Published: Friday, 2 October 2026, at 3:29 pm| Dubai | Edited:Friday, 2 October 2026, at 3:23 pm
ദുബായ്: യു.എ.ഇയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്ന പ്രവാസികൾക്കായി എമിറേറ്റ്സ് എയർലൈൻസ് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്(Emirates Dubai Free Pass Offer). ദുബായിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനവും ടിക്കറ്റ് ബുക്കിംഗിൽ വലിയ ഇളവുകളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്താണ് എമിറേറ്റ്സ് നൽകുന്ന ഓഫറുകൾ എന്നറിയാം?
ALSO READ:
- കോക്പീറ്റിൽ എങ്ങനെ ആയുധമെത്തി? ഇറാന് പങ്കുണ്ടോ? ഫ്ലൈ ദുബായ് ദുരൂഹതയും തിയറികളും
- ഇനി കമ്പ്യൂട്ടർ പറയും ജയവും തോൽവിയും! ദുബായ് ആർ.ടി.എയുടെ ‘നെക്സ്റ്റ്-ജെൻ സ്മാർട്ട് ടെസ്റ്റ് സിസ്റ്റം’; പുതിയ മാറ്റങ്ങൾ നോക്കാം..
- ഗൾഫ് മലയാളികളിൽ ഹൃദയാഘാതം കൂടുന്നോ? റൂമിലും ജോലിസ്ഥലത്തും പ്രവാസികൾ ശീലിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ…
എന്തൊക്കെയാണ് സൗജന്യ ആനുകൂല്യങ്ങൾ? (Emirates Dubai Free Pass Offer)
എമിറേറ്റ്സ് വിമാനത്തിൽ ദുബായിലെത്തുന്ന യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം 535 ദിർഹം മൂല്യമുള്ള സൗജന്യ പാസുകൾ ലഭിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം..
- അക്വാവെഞ്ചർ വാട്ടർപാർക്ക്: അറ്റ്ലാന്റിസ് ദുബായിലെ പ്രശസ്തമായ വാട്ടർപാർക്കിലേക്ക് സൗജന്യ പ്രവേശനം.
- ദി ലോസ്റ്റ് ചേമ്പേഴ്സ് അക്വേറിയം: കടലടിത്തട്ടിലെ അത്ഭുതങ്ങൾ കാണാനുള്ള അവസരം.
- ദുബായ് സിറ്റി സൈറ്റ്സീയിങ് ബസ്: ബുർജ് ഖലീഫ മുതൽ ചരിത്രപ്രസിദ്ധമായ അൽ ഫഹീദി വരെ ദുബായിലെ പ്രധാന കാഴ്ചകൾ സൗജന്യമായി കണ്ടുതീർക്കാം.
ഓഫർ ലഭിക്കാനുള്ള നിബന്ധനകൾ (Emirates Dubai Offer Eligibility and Validity)
ഈ ആനുകൂല്യം സ്വന്തമാക്കാൻ യാത്രക്കാർ താഴെ പറയുന്ന തിയതികൾ കൂടി ഓർത്തു വെക്കേണ്ടതുണ്ട്
- ബുക്കിംഗ് തിയതി: സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 11 വരെ വാങ്ങുന്ന അർഹമായ റിട്ടേൺ ടിക്കറ്റുകൾക്കാണ് ആനുകൂല്യം.
- യാത്രാ കാലയളവ്: ഡിസംബർ 13 വരെയുള്ള യാത്രകൾക്ക് ഈ ഓഫർ ഉപയോഗിക്കാം.
ALSO READ:
- വ്യാപാരികൾക്ക് വൻ ആശ്വാസം; ദുബായ് കസ്റ്റംസിന്റെ ബിഗ് പ്രഖ്യാപനം; തീരുവ സസ്പെൻഷൻ കാലാവധി 180 ദിവസമായി ഉയർത്തി
- പാസ്പോർട്ടിലെ പേര് ഞാൻ എങ്ങനെ മാറ്റി? എങ്ങനെ തെറ്റുകൾ തിരുത്തി? ഗൾഫ് മലയാളികൾക്കുള്ള സമ്പൂർണ ഗൈഡ്
ബോർഡിങ് പാസ് വഴി കൂടുതൽ ഇളവുകൾ (Emirates Boarding Pass Discounts UAE)

വിമാനയാത്രയ്ക്ക് ശേഷവും നിങ്ങളുടെ എമിറേറ്റ്സ് ബോർഡിങ് പാസ് എറിഞ്ഞുകളയരുത്.
- യു.എ.ഇയിലുടനീളമുള്ള നൂറുകണക്കിന് റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, സ്പാകൾ, വിനോദകേന്ദ്രങ്ങൾ എന്നിവയിൽ ബോർഡിങ് പാസ് കാണിച്ചാൽ വമ്പൻ ഡിസ്കൗണ്ട് ലഭിക്കും.
- ഡിജിറ്റൽ അല്ലെങ്കിൽ പ്രിന്റ് ചെയ്ത ബോർഡിങ് പാസിനൊപ്പം സാധുവായ തിരിച്ചറിയൽ രേഖ (Emirates ID അല്ലെങ്കിൽ Passport) കാണിച്ചാൽ മതിയാകും.
ഫ്ലെക്സിബിൾ ബുക്കിംഗ് സൗകര്യങ്ങൾ (Emirates Flexible Ticket Rebooking Policy)

യാത്രാ പദ്ധതികളിൽ മാറ്റം വന്നാൽ ആശങ്കപ്പെടേണ്ടതില്ല. ടിക്കറ്റ് തീയതികൾ അധിക ഫീസില്ലാതെ എത്ര തവണ വേണമെങ്കിലും മാറ്റാം. കൂടാതെ നിരക്ക് ലോക്ക് ചെയ്യാനായി ടിക്കറ്റ് നിരക്കുകൾ 24 മണിക്കൂർ വരെ പിടിച്ചുവെക്കാം.ടിക്കറ്റ് റദ്ദാക്കേണ്ടി വന്നാൽ ഈടാക്കുന്ന റീഫണ്ട് ഫീസിലും വലിയ ഇളവുകൾ ലഭ്യമാണ്.
സ്കൈവാർഡ്സ് പോയിന്റുകൾ എങ്ങനെ ഉപയോഗിക്കാം? (Emirates Skywards Points Redemption Dubai)

എമിറേറ്റ്സ് സ്കൈവാർഡ്സ് അംഗങ്ങൾക്ക് കൂടുതൽ ലാഭം നേടാം.
- ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിംഗിൽ സ്കൈവാർഡ്സ് പോയിന്റുകൾ നേടാനും ഉപയോഗിക്കാനും സാധിക്കും.
- യു.എ.ഇയിലെ പ്രമുഖ റീട്ടെയ്ൽ സ്ഥാപനങ്ങൾ, റസ്റ്ററന്റുകൾ, യാത്രാ സേവനങ്ങൾ എന്നിവയിൽ പണത്തിന് പകരമായി ഈ പോയിന്റുകൾ ഉപയോഗിച്ച് ഷോപ്പിംഗ് നടത്താം.
പാസുകൾ ലഭിക്കാനുള്ള അപേക്ഷാ രീതി (Emirates Attraction Pass Redemption Process)
ടിക്കറ്റ് ബുക്ക് ചെയ്താൽ മാത്രം പോരാ, ഈ സൗജന്യ പാസുകൾ കൈപ്പറ്റാൻ ചില വഴികളുണ്ട്
- എമിറേറ്റ്സ് വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി നേരിട്ട് റിട്ടേൺ ടിക്കറ്റ് എടുക്കുമ്പോൾ പ്രൊമോഷൻ കോഡ് നിങ്ങളുടെ ഇമെയിലിലേക്ക് ഓട്ടോമാറ്റിക്കായി ലഭിക്കും.
- ട്രാവൽ ഏജന്റുകൾ വഴിയോ കോൾ സെന്റർ വഴിയോ ആണ് ബുക്ക് ചെയ്യുന്നതെങ്കിൽ, യാത്രയ്ക്ക് കുറഞ്ഞത് 96 മണിക്കൂർ (4 ദിവസം) മുൻപെങ്കിലും എമിറേറ്റ്സിനോട് നിങ്ങളുടെ സൗജന്യ പാസ് കോഡുകൾ ആവശ്യപ്പെടേണ്ടതാണ്.
- ഓരോ യാത്രക്കാരനും വെവ്വേറെ പാസ് കോഡുകൾ ഇമെയിലിൽ ലഭിക്കും.
ടിക്കറ്റ് നിബന്ധനകളും വൺവേ യാത്രക്കാരും (Emirates Offer One Way Ticket Terms)
ഓഫർ പ്രയോജനപ്പെടുത്തുന്നതിന് മുൻപ് ഈ സാങ്കേതിക കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്
- ഈ ഓഫർ റിട്ടേൺ ടിക്കറ്റുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വൺവേ (One-way) ടിക്കറ്റെടുക്കുന്നവർക്ക് ഈ ആനുകൂല്യം ലഭ്യമാകില്ല.
- 176 എന്ന് തുടങ്ങുന്ന ടിക്കറ്റ് നമ്പറും എമിറേറ്റ്സ് സ്വന്തമായി സർവീസ് നടത്തുന്ന വിമാനങ്ങളിലും യാത്ര ചെയ്യുന്നവർക്കാണ് അർഹത.
- 3 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പാസ് കോഡ് ഇല്ലാതെ തന്നെ ഈ കേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനം സാധ്യമാണ്.
ALSO READ:
- ദുബായ് സ്വകാര്യ സ്കൂളുകളിൽ ഹാജർനില കർശനം: കെഎച്ച്ഡിഎയുടെ പുതിയ മാർഗ്ഗരേഖ
- ആദ്യത്തെ വിമാനയാത്രയ്ക്ക് ഒരുങ്ങുകയാണോ? വീട്ടുപടിക്കൽ നിന്ന് ഇറങ്ങുന്നത് മുതൽ ലക്ഷ്യസ്ഥാനതെത്തും വരെയുള്ള എല്ലാ നടപടികളും അറിയാം…
FAQs
ഈ ഓഫർ ഏതെല്ലാം തിയതികളിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ലഭിക്കുക?
സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 11 വരെ ബുക്ക് ചെയ്യുന്ന റിട്ടേൺ ടിക്കറ്റുകൾക്കാണ് ഓഫർ ലഭ്യമാകുന്നത്.
സൗജന്യ സൈറ്റ്സീയിങ് പാസിന്റെ മൂല്യം എത്രയാണ്?
ആകെ 535 ദിർഹം മൂല്യമുള്ള സൗജന്യ പാസുകളാണ് വിമാന ടിക്കറ്റിനൊപ്പം ലഭിക്കുന്നത്.
ഡിസ്കൗണ്ടുകൾ ലഭിക്കാൻ ബോർഡിങ് പാസിനൊപ്പം എന്താണ് കാണിക്കേണ്ടത്?
ഡിജിറ്റൽ അല്ലെങ്കിൽ പ്രിന്റഡ് ബോർഡിങ് പാസിനൊപ്പം സാധുവായ ഒരു ഐഡി കാർഡ് നൽകണം.
ടിക്കറ്റ് തിയതി മാറ്റുന്നതിന് അധിക ഫീസ് നൽകേണ്ടതുണ്ടോ?
ഇല്ല, ഈ ഓഫർ പ്രകാരം അധിക ഫീസില്ലാതെ യാത്രാ തിയതികൾ മാറ്റാൻ സാധിക്കും.
എമിറേറ്റ്സ് സ്കൈവാർഡ്സ് പോയിന്റുകൾ എവിടെയൊക്കെ ഉപയോഗിക്കാം?
ദുബായ് ഡ്യൂട്ടി ഫ്രീയിലും യു.എ.ഇയിലെ നൂറുകണക്കിന് റീട്ടെയ്ൽ സ്ഥാപനങ്ങളിലും ഉപയോഗിക്കാം.
English Summary: Emirates Airlines offers passengers traveling to Dubai free passes worth AED 535 for Atlantis Aquaventure, Lost Chambers, and City Sightseeing bus. Bookings made between Sep 21 and Oct 11 qualify for this exclusive Emirates Dubai Free Pass Offer with flexible rebooking options.

