Published: Friday, 2 October 2026, at 11:37 pm| Dubai | Edited:Friday, 2 October 2026, at 11:44 pm
ടെഹ്റാൻ (Iran Accuses Israel Over Flydubai Incident): ദുബായിൽ നിന്നും തെൽ- അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന അനിഷ്ട സംഭവങ്ങളും ഇന്ത്യൻ പൈലറ്റിന്റെ സാഹസിക രക്ഷപ്പെടുത്തലും ആഗോളലോകത്ത് ചർച്ചയാവുമ്പോൾ വിഷയത്തിൽ പുതിയ ആരോപണം ഉയർത്തിയിരിക്കുകയാണ് ഇറാനിലെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി. പ്രസ് ടിവിയുടെ പ്രസ്താവന പരിശോധിക്കാം..
ALSO READ:
- കോക്പീറ്റിൽ എങ്ങനെ ആയുധമെത്തി? ഇറാന് പങ്കുണ്ടോ? ഫ്ലൈ ദുബായ് ദുരൂഹതയും തിയറികളും
- ഹലാൽ സർട്ടിഫിക്കറ്റ് നിബന്ധനകൾ കർശനമാക്കി ഒമാൻ: ഇംപോർട്ടർമാർ അറിയേണ്ട കാര്യങ്ങൾ
- ഇനി ക്യൂ നിൽക്കേണ്ട: എയർപോർട്ടിൽ ബാഗേജെടുക്കാനും ചെക്ക്-ഇൻ ചെയ്യാനും എമിറേറ്റ്സിന്റെ ‘പുതിയ റോബോട്ടുകൾ’
നടന്നത് വമ്പൻ ഗൂഢാലോചനയെന്ന് ഇറാൻ

ഫ്ളൈ ദുബായ് വിമാനത്തിലുണ്ടായ ആക്രമണ സംഭവങ്ങൾക്ക് പിന്നിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമാണെന്ന ഗുരുതര ആരോപണവുമായി ഇറാൻ രംഗത്ത്. ഇസ്രായേലിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടും ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് പിന്തുണ നേടാനുമാണ് ഈ സംഭവം ആസൂത്രണം ചെയ്തതെന്ന് ഇറാനിലെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ആരോപണങ്ങളും പ്രസ് ടിവി റിപ്പോർട്ടും

ഒക്ടോബർ 7ലെ ഹമാസ് ഓപ്പറേഷനിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനും നെതന്യാഹുവിന്റെ രാഷ്ട്രീയ നിലനിൽപ്പ് ഉറപ്പാക്കാനുമാണ് ഈ നീക്കമെന്നാണ് ഇറാൻ ആരോപിക്കുന്നത്. പ്രസ് ടിവി പുറത്തുവിട്ട റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്
- 27 കുട്ടികൾ അടക്കം 174 ഇസ്രായേലി യാത്രക്കാരാണ് സംഭവം നടക്കുമ്പോൾ ഫ്ളൈ ദുബായ് വിമാനത്തിലുണ്ടായിരുന്നത്.
- വിമാനത്തിന്റെ കോക്പിറ്റിൽ വെച്ച് കോ-പൈലറ്റ് ക്യാപ്റ്റനെ അക്രമിക്കുകയായിരുന്നു.
- അക്രമ സംഭവം നടക്കുന്നതിന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് ബെഞ്ചമിൻ നെതന്യാഹു യുഎഇ സന്ദർശിക്കുകയും പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് പ്രസ് ടിവി അവകാശപ്പെടുന്നു.
- വിമാനത്തിൽ തീവ്രവാദ ആക്രമണം നടന്നു എന്ന് വരുത്തിതീർത്ത്, അതിൽ ഇറാനെ കുറ്റക്കാരാക്കി ചിത്രീകരിക്കാനും ഇറാനെതിരായ സൈനിക നടപടികൾക്ക് അന്താരാഷ്ട്ര പിന്തുണ നേടാനുമായിരുന്നു ശ്രമം.
ALSO READ:
- ആയിരക്കണക്കിന് ബംഗ്ലാദേശി പൗരന്മാരുടെ വിസ റദ്ധാക്കി യുഎഇ: കാരണമെന്ത്? പ്രവാസി മലയാളികൾ ആശങ്കപ്പെടേണ്ടതുണ്ടോ? അറിയാം..
- എന്താണ് ‘ ബ്രിക്സ് പേ’?: ഇത് കൊണ്ട് ഇന്ത്യയ്ക്കെന്ത് ഗുണം, സാധാരണക്കാരനെന്ത് ഗുണം? അറിയാം…
നെതന്യാഹുവിന്റെ പ്രതികരണവും ഇസ്രായേലിന്റെ നിലപാടും

സംഭവം നടന്ന ഉടൻ തന്നെ ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും ഇതിനെ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ സംഭവത്തെ സെപ്റ്റംബർ 11ലെ ഭീകരാക്രമണങ്ങളുമായി താരതമ്യപ്പെടുത്തിയ നെതന്യാഹു, വിമാനത്തിലെ ഒമാനി കോ-പൈലറ്റ് തീവ്രവാദ ചിന്താഗതികൾക്ക് അടിമപ്പെട്ടിരുന്നുവെന്നും ഇതിൽ ഇറാന് പങ്കുണ്ടാകാമെന്നും അഭിപ്രായപ്പെട്ടു.
അതേസമയം, ഇറാന്റെ ആരോപണങ്ങൾ ഇസ്രായേൽ പൂർണ്ണമായും തള്ളിക്കളഞ്ഞു. ഫ്ലൈ ദുബായ് ആക്രമണത്തെക്കുറിച്ച് പ്രചരിക്കുന്ന ഗൂഢാലോചന വാദങ്ങളെ ഓസ്ട്രേലിയയിലെ ഇസ്രായേൽ എംബസി ശക്തമായി അപലപിച്ചു. ഇത്തരം പ്രചാരണങ്ങൾ യഹൂദവിരുദ്ധത വളർത്താനും ജൂതന്മാരെ കുറ്റക്കാരായി ചിത്രീകരിക്കാനുമുള്ള ശ്രമമാണെന്ന് എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.
ALSO READ:
- എയർ ഇന്ത്യ യാത്രക്കാർക്ക് ഇനി മുതൽ പിസ്സയും; ഭക്ഷണ മെനുവിൽ പുതിയ ഇനങ്ങൾ ഉൾപ്പെടുത്തി
- രണ്ട് വിമാനങ്ങൾ നേർക്ക് നേർ: ഏത് നിമിഷവും കൂട്ടിയിടിക്കാം: രക്ഷകനായി എടിസി, ഒഴിവായത് വൻ ദുരന്തം ( വീഡിയോ കാണാം)
FAQs
ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണത്തിന് പിന്നിൽ ആരെെന്നാണ് ഇറാൻ ആരോപിക്കുന്നത്?
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമാണ് ഇതിന് പിന്നിലെന്ന് ഇറാൻ ആരോപിക്കുന്നു.
സംഭവം നടക്കുമ്പോൾ വിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നു?
27 കുട്ടികൾ അടക്കം ഇസ്രായേലുകാരായ 174 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
വിമാനത്തിനുള്ളിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?
വിമാനത്തിന്റെ കോക്പിറ്റിൽ വെച്ച് കോ-പൈലറ്റ് ക്യാപ്റ്റനെ ആക്രമിക്കുകയായിരുന്നു.
ഈ സംഭവത്തെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്താണ് പറഞ്ഞത്?
ഇതൊരു ഭീകരാക്രമണമാണെന്ന് വിശേഷിപ്പിച്ച നെതന്യാഹു, സംഭവത്തെ സെപ്റ്റംബർ 11ലെ ആക്രമണങ്ങളോട് താരതമ്യപ്പെടുത്തുകയും ഇതിൽ ഇറാന് പങ്കുണ്ടാകാമെന്ന് ആരോപിക്കുകയും ചെയ്തു.
ഇറാന്റെ ആരോപണങ്ങളോട് ഇസ്രായേൽ എങ്ങനെയാണ് പ്രതികരിച്ചത്?
ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഇസ്രായേൽ എംബസി, ഇത്തരം ഗൂഢാലോചനാ വാദങ്ങൾ യഹൂദവിരുദ്ധ പ്രചാരണമാണെന്ന് വ്യക്തമാക്കി.
English Summary: Iran’s state media accused Israeli Prime Minister Benjamin Netanyahu of orchestrating the flydubai cockpit incident to divert attention from Gaza and boost his political position. However, Israel strongly denied these claims. Highlighting Iran Accuses Israel Over Flydubai Incident, geopolitical tensions continue to escalate following the attack.
content: Iran Accuses Israel Over Flydubai Incident

