലൈനാസ്; ഇന്ത്യൻ വിമാന കമ്പനികളുടെ പുതുക്കിയ റദ്ദാക്കൽ തീയതികളും ഫ്ലൈനാസ് റൂട്ടുകളും അറിയാം
- 1 കോടി വരെ ഇൻഷുറൻസ് പരിരക്ഷ; നോർക്ക കെയർ 2026-27 രജിസ്ട്രേഷൻ ആരംഭിച്ചു: പ്രവാസികൾ അറിയേണ്ടതെല്ലാം
- സൗദിയിൽ നിയമനടപടികൾ കൂടുതൽ കർശനമാകുന്നു; പുതിയ എൻഫോഴ്സ്മെന്റ് ചട്ടങ്ങൾ ഉടൻ പ്രാബല്യത്തിൽ
പ്രതിഷേധത്തിന് കാരണം? (Saudi TikTok Boycott Controversy)

ഹൂതി ആക്രമണങ്ങളെ അപലപിച്ചുകൊണ്ടും രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും പ്രമുഖ സൗദി ക്രിയേറ്റർമാർ പങ്കുവെച്ച വീഡിയോകൾ ടിക്ടോക്ക് നിരോധിക്കുകയോ കമ്മ്യൂണിറ്റി ഗൈഡ്ലൈൻസ് ലംഘിച്ചെന്ന് കാണിച്ച് നീക്കം ചെയ്യുകയോ ചെയ്തതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്.
- വിദ്വേഷപ്രചാരണമോ നിയമലംഘനമോ ഇല്ലാത്ത വീഡിയോകൾ മുൻകൂട്ടി അറിയിപ്പില്ലാതെ ടിക്ടോക്ക് ഡിലീറ്റ് ആക്കി.
- മക്ക, മദീന വികസനം, സൗദിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ വിശദീകരിക്കുന്ന വീഡിയോകൾ വരെ ‘For You’ ഫീഡിൽ നിന്ന് മാറ്റപ്പെട്ടു.
- പല ക്രിയേറ്റർമാർക്കും ഇത്തരത്തിൽ ഡിലീറ്റ് ചെയ്യപ്പെട്ട ഉള്ളടക്കങ്ങൾക്കെതിരെ അപ്പീൽ നൽകാനുള്ള സൗകര്യം പോലും ലഭിച്ചില്ല.
രംഗത്തിറങ്ങി ക്രിയേറ്റർമാർ (Saudi Content Creators Reaction)

സൗദിയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള പ്രമുഖ കണ്ടന്റ് ക്രിയേറ്റർമാർ ടിക്ടോക്കിന്റെ വിചിത്രമായ മോഡറേഷൻ നയങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.
- ജൗദ് അൽബാദർ: സൗദിക്ക് പിന്തുണ പ്രഖ്യാപിച്ച് പങ്കുവെച്ച 3 തുടർച്ചയായ വീഡിയോകളാണ് മുൻകൂട്ടി അറിയിപ്പില്ലാതെ ടിക്ടോക്ക് നീക്കം ചെയ്തത്. അക്രമമോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന ഒന്നും കണ്ടന്റിൽ ഇല്ലായിരുന്നിട്ടും നടപടിയെടുത്തതിനെതിരെ ജൗദ് പരസ്യമായി പ്രതിഷേധിച്ചു.
- അൽഖുബൂബിയ അമീറ: ഇസ്ലാമിനും ലോകമെമ്പാടുമുള്ള മുസ്ലിംകൾക്കും സൗദി നൽകിയ സംഭാവനകളെയും മാനുഷിക സേവനങ്ങളെയും കുറിച്ച് വിശദീകരിച്ച വീഡിയോ പബ്ലിഷ് ചെയ്ത് 15 മിനിറ്റിനുള്ളിൽ നീക്കം ചെയ്യപ്പെട്ടു. അപ്പീൽ നൽകാനുള്ള സൗകര്യം പോലും പ്ലാറ്റ്ഫോം നൽകിയില്ലെന്ന് അമീറ ആരോപിച്ചു.
ALSO READ:
- സൗദിയിൽ സ്ഥിതിഗതികൾ വീണ്ടും വഷളാവുന്നു: പ്രവാസികൾക്കായി ഹെൽപ്പ് ലൈൻ തുറന്ന് കേരള ഹൗസ്
- സൗദിയിലേക്ക് മരുന്ന് കൊണ്ടുപോകണോ? വാട്സാപ്പിൽ ഫോട്ടോ അയച്ചാൽ ആശങ്ക ഒഴിവാക്കാം; എസ്.കെ.പി.എഫിന്റെ ഹെൽപ്പ് ഡെസ്ക് സഹായം
സാലറി ഡേയിലെ ‘സൗദി ഇൻ ദി റെഡ് ലൈൻ’ കാമ്പയിൻ (Saudi in the Red Line Campaign)
ടിക്ടോക്കിന്റെ വിശദീകരണങ്ങളിൽ തൃപ്തരാകാത്ത സ്വദേശികളും പ്രവാസികളും ചേർന്ന് ഒക്ടോബർ 27 മുതൽ ‘Saudi in the Red Line’ എന്ന ഔദ്യോഗിക ബഹിഷ്കരണ ബോധവൽക്കരണം ആരംഭിച്ചിട്ടുണ്ട്.
സൗദിയിൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്ന സാലറി ഡേ (Oct 27) തന്നെ ഇതിനായി തിരഞ്ഞെടുത്തു. പ്രവാസികളും സ്വദേശികളും ഒരുപോലെ ടിക്ടോക്ക് പ്രീമിയം സബ്സ്ക്രിപ്ഷനുകളും ആപ്പ് വഴി അയക്കുന്ന സമ്മാനങ്ങളു പൂർണ്ണമായും ഒഴിവാക്കി ശക്തമായ സാമ്പത്തിക പ്രതിരോധം തീർക്കാനാണ് ആഹ്വാനം.
തെരുവുകളിലും ബിസിനസ്സുകളിലും പടർന്ന ദേശീയ ഐക്യദാർഢ്യം (Impact on Saudi Local Businesses)

സോഷ്യൽ മീഡിയയിലെ പ്രതിഷേധം പെട്ടെന്നുതന്നെ സൗദിയിലെ പ്രാദേശിക വിപണികളിലേക്കും പടർന്നു. രാജ്യത്തോടുള്ള കൂറ് പ്രഖ്യാപിച്ച് വ്യവസായ സ്ഥാപനങ്ങളും കൈകോർത്തു
- കസ്റ്റമൈസ്ഡ് ഉൽപ്പന്നങ്ങൾ: ‘Saudi in the red line’ എന്ന മുദ്രാവാക്യം എഴുതിയ ടി-ഷർട്ടുകൾ, കീചെയിനുകൾ, ബ്രൂച്ചുകൾ, കപ്പുകൾ എന്നിവ വിപണിയിൽ തരംഗമായി.
- പ്രാദേശിക ബ്രാൻഡുകൾ: സൗദിയിലെ മുൻനിര റീട്ടെയിൽ ബ്രാൻഡുകൾ ഈ ക്യാമ്പയിൻ മുദ്രാവാക്യം ഉൾപ്പെടുത്തിയുള്ള ഉൽപ്പന്നങ്ങൾ പുറത്തിറക്കി.
- 3D പ്രിന്റിംഗും ലേസറും: പ്രാദേശിക ബിസിനസുകളും പ്രിന്റിംഗ് സ്ഥാപനങ്ങളും ഈ വിഷയം തങ്ങളുടെ ഉൽപ്പന്നങ്ങളിൽ രേഖപ്പെടുത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Impact on Indian Expats in Saudi)
സൗദിയിൽ ജോലി ചെയ്യുന്ന മലയാളി പ്രവാസികളും ഓൺലൈൻ വിവരങ്ങൾ പങ്കുവെക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്…
- സൗദിയുടെ പരമാധികാരത്തെയോ ദേശീയ വികാരങ്ങളെയോ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവെക്കരുത്.
- ടിക്ടോക്കിലൂടെ വരുമാനം കണ്ടെത്തുന്ന പ്രവാസി ക്രിയേറ്റർമാർ നിലവിലെ ഡിജിറ്റൽ അന്തരീക്ഷം മനസ്സിലാക്കി മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് (YouTube Shorts, Instagram Reels) ശ്രദ്ധ തിരിക്കുന്നത് ഉചിതമായിരിക്കും.
- പ്രതിഷേധം കനത്താൽ രാജ്യം പ്ലാറ്റ്ഫോമിന് പൂർണ്ണ നിരോധനമേർപ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ദേശീയ വികാരവും ബ്രാൻഡ് വിപണിയും നേരിട്ട് ഏറ്റുമുട്ടുന്ന അപൂർവ്വമായ സാഹചര്യത്തിലൂടെയാണ് സൗദി അറേബ്യ കടന്നുപോകുന്നത്. ഉപയോക്താക്കളുടെ ആശങ്കകൾ പരിഹരിക്കാനും സർഗ്ഗാത്മക സ്വാതന്ത്ര്യം ഉറപ്പുവരുത്താനും ടിക്ടോക്ക് ഔദ്യോഗികമായി വിട്ടുവീഴ്ചകൾക്ക് തയ്യാറായില്ലെങ്കിൽ, സൗദി വിപണിയിൽ നിന്ന് ഈ ആപ്പിന് പിൻവാങ്ങേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല.
ALSO READ:
- മുടിവെട്ടൽ ഇനിയത്ര എളുപ്പമല്ല; സൗദിയിൽ ബാര്ബര് ഷോപ്പുകള്ക്ക് പുതിയ മാര്ഗനിർദേശങ്ങൾ
- ഹൂതി ആക്രമണങ്ങൾ സൗദിയുടെ ‘വിഷൻ 2030’ യെ ബാധിക്കുമോ? അറിയാം വെല്ലുവിളികളും പ്രതിരോധങ്ങളും…
FAQs
സൗദിയിൽ ടിക്ടോക്ക് ഔദ്യോഗികമായി നിരോധിച്ചോ?
ഇല്ല, നിലവിൽ ടിക്ടോക്കിനെതിരെ ജനകീയ ബഹിഷ്കരണ ക്യാമ്പയിനാണ് നടക്കുന്നത്; ഔദ്യോഗിക നിരോധനം വന്നിട്ടില്ല.
എന്താണ് ‘Saudi in the Red Line’ ക്യാമ്പയിൻ?
സൗദിയുടെ ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കാനും ടിക്ടോക്കിന്റെ അന്യായമായ പോസ്റ്റ് നീക്കം ചെയ്യലിനെതിരെയും ആരംഭിച്ച ബഹിഷ്കരണ പ്രസ്ഥാനമാണിത്.
എന്തുകൊണ്ടാണ് കണ്ടന്റുകൾ നീക്കം ചെയ്തതെന്ന് ടിക്ടോക്ക് വ്യക്തമാക്കിയോ?
കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിച്ചതാണെന്നും രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലല്ല തീരുമാനമെന്നുമാണ് ടിക്ടോക്കിന്റെ വിശദീകരണം.
പ്രവാസി ക്രിയേറ്റർമാരെ ഇത് ബാധിക്കുമോ?
അതെ, സൗദി കേന്ദ്രീകരിച്ചുള്ള വ്യൂവർഷിപ്പിനെയും ഇൻഫ്ലുവൻസർ വരുമാനത്തെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.
ഈ വിഷയത്തിൽ പ്രവാസികൾ എന്താണ് ചെയ്യേണ്ടത്?
സോഷ്യമീഡിയയിൽ അപവാദ പ്രചാരണങ്ങളിൽ ഏർപ്പെടാതെ രാജ്യത്തെ പൊതു ട്രെൻഡുകളെയും നിയമങ്ങളെയും മാനിക്കുക.
English Summary: Overview of the Saudi Arabia TikTok boycott trend driven by the ‘Saudi in the Red Line’ campaign after TikTok removed nationalistic videos, impacting local creators and expat users.

